അവളോടൊപ്പം
ഒരൊളിവു ജീവിതം;
ഒരു പ്രവാസകാലക്കുറിപ്പ്

ദുബൈയിൽ, അതിസാഹസികമായി, പങ്കാളിയോടൊപ്പം കഴിച്ചുകൂട്ടിയ ഒരു രഹസ്യജീവിതത്തിന്റെ അനുഭവം ഓർത്തെടുക്കുകയാണ് ​ഇ.കെ. ദിനേശൻ.

എത്ര കാലം കഴിഞ്ഞാലും ചില ഓർമ്മകൾക്ക് തേയ്മാനമുണ്ടാകില്ല. എങ്ങനെയൊക്കെ എടുത്തുമാറ്റാൻ ശ്രമിച്ചാലും, ഓരോ തവണയും, കൂടുതൽ തെളിമയോടെ അത് നമ്മെ വന്നു പൊതിയും. ഓരോ മനുഷ്യനിലും ഒരിക്കലും ഉണങ്ങാത്ത മുറിവായി അത്തരം വേദനകൾ തളം കെട്ടിക്കിടക്കുന്നുണ്ടാകാം.

വല്ലാത്ത നോവ് സമ്മാനിക്കുന്നതാണ് ഇത്തരം കാലാത്തിവർത്തിയായ ഓർമ്മകൾ. അതിന്റെ ഭാരം താങ്ങാനാവാതെ ജീവിതത്തിൽനിന്ന് സ്വയംപടിയിറങ്ങിപ്പോയവരുമുണ്ടാവാം. അത്രമാത്രം ശക്തമാണ് ഭൂതകാലം മനുഷ്യരിലുണ്ടാക്കുന്ന അസ്വസ്ഥതകൾ. പലപ്പോഴും അത് നമ്മളെ ഭ്രാന്തമായ ചില ജീവിതാവസ്ഥയിൽ തളച്ചിടും. പിന്നെ അതിൽ നിന്നുള്ള മോചനം അസാധ്യവുമായിരിക്കും. അത്തരമൊരു ഓർമയാണ് 2009-ലെ ആ മുറിവുണങ്ങാത്ത വേദന.

ദുബൈയിലെ ജുമേറ റോഡിൽ അക്കാലത്ത് അത്രയധികം തിരക്കില്ലായിരുന്നു. അതുവഴിയാണ് അവൾ ജുമേറയിലെ താമസസ്ഥലത്തുനിന്ന് സ്വത്വയിലെ ജോലിസ്ഥലത്തേക്ക് ബസിൽ വരാറ്. രാവിലെ ഏഴുമണിക്ക് മുമ്പ് ഇറങ്ങും, തിരിച്ചുവരവ് രാത്രി ഏഴര കഴിഞ്ഞ്, ചിലപ്പോൾ എട്ടു മണിയാകും. അതിലും വൈകിയാൽ എട്ടാം നമ്പർ ബസിൽ വന്നിറങ്ങുന്ന അവളെ കാത്ത് ഞാൻ ബുർജ് അൽ അറബിന് സമീപം, ബസ് നമ്പർ പതിച്ച കമ്പിക്കരികിൽ നിൽക്കും.

എനിക്ക് കാവൽക്കാരന്റെ ജോലിയായിരുന്നു. അവിടെത്തന്നെയാണ് താമസവും. മൂന്ന് നിലയിൽ വിസ്താരത്തിൽ നിറഞ്ഞുനിൽക്കുന്ന കെട്ടിടം. അതിന്റെ ബേസ്‌മെൻ്റിലെ ഇലക്ട്രിക്കൽ റൂമിന് തൊട്ടടുത്ത് ഒരു പമ്പ്ഹൗസ്. ഒരാൾക്കുമാത്രം കിടക്കാൻ പറ്റുന്ന ബെഡ് സ്പെയ്സ്.

അങ്ങനെ കാത്തിരുന്ന എത്രയെത്ര സന്ധ്യകൾ. 25 മിനിറ്റ് ഇടവിട്ടുള്ള ബസ് ചിലപ്പോൾ വൈകും. അത്തരം ദിവസങ്ങളിൽ ഞങ്ങളുടെ താമസസ്ഥലത്ത് കയറുക എന്നത് സാഹസമാണ്. ഒരാളുടെ മുറിയിൽ മറ്റൊരാൾ ഒളിച്ചു താമസിക്കുമ്പോഴുള്ള എല്ലാ കരുതലും സൂക്ഷ്മതയും എന്നെക്കാൾ കൂടുതൽ അവൾ പാലിച്ചിരുന്നു. അങ്ങനെയാണ് 2007 മുതലുള്ള നാലു വർഷം അവളുടെ ഒളിവുജീവിതം മുന്നോട്ടുപോയത്.

ചെറിയ വരുമാനവും കൂടിയ ചെലവും ഞങ്ങളുടെ പ്രവാസജീവിതത്തിന്റെ ലക്ഷ്യത്തെ ബാധിക്കുമായിരുന്നു. കഴിയാവുന്നത്ര സംഖ്യ സ്വരുക്കൂട്ടി രണ്ടറ്റവും മുട്ടിക്കാനുള്ള തീവ്രശ്രമമായിരുന്നു അത്. ഇന്നതൊക്കെ ഓർത്തെടുക്കുമ്പോൾ സ്വയം വിശ്വസിക്കാൻ കഴിയാത്തവിധം, ‘ഞങ്ങൾ തന്നെയോ’ എന്ന് തോന്നിപ്പോകുന്നു.

ചിലപ്പോഴെങ്കിലും നമുക്കുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഏറ്റവും പ്രിയപ്പെട്ടവരുടെ അസാന്നിധ്യം മാനസികമായി നമ്മെ ഒറ്റപ്പെടുത്തും. ആ ഒറ്റപ്പെടുത്തലാണ് ഭൂതകാലത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കമാവുന്നത്.

2004- ലാണ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നാട്ടിൽ ജീവിതത്തിന്റെ പുതിയൊരു എപ്പിസോഡ് ആരംഭിക്കുന്നത്. ആ നാട് സ്വന്തം നാടുപോലെ മറ്റൊരു ജീവിതവും മറ്റൊരു സൗഹൃദവും നൽകി. രണ്ടര വർഷത്തിനുശേഷം അവളും കൂട്ടായി എത്തി. ആ നാടിന്റെ ശീലങ്ങളിലേക്ക് അവളും പതിയെ മാറുകയായിരുന്നു. ഞങ്ങൾ അന്ന് താമസിച്ചത് ദുബായിലെ ജുമേറയിലുള്ള വലിയൊരു കെട്ടിടത്തിലാണ്.

എനിക്കവിടെ കാവൽക്കാരന്റെ ജോലിയായിരുന്നു. അവിടെത്തന്നെയാണ് എന്റെ താമസവും. മൂന്ന് നിലയിൽ വിസ്താരത്തിൽ നിറഞ്ഞുനിൽക്കുന്ന കെട്ടിടം. അതിന്റെ ബേസ്‌മെൻ്റിലെ ഇലക്ട്രിക്കൽ റൂമിന് തൊട്ടടുത്ത് ഒരു പമ്പ്ഹൗസുണ്ട്. അവിടെ ഒരാൾക്കുമാത്രം കിടക്കാൻ പറ്റുന്ന ബെഡ് സ്പെയ്സ്. വാതിൽ കടന്ന് അകത്തെത്തിയാൽ ഒരു ഭാഗം നിറയെ സിമ്മിങ്ങ്പൂളിന്റെ ജലശുദ്ധീകരണവുമായി ബന്ധപ്പെട്ട ഇലക്ട്രിക് സംവിധാനം. അതുകഴിഞ്ഞ് വലതുവശത്ത് അഞ്ചടി വലിപ്പത്തിൽ കട്ടിലിടാൻ പാകത്തിൽ ഒഴിഞ്ഞ സ്ഥലം. അവിടെയായിരുന്നു ഞാനും എന്റെ പ്രിയപ്പെട്ടവളുടെ ഒളിവുജീവിതവും അഞ്ചുവർഷം പിന്നിട്ടത്.

ഇ.കെ. ദിനേശൻ, പ്രവാസജീവിതത്തിന്റെ തുടക്കത്തിൽ.
ഇ.കെ. ദിനേശൻ, പ്രവാസജീവിതത്തിന്റെ തുടക്കത്തിൽ.

ദുബായിലെ ഏറ്റവും സമ്പന്നർ താമസിക്കുന്ന കെട്ടിടമായതുകൊണ്ടുതന്നെ മുഴുവൻ സ്ഥലവും സി.സി.ടി.വിയാൽ നിയന്ത്രിതമാണ്. പുറത്തുനിന്ന് ഒരാൾക്കും പ്രവേശനമില്ല. എല്ലാം നിയന്ത്രിക്കേണ്ടത് കാവൽക്കാരിൽ ഒരാളായ എന്റെ കൂടി ചുമതലയാണ്.

ഓഫീസിലെ മലയാളിയായ മാനേജരോട് അപേക്ഷിച്ചാണ് വിസിറ്റിംഗ് വിസക്കാലത്തുമാത്രം ചെറിയൊരു ഇളവ് അവൾക്ക് കിട്ടിയത്. അയാൾക്കത് ഒരു ചെറിയ കാര്യമായിരുന്നെങ്കിലും എനിക്കത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സഹായങ്ങളിലൊന്നായിരുന്നു. ഞങ്ങളുടെ കഷ്ടപ്പാടുകൊണ്ട് ഒരു വിസിറ്റ് വിസക്കാലത്തിൽനിന്ന് ആ താമസത്തെ അഞ്ചു വർഷത്തേക്ക് നീട്ടിയെറിഞ്ഞു. അയാൾ തന്ന അനുവാദത്തെ, എന്നും വിസിറ്റിംഗ് വിസയിലാണെന്നപോലെ ഞങ്ങൾ ഉപയോഗിച്ചു. അയാൾക്കത് അറിയാമായിരുന്നിട്ടും ഒന്നും ചോദിച്ചിരുന്നില്ല.

വല്ലപ്പോഴും അവളെ ബിൽഡിങ്ങിന് മുമ്പിലുള്ള ചോലമരച്ചുവട്ടിൽ നിൽക്കുന്നത് കണ്ടാൽ എന്താ ഇവിടെ എന്നുചോദിക്കും. ഒന്നുമില്ല, അവരെ ഒന്ന് കണ്ട് സത്വയിലെ അക്കമഡേഷനിലേക്ക് തിരിച്ചു പോകണം എന്ന് അവൾ മറുപടി പറയും.
അവൾ പറയുന്നതും അയാൾ കേൾക്കുന്നതും കളവാണെന്ന് ഇരുവർക്ക് അറിയാം. അങ്ങനെ ചില മനുഷ്യരുണ്ട്. നമ്മുടെ അതിജീവനത്തിനുമുകളിൽ സ്നേഹം കൊണ്ട് തണൽ തീർക്കുന്നവർ. അങ്ങനെ ഒരു വർഷം കടന്നുപോയി.

2009; കൊടുംചൂട് കത്തിപ്പടരുന്ന ജൂൺ.
സ്വത്വയിൽനിന്ന് ജോലി കഴിഞ്ഞ് എട്ട് മണിയാവുമ്പോഴേക്കും അവൾ ജുമൈറയിലെത്തും. ആ സമയത്താണ് കെട്ടിടത്തിലെ താമസക്കാർ ജോലി കഴിഞ്ഞ് തിരിച്ചെത്തുന്നത്. അവരുടെ ബഹളങ്ങൾ ഒഴിയുന്നതുവരെ ജുമേറ ബുർജ് അൽ അറബിന് അഭിമുഖമായുള്ള ബസ് സ്റ്റോപ്പിൽ അവൾ എന്റെ വിളിക്കുവേണ്ടി കാത്തിരിക്കും. പിന്നീട് ബിൽഡിങ്ങിന്റെ മുമ്പിലെ ചോലമരച്ചുവട്ടിൽ വന്നു നിൽക്കും. അതുവഴി ഏതെങ്കിലും വണ്ടി ബേസ്മെന്റിലെ പാർക്കിലേക്ക് പോകുന്ന സമയം അതിന്റെ മറവിലൂടെ ഞങ്ങൾ രണ്ടുപേരും മുറിയിലേക്ക് ഒളിച്ചുകടക്കാനുള്ള പണി തുടങ്ങും.

പിന്നീട് ഒരഭ്യാസമാണ്. നിമിഷം കൊണ്ട് എന്റെ ശരീരമറവിലൂടെ അവൾ അകത്തുകടക്കും. ഇങ്ങനെ എനിക്ക് പരസ്യവും അവൾക്കു രഹസ്യവുമായ ഈ താവളത്തിലേക്കുള്ള വരവും പോക്കും നിത്യജീവിതത്തിന്റെ ഭാഗമായി.

പിന്നീട് ഒരഭ്യാസമാണ്. നിമിഷം കൊണ്ട് എന്റെ ശരീരമറവിലൂടെ അവൾ അകത്തുകടക്കും. ഇങ്ങനെ എനിക്ക് പരസ്യവും അവൾക്കു രഹസ്യവുമായ ഈ താവളത്തിലേക്കുള്ള വരവും പോക്കും നിത്യജീവിതത്തിന്റെ ഭാഗമായി. അതിനിടയിൽ രണ്ടാമത്തെ വർഷം എനിക്ക് അതികഠിനമായ പനി വന്നു. ഓഫീസിൽപോലും പറയാൻ പറ്റാത്ത അവസ്ഥ. പറഞ്ഞാൽ ഓഫീസിലെ സുഡാനിക്കാരൻ പ്രിയ സുഹൃത്ത് എന്നെ കാണാൻ വരും. അവിടെ അവളുടെ താമസത്തിന്റെ അടയാളങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതോടെതീരും ഒളിവുജീവിതം.

പനിയുടെ മൂന്നാം ദിവസമാണ് നെഞ്ചത്തും നെറ്റിയിലും കുമിളകൾപോലെ ചിലത് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ആ വിവരം ഞാൻ ഓഫീസിലെ മലയാളിയായ ജീവനക്കാരനോട് വിളിച്ചുപറഞ്ഞു. ലക്ഷണങ്ങൾ കേട്ടതും അയാൾ അത് ചിക്കൻപോക്സാവാനാണ് സാധ്യത എന്നു പറഞ്ഞു. "ആരോടും ഒന്നും പറയേണ്ട. ഉടനെ ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്യാനാണ് പറയുക. കാരണം, അവിടെയുള്ള താമസക്കാർക്ക് പകരാൻ സാധ്യത ഏറെയാണ്. നിനക്കാണെങ്കിൽ ഹെൽത്ത് കാർഡും ഇല്ല’’എന്നുകൂടി അയാൾ കൂട്ടിച്ചേർത്തു.

സത്യത്തിൽ രോഗാവസ്ഥയായിരുന്നില്ല എന്നെ അലട്ടിയത്, അവളുടെ താമസമായിരുന്നു. ഇത്തരം ഘട്ടങ്ങളിൽ ജീവനക്കാരെ മാറ്റിതാമസിപ്പിക്കുക എന്നതാണ് ഓഫീസിലെ നടപടിക്രമം. അതുകൊണ്ടാണ് ഓഫീസിൽ പനിയാണെന്നുമാത്രം പറഞ്ഞാൽ മതിയെന്ന് ആദ്യമേ അയാൾ പറഞ്ഞത്. ഭാഗ്യത്തിന് എനിക്ക് അത്ര വലിയ കുരുക്കൾ പിന്നെ ഉണ്ടായില്ല. രണ്ടാഴ്ചകൊണ്ട് അസുഖം ഭേദമായി. ഇതിനിടയിൽ പരമാവധി ശുചിത്വം പാലിച്ചും എന്നെ സ്പർശിക്കാതെയും അവൾ ഒതുങ്ങിക്കഴിയാൻ ശീലിച്ചിരുന്നു. ഓഫീസിൽനിന്ന് പരമാവധി വൈകി വരികയും അതിരാവിലെ പോകുന്ന രീതിയിൽ ചില ക്രമീകരണങ്ങൾ നടത്തിയും ആ പ്രതിസന്ധിയേയും മറികടന്നു.

ദുബൈയിലെ ജുമേറ റോഡിൽ അക്കാലത്ത് അത്രയധികം തിരക്കില്ലായിരുന്നു. അതുവഴിയാണ് അവൾ ജുമേറയിലെ താമസസ്ഥലത്തുനിന്ന് സ്വത്വയിലെ ജോലിസ്ഥലത്തേക്ക് ബസിൽ വരാറ്.
ദുബൈയിലെ ജുമേറ റോഡിൽ അക്കാലത്ത് അത്രയധികം തിരക്കില്ലായിരുന്നു. അതുവഴിയാണ് അവൾ ജുമേറയിലെ താമസസ്ഥലത്തുനിന്ന് സ്വത്വയിലെ ജോലിസ്ഥലത്തേക്ക് ബസിൽ വരാറ്.

ജൂണിലെ ചൂട് കഠിനമായി തുടരുകയാണ്. പുറത്തിറങ്ങി നടക്കാൻ കഴിയാത്തവിധം തളരുന്ന മനുഷ്യർ കാഴ്ചയിൽ നിറഞ്ഞുനിന്നു. നിർമ്മാണമേഖലയിലെ തൊഴിലാളികളുടെ ജീവിതം ചൂടിൽ വെന്തുനീറുകയാണ്. നിരന്തരമായ ഇത്തരം കാഴ്ചകൾ മനസ്സിന് ഏൽപ്പിക്കുന്ന മുറിവുകൾ ചെറുതല്ല. പ്രവാസം എന്നത് അതിജീവനത്തിന്റെ മറ്റൊരു പേരു കൂടിയാണ്. ഓരോ മനുഷ്യരും ഓരോ രീതിയിലാണ് അതിനെ ജീവിതമായി വായിക്കുന്നത്. ബഹുഭൂരിപക്ഷവും സാധാരണക്കാരായതുകൊണ്ട് അവരുടെ വേദനകൾ മരുഭൂമിയുടെ വന്യതപോലെ അനക്കമില്ലാതെ തുടർന്നു.

ആയിടയ്ക്കാണ് അവൾക്കും ഒരു രാത്രി അതികഠിനമായ പനി വന്നത്. കരുതലെന്ന വിധം പനി വരാതിരിക്കാൻ അവൾ പതിവായി ഗുളിക കഴിക്കാറുണ്ടായിരുന്നു. പക്ഷേ അതൊന്നും ഏറ്റില്ല. ചുട്ടുപൊള്ളുന്ന പനിയിൽ അവൾ തളർന്നുപോയി. ആ ദിവസങ്ങളിൽ എനിക്ക് രാത്രിഡ്യൂട്ടി ആയിരുന്നു. മുകളിലത്തെ റിസപ്ഷനിൽനിന്ന് ഓരോ അഞ്ചു മിനിറ്റും മുറിയിലേക്ക് ഓടിവരും. രാത്രി ഒരു മണി കഴിഞ്ഞാൽ താമസക്കാരുടെ അന്വേഷണമോ ഫോൺ കോളോ ഉണ്ടാവുക അപൂർവമാണ്.

ഒരു മണിക്ക് ശേഷം റിസപ്ഷന്റെ കതക് പൂട്ടി മുറിയിലേക്ക് നടക്കും. അവൾ പനിച്ചു തളർന്ന് കിടക്കുകയാണ്. പാതിരാത്രിയിൽ ആരെ വിളിക്കണം എന്നറിയാതെ ഞാൻ തുണി നനച്ച് അവളുടെ നെറ്റിയിലിടും. തുണികളാകെ വിയർപ്പുകൊണ്ട് നനഞ്ഞു കുതിർന്നിരുന്നു. ക്ഷീണത്താൽ മയങ്ങിയ അവളുടെ ദീർഘമായ ശ്വാസം മുറിയിൽ ഭീകരമായി നിറയും. ഈ അവസ്ഥയിൽ എവിടെ താമസിപ്പിക്കും?. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്താൽ കൂടെ ആര് നിൽക്കും?. മാത്രമല്ല ഇത്തരം രോഗങ്ങൾക്കുള്ള പരിചരണം എങ്ങനെയായിരിക്കും?. ഇതൊന്നും പരിചയമില്ലാത്ത, പൊതുവേ ഒരു ഇഞ്ചക്ഷന്റെ സൂചിക കണ്ടാൽ തലകറങ്ങി വീഴുന്ന അവളെ എങ്ങനെ ഒറ്റയ്ക്ക് ആശുപത്രിയിലാക്കും?. എന്റെ മനസ്സിലൂടെ ആശങ്കകൾ കൊടുങ്കാറ്റായി ആഞ്ഞുവീശി.

രണ്ടാഴ്ചക്കുശേഷം ഞങ്ങൾ പുതിയ മനുഷ്യരായി മാറിയിരുന്നു. പുതിയ സൗഹൃദങ്ങൾ. നിരന്തര അന്വേഷണങ്ങൾ. മുറിക്കു പുറത്ത് ആരൊക്കെയോ കൊണ്ടുവെച്ച ഫ്രൂട്സുകൾ. പ്രവാസം ചില മനുഷ്യർക്ക് അങ്ങനെയാണ്. ജീവിതത്തെ പുതുക്കിപ്പണിയുന്ന നല്ല മനുഷ്യരുണ്ടാകും.

പൊതുവേ ഞങ്ങളുടെ മുറിയിൽ ഇരുട്ട് കട്ടപിടിച്ചു നിൽക്കുന്ന അവസ്ഥയാണ്. ഇരുമ്പു വാതിനുള്ളിലൂടെ ഒരുതുള്ളി വെളിച്ചം പോലും അകത്തേക്ക് കടന്നുവരാറില്ല. അതിനുള്ളിലാണ് ക്രൂരമായ എന്തോ തെറ്റ് ചെയ്ത പ്രതിക്കുള്ള ശിക്ഷ പോലെ അവൾ കിടക്കുന്നത്. ഇതുവരെ ഞങ്ങൾ കെട്ടിപ്പൊക്കിയ സ്വപ്നങ്ങളെല്ലാം തകർന്നുപോകുമോ എന്ന ആധി എന്നെ തളർത്തി. അന്ന് ഡ്യൂട്ടി മാറുന്ന സമയത്ത് ഗോവക്കാരനായ സുഹൃത്തിനോട് വിവരമൊന്നും പറയാതെ മുറിയിലേക്കുതന്നെ വന്നു. അപ്പോഴേക്കും അവൾ പനിയും വിറയലും കൊണ്ട് ആകെ തളർന്നിരുന്നു.

അടുത്തിരുന്ന് നെറ്റിയിൽ തലോടി രണ്ടുമൂന്നു തവണ പേര് വിളിച്ചു. കണ്ണ് തുറക്കുന്നില്ല. പതുക്കെ പുതപ്പു മാറ്റി. ഒരു നിമിഷം, പുറത്തുകേൾക്കാത്ത ഒരു കരച്ചിൽ എന്നെ സ്തംബ്ധനാക്കി. അവളുടെ നെറ്റിയിലും കഴുത്തിലും നിറയെ കുരുക്കൾ. കണ്ണ് തുറക്കാൻ കഴിയാത്തവിധം മുഖം തടിച്ച് വീർത്തിരിക്കുന്നു. അവളുടെ ശരീരം മറ്റൊരു അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ഒരുതരം തണുപ്പും മരവിപ്പും ശരീരത്തിലൂടെ വട്ടം കറങ്ങാൻ തുടങ്ങി. എത്രവട്ടം അവളെ വിളിച്ചു എന്നറിയില്ല. ഒടുവിൽ അവളുടെ ഒരു ഞരക്കം, അപ്പോൾ എന്നിലുണ്ടായ ആശ്വാസം- അതോർക്കുമ്പോൾ ഇപ്പോഴും നെഞ്ചു പിടയുന്നുണ്ട്.

ജൂണിലെ ചൂട് കഠിനമായി തുടരുകയാണ്. പുറത്തിറങ്ങി നടക്കാൻ കഴിയാത്തവിധം തളരുന്ന മനുഷ്യർ കാഴ്ചയിൽ നിറഞ്ഞുനിന്നു. നിരന്തരമായ ഇത്തരം കാഴ്ചകൾ മനസ്സിന് ഏൽപ്പിക്കുന്ന മുറിവുകൾ ചെറുതല്ല.
ജൂണിലെ ചൂട് കഠിനമായി തുടരുകയാണ്. പുറത്തിറങ്ങി നടക്കാൻ കഴിയാത്തവിധം തളരുന്ന മനുഷ്യർ കാഴ്ചയിൽ നിറഞ്ഞുനിന്നു. നിരന്തരമായ ഇത്തരം കാഴ്ചകൾ മനസ്സിന് ഏൽപ്പിക്കുന്ന മുറിവുകൾ ചെറുതല്ല.

മനസ്സിൽ അവളുടെ പഴയ രൂപം അശരീരി പോലെ കടന്നുവന്നു. എനിക്ക് അവളെ തിരിച്ചുകിട്ടണം. ഞാൻ പതുക്കെ അവളുടെ പേര് വിളിച്ചു. കണ്ണ് തുറക്കൂ എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ ക്ഷീണം കൊണ്ട് തളർന്ന ശരീരം, കണ്ണുകൾ തുറക്കാൻ കഴിയാത്ത വിധം വാടിത്തളർന്നിരുന്നു.

പതുക്കെ പുറത്തേക്കിറങ്ങി. ഷാർജയിലെ ഏറ്റവുമടുത്ത ബന്ധുവിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഏതുരീതിയിൽ ഈ വിഷയം കൈകാര്യം ചെയ്യണമെന്ന് അവനും വ്യക്തതയുണ്ടായിരുന്നില്ല. മറ്റു സുഹൃത്തുക്കൾ പറഞ്ഞത്, എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനാണ്. പൊതുവേ അവധി ദിവസങ്ങളിൽ പോലും അവൾ മുറിയിൽനിന്ന് പുറത്തിറങ്ങാറില്ല. ആരുടെയെങ്കിലും കണ്ണിൽപ്പെട്ടാൽ ഞങ്ങളുടെ ഒളിവുതാമസം അവസാനിക്കും. ജോലിയേയും ബാധിക്കും. ഈ അവസ്ഥയിൽ ശരീരം മുഴുവൻ കുരുക്കൾ വീണ് തളർന്ന ഇവളെ എങ്ങനെ ഇവിടെനിന്ന് മാറ്റി താമസിപ്പിക്കും. ആരാണ് സഹായിക്കുക. ഒരു മുറിയിൽ അഞ്ചും പത്തു പേർ ഒന്നിച്ചു താമസിക്കുന്നിടത്ത്, പരസ്പരം എങ്ങനെ സഹായിക്കാൻ കഴിയും. അവർക്കിടയിൽ പകർച്ചവ്യാധി പിടിച്ച ഒരാളെ താമസിപ്പിക്കുന്നത് എല്ലാവരേയും പ്രതിസന്ധിയിലാക്കും, അതിനാരും തയ്യാറാവില്ല. എല്ലാ ആലോചനകളും വഴിമുട്ടി നിന്നു. ബേസ്‌മെന്റിൽ നിർത്തിയിട്ട കാറുകൾക്കിടയിലിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞു.

പിന്നീടുള്ള രണ്ടാഴ്ച അക്ഷരാർത്ഥത്തിൽ അവൾ ജയിലിലും അവൾക്ക് കാവലായി ഞാൻ പുറത്തുമായിരുന്നു. രാത്രി 12 മണിക്ക് പുറത്തിറങ്ങും. വേപ്പിന്റെ ഇലയും മഞ്ഞളും ചേർത്ത വെള്ളത്തിൽ അവൾ കുളിക്കും. അതുകഴിഞ്ഞ് പബ്ലിക് ടോയ്ലറ്റ് രണ്ട് മണിക്കൂർ എടുത്ത് വൃത്തിയാക്കും.

നാട്ടിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരു സുഹൃത്തിനെ വിളിച്ച്, എങ്ങനെ പരിചരിക്കാമെന്ന് ആരാഞ്ഞു. മറ്റു ചില അടുത്ത സുഹൃത്തുക്കളോടും കാര്യം പറഞ്ഞു. അവർ നൽകിയ ആശ്വാസവാക്കുകൾ പുതിയ ഊർജ്ജമായി. മണിക്കൂറുകൾക്കകം സുഹൃത്തുക്കൾ പുറത്തെത്തി. അവർ മരുന്നും ഫ്രൂട്ട്സും ശുചീകരണ സാധനങ്ങളും കൊണ്ടുവന്നു.

പകൽ മുഴുവൻ ഞാൻ അവൾക്കരികിലിരുന്നു. ഉച്ചയ്ക്കുശേഷം അല്പം ക്ഷീണം മാറി. അപ്പോഴാണ് മറ്റൊരു പ്രതിസന്ധി. അവൾക്ക് വാഷ് റൂമിൽ പോകണം. എവിടെ നിന്നോ വന്ന ആത്മധൈര്യത്തിൽ ഞങ്ങൾ ഒരു തീരുമാനത്തിലെത്തി. അപൂർവമായി മാത്രം തുറക്കാറുള്ള പമ്പ് ഹൗസിന്റെ എമർജൻസി ഡോർ തുറന്നു. മുന്നിൽ വഴികളടയുമ്പോൾ പുതിയൊരു വഴി കണ്ടെത്താനുള്ള മനുഷ്യന്റെ കഴിവ് തന്നെയാണ് അതിജീവനത്തിന്റെ അടിസ്ഥാനം. ഇനി ഇതാരെങ്കിലും കണ്ടതുകൊണ്ട് എന്റെ ജോലി പോവുകയാണെങ്കിൽ അതിനെയും നേരിടാനുള്ള കരുത്തുള്ളതുപോലെ അപ്പോൾ തോന്നി.

അന്ന് ഉറക്കമില്ലാത്ത പകലിന്റെ ക്ഷീണം ഏറ്റുവാങ്ങിയാണ് ഞാൻ ജോലിക്ക് പുറപ്പെട്ടത്. രാത്രി പലപ്പോഴായി മുറിയിലേക്ക് വന്നുനോക്കി. അതിനിടയിൽ മക്കളോടുള്ള അവളുടെ സംസാരത്തിൽ, അവർക്ക് എന്തൊക്കെയോ സംശയം തോന്നി. അമ്മയ്ക്ക് പനിയാണെന്ന് മാത്രം പറഞ്ഞ് അവരെ സമാധാനിപ്പിച്ചു. തൊട്ടടുത്ത ദിവസം കുമിളകൾ വീണ്ടും ശരീരം മുഴുവൻ പടർന്നു. ക്ഷീണം ഒന്നുകൂടി വർദ്ധിച്ചു. പകൽ ഡ്യൂട്ടി എടുക്കുന്ന ഗോവക്കാരനോട് പനിച്ചു കിടപ്പിലാണെന്നും വൈകുന്നേരം 9 മണി വരെ ഡ്യൂട്ടി ചെയ്യാൻ പറ്റുമോ എന്നും ചോദിച്ചു. അപ്പോൾ തന്നെ മൂന്നു മണിക്കൂറിനു പകരം 12 മണിക്കൂർ ഡ്യുട്ടി അയാൾക്ക് നൽകണമെന്നും ഞാൻ ഉറപ്പിച്ചിരുന്നു. അതേപോലെ കാര്യം നടന്നു.

അന്നു തന്നെ രാത്രി എട്ടിന് അവളെയും കൂട്ടി ആശുപത്രിയിലേക്കുപോയി. സുഹൃത്തിന്റെ കാറിൽ പുറകിൽ അവൾ എന്റെ മടിയിൽ ചാരിക്കിടന്നു. രണ്ടുദിവസം കൊണ്ട് പനി കുറയുമെന്നും പിന്നീട് രണ്ടാഴ്ച ശ്രദ്ധയോടെ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ പിന്നീടുള്ള രണ്ടാഴ്ച അക്ഷരാർത്ഥത്തിൽ അവൾ ജയിലിലും അവൾക്ക് കാവലായി ഞാൻ പുറത്തുമായിരുന്നു. രാത്രി 12 മണിക്ക് പുറത്തിറങ്ങും. വേപ്പിന്റെ ഇലയും മഞ്ഞളും ചേർത്ത വെള്ളത്തിൽ അവൾ കുളിക്കും. അതുകഴിഞ്ഞ് പബ്ലിക് ടോയ്ലറ്റ് രണ്ട് മണിക്കൂർ എടുത്ത് വൃത്തിയാക്കും.

രണ്ടാഴ്ചക്കുശേഷം ഞങ്ങൾ പുതിയ മനുഷ്യരായി മാറിയിരുന്നു. അതിനിടയിൽ ഞങ്ങളിലെത്തിയ സൗഹൃദങ്ങൾ. നിരന്തര അന്വേഷണങ്ങൾ. മുറിക്ക് പുറത്ത് ആരൊക്കെയോ കൊണ്ടുവെച്ച ഫ്രൂട്സുകൾ. പ്രവാസം ചില മനുഷ്യർക്ക് അങ്ങനെയാണ്. ജീവിതത്തെ പുതുക്കിപ്പണിയുന്ന നല്ല മനുഷ്യരുണ്ടാകും. ജീവിതത്തിന്റെ പലതരം അനുഭവരാശികളിലൂടെ മുന്നോട്ട്പോകുമ്പോൾ ചിലർക്ക് ജീവിതം അയത്നലളിതവും സുന്ദരസുരഭിലവുമാകും. ചിലർക്കത് പ്രയാസങ്ങളുടെ മഹാമേരു. ഓരോ കുന്നിറക്കവും നൽകുന്ന ആശ്വാസത്തിൽ മനുഷ്യൻ മുന്നോട്ടു പോകുന്നു.


Summary: E.K. Dineshan is reminiscing about a secret life he spent with his partner in Dubai, in an adventurous way.


ഇ.കെ. ദിനേശൻ

രണ്ടു പതിറ്റാണ്ടായി പ്രവാസിയാണ്. ധ്യാനപ്രവാസം ,കോവിഡ് കാലവും പ്രവാസ ജീവിതവും, പ്രവാസത്തിന്റെ വർത്തമാനം ,ഗൾഫ് കൂടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങൾ, ഒരു പ്രവാസിയുടെ ഏകാന്ത ദിനങ്ങൾ, നീല രാഷ്ട്രീയത്തിന്റെ ചുവപ്പു വായന, ഇന്ത്യ @ 75 ഗാന്ധി, അംബേദ്ക്കർ, ലോഹ്യ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Comments