ആക്രമിക്കപ്പെടുന്ന മീഡിയ,
അരക്ഷിതരായ മാധ്യമപ്രവർത്തകർ

ന്യൂസ് ക്ലിക്ക് സ്ഥാപകനും മാധ്യമ പ്രവർത്തകനുമായി പ്രബീർ പുർകായസ്തയെയും എച്ച്.ആർ ഹെഡ് ആയ അമിത് ചക്രവർത്തിയെയും ഭീകരവിരുദ്ധനിയമമായ യു.എ.പി.എ ചുമത്തിയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യക്തമായ കാരണം ബോധിപ്പിക്കാതെ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രബീർ പുരകായസ്ഥയും അമിത് ചക്രവർത്തിയും ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും അത് തള്ളിയിരിക്കുകയാണ്. അറസ്റ്റ് നിയമാനുസൃതമാണെന്നാണ് ഡൽഹി ഹൈക്കോടതി പറയുന്നത്. സി.ബി.ഐയും ഈ വിഷയത്തിൽ ന്യൂസ് ക്ലിക്കിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല, ന്യൂസ് ക്ലിക്ക് ഓഫീസിൽ ഡൽഹി പോലീസെത്തുന്നത്. 2021 ലും സമാനമായി ന്യൂസ് ക്ലിക്ക് ഓഫീസിലും എഴുപത്തഞ്ചു വയസ്സുകാരനുമായ പ്രബീർ പുരകായസ്തയുടെ വീട്ടിലടക്കം പോലീസ് റെയ്ഡ് നടത്തിയിരുന്നു. പക്ഷേ ഇത്തരം ഭരണകൂട വേട്ടകളിലൊന്നും നിശബ്ദമാക്കാൻ കഴിയുന്ന ഒരു സ്ഥാപനമല്ല ന്യൂസ് ക്ലിക്ക്. ഓഫീസ് സിൽ ചെയ്തിട്ടും എഡിറ്റർ ഇൻ ചീഫ് അടക്കമുള്ള എല്ലാ ജീവനക്കാരുടെയും കൈയ്യിൽ നിന്നും അവർക്ക് ബേസിക്കായി വർക്ക് ചെയ്യാനുള്ള ഉപകരണങ്ങളെല്ലാം കൊണ്ടുപോയിട്ടും അവർ മാധ്യമപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. വളരെ കുറഞ്ഞ റിസോഴ്സു വെച്ച്, കമ്പ്യൂട്ടറുകൾ പരസ്പരം ഷെയർ ചെയ്ത് ജീവനക്കാർ ഇപ്പോഴും പണിയെടുത്തുകൊണ്ടിരിക്കുകയാണ്.

Comments