‘വനിത’യുടേത്​ അമ്പരപ്പിച്ച, ഷോക്കിങ്ങായ
​ഒരു എഡിറ്റോറിയൽ ഡിസിഷൻ

ഒരു സ്ത്രീ ഇത്രയും ശക്തനായ ഒരു മനുഷ്യനെതിരെ ഇത്രയും ധൈര്യപൂർവ്വം ഒരു സ്റ്റാൻഡ് എടുക്കാനും ഫൈറ്റ് ചെയ്യാനും കാണിക്കുന്ന ആ ഫൈറ്റിംഗ് സ്പിരിട്ടിനെ ആഘോഷിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ജേണലിസ്റ്റിക്കലി I would have been much more happier. അതിനു പകരം വനിത എടുത്തത്​, യാതൊരു വിധത്തിലും ന്യായീകരിക്കാൻ കഴിയാത്ത ഒരു എഡിറ്റോറിയൽ ഡിസിഷനാണ്.

മനില സി. മോഹൻ: വനിതയുടെ കവറായി റേപ്പ് കേസിൽ പ്രതിയായ ഒരു സിനിമാ നടന്റെയും കുടുംബത്തിന്റെയും ചിത്രം വന്നത് വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണല്ലോ? സഹപ്രവർത്തകയെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ ചിത്രം കവറാക്കാൻ വനിതയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയായിരിക്കും? ജേണലിസ്റ്റിക്കായ ധാർമികത മനോരമ കാണിക്കാതിരുന്നത് എന്തുകൊണ്ടാവാം? സാമ്പത്തിക താത്പര്യങ്ങളായിരിക്കുമോ വനിതയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക?

ജോസി ജോസഫ്: ജേണലിസവും, ജേണലിസ്റ്റുകളും പലപ്പോഴും ജുഡീഷ്യറിയെ പോലെയാണ്. Justice must not only be done but must also be seen to be done എന്ന് പണ്ട് ലോർഡ് സ്റ്റുവർട്ട് പറഞ്ഞ പ്രസ്താവന പോലെയാണ്. എഡിറ്റോറിയൽ തീരുമാനങ്ങൾ പലപ്പോഴും നമ്മൾ എടുക്കേണ്ടത്, ജേണലിസ്റ്റിക് ഇന്റഗ്രിറ്റിയോടു കൂടി മാത്രമല്ല, പബ്ലിക്കിന് കണ്ടാൽ ജേണലിസ്റ്റിക് ഇന്റഗ്രിറ്റി ഉണ്ട് എന്ന് തോന്നുക കൂടി വേണം. അവിടെയാണ് വനിതയുടെ ഈ എഡിറ്റോറിയൽ തീരുമാനത്തിന്റെ ഏറ്റവും വലിയ പാളിച്ച. കാരണം ദിലീപ് വിചാരണ നേരിടുന്ന ഒരു കുറ്റാരോപിതൻ മാത്രമാണ്, കുറ്റവാളിയല്ല എന്നൊക്കെയുള്ള വാദങ്ങൾ നിലനിൽക്കുമ്പോൾത്തന്നെ, ദിലീപിനെതിരെ ധാരാളം തെളിവുകൾ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വനിത ഈ തീരുമാനം എടുത്തത്. To say it is baffling and it is shocking.
പക്ഷേ, ഒരു വിശാലമായ കോൺടെക്സ്റ്റിൽ വനിതയുടെ എഡിറ്റേഴ്‌സ് കാണിച്ചു കൂട്ടിയത്, ഇന്ന് ഇന്ത്യയിലെ മെയിൻസ്ട്രീം പത്രമാധ്യമങ്ങൾ സ്ഥിരമായി കാണിച്ചു കൊണ്ടിരിക്കുന്ന ഇൻസെൻസിറ്റീവായ, ശരിയും തെറ്റും തിരിച്ചറിയാനാവാത്ത അമോറൽ ആറ്റിറ്റ്യൂഡാണ്. അതിനു പിറകിൽ അവരുടെ സാമ്പത്തിക ആവശ്യങ്ങളുണ്ടാവാം, രാഷ്ട്രീയ താത്പര്യങ്ങൾ കാണും. ഒരു പക്ഷേ അവരുടെ പേടിയൊക്കെ കാണും. അങ്ങനെയുള്ള ഒരു മെയിൻ സ്ട്രീം നിലനിൽക്കുന്ന കാലഘട്ടത്തിൽ വനിത ചെയ്തത് ഒറ്റപ്പെട്ട സംഭവമല്ല. ഇതുപോലെ പല കേസുകളിലും യാതൊരു നാണക്കേടുമില്ലാതെ, യാതൊരു സാമൂഹിക ബോധവുമില്ലാതെ ജേണലിസ്റ്റിക് എഡിറ്റർമാർ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് സ്ഥിരമായി കാണുന്നുണ്ട്. അത്തരത്തിൽ എംബാരസ്സിങ്ങായ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് എഡിറ്റർമാർ ഈ തീരുമാനം എടുത്തത് എന്നത് ശ്രദ്ധേയമാണ്.

മലയാള മനോരമയെപ്പോലെ, വനിതയെപ്പോലെ കേരളത്തിലെ ഇത്രയും വലിയ മീഡിയ ഗ്രൂപ്പ്, സർവൈവറായ സ്ത്രീയുടേയും മറ്റ് സർവൈവേഴ്‌സിന്റെയും കൂടെ നിന്നുകൊണ്ട് അവരെ സെലിബ്രേറ്റ് ചെയ്യുകയായിരുന്നു വേണ്ടത്

ഇതിനകത്ത് മലയാള മനോരമയെപ്പോലെ, വനിതയെപ്പോലെ കേരളത്തിലെ ഇത്രയും വലിയ മീഡിയ ഗ്രൂപ്പ്, സർവൈവറായ സ്ത്രീയുടേയും മറ്റ് സർവൈവേഴ്‌സിന്റെയും കൂടെ നിന്നുകൊണ്ട് അവരെ സെലിബ്രേറ്റ് ചെയ്യുകയായിരുന്നു വേണ്ടത്. അവരെ സെലിബ്രേറ്റ് ചെയ്യണം എന്ന് ഞാൻ പറയുന്നതിന്റെ കാരണം, ശരിയോ തെറ്റോ എന്നതിനപ്പുറത്ത്, ഒരു സ്ത്രീ ഇത്രയും ശക്തനായ ഒരു മനുഷ്യനെതിരെ ഇത്രയും ധൈര്യപൂർവ്വം ഒരു സ്റ്റാൻഡ് എടുക്കാനും ഫൈറ്റ് ചെയ്യാനും കാണിക്കുന്ന ആ ഫൈറ്റിംഗ് സ്പിരിട്ടിനെ ആഘോഷിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ജേണലിസ്റ്റിക്കലി I would have been much more happier. അതിനു പകരം വനിത എടുത്തത്​, യാതൊരു വിധത്തിലും ന്യായീകരിക്കാൻ കഴിയാത്ത ഒരു എഡിറ്റോറിയൽ ഡിസിഷനാണ്.

ദിലീപിന്റെയും കുടുംബത്തിന്റെയും സോഫ്റ്റ് ലൈറ്റ് ഒക്കെ വെച്ച് ഫ്രെയിം ചെയ്ത ഫോട്ടോഗ്രാഫ് വനിതയുടെ കവർ പേജിൽ കൊടുക്കാനുളള തീരുമാനത്തിനു പിറകിൽ എന്തെങ്കിലും സാമ്പത്തിക കാര്യങ്ങൾ ഉണ്ടോ എന്ന് എനിക്കറിഞ്ഞൂടാ. പെയ്ഡ് ന്യൂസിന്റെ കാലഘട്ടമാണ്. അതുകൊണ്ട് തന്നെയായിരിക്കണം ഇത്തരം ചോദ്യങ്ങൾ പലരും ചോദിക്കുന്നത്. അതിനെക്കുറിച്ച് നമുക്കറിയില്ല. ഒരുപക്ഷേ ഇത്തരത്തിലുള്ള ഒരു കവർ ഫോട്ടോ കൊടുത്താൽ വനിതയുടെ സർക്കുലേഷൻ കൂടുമായിരിക്കാം. പക്ഷേ അതൊന്നും ആ എഡിറ്റോറിയൽ തീരുമാനത്തെ ന്യായീകരിക്കുന്നില്ല... പൈസയാണ് ജേണലിസത്തിന്റെ അൾട്ടിമേറ്റ് ലക്ഷ്യം എന്നുണ്ടെങ്കിൽ ഇവരൊക്കെ മാധ്യമ പ്രവർത്തനമൊക്കെ നിർത്തി ഷാംപുവോ സോപ്പോ ഒക്കെ വിൽക്കാൻ പോകുന്നതായിരിക്കും നല്ലത്. കാരണം അത് ജനങ്ങൾക്ക് കൂടുതൽ ആവശ്യമുള്ള, ഒഴിവാക്കാനാവാത്ത വസ്തുക്കളാണ്. കൂടുതൽ വരുമാനവും കിട്ടും. അതുകൊണ്ട് സാമ്പത്തിക വെല്ലുവിളികൾ മൂലം ഇങ്ങനെയൊരു കവർ ഇട്ടു എന്ന് പറയുന്നതിൽ യാതൊരു എത്തിക്‌സോ കോമൺസെൻസോ ഇല്ല.

ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാകാത്ത സ്വാർത്ഥത നിറഞ്ഞ ഒരു സമൂഹത്തിനകത്താണ് ഇങ്ങനെയുള്ള വാർത്തകളിടുന്നത്. പബ്ലിക്കായി പലരും രോഷം പ്രകടിപ്പിക്കുമെങ്കിലും രഹസ്യമായി അതിൽ ഒരു കുളിർമയും സന്തോഷവുമൊക്കെ കണ്ടെത്തുന്ന ഒരു അമോറൽ എലമെൻറ്​ മലയാളി സമൂഹത്തിലുണ്ട്.

വനിതയ്ക്ക് കേരളത്തിലെ വായനാസമൂഹത്തിനിടയിലുള്ള സ്ഥാനം വളരെ വലുതാണ്. പതിറ്റാണ്ടുകളായി കേരളത്തിലെ മിഡിൽ ക്ലാസ് അപ്പർ മിഡിൽ ക്ലാസ് സെൻസിബിലിറ്റിയെ പ്രതിഫലിപ്പിക്കുകയോ നിയന്ത്രിക്കുകയോ മുന്നിൽ നിന്ന് നയിക്കുകയോ ചെയ്യുന്നതിൽ വനിതയ്ക്കുള്ള പങ്ക് നിഷേധിക്കാനാവില്ല. ആ മാഗസിനോടുള്ള അഡിക്ഷനും അതിന്റെ സർക്കുലേഷനും അത് തെളിയിക്കുന്നതാണ്. ആ സെൻസിബിലിറ്റിയെ സാധൂകരിക്കാൻ പാകത്തിലുള്ളതാണോ ഒരു റേപ്പ് കേസ് പ്രതിയെ വെള്ളപൂശുന്ന സ്റ്റോറി ? അഥവാ ആ സെൻസിബിലിറ്റി ക്ലാസ്​ സംശയങ്ങളേതുമില്ലാതെ ഇത്തരമൊരു സ്റ്റോറി സ്വീകരിക്കാൻ പാകപ്പെട്ടതാണോ?

കേരളത്തിലെ, മലയാളത്തിലെ മിഡിൽ ക്ലാസ്​ സെൻസിബിലിറ്റി എന്ന് പറഞ്ഞല്ലോ, അതിനെക്കുറിച്ച് കുറച്ച് വർഷങ്ങളായി ഞാൻ ശ്രദ്ധിക്കുന്ന ഒരു കാര്യം, ആ ഒരു ലെയറിലെ ആൾക്കാരുടെ ഇന്റഗ്രിറ്റിയും മൊറാലിറ്റിയുമൊക്കെ വളരെ പുറകോട്ടു പോയി എന്നത് ഒരു യാഥാർത്ഥ്യമാണെന്നതാണ്. അത്തരത്തിലുള്ള ഒരു ഡോമിനൻറ്​ മിഡിൽ ക്ലാസ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ നമ്മൾ ഈ കാണുന്ന രീതിയിലുള്ള ഇൻസ്റ്റിറ്റ്യൂഷനൽ റിലീജിയസ് അബ്യൂസുകളും സ്ത്രീകൾക്കും അരികുവത്കരിക്കപ്പെട്ടവർക്കും എതിരെയുള്ള ആക്റ്റിവിറ്റീസും ഒരുപാട് കാണുന്നത്. കാരണം ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാകാത്ത സ്വാർത്ഥത നിറഞ്ഞ ഒരു സമൂഹത്തിനകത്താണ് ഇങ്ങനെയുള്ള വാർത്തകളിടുന്നത്. പബ്ലിക്കായി പലരും രോഷം പ്രകടിപ്പിക്കുമെങ്കിലും രഹസ്യമായി അതിൽ ഒരു കുളിർമയും സന്തോഷവുമൊക്കെ കണ്ടെത്തുന്ന ഒരു അമോറൽ എലമെൻറ്​ മലയാളി സമൂഹത്തിലുണ്ട്. അതിന് ഒരു പാട് കാരണങ്ങൾ ഉണ്ടാവാം. പല പല കാലഘട്ടങ്ങളിലൂടെ കണ്ടു കൊണ്ടിരുന്ന പല സോഷ്യോ- പൊളിറ്റിക്കൽ റിഫോംസിലൊക്കെ ഉണ്ടായ ജീർണതയാവാം. ഗൾഫ് ബൂമിനൊക്കെ ശേഷം കേരത്തിലുണ്ടായ പൈസയോടുള്ള അമിതമായ അഡിക്ഷനാവാം. എന്തായാലും വനിത കാണിച്ചതും മിഡിൽ ക്ലാസ് സെൻസിബിലിറ്റിയും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. അത് തള്ളിക്കളയാനാവില്ല. പല കേസുകളിലും, വാളയാർ കുട്ടികളുടെ കേസാവട്ടെ, മറ്റേത് കേസുമാവട്ടെ, നമ്മുടെ സമൂഹത്തിന് ഒരു മോറൽ സ്റ്റാൻറ്​ പോയിൻറ്​ അധികമില്ല. അതല്ലെങ്കിൽ എങ്ങനെയാണ് നമ്മുടെ പള്ളികളിൽ ബിഷപ്പുമാരുമൊക്കെ ഇത്തരം വിവര ദോഷം വിളിച്ചുപറയുകയും അതിനെ പിന്തുണയ്ക്കാനായി വിദ്യാസമ്പന്നരായ ആളുകൾ ഓടിയെത്തുകയും ചെയ്യുന്നത്.? ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

ജോസി ജോസഫ്

മാധ്യമപ്രവർത്തകൻ, ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസത്തെ വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന കോൺഫ്ലുവൻസ് മീഡിയയുടെ സ്ഥാപകൻ. ദ ഹിന്ദുവിന്റെ മുൻ നാഷണൽ സെക്യൂരിറ്റി എഡിറ്റർ. A Feast of Vultures: The Hidden Business of Democracy in Imdia, The Silent Coup: A History of India's Deep State എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments