എം പി പരമേശ്വരൻ.

ശാസ്ത്രകാരൻ
സാമൂഹിക വിമോചകൻ
ആകുമ്പോൾ

ഭാഭാ ആറ്റോമിക് കേന്ദ്രത്തിൽ തന്റെ കരിയറിന്റെ ഉച്ചകോടിയിൽ നിൽക്കുമ്പോൾ ആ ജോലി രാജിവെച്ച്, സാമൂഹികമാറ്റങ്ങൾക്ക് വഴിയൊരുക്കിയ ഇടപെടലുകൾ നടത്തിയ എം.പി. പരമേശ്വരനെക്കുറിച്ച് എഴുതുന്നു, എതിരൻ കതിരവൻ.

ശാസ്ത്രപ്രചാരകൻ എന്ന ലേബലിൽ അറിയപ്പെടേണ്ട വ്യക്തിത്വമല്ല എം. പി പരമേശ്വരൻ്റേത്. കേരളത്തിന്റെ സാംസ്കാരികോന്നമനത്തിനു വേണ്ടി അത്യധികം പ്രവർത്തിക്കുക മാത്രമല്ല, ഭാവിയിൽ വരാൻ പോകുന്ന സാമൂഹ്യമാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത മനീഷിയുമാണ്.

40-ാം വയസ്സിൽ ഭാഭാ ആറ്റോമിക് കേന്ദ്രത്തിൽ തന്റെ കരിയറിന്റെ ഉച്ചകോടിയിൽ നിൽക്കുമ്പോഴാണ് ആ ജോലി രാജിവെച്ച് കേരളത്തിലെ ശാസ്ത്രാവബോധത്തെ പരിപോഷിപ്പിക്കാനും ജഡിലവിശ്വാസങ്ങളോട് പടവെട്ടാനും അദ്ദേഹം ഇറങ്ങിത്തിരിച്ചത്. മോസ്കോയിൽനിന്ന് ന്യൂക്ലിയർ ഫിസിക്സിൽ പിഎച്ച്.ഡി നേടിയ അദ്ദേഹത്തിന് യൂറോപ്പിലോ അമേരിക്കയിലോ പ്രൊഫസറായി ജോലി നേടാമായിരുന്നു എന്നത്, പിന്നീട് വിദേശത്ത് ഉപരിപഠനം നേടിയവർ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ പി. ടി. ഭാസ്കരപ്പണിക്കരും മറ്റും തുടങ്ങിവെച്ച ശാസ്ത്രചിന്താപ്രചാരണം ജീവിതസപര്യയായി ഏറ്റെടുത്ത് സ്വയം സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം. എളുപ്പം മനസ്സിലാകുന്ന ഭാഷയിൽ അദ്ദേഹം ശാസ്ത്രം സംസാരിച്ചു, എഴുതി. ശാസ്ത്രസാഹിത്യപരിഷത്ത് എന്ന നൂതനപദ്ധതിയ്ക്ക് വെള്ളവും വളവുമേകി. ഡോ. ശിവദാസും ഡോ. ആർ. വി. ജി. മേനോനുമൊക്കെ ഒപ്പം കൂടുകയും ചെയ്തു. അന്ധവിശ്വാസങ്ങളിലധിഷ്ഠിതമായ ജീവിതരീതി വൻമാറ്റങ്ങൾക്ക് വിധേയമായത്, ഇന്ത്യയിലാദ്യം, ഇവിടെ, നമുക്കിടയിലാണ് എന്നതിന് നമ്മൾ ഡോ. പരമേശ്വരനു കടപ്പെട്ടിരിക്കുന്നു.

ഗാന്ധിയൻ തത്വങ്ങൾ ഉൾപ്പെടുത്തി ഗ്രാമീണ റിപ്പബ്ലിക്കുകൾ എന്ന ആശയം അവതരിപ്പിച്ച ‘നാലാം ലോകം’ തികച്ചും നൂതനമായിരുന്നു. പക്ഷേ സൈദ്ധാന്തികത എന്നത് മനുഷ്യഗന്ധിയും മനുഷ്യബന്ധിയും ആയിരിക്കണമെന്ന് അദ്ദേഹം മുൻകൂട്ടിയറിഞ്ഞത് പാർട്ടിയ്ക്ക് അനഭിലഷണീയമായി.

വാ തോരാതെ പ്രസംഗിക്കുകയും കൈ കഴയ്ക്കാതെ എഴുതുകയും ചെയ്ത അദ്ദേഹത്തിന് നേടാനായി ആത്മസംതൃപ്തി ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത്, മരണം വരെയുള്ള ആ ജീവിതം തെളിയിച്ചു. ദീർഘവീക്ഷണം അറിഞ്ഞോ അറിയാതെയോ പ്രകടമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ. ചെറിയ രീതിയിൽ പുസ്തകചർച്ചകളെന്ന രീതിയിൽ തുടങ്ങിയതാണ് ഇന്ന് വമ്പൻ പുസ്തകോൽസവങ്ങളായി പരിണമിച്ചത്. നമ്മുടെ ‘ലിറ്റററി ഫെസ്റ്റിവലു’കൾ ഇന്ത്യയൊ​ട്ടാകെ പ്രസിദ്ധി നേടിയവയാണല്ലോ.

അധികാരവികേന്ദ്രീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് സിദ്ധാന്തങ്ങൾ ചമച്ച മുൻകാഴ്ചാനിബദ്ധനായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ മറക്കാവതല്ല. ഗാന്ധിയൻ തത്വങ്ങൾ ഉൾപ്പെടുത്തി ഗ്രാമീണ റിപ്പബ്ലിക്കുകൾ എന്ന ആശയം അവതരിപ്പിച്ച ‘നാലാം ലോകം’ തികച്ചും നൂതനമായിരുന്നു. പക്ഷേ സൈദ്ധാന്തികത എന്നത് മനുഷ്യഗന്ധിയും മനുഷ്യബന്ധിയും ആയിരിക്കണമെന്ന് അദ്ദേഹം മുൻകൂട്ടിയറിഞ്ഞത് പാർട്ടിയ്ക്ക് അനഭിലഷണീയമായി. അതിനാൽ അദ്ദേഹം പാർട്ടിയിൽനിന്ന് നിഷ്കാസിതനായി.

വാ തോരാതെ പ്രസംഗിക്കുകയും കൈ കഴയ്ക്കാതെ എഴുതുകയും ചെയ്ത എം. പി പരമേശ്വരന് നേടാനായി ആത്മസംതൃപ്തി ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത്, മരണം വരെയുള്ള ആ ജീവിതം തെളിയിച്ചു.
വാ തോരാതെ പ്രസംഗിക്കുകയും കൈ കഴയ്ക്കാതെ എഴുതുകയും ചെയ്ത എം. പി പരമേശ്വരന് നേടാനായി ആത്മസംതൃപ്തി ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത്, മരണം വരെയുള്ള ആ ജീവിതം തെളിയിച്ചു.

അന്ന് എം. എൻ. വിജയനാണ് ഇതുമായി ബന്ധപ്പെട്ട് തീക്ഷ്ണമായി പ്രതികരിച്ചത്. പിൽക്കാലത്ത് സൈദ്ധാന്തികതയുടെ പേരിൽത്തന്നെ എം. എൻ. വിജയനെ പാർട്ടി ഒഴിവാക്കി എന്നതിനെ ഒരു രാഷ്ട്രീയഫലിതമായി കണക്കാക്കാൻ വയ്യ, വിരോധാഭാസം അതിനുമപ്പുറമാണ്. അടുത്ത കാലത്ത് പഞ്ചായത്തുകൾക്ക് അധിക അധികാരം നൽകി എം. പി. പരമേശ്വരന്റെ സിദ്ധാന്തത്തെ പരോക്ഷമായി അഗീകരിച്ചെങ്കിലും അദ്ദേഹത്തെ ഇതിന്റെ പേരിൽ ആരും ഓർക്കാറില്ല എന്നത് സത്യമാണ്. നിഷ്ക്കാസിതനാക്കപ്പെട്ടു എങ്കിലും ഇടതുപക്ഷത്തെ വളർത്തിയെടുക്കാനേ അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളു എന്നതും സ്മരണീയമാണ്. പാർട്ടി ക്ലാസുകളിൽ “വൈരുദ്ധ്യാത്മക ഭൗതികവാദം” പഠിപ്പിക്കാൻ അദ്ദേഹത്തിന്റെ പുസ്തകമായിരുന്നല്ലോ തുണ.

“വിപ്ളവം ഇനിയും വന്നില്ലേ, ലെനിൻ നമ്പൂതിരീ” എന്ന ഫലിതച്ചോദ്യം സൂചകമാകുന്ന കാലത്തെ മുൻ കൂട്ടിക്കണ്ടുകാണണം എം. പി. പരമേശ്വരൻ.

നമ്മുടെ സിനിമകളിൽ എന്തുകൊണ്ടാണ് നമ്പൂതിരിമാരെ വിഡ്ഢികളോ നേരമ്പോക്കുകാരോ ശുംഭന്മാരോ ആയി ചിത്രീകരിക്കുന്നത്, കേരളസമൂഹചരിത്രം അങ്ങനെയല്ലല്ലോ എന്ന് ഒരിക്കൽ സിനിമാവിദഗ്ധയും മലയാളസിനിമയെക്കുറിച്ച് പഠനം നടത്തിയവരുമായ അമേരിക്കക്കാരി കാരൊൾ സ്ളിൻഗോ ചോദിച്ചു. വിപ്ലവപാർട്ടികളിലേക്ക് വന്നവരോ സാമൂഹ്യപരിഷ്ക്കർത്താക്കളോ ആയ നമ്പൂതിരിമാർ ആ സ്വത്വം ഉപേക്ഷിച്ചവരാണ് എന്നത് സുവിദിതമാണ്. എങ്കിലും ഇ. എം എസ് ‘നമ്പൂതിരിപ്പാട്’ എന്ന വാൽ ഉപേക്ഷിച്ചില്ല എന്ന വാദം ശക്തമാണ്. എം. പി. പരമേശ്വരൻ ഇത് നേരത്തെ സാധിച്ചെടുത്തു. “വിപ്ളവം ഇനിയും വന്നില്ലേ, ലെനിൻ നമ്പൂതിരീ” എന്ന ഫലിതച്ചോദ്യം സൂചകമാകുന്ന കാലത്തെ മുൻ കൂട്ടിക്കണ്ടുകാണണം എം. പി. പരമേശ്വരൻ. അയിത്തോച്ചാടനത്തിനും പന്തിഭോജന ജനസമ്മതിയ്ക്കും സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തെത്തിയ്ക്കാനും പ്രവർത്തിച്ചവരിൽ ബ്രാഹ്മണർ ഏറെയുണ്ട് എന്നത് ചരിത്രം.

സമൂഹത്തിന്റെ മുകളിലെ അടരുകകളിലല്ല എം.പി. പരമേശ്വരൻ നിലനിന്നത് എന്ന് അദ്ദേഹം സ്വയം തെളിയിച്ചു. ഒരു ‘ശാസ്ത്രജ്ഞൻപരിവേഷധാരണ’വും അദ്ദേഹത്തിന്റെ അജണ്ടയിലുണ്ടായിരുന്നില്ല.
സമൂഹത്തിന്റെ മുകളിലെ അടരുകകളിലല്ല എം.പി. പരമേശ്വരൻ നിലനിന്നത് എന്ന് അദ്ദേഹം സ്വയം തെളിയിച്ചു. ഒരു ‘ശാസ്ത്രജ്ഞൻപരിവേഷധാരണ’വും അദ്ദേഹത്തിന്റെ അജണ്ടയിലുണ്ടായിരുന്നില്ല.

സമൂഹത്തിന്റെ മുകളിലെ അടരുകകളിലല്ല എം.പി. പരമേശ്വരൻ നിലനിന്നത് എന്ന് അദ്ദേഹം സ്വയം തെളിയിച്ചു. ഒരു ‘ശാസ്ത്രജ്ഞൻപരിവേഷധാരണ’വും അദ്ദേഹത്തിന്റെ അജണ്ടയിലുണ്ടായിരുന്നില്ല. മോസ്കോയിലെ പ്രശസ്ത സ്ഥാപനത്തിൽ നിന്നുള്ള പിഎച്ച്.ഡിയും ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്ററിൽ 18 കൊല്ലം ഗവേഷകനായിരുന്നതും അപ്രത്യക്ഷമാക്കി, മലയാളിയുടെ അവബോധങ്ങളെയും വിശ്വാസങ്ങളെയും പിന്തിരിപ്പൻ സാമൂഹികാവസ്ഥകളെയും എങ്ങനെ നവീകരിച്ചെടുക്കാം എന്നത് ജീവിതാചാരമായി കൈക്കൊണ്ട നിർമ്മലപ്രബോധകനായി അദ്ദേഹം സ്മരിക്കപ്പെടും.


Summary: Nuclear scientist and communist theoretician MP Parameshwaran's interventions paved the way for social changes, Ethiran Kathiravan writes.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments