ചില മേതിൽ അനുഭവങ്ങൾ

ഒരു എഴുത്തുകാരന്റെ യൗവനത്തിന്റെ ആദ്യവർഷങ്ങളിൽ അവിചാരിതമായി സംഭവിക്കുകയും നീണ്ടുനിൽക്കുന്ന ജീവിതാനുഭവമായി പിന്നീട് മാറുകയും ചെയ്?ത അഭിമുഖങ്ങൾ. ‘വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ’- കരുണാകരന്റെ മേതിൽ പരമ്പര തുടങ്ങുന്നു

Truecopy Webzine

‘‘എന്റെ തലമുറയ്ക്ക് മേതിൽ ‘ഇപ്പോൾ ഒന്നും എഴുതാത്ത ആളാണ്', അല്ലെങ്കിൽ ‘എഴുത്ത് അവസാനിപ്പിച്ച ഒരാൾ'; അപ്പോഴും നമ്മുടെ സാഹിത്യത്തിന്റെ കേട്ടുകേൾവിയിൽ നിന്നും പിൻവാങ്ങാതെ ‘മേതിൽ' എന്ന നാമം കളംവിടാതെ നിൽക്കുന്നുമുണ്ടായിരുന്നു. മേതിലിന്റെ രണ്ടു കൃതികളുടെ പേരുകൾ എപ്പോഴും നമ്മുടെ സാഹിത്യത്തിന്റെ ഓർമയിൽ തങ്ങിനിന്നിരുന്നു. ‘സൂര്യവംശം' എന്ന നോവലും ‘പെൻഗ്വീൻ' എന്ന കവിതാസമാഹാരവും.

മേതിലിനെ അക്കാലത്ത് വായിച്ചവരുടെ ഓർമയിലാകട്ടെ ആ രണ്ടു പുസ്തകങ്ങളും രണ്ട് വടുക്കൾ പോലെയും കിടന്നു: കഥ പറച്ചിലിന്റെയും കവിതയെഴുത്തിന്റെയും അതുവരെയും ഇല്ലാത്ത രണ്ടുതരം അടയാളങ്ങൾപോലെ. മേതിലിന്റെ ഈ രണ്ടു കൃതികളും, ആ സമയം, ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല. രണ്ടും എനിക്ക് പരിചയമുണ്ടായിരുന്ന പുസ്തകവിൽപ്പന ശാലകളിൽ ഉണ്ടായിരുന്നുമില്ല. ഗ്രാമീണ വായനശാലകളുടെ സാഹസികമായ മറവിയിലേക്ക്, അല്ലെങ്കിൽ ഈ പുസ്തകങ്ങളും ഇതിനകം നിക്ഷേപിക്കപ്പെട്ടിരുന്നു.’’

തന്റെ കലയെ ആത്യന്തികമായി കലയായും കലയിലെ നൈപുണ്യമായും കണ്ടെത്തുന്ന ഒരെഴുത്തുകാരനുമായി വർഷങ്ങൾക്കുമുമ്പ് ചെലവഴിച്ച ദിവസങ്ങളെപ്പറ്റിയുള്ള ഓർമക്കുറിപ്പ്. മേതിൽ രാധാകൃഷ്ണനുമായി കുവൈറ്റിൽ പങ്കുവെച്ച ‘പ്രവാസ വർഷ'ങ്ങളിൽ കലയ്ക്കും ഓർമയ്ക്കുമായി ചെലവിട്ട ചില സന്ദർഭങ്ങൾ. ഒരു എഴുത്തുകാരന്റെ യൗവനത്തിന്റെ ആദ്യവർഷങ്ങളിൽ അവിചാരിതമായി സംഭവിക്കുകയും നീണ്ടുനിൽക്കുന്ന ജീവിതാനുഭവമായി പിന്നീട് മാറുകയും ചെയ്ത അഭിമുഖങ്ങൾ. പരമ്പര തുടങ്ങുന്നു

മേതിൽ
വ്യാഴാഴ്ചകൾ മാത്രമുള്ള
ഏഴു ദിവസങ്ങൾ
Ars Longa, Vita brevis

കരുണാകരൻ എഴുതുന്ന
മേതിൽ അനുഭവങ്ങൾ
വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 83


Summary: ഒരു എഴുത്തുകാരന്റെ യൗവനത്തിന്റെ ആദ്യവർഷങ്ങളിൽ അവിചാരിതമായി സംഭവിക്കുകയും നീണ്ടുനിൽക്കുന്ന ജീവിതാനുഭവമായി പിന്നീട് മാറുകയും ചെയ്?ത അഭിമുഖങ്ങൾ. ‘വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ’- കരുണാകരന്റെ മേതിൽ പരമ്പര തുടങ്ങുന്നു


Comments