മനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ്, കെ. കണ്ണൻ എക്സിക്യൂട്ടീവ് എഡിറ്റർ

Think

ലയാളത്തിൽ ആഴത്തിലുള്ള വിശകലനങ്ങൾക്കും ചിന്തകൾക്കും എഴുത്തിനും പ്രാധാന്യം നൽകുന്ന മൾട്ടി മീഡിയ പോർട്ടലായ ട്രൂ കോപ്പി തിങ്കിന്റെയും ഒക്ടോബറിൽ ലോഞ്ച് ചെയ്യുന്ന ട്രൂ കോപ്പി വെബ്​സീനിന്റെയും എക്സിക്യൂട്ടീവ് എഡിറ്ററായി കെ.കണ്ണൻ ചുമതലയേറ്റു. ഇതുവരെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന മനില സി. മോഹൻ ആയിരിക്കും പോർട്ടലിന്റെയും വെബ്​സീനിന്റെയും എഡിറ്റർ ഇൻ ചീഫ് .

ട്രൂ കോപ്പി മാഗസിൻ എൽ. എൽ.പി.യുടെ സി.ഇ.ഒ.യും മാനേജിംഗ് എഡിറ്ററുമായി കമൽറാം സജീവും ഡയറക്ടർ, ടെക്നിക്കൽ ഓപ്പറേഷൻസ് ആയി മുഹമ്മദ് സിദാനും ചാർജെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന ഡസിഗ്നേറ്റഡ് പാർട്ട്ണർമാരുടെ യോഗത്തിലാണ് പുതിയ നിയമനങ്ങളും ചുമതലകളും തീരുമാനിക്കപ്പെട്ടത്.

കാൽ നൂറ്റാണ്ടിലേറെക്കാലത്തെ പത്രപ്രവർത്തന പരിചയമുള്ള കെ.കണ്ണൻ മാധ്യമം ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ചുമതല വഹിച്ചിട്ടുണ്ട്. പത്രത്തിൽ ചീഫ് സബ് എഡിറ്റർ ആയിരിക്കെയാണ് ‘തിങ്കി’ലേക്ക് വരുന്നത്. പ്രൊഫ. എം. കുഞ്ഞാമനെക്കുറിച്ച് കണ്ണൻ എഡിറ്റ് ചെയ്ത "എതിര് ' എന്ന പുസ്തകം ഡി.സി.ബുക്സ് കഴിഞ്ഞ മാസമാണ് പ്രസിദ്ധീകരിച്ചത്.

18 കാരനായ മുഹമ്മദ് സിദാൻ ഫോട്ടോ ഗ്രാഫറും ഡിജിറ്റൽ ഡിസൈനറുമാണ്. വിവിധ ഐ.ടി. സ്ഥാപനങ്ങളിൽ പ്രോഗ്രാം ഡവലപ്പറാണ് സിദാൻ.

ഗ്ലോബൽ മലയാളിയുടെ ബൗദ്ധിക ജീവിതത്തിൽ 200 ദിവസം കൊണ്ട് നിറസാന്നിധ്യമായ ട്രൂ കോപ്പി തിങ്കിന്റെ സബ്​സ്​ക്രിപ്​ഷൻ അടിസ്ഥാനമാക്കിയുള്ള പ്രീമിയം പ്രോഡക്റ്റാണ് വെബ്സീൻ. ഇത് ഒക്ടോബറിൽ വരിക്കാർക്ക് ലഭ്യമാകും.

Comments