അടിമമക്ക | സി.കെ. ജാനുവിന്റെ ആത്മകഥ

Truecopy Webzine

മരോത്സുകമായ
ഒരു സ്ത്രീജീവിതം

രേഖപ്പെടുത്താത്ത ഒരു
രാഷ്ട്രീയസമരചരിത്രം

ഒരപൂർവ ആത്മകഥ
ട്രൂ കോപ്പി വെബ്സീനിൽ

അടിമമക്ക
സി.കെ. ജാനുവിന്റെ
ആത്മകഥ

യാതനകളിലൂടെ വളർന്നുവന്ന ഒരു ആദിവാസി സ്ത്രീ തന്റെ സമൂഹത്തിന്റെയാകെ പ്രതിനിധാനത്തിലേക്ക് മുന്നേറുകയും ഇന്ത്യൻ ആദിവാസിസമരചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായമായി മാറുകയും ചെയ്ത അനുഭവം, തീവ്രമായി പകർത്തുന്നു.

''പോലീസ് അതിക്രമം ഉണ്ടാകുന്ന സമയത്ത് അന്നേദിവസം മുത്തങ്ങയിൽ വന്ന എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, അവിടെ പടർന്നു പന്തലിച്ചു നിൽക്കുന്ന മുളക്കൂട്ടത്തിന്റെ ഉള്ളിൽ ജാനു ഒളിച്ചോ... ഞങ്ങൾ കാടും കമ്പും മുളക്കൂട്ടത്തിന് ചുറ്റിനും ഇടാം. ആരും കാണില്ല. പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാമെന്ന് ആ സുഹൃത്ത് പറഞ്ഞു. ആ സമയത്ത് എന്റെ മനസ്സ് പറഞ്ഞു, മുളക്കൂട്ടത്തിനുള്ളിൽ കയറണ്ടാന്ന്. ആ സമയം പോലീസ് കൂട്ടത്തോടെ ഓടിവന്ന് ആദ്യം ആ മുളക്കൂട്ടത്തിന് ചുറ്റും പെട്രോളൊഴിച്ച് തീയിട്ടു. വലിയ ശബ്ദത്തോടെ മുളകൾ പൊട്ടിത്തെറിച്ച് തീ പടരുമ്പോൾ ഞാൻ അതിന്റെ സമീപത്തുള്ള കാട്ടിൽ ഉണ്ടായിരുന്നു. പോലീസിന് കിട്ടിയ നിർദ്ദേശം അനുസരിച്ചാണ് അവർ ആദ്യം വന്ന് ആ മുളക്കൂട്ടത്തിന് തീയിട്ടത്. കൂടെ നിന്ന് ചതിച്ചവനെ ഞാൻ തിരിച്ചറിഞ്ഞു...''

വയനാട്ടിലെ ആദിവാസി ജനതയോട്
അധികാരവും രാഷ്ട്രീയവും ഭൂവുടമകളും
നടത്തിയ കൊടും ക്രൂരതകളുടെയും വഞ്ചനയുടെയും
കഥ. പൊലീസ് നടത്തിയ വംശീയാക്രമണങ്ങൾ,
അടിയന്തരാവസ്ഥാക്കാലത്തേക്കാൾ ക്രൂരമായ
പൊലീസ് ഗൂഢാലോചനകൾ

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

"അടിമമക്ക' ട്രൂ കോപ്പി പുസ്തകമായും പ്രസിദ്ധീകരിക്കുന്നു

Comments