NewsClick: ആസൂത്രിത ഗൂഢാലോചന, പ്രതിഷേധമുയരണം

ചൈനീസ് അനുകൂല പ്രചാരണത്തിന് വിദേശസഹായം കൈപ്പറ്റിയെന്ന ആരോപണമുന്നയിച്ച്, യു.എ.പി.എ ചുമത്തി ന്യൂസ് ക്ലിക്കിനെതിരെയും എഡിറ്റർ അടക്കമുള്ള മാധ്യമപ്രവർത്തകരുടെയും പേരിൽ എടുത്ത കേസും അറസ്റ്റും റെയ്ഡുകളും എതിർശബ്ദങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാറിന്റെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും മാധ്യമപ്രവർത്തകരും ആക്റ്റിവിസ്റ്റുകളും പറയുന്നു. അവരുടെ പ്രതികരണങ്ങൾ.

Strongly condemn the growing brazen assaults on the media. After harassing and intimidating various media houses and journalists who speak truth to power, Modi govt is today indiscriminately raiding those connected with popular media portal NewsClick.
Rise in united protest.
-Sitaram Yechury


മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ ‘ന്യൂസ് ക്ലിക്കി’നുനേരെയുള്ള പൊലീസ് നടപടി എന്ന വിമർശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ന്യൂസ് ക്ലിക്കിനെതിരായ ദൽഹി പൊലീസിന്റെ നടപടി പുനഃപരിശോധിക്കണം. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാഷിസ്റ്റ് രീതിയാണ്. മാധ്യമങ്ങൾക്ക് നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.
- പിണറായി വിജയൻ


BJP’s crackdown on media has already brought India among the bottom 20 countries in press freedom.
Delhi Police under direct control of MHA raided the residences of journalists Urmilesh, Bhasha Singh, Abhisar Sharma, Paranjoy Guha Thakurta & others and seized laptops and phones.
These journalists questioned govt on issues like Manipur crisis, Adani revelations & communalisation of society. They are being intimidated & punished for holding the govt accountable.
Muzzling of press is to hide failures of last 9 years. People see through this. Condemnable.
-D. Raja (CPI General Secretary)


Gyan Prakash, the eminent historian at Princeton has written a deeply researched account of the 1975-77 period called Emergency Chronicles.
One such hero of the resistance that Dr. Prakash describes in great detail is Prabir Purkayastha who later became an expert on energy policy.
Today, the very same Prabir Purkayastha along with many others stands arrested by the Modi regime, which has imposed an undeclared Emergency since 2014, that has been getting worse as it fears a loss in the 2024 elections.
- Jairam Ramesh (Congress General Secretary)


STRONGLY CONDEMN YET ANOTHER ASSSAULT ON THE MEDIA

The Polit Bureau of the Communist Party of India(Marxist) strongly condemns the early morning raids on homes of several journalists, stand-up comedians, satirists, scientists, cultural historians and commentators by the Delhi police on the basis of a FIR that invokes several sections of the draconian UAPA.

This is a brazen assault on the media and the fundamental right to freedom of expression. During the last nine years the Modi government has deployed investigation agencies to suppress, harass and intimidate various media houses like the BBC, Newslaundry, Dainik Bhaskar, Bharat Samachar, the Kasmir Walla, the Wire etc., and now raiding all those connected with the NewsClick.

Such a large-scale authoritarian assault against media organizations and journalists who speaks truth to power is totally unacceptable.

The Polit Bureau of the Communist Party of India(Marxist) calls upon all Indian democratic minded patriots to rise in unison to protest against such a systematic conspiracy to target, persecute and suppress the media that is meant to be the conscience keeper.

-CPI(M) Central Committee Office


DIGIPUB strongly condemns the raids Delhi police have conducted today at the homes of journalists, detaining them for questioning and seizing their phones and laptops. Most of the individuals were taken to the Lodhi Road police station.

The homes of over two dozen people (we are yet to confirm numbers even as we issue this statement) were raided in Delhi and, at least in one case, Mumbai. This includes journalists, graphic artists, satirists and cartoonists. Lawyers have not been allowed to speak to any of the detainees, and no information on the reason for the detention has been communicated to the lawyers gathered at the Lodi Road police station either.

This coordinated action of the police against news professionals and commentators clearly violates due process and fundamental rights. This has taken the government's pattern of arbitrary and intimidatory behaviour to a whole other level.

India has been in a downward spiral on press freedom and other rankings on civil liberties and human rights, and the Indian government's war against the media is a blot on the world's largest democracy.

Last year, the Foundation For Media Professionals moved the Supreme Court against the search and seizure of digital devices of journalists, which contain personal data and are contrary to the fundamental right to privacy under Article 21. The apex court has notified the Centre about the petition demanding legislation and guidelines for search and seizure in harmony with fundamental rights.

We have gathered from news reports that the police action against journalists and non-journalists connected with Newsclick is in connection with a case registered on 17 August 2023 under India's anti-terrorism law, the Unlawful Activities Prevention Act, section 153A (promoting enmity between different groups) and 120B (punishment for criminal conspiracy).

The news organization was already being investigated by the Economic Offences Wing (EOW) of the Delhi Police and the Enforcement Directorate (ED).

Unfortunately, sections of the media seem to be participating in a concerted effort to stifle free speech and endorse regressive government actions to make citizens exercising free speech look like criminals, blurring the lines between regulatory violations and criminal activity. This is motivated and alarming and does not augur well for anyone, including the ones endorsing such actions.

DIGIPUB demands the investigating agencies cease raiding the homes of journalists, seizing their devices, and taking them to the police station for questioning without prior notice and in violation of their right to life and liberty.

While the investigating agencies do their job, and until they can prove any specific allegations, DIGIPUB calls for fairness and civility in the discourse about the case.

-DIGIPUB


Statement by the Executive Committee of the Editors Guild of India

The Editors Guild of India is deeply concerned about the raids at the residences of senior journalists early this morning (October 3, 2023).

Their laptops, mobile phones and other devices have been seized. Senior journalists have been taken into custody by the Delhi Police, allegedly for 'questioning.' Media reports suggest that the raids have been widespread.

The raids are reportedly being conducted in connection with an FIR filed under the draconian UAPA and laws relating to criminal conspiracy and disruption of communal harmony against journalists, including those associated with the website Newsclick.in.

EGI is concerned that these raids are yet another attempt to muzzle the media. While we recognise that the law must take its course if actual offenses are involved, the due process has to be followed. The investigation of specific offenses must not create a general atmosphere of intimidation under the shadow of draconian laws, or impinge on the freedom of expression and the raising of dissenting and critical voices.

We remind the government of the importance of an independent media in a functioning democracy, and urge it to ensure that the fourth pillar is respected, nurtured and protected.

Sincerely,

Editors Guild of India


How can the police seize mobiles& laptops of journalists w/o providing them any FIR or a court order?
That is a clear violation of the right to privacy.
How can they raid independent journalists on basis of an absurd FIR under UAPA against Newsclick?
This is undeclared emergency
- Prashant Bhushan


“Senior journalists raided and taken for questioning. Their phones and laptops seized. New India takes the press seriously.”
- Mahua Moitra


പുകഴ്ത്തുപാടലുകൾ അല്ലാതെ ഇന്ത്യാ രാജ്യത്ത് വിമർശനാത്മക പത്രപ്രവർത്തനം വേണ്ടായെന്ന തീരുമാനത്തിലാണ് മോദി സർക്കാർ. കേരളത്തിൽ പ്രലോഭനവും സമ്മർദ്ദതന്ത്രങ്ങളും ഉപയോഗിച്ച് ഏതാണ്ടു മുഴുവൻ മാധ്യമസ്ഥാപനങ്ങളെയും ബി ജെ പി തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ട്. എന്നാൽ, കേരളത്തിലെ ഇത്തരം മാധ്യമങ്ങളിൽനിന്നു വ്യത്യസ്തമായി നട്ടെല്ലുള്ള മാധ്യമസ്ഥാപനങ്ങൾ ഇന്നും ഇന്ത്യാ രാജ്യത്തുണ്ട്. അവരെ ഭീഷണികൊണ്ടു കീഴ്പ്പെടുത്തുകയെന്നതാണ് ബി ജെ പി നീക്കം. ബി ബി സി, ന്യൂസ് ലോൺട്രി, ദൈനിക് ഭാസ്കർ, ഭാരത് സമാചാർ, ദി കശ്മീർ വാല, ദി വയർ എന്നു തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുടെ നേർക്കുള്ള റെയ്ഡുകൾക്കുശേഷം ഇ.ഡി ഇപ്പോൾ ന്യൂസ്ക്ലിക്കിനുനേരെ തിരിഞ്ഞിരിക്കുകയാണ്. വിദേശപണം സ്വീകരിച്ചുവെന്നതാണ് ന്യൂസ് ക്ലിക്കിന് എതിരെയുള്ള ആക്ഷേപം. നിയമവിരുദ്ധമായ എന്തെങ്കിലും നടപടി ഉണ്ടായിട്ടുണ്ടെങ്കിൽ നിശ്ചയമായും അതിന്മേൽ അന്വേഷണവും കേസും എടുക്കട്ടെ. പക്ഷേ, ഇവിടെ അതല്ല. യു എ പി എ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്താണ് വകുപ്പുകൾ? രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുത പ്രോത്സാഹിപ്പിക്കുന്ന നടപടികൾക്കെതിരെയുള്ള സെക്ഷൻ 153 എ ആണ് പ്രധാനപ്പെട്ടത്. ഇത്തരമൊരു കേസെടുക്കാൻ അർഹത ബി ജെ പിക്കു തന്നെയാണ്. ഇതിനുവേണ്ടിയുള്ള ക്രിമിനൽ ഗൂഡാലോചന സംബന്ധിച്ച സെക്ഷൻ 120 ബി ആണ് അടുത്ത വകുപ്പ്.

ആരാണ് ഇത്തരത്തിൽ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയത്? ട്വീസ്ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ന്യൂസ്ക്ലിക്ക് പ്രവർത്തകരായ ഡി. രഘുനന്ദൻ, പ്രബിർ പുർകായസ്ഥ, എഴുത്തുകാരായ പരഞ്‌ജോയ് ഗുഹ താകുർത്ത, ഊർമിളേഷ് തുടങ്ങിയവരാണ്. ഇവരിൽ രഘുനന്ദനെയും പ്രബിറിനെയും 1970-കളുടെ മദ്ധ്യം മുതൽ അടുത്ത് അറിയുകയും എസ്.എഫ്.ഐയിലും പിന്നീട് ശാസ്ത്രപ്രസ്ഥാനത്തിലും ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

ശാസ്ത്രപ്രചാരണത്തിന് ഏറ്റവുമധികം സംഭാവന ചെയ്യുകയും സമകാലീന ശാസ്ത്രസംഭവികാസങ്ങളെ മാർക്സിസ്റ്റു വീക്ഷണത്തിൽ വിലയിരുത്താനും ശ്രമിക്കുന്നവരാണ് ഇവർ. പ്രബിർ പുർകായസ്ഥ ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെയും (Free Software Movement of India), ദൽഹി സയൻസ് ഫോറം, All India People's Science Network എന്നിവയുടെയും പ്രമുഖ നേതാക്കളിൽ ഒരാളാണ്. അടിയന്തരാവസ്ഥക്കാലത്ത് ഒരു വർഷം ജയിലിലടയ്‌ക്കപ്പെട്ടിരുന്നു. ന്യൂസ് ക്ലിക്കിനെതിരെ സർക്കാർ നിരന്തരം ആക്രമണം നടത്തുന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനമായ ഡി എ കെ എഫ് സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് സമ്മേളനത്തിൽ പ്രബിറിനു പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

കർഷക സമരങ്ങളും തൊഴിലാളി സമരങ്ങളും സ്ഥിരമായി കവർ ചെയ്യുന്ന മാധ്യമസ്ഥാപനമാണ് ന്യൂസ് ക്ലിക്ക്. 2018-ൽ മഹാരാഷ്‌ട്രയിൽ നാഷിക് മുതൽ മുംബൈ വരെ നടന്ന കിസാൻ ലോംഗ് മാർച്ച് ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ഇവർ വലിയ പങ്കുവഹിച്ചു. 2020-21-ൽ ദൽഹിയിൽ ഒരു വർഷത്തോളം നീണ്ട കർഷക സമരത്തെപ്പറ്റി ഏറ്റവും കൃത്യമായ വാർത്തകളും വിശകലനങ്ങളും തുടർച്ചയായി പ്രസിദ്ധീകരിച്ചതോടെയാണ് ന്യൂസ് ക്ലിക്കിനെതിരെ വേട്ടയാടൽ കേന്ദ്ര സർക്കാർ ആരംഭിച്ചത്‌.

ന്യൂസ് ക്ലിക്കിൽ നിരവധി തവണ റെയ്‌ഡുകൾ നടത്തുകയും ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവെന്ന അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തെങ്കിലും ഒന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തവണ രണ്ടുംകല്പിച്ചുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നു തോന്നുന്നു. ഏതോ വലിയ ഭീകരപ്രവർത്തകരെ കീഴ്പ്പെടുത്തുന്നതുപോലെ വെളുപ്പാൻകാലത്തു 30 കേന്ദ്രങ്ങളിൽ സമാന്തരമായി റെയ്ഡ് നടത്തുകയും പ്രമുഖ പത്രപ്രവർത്തകരെ ചോദ്യം ചെയ്യാനെന്ന പേരിൽ രഹസ്യകേന്ദ്രത്തിലേക്കു കൊണ്ടുപോയിരിക്കുകയുമാണ്. യു എ പി എ ചുമത്തി വായ മൂടിക്കെട്ടാനാണു കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിന്റെ നീക്കം.

ന്യൂസ് ക്ലിക്ക് സുഹൃത്തുക്കൾ ഭരണകൂടവേട്ടയാടലിന്റെ ഇരകളാണ്. ഇന്ത്യയിൽ നടക്കുന്ന മാധ്യമവേട്ടകളുടെ ഭാഗമാണ് ന്യൂസ് ക്ലിക്കിനു നേരെയുള്ള അതിക്രമം. ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ജനാധിപത്യത്തിലും മാധ്യമ സ്വാതന്ത്യത്തിലും വിശ്വസിക്കുന്ന എല്ലാ സുഹൃത്തുക്കളും മുന്നോട്ടു വരണം.
- തോമസ് ഐസക്ക്


Shocked to learn of the raids on 30 journalists in Delhi and arrests of several of them. These are not the actions of a “mother of democracy” but of an insecure and autocratic state. Why does a government as strong & authoritarian as this one is, feel threatened by a news website? And that too, one that is not even ranked very high in reach or readership? Intolerance is unworthy of everything that India represents. The government has disgraced itself and our democracy today.
- Shashi Tharoor


ന്യൂസ് ക്ലിക്ക് എന്ന ഡിജിറ്റൽ മാധ്യമവുമായി ബന്ധപ്പെട്ട് ദൽഹി പോലീസ് നടത്തിയ വ്യാപകമായ റെയ്ഡും അറസ്റ്റും രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചകളെ സജീവമാക്കിയിരിക്കുകയാണ്. ബദൽ മാധ്യമപ്രവർത്തന സംരംഭമായ ന്യൂസ് ക്ലിക്ക് ചൈനയ്ക്കുവേണ്ടി പ്രചാരണം നടത്തിയെന്നാണ് ആരോപണം. ചൈനയുമായി ബന്ധമുള്ള അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഘത്തിൽ നിന്നും പണം വാങ്ങി എന്നുള്ളതാണ് ദൽഹി പോലീസിന്റെ പരാതിയുടെ ഇതിവൃത്തം. മറ്റൊരു രാജ്യത്തിന് വേണ്ടി ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച് നിയമപരമായി നടപടിയെടുക്കുക തന്നെ വേണം. എന്നാൽ ഇന്ത്യയിലെ വിവിധ മാധ്യമസംഘടനകൾ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയുടെ അകക്കാമ്പ് പരിശോധിക്കുമ്പോൾ പോലീസ് നടപടിയിൽ ഒട്ടേറെ ദുരൂഹത കാണാൻ കഴിയും.

ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബിർ പുർകായസ്ത അറിയപ്പെടുന്ന ആക്ടിവിസ്റ്റാണ്. അമിതാധികാരത്തിനെതിരെ ജെ എൻ യുവിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ പോരാടിയിട്ടുള്ള പശ്ചാത്തലമുണ്ട്. അടിയന്തരാവസ്ഥാ കാലത്ത് ഇക്കാരണത്താൽ തന്നെ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നു. കോർപ്പറേറ്റ് മാധ്യമങ്ങൾ തമസ്കരിക്കുന്ന വിഷയങ്ങൾക്കാണ് ന്യൂസ് ക്ലിക്ക് എന്നും ഊന്നൽ നൽക്കിയിട്ടുള്ളത്. കർഷകസമരവും പൗരത്വ ഭേദഗതി ബില്ലിലുള്ള പ്രക്ഷോഭവും മണിപ്പുരുമൊക്കെ ഇതിൽ ചില ഉദാഹരണങ്ങൾ. മോദി സർക്കാറിന്റെ കണ്ണിലെ കരട് ആകുവാൻ ഇതുതന്നെ ധാരാളം.
വിദേശത്ത് നിന്ന് നിയമാനുസൃത വഴിയിലൂടെയാണ് തങ്ങൾക്ക് ഫണ്ട് ലഭിച്ചതെന്നും 2021 മുതൽ വിവിധ ഏജൻസികൾ ഇതേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നുമാണ് ന്യൂസ് ക്ലിക്ക് പ്രസ്താവനയിൽ പറഞ്ഞത്. ഇതിലേക്കൊന്നും പോകാതെ തീവ്രവാദികളെ കൈകാര്യം ചെയ്യുന്ന പോലെ യു എ പി എയാണ് പ്രബിറിനും സഹപ്രവർത്തകനും മേൽ ചുമത്തിയിരിക്കുന്നത്.

‘ചൈന’ എന്ന് പറഞ്ഞ് എന്തും ചെയ്യാനുള്ള ലൈസൻസ് ഏതെങ്കിലും ഏജൻസിക്ക് ലഭിച്ചിട്ടുണ്ടോ? ചൈനയ്ക്ക് വേണ്ടി ന്യൂസ് ക്ലിക്ക് പ്രചാരണം നടത്തിയിട്ടുണ്ടെങ്കിൽ അത് ഉള്ളടക്കം പരിശോധിച്ചാൽ ആർക്കും വ്യക്തമാക്കുന്ന കാര്യമല്ലേ. പ്രശസ്ത മാധ്യമപ്രവർത്തകൻ ടി.കെ.അരുൺ ചൂണ്ടിക്കാണിച്ച പോലെ എത്രയോ ചൈനീസ് കമ്പനികൾ ‘പി.എം. കെയറി’ലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഈ കാരണം പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്ഡ് ചെയ്യാൻ ദൽഹി പോലീസ് മുതിരുമോ? മോദി ഗവൺമെന്റ് അധികാരത്തിൽ വന്നശേഷം ചൈനയുമായുള്ള വ്യാപാര ബന്ധം ഇരട്ടിക്കുകയല്ലേ ചെയ്തത്? വ്യാപാരകമ്മി ഇരട്ടിയായെന്ന് എന്റെ തന്നെ ചോദ്യത്തിന് മറുപടിയായി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ മറുപടി നല്കുകയുണ്ടായി. നോട്ടു നിരോധന കാലത്ത് ലാഭം കൊയ്ത ഡിജിറ്റൽ കറൻസി വിനിമയ സംരംഭങ്ങളിലൊക്കെ ചൈനീസ് കമ്പനികൾക്ക് നിക്ഷേപമുണ്ടായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണം സ്വീകരിച്ച് ബി ജെ പി പ്രതിനിധി സംഘം ചൈന സന്ദർശിച്ചിട്ടില്ലേ? ഇക്കണോമിക് ടൈംസിലെ ഒരു വാർത്ത എന്റെ കണ്ണിൽ ഉടക്കി. ഇന്ത്യൻ റെയിൽവേ തീവണ്ടികൾക്കായി ചൈനയിൽ നിന്ന് ചക്രം ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നു.
ഏതാനും ദിവസം മുമ്പ് ഹൈദരാബാദിൽ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. തൊട്ടുപുറകെ ന്യൂസ് ക്ലിക്കിന്റെ മേലുള്ള അടിച്ചമർത്തൽ ഉണ്ടാകുമെന്ന് അപ്പോൾ പ്രതീക്ഷിച്ചിരുന്നില്ല.
- ജോൺ ബ്രിട്ടാസ്


ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്തയെയും സഹപ്രവർത്തകൻ അമിത് ചക്രവർത്തിയെയും യു എ പി എ പ്രകാരം അറസ്റ്റ് ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഓൺലൈൻ മാധ്യമമായ ന്യൂസ് ക്ലിക്ക് ഓഫീസ് ദൽഹി പോലീസ് അടച്ചു മുദ്രവച്ചിട്ടുമുണ്ട്. ദൽഹിയിൽ ന്യൂസ് ക്ലിക്ക് ഓഫീസിലും അവരുമായി ബന്ധമുള്ള പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയുമായിരുന്നു. സി പി ഐ- എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വീട്ടിൽ ന്യൂസ് ക്ലിക്കിലെ ഒരു ജേണലിസ്റ്റ് താമസിക്കുന്നു എന്ന പേരിൽ സഖാവിന്റെ വീട്ടിലും പൊലീസ് ചെന്ന് ഈ യുവാവിന്റെ ലാപ് ടോപ്പും മറ്റും പിടിച്ചെടുത്തു. പൊതുപ്രവർത്തകരായ ടീസ്റ്റ സെതൽവാദ്, ശാസ്ത്രഞ്ജനായ ഡി രഘുനന്ദൻ, സാംസ്കാരിക ചരിത്രകാരനായ സുഹൈൽ ഹാഷ്മി എഴുത്തുകാരി ഗീത ഹരിഹരൻ എന്നിവർ അടക്കം നാല്പത്തിയാറു പേരുടെ വീടുകളിലാണ് റെയ്ഡും ചോദ്യം ചെയ്യലും നടന്നത്.
ദൽഹി സയൻസ് ഫോറത്തിന്റെ മുൻനിരപ്രവർത്തകരിലൊരാളായ പ്രബിർ ടെലിക്കോം മേഖല തുടങ്ങിയവയിൽ ഇന്ത്യയുടെ സ്വാശ്രയത്വത്തിനുവേണ്ടി നിരന്തരം എഴുതുന്നയാളാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ ശക്തനായ എഴുത്തുകാരനുമാണ് പ്രബിർ. സ്വതന്ത്രസോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ പ്രമുഖനേതാക്കളിലൊരാളുമാണ്. അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങൾ Enron Blowout: Corporate Capitalism and the Theft of the Global Commons, (വിജയ് പ്രഷാദുമൊത്ത്) Uncle Sam’s Nuclear Cabin (എം.കെഴ ഭദ്രകുമാറിനും നൈനാൻ കോശിക്കും ഒപ്പം എഴുതിയത്.) എന്നിവയാണ്.

മുഖ്യധാരാ മാധ്യമങ്ങളിൽ വരാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്ന, ഹിന്ദുരാഷ്ട്രവാദ രാഷ്ട്രീയത്തിനെതിരെ നിലപാട് എടുക്കുന്ന, തൊഴിലാളി-കർഷകസംഘടനകളുടെ വാർത്തകൾ നല്കുന്ന ഒരു ഓൺലൈൻ മാധ്യമമാണ് ന്യൂസ് ക്ലിക്ക്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് ഇതിന്റെ പ്രവർത്തനം തടയാൻ സർക്കാർ നോക്കുന്നത്. കർഷകസമരത്തെ പിന്തുണയ്ക്കുന്നത് ചൈനയുടെ താല്പര്യസംരക്ഷണമാണെന്നാണ് മോദി സർക്കാർ വാദിക്കുന്നത്.

മാധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നാക്രമണമാണിത്. ബി ബി സി, ന്യൂസ് ലോൺട്രി, ദൈനിക് ഭാസ്‌കർ, ഭാരത് സമാചാർ, കാശ്മീർ വാല, ദ വയർ, തുടങ്ങിയ വിവിധ മാധ്യമസ്ഥാപനങ്ങളെയും അടിച്ചമർത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ മോദി സർക്കാർ അന്വേഷണ ഏജൻസികളെ നിയോഗിച്ചു. പത്രസ്വാതന്ത്ര്യത്തിനോട് നരേന്ദ്ര മോദി സർക്കാരിനുള്ള നിലപാടിനെക്കുറിച്ച് ആർക്കും ഒരു സംശയവുമില്ല. ലോകത്തെ 180 രാജ്യങ്ങളിൽ 161-ാം സ്ഥാനത്താണ് ആർ എസ് എസ് നായകർ ഭരിക്കുന്ന ഇന്ത്യയുടെ സ്ഥിതി.
ജനാധിപത്യവ്യവസ്ഥയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരാവേണ്ട മാധ്യമങ്ങളെ പീഡിപ്പിക്കാനും അടിച്ചമർത്താനുമുള്ള ഇത്തരം ആസൂത്രിത ഗൂഢാലോചനയ്‌ക്കെതിരെ ജനാധിപത്യചിന്താഗതിക്കാരായ എല്ലാ ദേശസ്‌നേഹികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- എം.എ. ബേബി.


Strongly condemning the police action on journalists, writers, and satirists like Urmilesh, Abhisar Sharma, Bhasha Singh, and others. These oppressive tactics suppress dissent, undermine democracy, and threaten our fundamental freedom of the press.
- Yogendra Yadav


“The Modi government is trying to create an atmosphere of terror through the searches on the office of NewsClick and detention of journalists associated with it. I am sure none of them will be cowed down by such tactics. We deplore these incidents,”

- Shivanand Tiwary

Comments