2024 ജനുവരി 31 ന് മെറ്റ ഡിസേബ്ൾ ചെയ്ത ട്രൂകോപ്പി തിങ്കിന്റെ ഇന്‍സ്റ്റാഗ്രം അക്കൗണ്ട്, 13 ദിവസങ്ങൾക്കുശേഷം പുനഃസ്ഥാപിച്ചു. മെറ്റയുടെ കമ്യൂണിറ്റി ഗൈഡ്ലൈനുകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളൊന്നും ട്രൂകോപ്പി തിങ്കിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് കണ്ടെത്താനായില്ലെന്ന അറിയിപ്പോടുകൂടിയാണ് മെറ്റ അക്കൗണ്ട് പുനഃസ്ഥാപിച്ചത്. അക്കൗണ്ട് ഡിസേബ്ൾ ചെയ്യേണ്ടതായ ഒന്നും നിലനിൽക്കുന്നില്ലെന്നും ‘Sorry’ എന്ന മെസേജും മെറ്റ നൽകിയിട്ടുണ്ട്.
കാരണം വ്യക്തമാക്കാതെയായിരുന്നു മെറ്റയുടെ അപ്രതീക്ഷിത നടപടി. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം, ഗാന്ധി വധം എന്നീ വിഷയങ്ങളില്‍ തുടര്‍ച്ചയായി വിവിധ ഫോര്‍മാറ്റുകളിലുള്ള കണ്ടന്റുകളായിരുന്നു മെറ്റ ഡിസേബിള്‍ ചെയ്യുന്നതിന്റെ അവസാന മൂന്ന് ദിവസങ്ങളിലായി ട്രൂകോപ്പിയുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിരുന്നത്. ഡിസേബിള്‍ ചെയ്ത ശേഷം പലതവണ മെറ്റയുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കൃത്യമായ വിശദീകരണം ലഭിച്ചിരുന്നില്ല.
അക്കൗണ്ട് പൂട്ടിയതിനെതിരെ ട്രൂകോപ്പി തിങ്കിന്റെ ഓഡിയൻസും പൗരസമൂഹ പ്രതിനിധികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഡിസേബിള്‍ ചെയ്തതിന്റെ പിറ്റേദിവസം തുടങ്ങിയ പുതിയ ഇന്‍സ്റ്റ അക്കൗണ്ടിന് അഭൂതപൂര്‍വമായ പിന്തുണയായിരുന്നു ലഭിച്ചത്.
ട്രൂകോപ്പി തിങ്കിൽനിന്നുള്ള അപ്ഡേറ്റുകൾ പുനഃസ്ഥാപിക്കപ്പെട്ട അക്കൗണ്ടിലൂടെ തുടർന്നും ലഭ്യമാകും.