സ്​മൃതി പരുത്തിക്കാടിനെതിരായ സൈബർ ആക്രമണത്തിനെതിരെ നിയമനടപടി വേണം

രു സ്ത്രീയോട് അഭിപ്രായ വ്യത്യാസം ഉണ്ടായാൽ, വിമർശനമുണ്ടായാൽ അശ്ലീലം പറഞ്ഞും അസഭ്യം പറഞ്ഞും ലൈംഗികാധിക്ഷേപം നടത്തിയും അങ്ങ് തോൽപ്പിച്ചു കളയാമെന്ന ധാരണയുണ്ട് ഇവിടത്തെ, എവിടത്തേയും ആൺബോധക്കൂട്ടത്തിന്. ആ ധാരണയ്ക്ക് രാഷ്ട്രീയ - പ്രത്യയശാസ്ത്രഭേദമോ മതഭേദമോ ലിംഗഭേദമോ ഇല്ല എന്നതാണ് സത്യം. ശൂന്യമായ തലച്ചോറിൽ ലിംഗം നിറച്ച് വെച്ച് ചിന്തിക്കുന്ന ആൺകൂട്ടമാണത്.

സ്മൃതി പരുത്തിക്കാടിനുനേരെ നടക്കുന്ന സൈബർ അറ്റാക്കിനെതിരെ നിയമപരമായ നടപടിയെടുക്കാൻ നിയമ സംവിധാനം തയ്യാറാവണം. ഇതിനു മുൻപും ധാരാളം സ്ത്രീകൾക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ട്. പരാതികൾ കൊടുത്തിട്ടും നടപടികൾ ഉണ്ടായിട്ടില്ല. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ തുടരാനുള്ള ഒരു കാരണം നിയമ സംവിധാനത്തിലെ ഈ അനാസ്ഥ കൂടിയാണ്.

കൈരളി ടി.വി.യിൽ ഒന്നിച്ച് ജോലി ചെയ്ത് തുടങ്ങിയ സൗഹൃദമാണ്.
With you always, dear Smruthy


Comments