സ്വതന്ത്രവും വസ്തുനിഷ്ഠവുമായ മൂന്ന് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയാണ് ട്രൂകോപ്പി. വായനക്കാര്‍ക്ക് വേണ്ടി കൂടുതല്‍ മികച്ചതിലേക്കുള്ള അന്വേഷണത്തിലായിരുന്നു ട്രൂകോപ്പി ഓരോ ദിവസവും. നാലാം വര്‍ഷത്തില്‍ പുതിയ മാറ്റങ്ങളോടുകൂടിയാണ് ട്രൂകോപ്പി നിങ്ങളിലേക്കെത്തുന്നത്.
ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന ട്രൂകോപ്പി വെബ്‌സീന്‍, ദിനംപ്രതി അപ്ഡേറ്റ് ചെയ്യുന്ന ട്രൂകോപ്പി തിങ്ക് എന്നീ രണ്ട് പ്ലാറ്റ്‌ഫോമുകളിലായിരുന്നു ഇതുവരെ ട്രൂകോപ്പിയുടെ ഉള്ളടക്കം നിങ്ങളിലേക്ക് എത്തിയിരുന്നത്. ഇങ്ങനെ രണ്ട് പ്ലാറ്റ്‌ഫോമുകളിലായി ചിതറിയിരുന്ന ഉള്ളടക്കം ഇനിമുതല്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ വായിക്കാം.
truecopythink.media - എന്ന ഡൊമൈനിലായിരിക്കും ഇനി ട്രൂകോപ്പിയുടെ മുഴുവന്‍ ഉള്ളടക്കവും ലഭ്യമാവുക.
പൂര്‍ണ അര്‍ഥത്തിലുള്ള മള്‍ട്ടി മീഡിയ പോര്‍ട്ടലാണ് ട്രൂകോപ്പി തിങ്ക്. ലേഖനങ്ങളും ഫിക്ഷനും വായിക്കുന്നതിനൊപ്പം കേള്‍ക്കുകയും ചെയ്യാം. സാഹിത്യരചനകള്‍ മിക്കവാറും എഴുത്തുകാരുടെ ശബ്ദത്തല്‍ തന്നെ കേള്‍ക്കാം. കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഓഡിയോയ്ക്ക് പകരം പ്രത്യേകം റെക്കോഡ് ചെയ്ത് എഡിറ്റ് ചെയ്ത് തയ്യാറാക്കുന്ന ഓഡിയോ നരേഷനുകള്‍ കേള്‍വിയെ പുത്തന്‍ അനുഭവമാക്കും. ഇതോടൊപ്പം കൂടുതല്‍ വീഡിയോ പ്രോഗ്രാമുകളും കൂടുതല്‍ പോഡ്കാസ്റ്റുകളും ട്രൂകോപ്പിയിലൂടെ നിങ്ങളിലേക്ക് എത്തുകയാണ്.
എങ്ങനെ ഉപയോഗിക്കാം?
www.truecopythink.media - എന്ന വെബ്സൈറ്റ് ആണ് നമ്മുടെ ഹോം പേജ്. ട്രൂകോപ്പിയുടെ എല്ലാ ഉള്ളടക്കങ്ങളിലേക്കും ഇവിടെ നിന്ന് നാവിഗേറ്റ് ചെയ്യാനാവും. മുന്‍പ് ട്രൂകോപ്പി വെബ്സീനിലും ട്രൂകോപ്പി തിങ്കിലുമായി ഉണ്ടായിരുന്ന എല്ലാ കണ്ടന്റുകളും ഈ ഒറ്റ പ്ലാറ്റ്ഫോമിലുടെ ലഭ്യമാവും. ട്രൂകോപ്പിയുടെ വീഡിയോ പ്രോഗ്രാമുകള്‍ പോഡ്കാസ്റ്റുകള്‍ എന്നിവയും ഇവിടെ നിന്ന് ആക്സസ് ചെയ്യാം. രാഷ്ട്രീയം, സാഹിത്യം, സിനിമ, പരിസ്ഥിതി തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളില്‍ പതിനായിരത്തോളം ലേഖനങ്ങളുടെ ആര്‍ക്കൈവ് ഇപ്പോള്‍ തന്നെ ട്രൂകോപ്പിയില്‍ ലഭ്യമാണ്. ഉള്ളടക്കങ്ങള്‍ ഏറ്റവും ലളിതമായ രീതിയില്‍ തരം തിരിച്ചിരിക്കുന്നതിനാല്‍ തന്നെ വിവിധ വിഷയങ്ങളിലെ ഏറ്റവും പ്രസക്തമായ ലേഖനങ്ങളിലേക്ക് മെനു ബാര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ എത്തിച്ചേരാം.
പുതിയ സെര്‍ച്ച് ഫീച്ചര്‍ ഉപയോഗിച്ചും കണ്ടന്റുകള്‍ കണ്ടെത്താവുന്നതാണ്. എഴുത്തുകാരന്റെ പേരോ വിഷയമോ ശീര്‍ഷകത്തിലെ ഏതാനും വാക്കുകളോ നല്‍കിയാല്‍ തന്നെ വളരെ വേഗം ലേഖനങ്ങള്‍ കണ്ടെത്താനാവും.
ദിനംപ്രതി അപ്ഡേറ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് പുറമേ, പ്രത്യേക വിഷയങ്ങിലെ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീക്ക്ലി പാക്കറ്റുകളും ട്രൂകോപ്പി പ്രസിദ്ധീകരിക്കുന്നതാണ്. മുന്‍പ് മറ്റൊരു വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്ന ഇവ ഇനി സങ്കീര്‍ണതകളൊന്നുമില്ലാതെ നേരിട്ട് ആക്സസ് ചെയ്യാം.
ട്രൂകോപ്പിയില്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്ന പ്രധാന ഉള്ളടക്കങ്ങളൊന്നും മിസ് ആവാതെ നിങ്ങളുടെ ഇമെയില്‍ ഇന്‍ബോക്സില്‍ കിട്ടാനായി ട്രൂകോപ്പിയുടെ ന്യൂസ് ലെറ്റര്‍ സബ്സ്‌ക്രൈബ് ചെയ്യേണ്ടതാണ്. ഇതിനായി ഹോം പേജിലും ലേഖനങ്ങളുടെ ഇടയിലുമായുള്ള ന്യൂസ് ലെറ്റര്‍ സബ്സ്‌ക്രിപ്ഷന്‍ ബോക്സില്‍ നിങ്ങളുടെ മെയില്‍ അഡ്രസ് നല്‍കിയാല്‍ മാത്രം മതി. ലേഖനങ്ങള്‍ക്ക് പുറമെ ആകര്‍ഷകമായ ട്രൂകോപ്പി സബ്സ്‌ക്രിഷന്‍ ഓഫറുകളും സ്പെഷ്യല്‍ മാഗസീന്‍ പാക്കറ്റുകളും ന്യൂസ് ലെറ്റര്‍ വഴി കൃത്യമായി ലഭ്യമാവും.
ട്രൂകോപ്പി നല്‍കുന്ന ഈ പ്രീമിയം വായനാനുഭവം നിങ്ങളുടെ സുഹൃത്തിനോ വേണ്ടപ്പെട്ടവര്‍ക്കോ സമ്മാനിക്കാനും ഇനി എളുപ്പമാണ്. ട്രൂകോപ്പി വെബ്സൈറ്റിലുള്ള ഗിഫ്റ്റ് എ സബ്സ്‌ക്രിപ്ഷന്‍ ഒപ്ഷനില്‍ നിങ്ങളുടെ സുഹൃത്തിന്റെ വിവരങ്ങളും സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജും നല്‍കിയാല്‍ സുഹൃത്തിന് ഉടനടി ട്രൂകോപ്പി ഉപയോഗിച്ച് തുടങ്ങാവുന്നതാണ്.
സബ്സ്‌ക്രൈബ് ചെയ്യേണ്ടതുണ്ടോ?
വായനക്കാര്‍ മുടക്കുന്ന പണമാണ് ഒരു മീഡിയയുടെ സ്വാതന്ത്ര്യം നിര്‍ണയിക്കുന്ന മൂലധനം. നിക്ഷിപ്ത താല്‍പര്യങ്ങളും കാണാച്ചരടുകളുമുള്ള ഒരു മൂലധനത്തിലായിരിക്കരുത് മീഡിയയുടെ നിലനില്‍പ്പ്. അതുകൊണ്ടുതന്നെ വായനക്കാരുടെ വരിസംഖ്യ ട്രൂകോപ്പിക്ക് പ്രധാനമാണ്.
എന്നാല്‍ ട്രൂകോപ്പിയുടെ എല്ലാ ഉള്ളടക്കം വായിക്കാനും പണം നല്‍കേണ്ടതില്ല. ദിനംപ്രതിയുള്ള സൗജന്യമായ അപ്ഡേറ്റുകള്‍ ട്രൂകോപ്പി തിങ്കില്‍ തുടര്‍ന്നും ലഭ്യമാവും. എന്നാല്‍ കൂടുതല്‍ ഉള്ളടക്കങ്ങള്‍ വായിക്കാനും പ്രത്യേക പാക്കേജുകള്‍ ആക്സസ് ചെയ്യാനും ട്രൂകോപ്പി തിങ്ക് സബ്സ്‌ക്രൈബ് ചെയ്യേണ്ടതാണ.
വളരെ ചെറിയ സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജില്‍ വിപുലമായ സാധ്യതകളാണ് ട്രൂകോപ്പി തിങ്ക് വായനക്കാരിലേക്ക് എത്തിക്കുന്നത്. 99 രൂപ മാത്രമാണ് പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജ്. ഒരു വര്‍ഷത്തേക്ക് 999 രൂപയ്ക്ക് സബ്സ്‌ക്രൈബ് ചെയ്യാം. വിദ്യാര്‍ഥികളായ വായനക്കാര്‍ക്ക് 49 രൂപയും 499 രൂപയുമാണ് യഥാക്രമം വരിസംഖ്യ.
ട്രൂകോപ്പി തിങ്കില്‍ ലോഗ് ഇന്‍ ചെയ്തതിന് ശേഷം വെബ്സൈറ്റില്‍ മുകളിലായുള്ള സബ്സ്‌ക്രൈബ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് സബ്സ്‌ക്രിപ്ഷന്‍ വളരെ എളുപ്പം പൂര്‍ത്തിയാക്കാം. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യു.പി.ഐ. ആപ്പുകളോ, നെറ്റ് ബാങ്കിംഗ്, ബാങ്ക് കാര്‍ഡുകള്‍ തുടങ്ങിയ മറ്റു സംവിധാനങ്ങള്‍ ഉപയോഗിച്ചോ പണമടയ്ക്കാം.
ട്രൂകോപ്പി വരിക്കാരനാവുന്നതോടെ ട്രൂകോപ്പി തിങ്കിലും വെബ്സീനിലുമായി ഇതുവരെ പ്രസിദ്ധീകരിച്ച പതിനായിരത്തോളം വരുന്ന ആര്‍ക്കൈവുകളിലേക്ക് കൂടി ആക്സസ് ലഭിക്കും. അതായത് പ്രതിമാസം വെറും 99 രൂപ നിരക്കില്‍ ഗൗരവമായ വായനയുടെയും കേള്‍വിയുടെയും അതിവിപുലമായ സാധ്യതയാണ് വരിക്കാരന് ലഭ്യമാവുന്നത്.