എസ്. ജാനകി

നിത്യമൗനത്തിലേക്ക്
ഒളിച്ചുപോയ ശബ്ദം

എത്രയോ നിമിഷങ്ങളിൽ ജീവിതത്തിന്റെ ഭാഗമായിത്തീർന്ന ഒരു ശബ്ദം, പ്രിയ ഗായിക എസ്. ജാനകി നിത്യ മൗനത്തിലേക്ക് ഒളിച്ചുപോയിരിക്കുന്നു- ഭാനു​പ്രകാശ് എഴുതുന്നു.

രു യാത്രയുടെ ജനൽക്കാഴ്ചയിൽ, ഒരു മഴയുടെ ഗന്ധത്തിൽ, പ്രണയത്തിന്റെ തണുപ്പിൽ, താരാട്ടിൽ, രതിയിൽ, കാത്തിരിപ്പിൽ .... അങ്ങനെ എത്രയോ നിമിഷങ്ങളിൽ ജീവിതത്തിന്റെ ഭാഗമായിത്തീർന്ന ഒരു ശബ്ദം, പ്രിയ ഗായിക എസ്. ജാനകി നിത്യ മൗനത്തിലേക്ക് ഒളിച്ചുപോയിരിക്കുന്നു.

ജാനകിയമ്മയുടെ സ്വരാക്ഷരങ്ങൾക്ക് ഇനി പുതിയ വിശേഷങ്ങൾ ഒന്നും പാടാനില്ല എന്ന് പ്രകൃതി നിശ്ചയിച്ചതാവും. അമ്മയുടെ വാക്കുകൾക്കിടയിലെ ശ്വാസത്തിൻ്റെ ഇടവേളകൾ പോലും നമ്മളെ മറ്റേതോ ലോകത്തേക്ക് കൈപിടിച്ചുനടത്തിയത് പ്രകൃതി മറന്നതെന്തേ എന്ന് മൗനമായി കരയാനല്ലേ നമുക്ക് പറ്റൂ.

നിറങ്ങൾ തൻ നൃത്തം നിറഞ്ഞ മണ്ണിലേക്ക്, മഞ്ഞണിപ്പൂനിലാവു പോലെ ഒഴുകി വീണൊരു സ്വരവീചി, അത് ഹൃദയങ്ങളിൽ നുള്ളിയിട്ട ആനന്ദം, അതൊരിക്കലും മൗനമാകില്ലെന്നും ഈ തീരത്ത് നിന്ന് അവക്ക് ഒരിക്കലും മടങ്ങാനുമാവില്ല എന്നതും നമുക്കായി ബാക്കിയുണ്ടല്ലോ. മോഹം കൊണ്ടു ദൂരെയേതോ ഈണം കേട്ട് അമ്മ പോയതാവണം എന്നാശ്വസിച്ച് നടക്കുമ്പോൾ, നടവഴിയിലെ അരിപ്പൂചെടികളുടെ തേങ്ങൽ കേട്ടു. എൻ്റെ ഉണ്ണിപ്പൂക്കളെ വിളിച്ചുണർത്താൻ ഇനി ആരുണ്ട്?

Comments