അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം നേടിയ മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന ട്രൂകോപ്പിയോട് സംസാരിക്കുന്നു. കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് ( സിപിജെ) നല്‍കി വരുന്ന ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയും നാലാമത്തെ ഇന്ത്യാക്കാരിയുമാണ് ഷാഹിന. ധീരതയോടെ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജേര്‍ണലിസ്റ്റുകളെ ആദരിക്കുന്നതിനായി 1996 മുതല്‍ സിപിജെ (കമ്മിറ്റി ഫോര്‍ പ്രൊട്ടക്റ്റ് ജേണലിസ്റ്റ്) നല്‍കി വരുന്ന പുരസ്‌കാരമാണിത്. കേരളത്തിലെയും ഇന്ത്യയിലേയും മാധ്യമപ്രവര്‍ത്തനം എങ്ങനെ വേറിട്ടു നില്‍ക്കുന്നുവെന്നും പുതിയ കാലത്ത് എങ്ങനെയായിരിക്കണം മാധ്യമപ്രവര്‍ത്തനമെന്നും വിശദീകരിക്കുകയാണ് കെ.കെ. ഷാഹിന. തന്റെ റിപ്പോര്‍ട്ടിംഗ് അനുഭവും എഡിറ്റര്‍ഷിപ്പിലെ സ്ത്രീപ്രാതിനിധ്യവും തുടങ്ങി മാധ്യമപ്രവര്‍ത്തനം എത്തിനില്‍ക്കുന്ന പുതിയ സാഹചര്യവും വിശദീകിക്കുകയാണ് ഷാഹിന.