കെ.ജെ. ബേബി / Photo: Unni R.

നുണക്കഥകൾ മെനയാൻ പഠിപ്പിച്ച
ലീലയുടെ പ്രിയപ്പെട്ട മാമൻ

‘‘ദിവസം അന്നന്നത്തെ വിവരങ്ങൾ എഴുതി വായിക്കുന്നതിനോടൊപ്പം നുണക്കഥകൾ മെനയാൻ മാമൻ ഞങ്ങളോട് പറഞ്ഞു. നുണ പറയാൻ കുഞ്ഞുങ്ങൾക്ക് പ്രത്യേക ഇഷ്ടമുണ്ടാവും. ഞങ്ങൾക്കുള്ളിൽ സർഗാത്മകതയുടെ വിത്തിടാൻ ആ ഒറ്റമൂലിക്ക് കഴിഞ്ഞു’’, ‘കനവുമക്കളി’ൽ ഒരാളായ ലീല പറയുന്നു. കെ.ജെ. ബേബിയുടെ അസാധാരണമായ ജീവിതാഭിമുഖ്യങ്ങളെ ഓർക്കുന്നു എം.കെ. രാമദാസ്.

‘‘അവർ ഞങ്ങളുടെ അച്ഛനുമമ്മയുമായിരുന്നു. അവർക്ക് രണ്ടല്ല മക്കൾ. ഞങ്ങളെല്ലാവരും അവരുടെ കുട്ടികളാണ്. ഷേളമ്മയാണ് ആദ്യം പോയത്. അപ്പോ എല്ലാം നഷ്ടപ്പെട്ടതായി തോന്നി. മാമനുണ്ടല്ലോ എന്ന ആശ്വാസത്തിൽ ഞങ്ങൾ എല്ലാം സഹിച്ചു. ഞങ്ങൾക്ക് അച്ഛനായിരുന്നു അദ്ദേഹമെങ്കിലും മാമനെന്നാണ് എല്ലാവരും വിളിച്ചത്. ഞങ്ങൾ മാത്രമല്ല, എല്ലാവർക്കും അച്ഛനോളമെത്തുന്ന മാമനായിരുന്നു അദ്ദേഹം’’, ‘കനവുമക്കളി’ൽ ഒരാളായ ലീല ദുഃഖം ഉള്ളിലൊതുക്കിയാണ് ഇത് പറഞ്ഞ് തുടങ്ങിയത്.

സിനിമാ പ്രവർത്തകയാണ് ലീല.
‘കനവി’ലെ ജീവിതായോധനത്തിനിടെ ചലച്ചിത്രപഠനത്തിന് അവസരം കിട്ടിയ ലീല ആ വഴിയിലൂടെയാണ് തുടർന്നും സഞ്ചരിക്കുന്നത്. താരങ്ങളെ അണിനിരത്തിയുള്ള സിനിമാപദ്ധതിയിൽ വ്യാപൃതയായ ലീല കനവ് മക്കളിൽ ഒരാൾ മാത്രം. കരകൗശല വസ്തുക്കളുടെ നിർമ്മിതിയിൽ പ്രാവീണ്യം നേടിയവർ, കളരിപ്പയറ്റ് വിദ്യയിൽ കഴിവുതെളിയിച്ചവർ, പാട്ടുകാർ, പാരമ്പര്യ ഗൃഹനിർമ്മാണത്തിൽ ശേഷി തെളിയിച്ചവർ തുടങ്ങി ‘കനവുമക്കളി’ൽ ഭൂരിഭാഗവും അതത് രംഗത്ത് വ്യക്തിമുദ പതിപ്പിച്ചവരാണ്. സാമ്പ്രദായിക വിദ്യാഭ്യാസ വീഥിയിൽ നിന്ന് മാറിനടന്ന കനവ് കുട്ടികൾ ഔപചാരിക വിദ്യാഭ്യാസ മേഖലയിലും ഒരു കൈപ്പയറ്റിന് തയ്യാറുള്ളവരാണ്. ഓപ്പൺ സ്കൂൾ സമ്പ്രദായത്തിലൂടെ പത്താം ക്ലാസും ഹയർ സെക്കൻഡറിയും സർവ്വകലാശാലാ ബിരുദവും നേടിയവർ കനവിലുണ്ട്.

സാമ്പ്രദായിക വിദ്യാഭ്യാസ വീഥിയിൽ നിന്ന് മാറിനടന്ന ‘കനവ് കുട്ടികൾ’ ഔപചാരിക വിദ്യാഭ്യാസ മേഖലയിലും ഒരു കൈപ്പയറ്റിന് തയ്യാറുള്ളവരാണ്. ഓപ്പൺ സ്കൂൾ സമ്പ്രദായത്തിലൂടെ പത്താം ക്ലാസും ഹയർ സെക്കൻഡറിയും സർവ്വകലാശാലാ ബിരുദവും നേടിയവർ ‘കനവി’ലുണ്ട്.
സാമ്പ്രദായിക വിദ്യാഭ്യാസ വീഥിയിൽ നിന്ന് മാറിനടന്ന ‘കനവ് കുട്ടികൾ’ ഔപചാരിക വിദ്യാഭ്യാസ മേഖലയിലും ഒരു കൈപ്പയറ്റിന് തയ്യാറുള്ളവരാണ്. ഓപ്പൺ സ്കൂൾ സമ്പ്രദായത്തിലൂടെ പത്താം ക്ലാസും ഹയർ സെക്കൻഡറിയും സർവ്വകലാശാലാ ബിരുദവും നേടിയവർ ‘കനവി’ലുണ്ട്.

കെ. ജെ. ബേബി വിത്തുപാകിയ ‘കനവി’നെക്കുറിച്ച് വേറിട്ട രീതിയിൽ പരിചയപ്പെടുത്തുന്നതിനാണ് ഈ ആമുഖം.

ഒരർത്ഥത്തിൽ ബേബിയുടെ സ്വപ്നമാണ് ‘കനവാ’യി രൂപാന്തരം പ്രാപിച്ചത്. അതുകൊണ്ടുതന്നെ ‘കനവി’ന്റെ ചരിതം ബേബിയുടെ ചരിത്രത്തിന്റെ ഒരേടാണ്. കൂടെ ആദിമനിവാസികളായ ലീലയുൾപ്പെടെ നിരവധി പേരുടെ ഭൂതകാലകഥ കൂടിയാണ് ഈ സാംസ്കാരിക കേന്ദ്രത്തിന് പറയാനുണ്ടാവുക.

നടവയൽ ചീങ്ങോടിന് സമീപം നരസിപ്പുഴയുടെ കരയിൽ ആറേക്കർ ഭൂമിയിലാണ് 1994-ൽ ‘കനവ്’ കെട്ടിപ്പടുത്തത്. അതുവരെ കുടുംബ വീട്ടിൽ ഭാര്യ ഷേർലിക്കും രണ്ടു മകൾക്കൊപ്പം കഴിഞ്ഞിരുന്ന ബേബി കുടുംബത്തോടൊപ്പം ‘കനവി’ലേക്ക് താമസം മാറ്റുന്നതും ഇക്കാലത്താണ്. സമീപത്തെ കാട്ടുനായ്ക്ക കോളനിയിൽ നിന്നും പണിയ ഊരുകളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരുമുൾപ്പെടെ നൂറോളം പേർ ‘കനവ്’ സംഘത്തിൽ ആ ഘട്ടത്തിലുണ്ട്. രാപ്പകൽ അവർ ഒന്നിച്ചുകഴിഞ്ഞു. സംഗീതവും മേളവുമായി, കഥയും കാര്യവുമായി.

എഴുതാനോ വായിക്കാനോ കഴിയാത്ത നിരക്ഷരരായ ആദിമ നിവാസികളായിരുന്നു ‘കനവി’ലെ നൂറുപേർ. ഈ അധോവസ്ഥ സാധാരണ വിദ്യാലയങ്ങളിൽ നിന്നുള്ള ആദിവാസി കുഞ്ഞുങ്ങളുടെ കൊഴിഞ്ഞുപോക്കിന് ഹേതുവായി. പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലുള്ളവരാണ് മുഖ്യമായും ഇവിടെ ഉണ്ടായിരുന്നത്.

‘‘ദിവസം അന്നന്നത്തെ വിവരങ്ങൾ എഴുതി വായിക്കുന്നതിനോടൊപ്പം നുണക്കഥകൾ മെനയാൻ മാമൻ ഞങ്ങളോട് പറഞ്ഞു. എല്ലാവരും വലിയ താല്പര്യത്തോടെയാണ് മാമന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചത്. നുണ പറയാൻ കുഞ്ഞുങ്ങൾക്ക് പ്രത്യേക ഇഷ്ടമുണ്ടാവും. ഞങ്ങൾക്കുള്ളിൽ സർഗാത്മകതയുടെ വിത്തിടാൻ ആ ഒറ്റമൂലിക്ക് കഴിഞ്ഞു’’, ലീല പറഞ്ഞു. എഴുതാനോ വായിക്കാനോ കഴിയാത്ത നിരക്ഷരരായ ആദിമ നിവാസികളായിരുന്നു ‘കനവി’ലെ ഈ നൂറുപേർ. ഈ അധോവസ്ഥ സാധാരണ വിദ്യാലയങ്ങളിൽ നിന്നുള്ള ആദിവാസി കുഞ്ഞുങ്ങളുടെ കൊഴിഞ്ഞുപോക്കിന് ഹേതുവായി. പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലുള്ളവരാണ് മുഖ്യമായും ഇവിടെ ഉണ്ടായിരുന്നത്.
ബേബിയുടെ വിയോഗത്തോടെപ്പം അദ്ദേഹം നട്ടുനനച്ച ‘കനവി’ന്റെ ഹൃസ്വആയുസ്സിനെയും കടുത്ത സങ്കടത്തോടെയാണ് അഭ്യുദയകാംക്ഷികൾ കാണുന്നത്.

‘കനവി’ലെ ജീവിതായോധനത്തിനിടെ ചലച്ചിത്രപഠനത്തിന് അവസരം കിട്ടിയ ലീല ആ വഴിയിലൂടെയാണ് തുടർന്നും സഞ്ചരിക്കുന്നത്.
‘കനവി’ലെ ജീവിതായോധനത്തിനിടെ ചലച്ചിത്രപഠനത്തിന് അവസരം കിട്ടിയ ലീല ആ വഴിയിലൂടെയാണ് തുടർന്നും സഞ്ചരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ മാവിലായിയിൽ മാവിടി എന്ന ചെറുഗ്രാമത്തിൽ 1954 ഫെബ്രുവരി 27ന് ജനിച്ച കെ.ജെ. ബേബിയുടെ കുടുംബം 1973-ലാണ് വയനാട്ടിലെ താന്നിക്കലിലേക്ക് കുടിയേറിയത്. അന്ന് അദ്ദേഹത്തിന് 19 വയസ്. വയനാട്ടിലെ ആദിവാസി ജീവിതവുമായുണ്ടായ അടുത്ത ബന്ധവും വായനയുമാണ് ബേബിയെ പുരോഗമന രാഷ്ട്രീയ സംഘടനകളുടെ സഹയാത്രികനാകുന്നത്.

കാലത്തിന് മുന്നേയാണ് ബേബിയും​ ഷേർളിയും സഞ്ചരിച്ചത്. സ്വാതന്ത്ര്യത്തിന്റെയും നർഗാത്മകതയുടെയും നവലോകത്തേക്കാണ് അവരുടെ കുഞ്ഞുങ്ങൾ പിറന്നുവീണതും വളർന്നതും.

1970-കളുടെ രണ്ടാം പകുതിയിലും 80-കളുടെ ആദ്യ വർഷങ്ങളിലും വടക്കൻ കേരളത്തിൽ, വിശേഷിച്ച് വയനാടൻ പ്രദേശങ്ങളിൽ സജീവമായ 'സാംസ്കാരിക വേദി'യുടെ പ്രവർത്തകനായിരുന്ന ബേബി തന്റെ 'നാടുഗദ്ദിക' എന്ന ജനകീയ നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ചു. 'വയനാട് സാംസ്കാരിക വേദി' എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി ഇത് അവതരിപ്പിച്ചത്. വ്യവസ്ഥാപിത സാമൂഹ്യ നീതിവ്യസ്ഥയോടുമാത്രമല്ല വരേണ്യമായ കലാസൃഷ്ടികളോടു കൂടിയാണ് 'നാട്ടുഗദ്ദിക' കലഹിച്ചത്. 1981 മേയ് 22-ന്, കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ അറസ്റ്റുചെയ്തു.

2006-ൽ ബേബി 'കനവി'ന്റെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. 'കനവി'ലെ കുട്ടികളെയും മുതിർന്നവരെയും പങ്കാളികളാക്കി 'ഗുഡ' എന്ന ചലച്ചിത്രമൊരുക്കുകയും ചെയ്തു.

2006-ൽ ബേബി 'കനവി'ന്റെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏൽപ്പിക്കുകയും ചെയ്തു.
2006-ൽ ബേബി 'കനവി'ന്റെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏൽപ്പിക്കുകയും ചെയ്തു.

1984-ലായിരുന്നു പുൽപ്പള്ളി പഴശ്ശിരാജ കോളേജ് അധ്യാപിക ഷേർളിയുമായുള്ള വിവാഹം. പരമ്പരാഗത ജീവിതവീക്ഷണം പുലർത്തിയ ക്രിസ്ത്യൻ കുടിയേറ്റ കുടുംബാംഗമായ ഷേർളിയും ബേബിയും ചേർന്നുള്ള ജീവിതം അന്നോളമുള്ള സകല ധാരണകളെയും തകർത്താണ് മുന്നോട്ടുപോയത്. കാലത്തിന് മുന്നേയാണ് അവർ സഞ്ചരിച്ചത്. സ്വാതന്ത്ര്യത്തിന്റെയും നർഗാത്മകതയുടെയും നവലോകത്തേക്കാണ് അവരുടെ കുഞ്ഞുങ്ങൾ പിറന്നുവീണതും വളർന്നതും.

2021 ഡിസംബറിലെ ഷേർളിയുടെ ആകസ്മിക വിരാമം കനവുമക്കളോടൊപ്പം ബേബിയെയും പാടെ തകർത്തു. ഒരു പക്ഷെ, മരണത്തെ പുണരാനുള്ള ബേബിയുടെ നിശ്ചയം പങ്കാളിയുടെ അകാലവിയോഗമാവും എന്നാലോചിക്കുന്നവർ ധാരാളമുണ്ട്. വ്യക്തികളുടെ അസാന്നിധ്യത്തിലും അവർ മുന്നോട്ടുവെച്ച ആശയങ്ങൾക്ക് സമൂഹത്തിൽ സൗരഭ്യം പ്രസരിപ്പിക്കാൻ കഴിയുന്നുവെങ്കിൽ അതാകും മാനവാമരത്വം. മഹാന്മാരായ പൂർവ്വസൂരികൾക്കൊപ്പം തലയെടുപ്പോടെ ഓർമകളിൽ നിലയുറപ്പിക്കുക മാത്രമല്ല ഇരുവരും ചെയ്യുക. അവർ മുന്നിൽവെച്ച ചിന്താധാരയുടെ പ്രയോക്താക്കൾക്കൊപ്പം എക്കാലവും ജ്വലിക്കുകയും ചെയ്യും.

കരകൗശല വസ്തുക്കളുടെ നിർമ്മിതിയിൽ പ്രാവീണ്യം നേടിയവർ, കളരിപ്പയറ്റ് വിദ്യയിൽ കഴിവുതെളിയിച്ചവർ, പാട്ടുകാർ, പാരമ്പര്യ ഗൃഹനിർമ്മാണത്തിൽ ശേഷി തെളിയിച്ചവർ തുടങ്ങി ‘കനവുമക്കളി’ൽ ഭൂരിഭാഗവും അതത് രംഗത്ത് വ്യക്തിമുദ പതിപ്പിച്ചവരാണ്.
കരകൗശല വസ്തുക്കളുടെ നിർമ്മിതിയിൽ പ്രാവീണ്യം നേടിയവർ, കളരിപ്പയറ്റ് വിദ്യയിൽ കഴിവുതെളിയിച്ചവർ, പാട്ടുകാർ, പാരമ്പര്യ ഗൃഹനിർമ്മാണത്തിൽ ശേഷി തെളിയിച്ചവർ തുടങ്ങി ‘കനവുമക്കളി’ൽ ഭൂരിഭാഗവും അതത് രംഗത്ത് വ്യക്തിമുദ പതിപ്പിച്ചവരാണ്.

ഷേർളിയുടെയും ബേബിയുടെയും പൊ​ടു​ന്ന​നെ​യു​ള്ള മരണം അനാഥമാക്കിയ ‘കനവി’നെ പുനരവതരിപ്പിക്കുവാൻ ശ്രമിക്കുകയാണ് ഈ സങ്കടക്കടലിലും മക്കൾ. കാടുമൂടിയ ‘കനവി’ലെ വായനശാലയ്ക്ക് മുന്നിലിരുന്ന് ലീല പറയുന്നു; "ബേബി മാമൻ ഞങ്ങളെ ഒരിക്കലും ആദിവാസി കുട്ടികളായി കണ്ടിട്ടില്ല. വല്ലാത്തൊരു സമഭാവനയായിരുന്നു അദ്ദേഹത്തിൻ്റേത്. എന്നാൽ സമൂഹം ഞങ്ങളെ ആദിവാസിക്കുട്ടികൾ എന്ന മുദ്ര ചാർത്തി അകറ്റിനിർത്തുകയാണ്. മാമൻ മരിച്ചപ്പോഴും ഈ വിവേചനം ഞങ്ങൾക്ക് അനുഭവിക്കേണ്ടിവന്നു. അന്നുവരെ ഞങ്ങൾക്കുമുന്നിൽ മുഖമില്ലാതിരുന്നവർ എല്ലാം നിശ്ചയിക്കുകയായിരുന്നു. ആരൊക്കെയോ ചേർന്ന് മാമനിൽ നിന്ന് ഞങ്ങളെ വലിച്ചെറിഞ്ഞു. മരണക്കുറിപ്പിൽ ബേബി മാമൻ ഞങ്ങളോട് ആവശ്യപ്പെട്ടതുപോലെ, പുനർജനിക്കുകതന്നെ ചെയ്യും, ഷേളമ്മയുടെ ആഗ്രഹം പോലെ’’.


Summary: The history of 'Kanavu' is the same as the history of K.J. Baby. Also, this cultural center has a story to tell about the past of many people, including the aboriginal people of Leela.


എം.കെ. രാംദാസ്​

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. അച്ചടി, ദൃശ്യ, ഓൺലൈൻ രംഗങ്ങളിൽ മാധ്യമപരിചയം. ജീവിതം പ്രമേയമായി അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments