ആശയത്തിലും സ്റ്റെലിലും സ്വയം അനുകരിക്കാതെയാണ് പത്മരാജൻ എല്ലാ പടങ്ങളും സംവിധാനം ചെയ്തത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, അപരൻ, ഇന്നലെ, മൂന്നാംപക്കം, സീസൺ, ഞാൻ ഗന്ധർവ്വൻ തുടങ്ങിയ സിനിമകളിലൊക്കെ പത്മരാജനൊപ്പം വേണുവുമുണ്ടായിരുന്നു സിനിമാറ്റോഗ്രാഫറായി. സഹപ്രവർത്തകർ മാത്രമല്ല, ആത്മ സുഹൃത്തുക്കളുമായിരുന്നു അവർ. പത്മരാജനെന്ന കലാകാരനേയും സുഹൃത്തിനേയും കുറിച്ച് സംസാരിക്കുകയാണ് വേണു.