ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ പ്രജന്യ ട്രസ്റ്റിന്റെ 2022 ലെ ആർ. രാജാറാം മീഡിയ ഫെലോഷിപ് ട്രൂകോപ്പിതിങ്ക് പ്രിൻസിപ്പൽ കറസ്‌പോണ്ടന്റായ ഷഫീഖ് താമരശ്ശേരിക്ക്. ട്രാൻസ്‌ജെൻഡർ പോളിസി നടപ്പാക്കപ്പെട്ടതിന് ശേഷവും കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഫെലോഷിപ്. 2022 സെപ്തംബർ മുതൽ 2023 ഫെബ്രുവരി വരെയാണ് പഠനത്തിന്റെ കാലാവധി. 50,000 രൂപയാണ് ഫെല്ലോഷിപ്പ് തുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അപേക്ഷകരിൽ നിന്ന് ഡോ. സ്വർണ രാജഗോപാൽ, അമ്മു ജോസഫ്, അനുരാധ വെങ്കടേഷ്, ഡോ. ശക്തി എസ്. എന്നിവരടങ്ങിയ ജൂറിയാണ് ഫെലോഷിപ് ജേതാവിനെ തെരഞ്ഞെടുത്തത്.