ടി. എം. ഹർഷൻ ട്രൂ കോപ്പി സി.ഒ.ഒയും അസോസിയേറ്റ് എഡിറ്ററുമായി ചുമതലയേറ്റു

Think

പ്രമുഖ മാധ്യമ പ്രവർത്തകനായ ടി.എം. ഹർഷൻ ട്രൂ കോപ്പി മാഗസിൻ എൽ.എൽ.പിയിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും അസോസിയേറ്റ് എഡിറ്ററുമായി ചുമതലയേറ്റു.

19 വർഷമായി മാധ്യമരംഗത്ത് സജീവമായ ഹർഷൻ മുഖ്യധാരാ ദൃശ്യമാധ്യമ രംഗത്താണ് പ്രവർത്തിച്ചിരുന്നത്. സൂര്യ, കൈരളി ചാനലുകളുടെ വാർത്താ വിഭാഗത്തിലായിരുന്നു തുടക്ക കാലത്തുണ്ടായിരുന്നത്.

പിന്നീട് ഏഷ്യാനെറ്റിന്റെയും ഏഷ്യാനെറ്റ് ന്യൂസിന്റെയും ഭാഗമായി. മാതൃഭൂമി ന്യൂസിൽ ന്യൂസ് എഡിറ്ററും ചാനലിന്റെ തുടക്കക്കാരിൽ ഒരാളുമായിരുന്നു ഹർഷൻ. മീഡിയ വൺ ചാനലിൽ ഡിജിറ്റൽ വിഭാഗത്തിന്റെ ചുമതല ഒഴിഞ്ഞശേഷം ട്വന്റി ഫോർ ന്യൂസ് ചാനലിൽ ചേർന്ന ഹർഷൻ അവിടെ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. വാർത്താ ചാനലുകളിലെ എഡിറ്റോറിയൽ സംവാദ പരിപാടികളിൽ അവതാരകനായി 16 വർഷം പ്രവർത്തിച്ച ഹർഷന് മികച്ച അവതാരകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

Comments