ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ

ഒരു ഷോക്കായി എത്തി, മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി അന്ന് ഷെൽ കമ്പനിയുടെ ഓഫീസറാണ്. പി.ഡി. ഒയുടെ വളരെ പ്രധാനമായ പരിസ്ഥിതി ഉപദേശകൻ എന്ന സ്ഥാനം വഹിക്കുന്നു. ഇവിടെ വച്ചാണ് ശരിക്കും ദുരന്തലഘൂകരണം എന്ന മേഖലയിലേയ്ക്ക് അദ്ദേഹം പ്രവേശിച്ചതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ലാബ് സൂപ്പർവൈസർ റാഷിദ് പതിയെപ്പതിയെ സൗഹൃദം സ്ഥാപിച്ചു. ഇടയ്‌ക്കൊക്കെ കുരു പൊട്ടുന്ന ഒരു മനുഷ്യൻ!
ഒരുദിവസം പറഞ്ഞു, ‘‘ഹാവ് യൂ ഹേഡ് ഓഫ് ഇദി അമീൻ?''
‘‘യെസ്'', ഞാൻ പറഞ്ഞു.
‘‘എന്റെ അച്ഛൻ ആ വംശത്തിൽപ്പെട്ടതാണ്.'' (വിരണ്ടില്ലേ എന്ന അർത്ഥത്തിൽ ഒരു നോട്ടം!)
‘‘ഓഹോ!'' ഞാൻ അത്ര കാര്യമാക്കാതെ പറഞ്ഞു.
അത് ഏറ്റില്ല എന്ന് റാഷിദിനു തോന്നി.
പിന്നീട് ഇദി അമീൻ കുടുംബത്തെപറ്റി പറഞ്ഞില്ല.

വേറൊരിയ്ക്കൽ പറഞ്ഞു; ‘‘എനിക്ക് വാജ്‌പേയിയെ ഇഷ്ടമാണ്!''
ഇദി അമീനെ കേട്ടതിലും ഞെട്ടൽ എനിക്ക് ഇത് കേട്ടപ്പോഴുണ്ടായി.
അദ്ദേഹം വിശദീകരിക്കുന്നു: ‘‘വാജ്‌പേയിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ബാബറി മസ്ജിദ് പൊളിക്കില്ലായിരുന്നു, നരസിംഹറാവു ആയതുകൊണ്ടാണ് അതു പൊളിച്ചത്!''
എനിക്കാകെ കൺഫ്യൂഷനായി.
ശരിയെന്നോ തെറ്റെന്നോ പറയാനാവാത്ത അവസ്ഥ!

പാസ്‌പോർട്ടിൽ എന്റെ പേര് പല പ്രാവശ്യം വായിച്ചു. എന്നെക്കൊണ്ട് രണ്ടു മൂന്നു പ്രാവശ്യം പേര് പറയിച്ചു. അദ്ദേഹം ആകെ വിവശനായ പോലെ. എനിക്ക് ഒന്നും പിടികിട്ടിയില്ല! ജാസിം ഒന്നും മിണ്ടുന്നുമില്ല.

സമയം കിട്ടുമ്പോഴൊക്കെ പി.ഡി.ഒയുടെ ഇൻട്രാനെറ്റിൽ കയറി എംപ്ലോയീസ് സെർച്ചിൽ മലയാളം പേരുകൾ സെർച്ചു ചെയ്തു നോക്കുക എന്റെയൊരു പതിവായിരുന്നു. അങ്ങനെ ഒരു പേര് സെർച്ച് ചെയ്തപ്പോഴാണ് വളരെ പരിചിതമായൊരു വീട്ടുപേരു ചേർത്ത് ഒരു പേരു കണ്ടത്. ആള് അവിടത്തെ വലിയൊരു പുള്ളിയാണെന്ന് മനസ്സിലായി. എത്ര ആലോചിച്ചിട്ടും ഈ വീട്ടുപേര് എവിടെയാണ് കേട്ടതെന്ന് ഓർമ്മ വന്നില്ല. എന്തായാലും ആള് മലയാളിയാണെന്ന് ഞാൻ ഉറപ്പിച്ചു. ഇതിനിടയിൽ കുറേ മലയാളി സുഹൃത്തുക്കളെ കിട്ടി. അവിടെ ഞങ്ങൾ താമസിക്കുന്നതിനോടു ചേർന്ന് കോൺട്രാക്​റ്റ്​ കമ്പനികളുടെ ക്യാമ്പുണ്ട്. അത് പോർട്ടാ ക്യാബിൻ എന്നറിയപ്പെടുന്ന കണ്ടെയ്‌നറുകളാണ്. ഒരു കണ്ടെയ്‌നറിൽ രണ്ടു മുറികളും ടോയ്‌ലെറ്റ് സൗകര്യങ്ങളുമുണ്ട്. അകത്തിരുന്നാൽ ഒരു മുറി പോലെ, പക്ഷേ വാതിൽ തുറന്ന് പുറത്തേയ്ക്കിറങ്ങിയാൽ മരുഭൂമിയും! ഒരുപാട് മലയാളികൾ ഇങ്ങനെ താമസിക്കുന്നുണ്ടായിരുന്നു. അതിൽ ചിലർ ഇതിനുചുറ്റും ചട്ടികളിൽ ചെടികളും പച്ചക്കറികളുമൊക്കെ വച്ചുപിടിപ്പിച്ച് വളർത്തിയെടുത്തിട്ടുണ്ടായിരുന്നു. ഞാൻ ഒറ്റയ്ക്കായതുകൊണ്ട് അവരൊക്കെ ഇടയ്ക്ക് എന്റെ റൂമിലേയ്ക്ക് വരികയോ എന്നെ അവരുടെ റൂമിലേയ്ക്ക് വിളിച്ചുകൊണ്ടു പോവുകയോ ചെയ്യുന്നത് പതിവായിരുന്നു.

ബാഹ്ജയിലെത്തി ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ രസകരമായൊരു സംഭവമുണ്ടായി.
ജാസിം എന്നോടു പറഞ്ഞു; ‘‘ക്യാമ്പിനു പുറത്തുപോവണമെങ്കിൽ ഓഫീസിൽ നിന്ന് ഒരു പാസ് വാങ്ങണം.''
ജാസിം എന്നെ ഓഫീസിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയൊരു മലയാളി സുഹൃത്തും ഉണ്ടായിരുന്നു. ഒമാനിയായ ഉദ്യോഗസ്ഥൻ എന്നോട് പേര് ചോദിച്ചു. ഞാൻ പേരു പറഞ്ഞു. പാസ്‌പോർട്ട് വാങ്ങി നോക്കി ഇംഗ്ലീഷിലുള്ള ഭാഗങ്ങളൊക്കെ പൂരിപ്പിച്ചു. അറബിയിലുള്ള ഭാഗം എഴുതാൻ അദ്ദേഹം ബുദ്ധിമുട്ടുന്ന പോലെ തോന്നി. പാസ്‌പോർട്ടിൽ എന്റെ പേര് പല പ്രാവശ്യം വായിച്ചു. എന്നെക്കൊണ്ട് രണ്ടു മൂന്നു പ്രാവശ്യം പേര് പറയിച്ചു. അദ്ദേഹം ആകെ വിവശനായ പോലെ. എനിക്ക് ഒന്നും പിടികിട്ടിയില്ല! ജാസിം ഒന്നും മിണ്ടുന്നുമില്ല. അവസാനം ഒരു ദീർഘനിശ്വാസത്തോടെ അറബിയിൽ പേരെഴുതി ബാക്കിയൊക്കെ പൂരിപ്പിച്ച് പാസ് തന്നു. ഈ നേരമത്രയും മലയാളി സുഹൃത്ത് ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ഞങ്ങൾ തിരിച്ചുനടക്കുമ്പോൾ അദ്ദേഹം ഓടിവന്ന് മലയാളത്തിൽ സംസാരിച്ചുതുടങ്ങി, ‘‘താൻ നല്ല പണിയാണ് ഒമാനിക്ക് കൊടുത്തത്!''
‘‘ഞാനോ? എന്ത് പണി?'' ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
അദ്ദേഹം പറഞ്ഞ പ്രകാരം, അറബിയിൽ ‘പ' എന്നതിനു തുല്യമായ അക്ഷരമില്ല! അവരെല്ലാം ‘ബ' എന്നാണ് ഉച്ചരിക്കാറ്! എന്റെ പേര് തുടങ്ങുന്നതും തീരുന്നതും ‘പി' യിൽ. പോരെങ്കിലും ഇനിഷ്യലും ‘പി'! അറബി പെട്ടു! അവസാനം ഒരുപാട് ആലോചനകൾക്കുശേഷം അദ്ദേഹം അറബിയിൽ എന്റെ പേരിന്റെ സ്ഥാനത്ത് എഴുതിയത് ‘ബ്രദീബ് ബി' എന്നാണത്രേ!
ലാബിൽ തിരിച്ചെത്തിയപ്പോഴാണ് അവിടൊരു ഷെൽഫിൽ എഴുതി വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് ‘BLASTIC COVERALL'! അതിലുള്ളത് ആസിഡ് പ്രൂഫായ പ്ലാസ്റ്റിക് കവറോളും! എന്റെ സംശയങ്ങളെല്ലാം അപ്പോൾ പൂർണമായി മാറിക്കിട്ടി!

ലാബിൽ ഏഴു മണിക്ക് എത്തുമെങ്കിലും ഒരു ദിവസത്തെ ജോലികൾ തുടങ്ങുന്നത് ഏതാണ്ട് 9 മണിയോടെയാവും. പല ഓയിൽ വെല്ലുകളിൽ നിന്ന്​ ക്രൂഡോയിൽ സാമ്പിളുകൾ ശേഖരിച്ച് സാമ്പിൾ കളക്റ്റർ അവിടെയെത്തുമ്പോൾ ഇത്രയും സമയമാവും. അയാൾ അതിരാവിലെ വണ്ടിയുമായി പോവുന്നതാണ്. ഏറ്റവും അടുത്ത സാമ്പിൾ പോയിൻറ്​ 5 കിലോമീറ്ററും ഏറ്റവും ദൂരെയുള്ളത് 200 കിലോമീറ്റർ വരെ ദൂരത്തിലുമാണ്. അതുകൊണ്ട് വളരെ നേരത്തേ പോയാലേ 9 മണിക്കെങ്കിലും സാമ്പിളുമായി തിരിച്ചെത്താനാവൂ. 9 മണിയാവുമ്പോഴേയ്ക്കും സാമ്പിൾ ടേബിളിൽ 20 - 30 സാമ്പിൾ ബോട്ടിലുകൾ വന്നു നിറയും. നല്ല വേഗത്തിൽ ജോലി ചെയ്താൽ ഒന്നൊന്നര മണിക്കൂറു കൊണ്ട് അത്യാവശ്യ അനാലിസിസുകളെല്ലാം തീർക്കാം. ആ റിസൽട്ടുകൾ പതിനൊന്നരയോടെ ഓൺലൈനായി കൊടുക്കണം. ബാക്കി റിസൽട്ടുകൾ ഉച്ചയ്ക്കു ശേഷം കൊടുത്താൽ മതി. ഞാനാ ടൈം ഷെഡ്യൂളിലേയ്ക്ക് വേഗം ഇണങ്ങിച്ചേർന്നു.

ആരാവും ആ ഇന്ത്യാക്കാരൻ? മലയാളിയാവുമോ? ഞാൻ ചിന്തിച്ചു.
എതായാലും 10 മണിയായപ്പോൾ റാഷിദ് എത്തി, ഒപ്പം എൺവയോൺമെന്റൽ അഡൈ്വസറും! എനിക്കാളെക്കണ്ടിട്ട് നല്ല മുഖ പരിചയം!

അങ്ങനെയിരിക്കെ ഒരു ദിവസം റാഷിദ് ഓടിക്കിതച്ചു വരുന്നു! ‘‘എൻവയോൺമെന്റൽ അഡ്​വൈസർ ലാബ് സന്ദർശിക്കാൻ വരുന്നു. ലാബൊക്കെ ഒന്ന് ശരിയാക്കണം. വലിയ അധികാരമുള്ള ആളാണ്. എന്തെങ്കിലും കുഴപ്പം കണ്ടാൽ എനിക്ക് ഉത്തരവാദിത്തം പറയേണ്ടി വരും. ലാബിന്റെ കെമിക്കൽ സ്റ്റോർ ഒന്ന് ശരിയാക്കി വയ്ക്കാമോ?''
ഞാനത് സന്തോഷപൂർവം ഏറ്റെടുത്തു. ഫാക്ട് ലാബിന്റെ സ്റ്റോറുമായി താരതമ്യം ചെയ്താൽ തീരെക്കുറച്ച് കെമിക്കലുകൾ മാത്രമുള്ള ഒരു സ്റ്റോർ. പക്ഷേ എല്ലാം കുത്തഴിഞ്ഞു കിടക്കുന്നു. ഞാനൊരു ഒന്നു രണ്ടു മണിക്കൂർ പണിപ്പെട്ട് എല്ലാം ഒരു അടുക്കും ചിട്ടയിലുമാക്കി. റാഷിദിന് അതു കണ്ടപ്പോൾ വലിയ സന്തോഷം. എല്ലാം അക്ഷരമാലാ ക്രമത്തിൽ അടുക്കിവച്ചതുകൊണ്ട് കണ്ടുപിടിക്കാൻ എളുപ്പമായി. അങ്ങനെയൊരു ആശയം റാഷിദ് ആദ്യമായി കാണുകയായിരുന്നു! ‘‘ഇതുകൊള്ളാം, മൈ ഡിയർ ഫ്രണ്ട്!'' എന്നൊരു കോംപ്ലിമെന്റും തന്നു!
ആ ദിവസം ആഗതമായി! രാവിലെ റാഷിദ് എത്തി; ‘‘എൻവയോൺമെന്റൽ അഡ്വൈസർ 9 മണിയോടെ എത്തും. അദ്ദേഹത്തെ കൊണ്ടുവരാൻ എയർസ്ട്രിപ്പിലേയ്ക്ക് പോവുകയാണ്. തിരിച്ചു വരുമ്പോൾ എല്ലാം റെഡിയായിരിക്കണം. ഒരു കുഴപ്പവുമുണ്ടാവരുത്.''
ഞാൻ ഓക്കെ പറഞ്ഞു. പോവുന്ന പോക്കിൽ റാഷിദ് പറഞ്ഞു, ‘‘ഹി ഈസ് ആൻ ഇന്ത്യൻ''.

ആരാവും ആ ഇന്ത്യാക്കാരൻ? മലയാളിയാവുമോ? ഞാൻ ചിന്തിച്ചു.
എതായാലും 10 മണിയായപ്പോൾ റാഷിദ് എത്തി, ഒപ്പം എൺവയോൺമെന്റൽ അഡൈ്വസറും! എനിക്കാളെക്കണ്ടിട്ട് നല്ല മുഖ പരിചയം!
റാഷിദ് എന്റെയടുത്തെത്തി പറഞ്ഞു, ‘‘മീറ്റ് മിസ്റ്റർ ബ്രദീബ്.. ഹി ഈസ് ആൻ ഇന്ത്യൻ!''
‘‘മലയാളി?''
‘‘അതേ!''
‘‘എവിടെ നിന്നാണ്?'' ചോദ്യം മലയാളത്തിൽ!
‘‘എറണാകുളം. ഫാക്ടിൽനിന്നാണ്''
‘‘ഫാക്ടിലോ? എന്റെ ചേട്ടൻ അവിടെ ലാബിലുണ്ടല്ലോ, ശശികുമാർ. ഞാൻ മുരളി''
പി. ഡി. ഒ. ഇൻട്രാനെറ്റിൽ കണ്ട, മലയാളിയെന്ന് സംശയിച്ച, പേര് പെട്ടെന്ന് ഓർമ്മ വന്നു - മുരളി തുമ്മാരുകുടി!

എനിക്ക് അത്ഭുതം തോന്നി. ഈ ‘തുമ്മാരുകുടി' എന്ന പേര് പല പ്രാവശ്യം കണ്ടിട്ടും ഞാനെന്തേ ശശികുമാറിനെ ഓർത്തില്ല! അക്കാലത്ത് ഞാൻ സുഹൃത്തുക്കൾക്ക് കല്യാണക്കുറികൾ ഡിസൈൻ ചെയ്തു കൊടുക്കാറുണ്ടായിരുന്നു. ഒരു ദിവസം ശശികുമാർ തന്റെ സഹോദരിയുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് എന്നെക്കൊണ്ട് ഡിസൈൻ ചെയ്യിച്ചിരുന്നു. അദ്ദേഹത്തിന്റെ അച്ഛനും ഫാക്ട് ജീവനക്കാരനായിരുന്നു. രാമൻ എന്നും തുമ്മാരുകുടി എന്നും അന്ന് എഴുതിയത് പെട്ടെന്ന് ഓർമ്മ വന്നു!

‘‘ഞാൻ ശശികുമാറിന്റെ സുഹൃത്താണ്. സഹോദരിയുടെ വിവാഹത്തിന് വീട്ടിൽ വന്നിരുന്നു.'' അതുകേട്ടതോടെ അദ്ദേഹമെന്നോട് നമുക്കൊരു ചായ കുടിച്ചാലോ എന്ന് ചോദിച്ച്, ഞങ്ങൾ ലാബിന്റെ പാൻട്രിയിൽ പോയി ചായ കുടിച്ച്, വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാൻ തുടങ്ങി. റാഷിദ് ഇതുകണ്ട് അന്തംവിട്ടു നിൽക്കുകയാണ്! സംഭാഷണം മൊത്തം മലയാളത്തിലായതുകൊണ്ട് അയാൾക്കൊന്നും പിടികിട്ടുന്നുമില്ല! ഇടയ്‌ക്കൊരു സമയത്ത് റാഷിദ് മുരളിയോട് ചോദിച്ചു, ‘‘ഡു യു നോ ഹിം?''
മുരളി പറഞ്ഞു, ‘‘യെസ്, വെരിമച്ച്. മൈ എൽഡർ ബ്രതർ ഈസ് ഹിസ് കോ - വർക്കർ!''

റാഷിദ് ഷോക്കടിച്ച പോലെ നിന്നു!
ഇത്രയും വലിയ ആളുടെ മൂത്ത സഹോദരൻ ഇതിലും വലിയ ആളായിരിക്കണമല്ലോ? അപ്പോൾ അയാളുടെ സഹപ്രവർത്തകനും മോശമാവാൻ വഴിയില്ല, അതുകൊണ്ട് സൂക്ഷിക്കണം - എന്നാവുമോ റാഷിദ് ചിന്തിച്ചത്!

ബാഹ്ജ ക്യാമ്പിലൊരു സമ്പൂർണ ബാറുണ്ട്. വൈകുന്നേരങ്ങളിൽ ഈ ചങ്ങാതി അവിടെ പോയിരുന്ന് രണ്ടു മൂന്നു ബിയർ അകത്താക്കും - അതേതാണ്ട് പതിവായി.

മുരളി തുമ്മാരുകുടി അന്ന് ഷെൽ കമ്പനിയുടെ ഓഫീസറാണ്. പി.ഡി. ഒയുടെ വളരെ പ്രധാനമായ പരിസ്ഥിതി ഉപദേശകൻ എന്ന സ്ഥാനം വഹിക്കുന്നു. ഇവിടെ വച്ചാണ് ശരിക്കും ദുരന്തലഘൂകരണം എന്ന മേഖലയിലേയ്ക്ക് അദ്ദേഹം പ്രവേശിച്ചതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ലാബിൽ നിന്നു പോകുമ്പോൾ എനിക്ക് ഫോൺ നമ്പർ തന്നു. ഇടയ്ക്ക് വിളിക്കണം, എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ പറയണം എന്നൊക്കെപ്പറഞ്ഞ് അദ്ദേഹം മറ്റ് സ്ഥലങ്ങളിലേയ്ക്ക് പോയി.

റാഷിദ് ഓടി എന്റടുത്തു വന്നു. ഇപ്പോഴെന്നോട് അൽപം ബഹുമാനമൊക്കെയുണ്ടോ എന്ന് സംശയം. ‘മുരാലി'യുമായി എന്തൊക്കെയാണ് ഞാൻ സംസാരിച്ചതെന്ന് അറിയണം. വീട്ടുകാര്യങ്ങളാണെന്ന് ഞാൻ പറഞ്ഞപ്പോൾ റാഷിദിന് അല്പം ആശ്വാസം.
‘‘നമ്മുടെ കുറച്ചു കാര്യങ്ങളുണ്ട്, മുരാലിയോട് പറഞ്ഞൊന്ന് ശരിയാക്കിത്തരണം.''
‘‘നമുക്ക് നോക്കാം.'' ഞാനും ഗൗരവം വിടാതെ പറഞ്ഞു! (ഓ, പിന്നെ!)

ബാഹ്ജയിലെത്തിയിട്ട് രണ്ടുമാസം കഴിയാറായി.
ജാസിം ആദ്യ തവണ പോയി മടങ്ങിവന്നശേഷം വളരെ അടുപ്പത്തിലായി. ആ സമയത്ത് വിവാഹമോചനമൊക്കെയായി നിൽക്കുകയാണ് കക്ഷി. ഒരു മകനുണ്ട്. വേറൊരുത്തിയെ പ്രൊപ്പോസ് ചെയ്തത് അവൾ നിരസിച്ചതിന്റെ സങ്കടത്തിലാണെന്ന് എന്നോടു പറഞ്ഞു. ബാഹ്ജ ക്യാമ്പിലൊരു സമ്പൂർണ ബാറുണ്ട്. വൈകുന്നേരങ്ങളിൽ ഈ ചങ്ങാതി അവിടെ പോയിരുന്ന് രണ്ടു മൂന്നു ബിയർ അകത്താക്കും - അതേതാണ്ട് പതിവായി. ഒരു ദിവസം വൈകിട്ട് എന്റടുത്തു വന്നു. ‘‘ഞാനാകെ നശിച്ചു.'' എന്നുപറഞ്ഞ് കരച്ചിലായി. ബിയറടിച്ച് പുള്ളിയൊരു മദ്യപാനിയായി മാറി എന്നാണ് അദ്ദേഹത്തിന്റെ വിചാരം!
‘‘നമുക്കൊന്ന് നടന്നാലോ?'' ഞാൻ ചോദിച്ചു.

ജാസിമിനും സന്തോഷം. ഞങ്ങൾ ക്യാമ്പിനു പുറത്തിറങ്ങി. ചെറിയൊരു നിലാവുണ്ട്. നീണ്ടുപരന്നു കിടക്കുന്ന മണലാരണ്യം. ക്യാമ്പിന്റെ കവാടത്തിൽ ഏകാകിയായി നിൽക്കുന്നൊരു ‘ഡോങ്കി പമ്പ്'. പണ്ട് ക്രൂഡോയിൽ പമ്പു ചെയ്യാൻ ഉപയോഗിച്ചിരുന്ന പമ്പാണ്. ഒരു കഴുത തലകുനിച്ചു നിൽക്കുന്ന പോലെയുള്ള രൂപമായതുകൊണ്ടാവാം ഡോങ്കി പമ്പെന്ന് പേരു വന്നത്. ഞങ്ങളങ്ങനെ സംസാരിച്ച് കുറേ ദൂരം നടന്നു. പിന്നീട് തിരിച്ചു നടന്നു. ബിയർ കുടിച്ചതുകൊണ്ട് മദ്യപാനിയൊന്നും ആവില്ലെന്നും വൈകുന്നേരങ്ങളിൽ ബിയർ കുടിക്കാൻ തോന്നിയാൽ ആ സമയം നമുക്ക് ഇതുപോലെ വർത്തമാനം പറഞ്ഞ് നടക്കാമെന്നും പറഞ്ഞത് ജാസിം സമ്മതിച്ചു. പിന്നീട് പല ദിവസങ്ങളിലും അങ്ങനെ നടന്നു. ജാസിമിന്റെ കുറ്റബോധമൊക്കെ മാറി എന്നു തോന്നി. നല്ലൊരു അടുപ്പം ഞങ്ങൾ തമ്മിലുണ്ടായി. ജാസിം ഓഫിനു പോകുമ്പോൾ പകരം വന്നിരുന്ന അഹമ്മദ് - അൽ - സപ്തിയുമായും വളരെ നല്ല അടുപ്പമായി. അദ്ദേഹത്തിന്റെ വീടുപണി നടക്കുകയാണ്. പണിക്കാർ മുഴുവൻ കേരളത്തിൽ നിന്നുള്ളവരാണ്. അവരുടെ പണിയിൽ പുള്ളിക്കാരന് വലിയ തൃപ്തിയുമാണ്. അപ്പോഴും നമ്മുടെ ചിന്ന ബിൻലാദൻ സുലൈം അകന്നു തന്നെ നിന്നു.

രണ്ടു മാസം കഴിഞ്ഞപ്പോൾ വിസ തീർന്നു. മസ്‌കറ്റിൽ നിന്ന്​ ഏജൻറ്​ വിസ എക്‌സ്റ്റെൻഡ് ചെയ്ത് ബാഹ്ജയിൽ എത്തിച്ചു തന്നിരുന്നു. ശരിക്കും എനിക്ക് ക്യാമ്പിന്റെ പുറത്തേയ്‌ക്കോ ഓയിൽ വെല്ലിലേയ്‌ക്കോ പോവാൻ അനുവാദമുണ്ടായിരുന്നില്ല. അതിന് ചില സുരക്ഷാ ടെസ്റ്റുകളൊക്കെ പാസായ സർട്ടിഫിക്കറ്റുള്ളവർക്കേ അനുവാദമുണ്ടായിരുന്നുള്ളൂ. സുരക്ഷാ കാര്യങ്ങളിലും പരിസ്ഥിതി സംബന്ധമായ കാര്യങ്ങളിലും പി. ഡി. ഒ. പുലർത്തിയിരുന്ന ശ്രദ്ധ അനുകരണീയമായിരുന്നു. സുരക്ഷാ റിസ്‌കുകൾ ഏറെയുള്ളതിനാലാവണം അത്. ഇതിനിടയിൽ പേടിപ്പിക്കുന്ന ചില സംഭവങ്ങളും അവിടെ ഉണ്ടായത് സുരക്ഷാകാര്യങ്ങൾ കർശനമാക്കാൻ അധികാരികളെ പ്രേരിപ്പിച്ചു.
ഞാനവിടെ ചെല്ലുന്നതിന് തൊട്ടുമുമ്പുണ്ടായ ചില അനിഷ്ടസംഭവങ്ങൾ എല്ലാവരേയും ഭയപ്പെടുത്തിയിരുന്നു. അതിനെപ്പറ്റി പറയാം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments