സംഘപരിവാർ പക്ഷത്ത് നിൽക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ, ഇതാ തെളിവുകൾ

ഇന്ത്യൻ ഭരണഘടനയനുസരിച്ച് തെരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ ഒരു സർക്കാരിനെ അട്ടിമറിക്കാനാണ് കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും കൂട്ടുനിന്നത്. ഈ മാധ്യമങ്ങൾ അന്ന് നിലകൊണ്ടത് സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാനല്ല, മറിച്ച്, അതിനെ ജനാധിപത്യവിരുദ്ധമായി 356-ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ട കേന്ദ്ര സർക്കാരിനെ ന്യായീകരിക്കാനാണ്

Truecopy Webzine

ന്ത്യൻ ഭരണഘടന പൊളിച്ചെഴുതണമെന്ന് പല ഘട്ടങ്ങളിലും ആവശ്യപ്പെട്ട ഒരു പാർട്ടി, കേന്ദ്രം ഭരിക്കുന്ന ഈ സമയത്ത് ഫെഡറലിസത്തിനെതിരായ ആക്രമണം പതിന്മടങ്ങ് വർധിച്ചിട്ടുമുണ്ട്. എല്ലാ അധികാരങ്ങളും കേന്ദ്രത്തിൽ കേന്ദ്രീകരിക്കുക എന്നതാണ് മോദി സർക്കാരിന്റെ നയം. രാഷ്ട്രത്തിന് ഒരു ഭാഷ, ഒരു മതം, ഒരു വേഷം, ഒരു രജിസ്‌ട്രേഷൻ, ഒരു സിവിൽകോഡ്, ഒരു നികുതി എന്നിവയെല്ലാം ഈ നയത്തിന്റെ ഭാഗമായാണ് നിർദ്ദേശിക്കപ്പെടുന്നത്. ഈ ഘട്ടത്തിൽ ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങൾ ഏത് പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളളത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. പ്രാഥമിക നിരീക്ഷണം, മുഖ്യധാരാ മാധ്യമങ്ങൾ ഫെഡറിലിസത്തിന് ഒപ്പമല്ല, മറിച്ച് അതിനെ തകർത്ത് യൂണിറ്ററി സ്വഭാവത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയകക്ഷികൾക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത് എന്നാണ്.

ഏഷ്യയിൽ തന്നെ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടി ആദ്യം അധികാരത്തിൽ വന്നത് കേരളത്തിലായിരുന്നു. കേരളം ഇന്ന് നേടിയ സാമൂഹ്യ, രാഷ്ട്രീയ മുന്നേറ്റത്തിന് അടിത്തറിയിട്ട സർക്കാരായിരുന്നു 1957 ൽ അധികാരത്തിൽ വന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ. എന്നാൽ ആ സർക്കാരിനെ അട്ടിമറിക്കാൻ രാഷ്ട്രീയ പാർട്ടികളെയും ജനങ്ങളെയും ഇളക്കിവിട്ടതിൽ എറ്റവും പ്രധാന പങ്കുവഹിച്ചത് കേരളത്തിലെ മാധ്യമങ്ങളായിരുന്നില്ലേ ?

അതായത്, ഇന്ത്യൻ ഭരണഘടനയനുസരിച്ച് തെരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ ഒരു സർക്കാരിനെ അട്ടിമറിക്കാനാണ് കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും കൂട്ടുനിന്നത്. ഈ മാധ്യമങ്ങൾ അന്ന് നിലകൊണ്ടത് സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാനല്ല, മറിച്ച്, അതിനെ ജനാധിപത്യവിരുദ്ധമായി 356-ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ട കേന്ദ്ര സർക്കാരിനെ ന്യായീകരിക്കാനാണ്. സംസ്ഥാനങ്ങളെ ദുർബലമാക്കി കേന്ദ്രത്തിന്റെ കരങ്ങൾക്ക് ശക്തികൂട്ടാനാണ് മാധ്യമങ്ങൾ കൂട്ടുനിന്നത്. ആ ദൗത്യം ഇന്നും ഒരു മറയുമില്ലാതെ കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും തുടരുകയാണ്. അന്ന് കോൺഗ്രസ് സർക്കാരിന്റെ ഫെഡറൽ വിരുദ്ധ നടപടികളെയാണ് മാധ്യമങ്ങൾ പിന്തുണച്ചെതെങ്കിൽ ഇന്ന് മോദി സർക്കാരിന്റെ ഫെഡറൽ വിരുദ്ധ നടപടികളെ കണ്ണുംപൂട്ടി പിന്തുണക്കുകയാണ്.
ഗവർണർ വിഷയത്തിൽ നിഴലിച്ചുകാണുന്നതും അതാണ്.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 103 ലെ ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം,വായിക്കാം, കേൾക്കാം
വിമോചന സമരകാലത്തുതന്നെയാണ്​ ഇപ്പോഴും കേരളത്തിലെ മാധ്യമങ്ങൾ | വി.ബി. പരമേശ്വരൻ

കടന്നുകയറ്റം വിദ്യാഭ്യാസ മേഖലയിലും

ർവകലാശാലകളിലെ വൈസ് ചാൻസലറുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്ന വിവാദങ്ങളും കോടതി നിരീക്ഷണങ്ങളും അതിന്റെ പ്രത്യക്ഷത്തിലുള്ള കോലഹാലങ്ങൾക്കപ്പുറം സംഘ്പരിവാർ അജണ്ടയുടെ വിജയത്തിനായാണ് ഉപയോഗിക്കപ്പെടുന്നതെന്നത് ഒരു വസ്തുതയാണ്.

കേരളത്തിലെ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളിലെ കോടതിവിധിയും ഗവർണറുടെ ഇടപെടലുമെല്ലാം ചേരുമ്പോൾ ഉറപ്പിക്കപ്പെടുന്നത് വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തിന്റെ അവകാശങ്ങൾ പതുക്കെ ഇല്ലാതാക്കപ്പെടുന്നു എന്നതാണ്. സി.ബി.എസ്.ഇയിലൂടെയും അതുപോലുള്ള മറ്റ് കേന്ദ്രീകൃത സംവിധാനത്തിലൂടെയുമുള്ള പ്രവർത്തനങ്ങൾ മൂലം ഇപ്പോൾ തന്നെ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ രൂപപ്പെട്ടുവരികയാണ്. ഇതിനുപിന്നാലെയാണ് സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ യു.ജി.സിയുടേതായിരിക്കണമെന്ന്​ തീരുമാനിക്കപ്പെടുന്നത്.

എം. ജഗദേഷ് കുമാർ

സംസ്ഥാനങ്ങളിലെ സർവകാലാശാലകളിലെ വൈസ് ചാൻസലർമാർ ഉൾപ്പെടെയുള്ളവരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ കക്ഷി രാഷ്ട്രീയ താൽപര്യങ്ങളുടെ ആധിക്യമായിരിക്കാം, പ്രൊഫഷണൽ മികവിനെക്കാൾ കൂടുതൽ പ്രതിഫലിക്കുന്നത്. എന്നാൽ അതിന് പരിഹാരം കേന്ദ്രീകൃത സംവിധാനമോ, കേന്ദ്ര ഭരണകക്ഷിയുടെ ആളുകളെ നിയമിക്കലോ അല്ല.
യു.ജി.സിയുടെ മോദികാലത്തെ പ്രവർത്തനം എന്തെന്നതിന് സമീപകാലത്തെ അവരുടെ തീരുമാനങ്ങൾ മാത്രം നോക്കിയാൽ മതി. ജെ.എൻ.യുവിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കിയതിനുശേഷം യു.ജി.സി ചെയർമാൻ പദവിയിലെത്തിയ എം. ജഗദേഷ് കുമാറാണ് ഇപ്പോൾ അതിനെ നയിക്കുന്നത്.

ഗവർണറുടെ പ്രതിദിന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനിടയിൽ സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള നുഴഞ്ഞുകയറ്റവും, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ സവർണവൽക്കരിക്കാനുള്ള നീക്കങ്ങളും മാധ്യമങ്ങൾ അവഗണിക്കുന്നതിന് എന്തുകൊണ്ടാവും?

മാധ്യമങ്ങൾക്ക് ഫാഷിസ്റ്റ് വിരുദ്ധമോ, ജനാധിപത്യപരമോ ആയ ഉള്ളടക്കം ഇല്ലാത്തതുകൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ ചെറുതല്ല. അതാണ് ഇപ്പോൾ നമ്മുടെ കാലത്തെ ദുരന്തം. അതിലേറെ ദുരന്തമാണ് ഫാഷിസ്റ്റ് വിരുദ്ധരെന്ന് പറയുന്നവരുടെ അരാഷ്ട്രീയ പകർന്നാട്ടങ്ങൾ.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 103 ലെ ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം, കേൾക്കാം
ആരിഫ്​ മുഹമ്മദ്​ ഖാനെ മാധ്യമങ്ങൾ കാണേണ്ടപോലെ കാണുന്നുണ്ടോ? | എൻ. കെ. ഭൂപേഷ്

Comments