ബോണി തോമസ്

ബോണി തോമസിന്റെയും
സി.ഐ.സി.സി. ജയചന്ദ്രന്റെയും
​മഹാരാജാസ്​, ബ്രി​ട്ടോ

സൈമൺ ബ്രിട്ടോ റോഡ്രിക്‌സ് ​ജീവിതം പറയുന്നു- 8

എഴുപതുകൾക്കൊടുക്കം മുതലുള്ള മഹാരാജാസും സെൻറ്​ ആൽബർട്‌സും കൊച്ചിത്തെരുവുകളും ചേർത്തുവച്ച് രണ്ട് ചങ്ങാതിമാർ പഴയ സൈമൺ ബ്രിട്ടോയെ വരച്ചിടുന്നു

ർമകളാണുന്മാദം എന്നൊരിക്കൽ പറഞ്ഞത് നെടുമുടി വേണുവാണ്, കുട്ടനാടിനെപ്പറ്റി പലതും പറഞ്ഞിരുന്ന നേരത്ത്.

ഒരു വ്യക്തിയെ സൗഹൃദങ്ങളിലും ഓർമ്മകളിലും തിരയുമ്പോൾ വ്യക്തിയേക്കാൾ കാലം പ്രതിഫലിക്കും. അല്ലെങ്കിൽ, വ്യക്തി കാലത്തിൽ ലയിക്കും. ആ കാലം അടിയന്തരാവസ്ഥക്കുശേഷമുള്ള കേരളത്തിലെ കാമ്പസുകളുടെ കാലം കൂടിയാകുമ്പോൾ, തീപിടിച്ച തലച്ചോറും കണ്ണീരിറ്റുന്ന ഹൃദയവും സംഗമിക്കും. അപ്പോഴും, സച്ചിദാനന്ദനെഴുതിയപോലെ, ‘എഴുപതുകളിലെ ഞങ്ങളെ മറന്നേക്കൂ, വയൽപ്പച്ചയും കിണർക്കുളിരും മറന്നപോലെ’ യെന്ന വേദനക്കപ്പുറം, ചില ചങ്ങാതിമാർ ആ കാലത്തിലൂടെ താത്കാലികമായെങ്കിലും പ്രതീക്ഷ വീണ്ടെടുക്കും.

എഴുപതുകൾക്കൊടുക്കം മുതലുള്ള മഹാരാജാസും സെൻറ്​ ആൽബർട്‌സും കൊച്ചിത്തെരുവുകളും ചേർത്തുവച്ച് അങ്ങനെ രണ്ട് ചങ്ങാതിമാർ മഹാരാജാസ് കാമ്പസിൽ ഒൻപത് വർഷങ്ങൾക്കുമുൻപ്​ പഴയ സൈമൺ ബ്രിട്ടോയെ വരച്ചിട്ടു, ബ്രിട്ടോ ജീവിച്ചിരുന്ന നേരത്ത്.

സെൻറ്​ ആൽബർട്‌സ് കോളേജ്  / Photo: www.alberts.edu.in
സെൻറ്​ ആൽബർട്‌സ് കോളേജ് / Photo: www.alberts.edu.in

ബ്രി​ട്ടോ കാമ്പസ്​ രക്തസാക്ഷിയല്ല, ബോണി തോമസ്​ പറയുന്നു:

1980കളിൽ സെൻറ്​ ആൽബർട്‌സിൽ പഠിക്കുമ്പോൾ എന്റേത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നു. അതേ കോളജിൽ ബ്രിട്ടോ എന്റെ സീനിയറായിരുന്നു, സുഹൃത്തായിരുന്നു. ഇന്ന് ഞാൻ ബ്രിട്ടോയെ കാണുന്നത് ഫിലോസഫിക്കലായ മറ്റൊരു തരത്തിലാണ്. പഴയ ബ്രിട്ടോയല്ല ഇന്നത്തെ ബ്രിട്ടോ, ശരീരം തളർന്നിട്ടും ബ്രിട്ടോ ഇന്നും തുടരുന്നത്, അയാൾക്ക് ജീവിതത്തോട് പറഞ്ഞുതീർക്കാനാവാത്തത്രയും സ്‌നേഹമുള്ളതുകൊണ്ടാണ്. ഭാവനയും
ബുദ്ധിയും കരുത്തും ശരീരത്തിന്റെ തളർച്ചയെ മറികടന്ന് യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു. എൺപതുകളുടെ രാഷ്ട്രീയമൂശയിൽ പരുവപ്പെട്ട
കരുത്തുള്ളൊരു മനസ്സാണതിന്റെ പിന്നിലെന്ന് ഞാൻ കരുതുന്നു. ആ രാഷ്ട്രീയത്തിന് ശക്തമായൊരു ഫിലോസഫിയും കാഴ്ചപ്പാടുമുണ്ടായിരുന്നു. ആ രാഷ്ട്രീയം മാറ്റിനിർത്തിയാൽ ജീവിതത്തേയും ലോകത്തേയും കുറിച്ചുള്ള നമ്മുടെ അറിവ് അപൂർണമായിത്തീരും. ബ്രിട്ടോക്ക് സംഭവിച്ച ദുർവിധിക്കുകാരണം രാഷ്ട്രീയമാണ്. പക്ഷെ ആ ദുർവിധിയെ ബ്രിട്ടോ മറികടന്നതും ആ രാഷ്ട്രീയത്തിന്റെ പിന്തുണ കൊണ്ടാണ്.

പുതിയ കാമ്പസിന്റെ പെരുമ അത് കൊണ്ടാടുന്ന അരാഷ്ട്രീയതയിലാണെന്ന് തോന്നുന്നു. രാഷ്ട്രീയം വിട്ടുനിൽക്കുന്നത് ഗുണപരമായ ശീലമായി കാണുന്ന ഒരു സമൂഹത്തിന് ബ്രിട്ടോ ആരാണ് എന്ന ചോദ്യം ബാക്കിയുണ്ട്.

ഞാൻ കോളജിലെത്തുമ്പോഴേക്കും ബ്രിട്ടോ സെൻറ്​ ആൽബർട്‌സ് വിട്ട്​ ലോ കോളജിലെ പഠനം തുടങ്ങിക്കഴിഞ്ഞു. കുറേക്കാലം വിദ്യാഭ്യാസം ബീഹാറിലുമായി. അതിനെല്ലാം ശേഷവും രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ബ്രിട്ടോ ആൽബർട്‌സിൽ വരും, കൈയ്യിൽ പുസ്തകങ്ങളും നിറയെ ഊർജ്ജവുമായി. ശരീരം തളർന്ന ബ്രിട്ടോയെ ഒരിക്കൽ കാണുമ്പോൾ, രണ്ടാളുടെ സഹായത്തിൽ സ്വന്തം അംബാസഡർ കാറിൽ വൃക്ഷത്തൈകളുമായി നടന്ന് നഗരത്തിന്റെ ഏതൊക്കെയോ കോണിൽ അവ നട്ടുപിടിപ്പിക്കുകയായിരുന്നു. മറ്റൊരിക്കൽ കേരളത്തിലെ അധ്യാപക സമൂഹത്തിന്റെ ഏതോ പൊതുപ്രശ്‌നമേറ്റെടുത്ത് അതിന് പോംവഴിയുണ്ടാക്കാൻ ബദ്ധപ്പെടുന്നു. കാമ്പസ് വിട്ട് ഡൽഹിയിലും ബോംബെയിലുമെല്ലാം ജോലി ചെയ്യുമ്പോഴും അവധിക്ക് വരുമ്പോൾ ബ്രിട്ടോയുമായുള്ള സൗഹൃദം തുടർന്നു. ഓരോ തവണയും ഞങ്ങൾ കാണുമ്പോൾ പതിറ്റാണ്ടുകൾക്കപ്പുറത്തെ കാമ്പസിൽ ഒരിക്കൽ പറഞ്ഞുനിർത്തിയതിന്റെ ബാക്കിയിൽ നിന്നാവും സംഭാഷണം തുടങ്ങുന്നതുതന്നെ.

ബിഹാറിൽ സി എം എസ് സി കോളേജിൽ പഠിക്കുന്ന കാലത്തെ സൈമൺ ബ്രിട്ടോയുടെ ഐ ഡി കാർഡ്
ബിഹാറിൽ സി എം എസ് സി കോളേജിൽ പഠിക്കുന്ന കാലത്തെ സൈമൺ ബ്രിട്ടോയുടെ ഐ ഡി കാർഡ്

പക്ഷെ, പുതിയ കാമ്പസിന്റെ പെരുമ അത് കൊണ്ടാടുന്ന അരാഷ്ട്രീയതയിലാണെന്ന് തോന്നുന്നു. രാഷ്ട്രീയം വിട്ടുനിൽക്കുന്നത് ഗുണപരമായ ശീലമായി കാണുന്ന ഒരു സമൂഹത്തിന് ബ്രിട്ടോ ആരാണ് എന്ന ചോദ്യം ബാക്കിയുണ്ട്. ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെപ്പറ്റി കേരളത്തിലെ ഒരു കാമ്പസും പ്രതികരിച്ചില്ല. ഞങ്ങളുടെ കാലത്തെ കാമ്പസിന് അതേറ്റെടുക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ഞങ്ങൾ പ്രതികരിക്കുമായിരുന്നു. ടി.പി കൊല്ലപ്പെട്ട അതേകാലത്ത് കേരളത്തിലെ പള്ളിക്കൂടത്തിൽ ഒരു വിദ്യാർത്ഥി മറ്റൊരു വിദ്യാർത്ഥിയെ കൊന്നു. അന്നത്തെ കാമ്പസിൽ കൊലപാതകം പോലെ തന്നെ ആത്മഹത്യയും ഒരു പ്രതിസന്ധിയായിരുന്നു. ആത്മഹത്യയെ ആഘോഷിക്കുന്ന തത്വചിന്തകൾക്കും ആ കാമ്പസിലിടമുണ്ടായിരുന്നു. മക്കളെ അരാഷ്ട്രീയതയും അനുസരണയും ശീലിപ്പിക്കാൻ പുതിയ കാലത്തെ രക്ഷിതാക്കൾ കണ്ടെടുക്കുന്ന കാമ്പസ്​ രക്ഷസാക്ഷിയായിട്ടല്ല, ഞങ്ങൾ ബ്രിട്ടോയെക്കാണുന്നത്. വീണ്ടെടുപ്പിന്റെയും തിരിച്ചുവരവിന്റെയും ശക്തമായൊരു രാഷ്ട്രീയപ്രതീകമായിട്ടാണ് അയാൾ ഞങ്ങളുടെയുള്ളിൽ ജീവിക്കുന്നത്.

ബ്രിട്ടോയുടെ മറ്റൊരു സുഹൃത്ത്​, സി.ഐ.സി.സി. ജയചന്ദ്രൻ ഇന്നലെയുടെ രാഷ്ട്രീയസൗഹൃദലഹരി സ്വയം വീണ്ടെടുക്കുകയാണ്​. ആ വീണ്ടെടുപ്പിൽ സൈമൺ ബ്രിട്ടോ മാർഗവും കാലം ലക്ഷ്യവും സൗഹൃദങ്ങൾ ഉപകഥാപാത്രങ്ങളുമായി. വിശാല ഇടതുപക്ഷത്തിന്റെ ഭൗതികമായും ആത്മീയമായുമുള്ള പുതിയ മേച്ചിൽപ്പുറങ്ങളെ തേടിയ ബ്രിട്ടോയെന്ന പ്രതീക്ഷയെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്. യാത്ര, എഴുത്ത്, പരിസ്ഥിതി, രാഷ്ട്രീയം അങ്ങനെ വെളുത്ത വയസ്സൻ അംബാസഡറിൽ നിലക്കാതെ പാഞ്ഞ ബ്രിട്ടോയെന്ന വിസ്മയത്തിലേക്ക് അവർ ഒരു കാലത്തെ കൂട്ടിവിളക്കി.​​​​​​​

അങ്ങനെ വെളുത്ത വയസ്സൻ അംബാസഡറിൽ നിലക്കാതെ പാഞ്ഞ ബ്രിട്ടോയെന്ന വിസ്മയത്തിലേക്ക് അവർ ഒരു കാലത്തെ കൂട്ടിവിളക്കി.​​​​​​​
അങ്ങനെ വെളുത്ത വയസ്സൻ അംബാസഡറിൽ നിലക്കാതെ പാഞ്ഞ ബ്രിട്ടോയെന്ന വിസ്മയത്തിലേക്ക് അവർ ഒരു കാലത്തെ കൂട്ടിവിളക്കി.​​​​​​​

പാർട്ടിയെ ധിക്കരിച്ച എസ്​.എഫ്​.ഐ; സി.ഐ.സി.സി. ജയചന്ദ്രന്റെ ഓർമക്കാമ്പസ്​

ടിയന്തരാവസ്ഥക്കുശേഷം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാമ്പസിലേക്ക് തിരികെവരുന്ന കാലമാണ് ബ്രിട്ടോയുടെ കാലം. പ്രതികരിക്കുന്ന വിദ്യാർത്ഥികൾക്ക് ആ കാലം ഇരുളടഞ്ഞതായിരുന്നു. കാമ്പസിലേക്ക് നിരന്തരം പൊലീസെത്തും. ഭരണക്ഷിയുടെ വിദ്യാർത്ഥികൾ നേരിട്ട് പൊലീസ് ജീപ്പിൽ കാമ്പസിലെത്തി അവർ ചൂണ്ടിക്കാണിക്കുന്നവർ ലോക്കപ്പിലാവുന്ന കാലം. ആ കാലത്തിനുശേഷമാണ് എസ്. എഫ്. ഐയുടെ ശക്തമായ തിരിച്ചുവരവ് സംഭവിക്കുന്നത്. അതിനുശേഷമുണ്ടായ ആദ്യ തെരഞ്ഞെടുപ്പിന്റെ മുദ്രാവാക്യം പോലും vote down the sons of emergency എന്നായിരുന്നു. ആ മുദ്രാവാക്യം കലാലയങ്ങളുടെ ചുവരുകളിൽപ്പതിഞ്ഞ അക്കാലത്തിന്റെ മുദ്രയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണൻ കോളജ് എന്നീ കാമ്പസുകൾ അക്കാലത്ത് പ്രധാനമാണ്. ഈ കാമ്പസിലെ വിദ്യാർത്ഥികൾ ഏത് വഴി തിരിയുന്നു, എന്ത് ചിന്തിക്കുന്നു എന്നതിന്റെ രാഷ്ട്രീയപ്രസക്തി അക്കാലത്ത് വലുതായിരുന്നു. അക്കാലത്ത് ആ വിദ്യാർത്ഥി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ നിയുക്തനായ മനുഷ്യനായിരുന്നു, സഖാവ് ബ്രിട്ടോ. മഹാരാജാസിലേക്കുള്ള ബ്രിട്ടോയുടെ വരവ് പോലും ഞങ്ങൾക്ക് പ്രതീക്ഷാനിർഭരമായിരുന്നു. സംഘടനാപ്രവർത്തനത്തിന് കൃത്യമായ ചിട്ടകളുണ്ടായിരുന്ന ബ്രിട്ടോ തന്നെയായിരുന്നു അന്ന് എറണാകുളം ജില്ലയിൽ സംഘടനയുടെ ജീവനാഡി. ആ പ്രവർത്തനത്തിന്റെ സിരാകേന്ദ്രം മഹാരാജാസും. അതുകൊണ്ടാണ് 2006ൽ മഹാരാജാസിലെ പൂർവവിദ്യാർത്ഥികൾ കേരളത്തിന്റെ രാഷ്ട്രീയപ്രതിഭകൾക്ക് സ്വീകരണമേർപ്പെടുത്തിയപ്പോൾ മഹാരാജാസിന്റെ ദത്തുപുത്രൻ എന്നപേരിൽ ബ്രിട്ടോയെ ആദരിച്ചത്. അതിൽ തോമസ് ഐസക്കും ബിനോയ് വിശ്വവും ഉൾപ്പടെ പലരും ആദരിക്കപ്പെട്ടു. ബ്രിട്ടോ അന്ന് മഹാരാജാസിലെ വിദ്യാർത്ഥിയായിരുന്നില്ലല്ലോയെന്ന് പലരും ചോദിച്ചു.

ഞങ്ങളുടെ കാലത്ത് എറണാകുളം ജില്ലയിലെ എല്ലാ കോളജുകളിലും എസ്. എഫ്.ഐ വിദ്യാർത്ഥികൾ സംഘടിച്ചത് ബ്രിട്ടോയുടെ നേതൃത്വത്തിലായിരുന്നു. ബ്രിട്ടോയെ ഞങ്ങൾക്ക് സത്യത്തിൽ പേടിയായിരുന്നു, അയാൾ വന്നാൽ നമുക്കെന്തെങ്കിലുമൊക്കെ ജോലി തരും, കാമ്പസിലിരുത്തില്ല. സംഘടനക്ക് വേരോട്ടമായിക്കഴിഞ്ഞ കാമ്പസിലെ പ്രവർത്തകരെ ബ്രിട്ടോ പുതിയ കാമ്പസുകളിലേക്കയച്ച് അവിടെ സംഘടന കെട്ടിപ്പടുത്തു. പണ്ട് കനകാംബരനെന്ന സുഹൃത്ത് പറയുമായിരുന്നു, ബ്രിട്ടോ വരുന്നു, നിങ്ങൾ കുണ്ടിലോ കുപ്പക്കുഴിയിലോ ഒളിച്ചോളു എന്ന്.

സി. ഐ. സി. സി. ജയചന്ദ്രൻ
സി. ഐ. സി. സി. ജയചന്ദ്രൻ

ലോകത്തെവിടെയും നടക്കുന്ന ഏത് ചെറിയ ചലനവും അന്നത്തെ മഹാരാജാസ്​ രാഷ്ട്രീയത്തിൽ പ്രതിഫലിച്ചിരുന്നു. ഒരു പ്രസംഗത്തിലും വിദ്യാർത്ഥികളുടെ കൂക്കിവിളി ഉയരില്ല, വേണു രാജാമണി, സി. കെ. ജീവൻ തുടങ്ങിയവരെല്ലാം അന്നത്തെ കാമ്പസ്​ ശബ്ദങ്ങളായിരുന്നു. ഏറ്റവും മികച്ച വിദ്യാർത്ഥികൾക്കാണ് അന്നിവിടെ പ്രവേശനം ലഭിച്ചിരുന്നതെങ്കിൽ ഇന്ന്, തൊഴിൽ ലക്ഷ്യംവക്കുന്ന പ്രൊഫഷണൽ കോളജുകളിലൊന്നും അഡ്മിഷൻ കിട്ടിയില്ലെങ്കിൽ മഹാരാജാസ് എന്ന നിലയിലേക്ക് മാറി.

പ്രീ ഡിഗ്രി കാമ്പസിൽനിന്ന്​ മാറുമ്പോൾ സംഭവിച്ചത് വലിയ ദുരന്തമായിരുന്നു. പ്രീ ഡിഗ്രിക്ക് പുതുതായി കാമ്പസിലെത്തുന്ന വിദ്യാർത്ഥിയും പോസ്റ്റ് ഗ്രാജുവേഷൻ വിദ്യർത്ഥിയും തമ്മിൽ ഏതാണ്ട് ഏഴ് വർഷത്തിന്റെ അനുഭവദൂരമുണ്ട്, കാഴ്ചപ്പാടിന്റെ ദൂരമുണ്ട്. ആ അന്യോന്യവിദ്യാഭ്യാസത്തിന്റെ സാധ്യത നഷ്ടപ്പെടുത്തി പ്രീ ഡിഗ്രിക്കാരെ സ്‌കൂളിലൊതുക്കിയപ്പോൾ സത്യത്തിൽ മാനസികവളർച്ച മുറ്റി. എസ്. എഫ്. ഐക്കാർ അരയിൽ കത്തിയും സൈക്കിൾച്ചെയിനുമായി നടക്കുന്നവരാണെന്ന പ്രചരണം വ്യാപകമായിരുന്നു. കാമ്പസിലേക്ക് പുതിയ പ്രീ ഡിഗ്രിക്കാരെത്തുന്ന ദിവസം ഞങ്ങളവരെ സ്വീകരിച്ചത് ഫിസിക്‌സ് ഗാലറിയിൽ വച്ചായിരുന്നു. അതിൽ എല്ലാ സംഘടനകളുടെയും പ്രതിനിധികളുണ്ടാവും. വിദ്യാഭ്യാസത്തിന്റെ ഏതുതുറയിലും കാമ്പസ് പൊളിറ്റിക്‌സിന്റെ ഗുണപരമായ സ്വാധീനവുമുണ്ട്. അതിലൂടെ വളർന്നുവന്ന ഒരു തലമുറയാണ് ഇന്ന് പുതിയ കേരളത്തെ നയിക്കുന്നതും.

ഒരു സംഘർഷത്തിലുമിടപെടാതെ, അപകടം പറ്റിക്കിടന്ന വിദ്യാർത്ഥികളെ സന്ദർശിക്കാൻ ചെന്നൊരു വിദ്യാർത്ഥി നേതാവ് കൊലക്കത്തിക്കിരയാവുന്ന സന്ദർഭം അതിനുമുമ്പ് വിദ്യാർത്ഥി രാഷ്ട്രീയ ചരിത്രത്തിലില്ല. അതിനെ ബ്രിട്ടോ അതിജീവിക്കുമെന്നാരും പ്രതീക്ഷിച്ചില്ല.

ജ്ഞാനസിദ്ധാന്തവും പൊളിറ്റിക്കൽ ഇക്കണോമിയുമൊക്കെ സ്റ്റഡിക്ലാസുകളെ ഗൗരവമുള്ളതാക്കി. ഭരതൻ മാഷും സാനുമാഷും ലീലാവതിടീച്ചറും അരവിന്ദാക്ഷൻ മാഷും ടി. ആറുമെല്ലാമുൾപ്പെട്ട സമ്പന്നമായ
അദ്ധ്യപകനിര. ടി. ആറിന്റെ ഇംഗ്ലീഷ് ക്ലാസിനെപ്പറ്റി ഒരു തമാശയുണ്ട്.
ഒരുവർഷം മാഷ് പഠിപ്പിച്ച ഒന്നിനെപ്പറ്റിയും പരീക്ഷയിൽ ചോദിച്ചില്ല.
അതെന്തുകൊണ്ടെന്ന് വിദ്യാർത്ഥികൾ ചോദിച്ചപ്പോൾ മാഷ് പറഞ്ഞത്, ഞാൻ
ചോദ്യക്കടലാസല്ല, ഷേക്​സ്​പിയറാണ് പഠിപ്പിക്കുന്നത്​ എന്നാണ്​. സിലബസിന്റെ നാലതിരുകൾ തകർത്ത് അന്ന് ലോകം കാമ്പസിലേക്ക് വന്നു. ‘ഞങ്ങളുടെ കാലമാണ് സുവർണകാലം’ എന്ന സ്ഥിരം പ്രയോഗമല്ലത്. കാരണം, അതിന്റെ തുടർച്ച കേരളത്തിലെ ഒരു കാമ്പസിലും പിന്നീട് സംഭവിച്ചില്ല. മഹാരാജാസിലെ സമരമരത്തിന്റെ ചുവട്ടിൽ നിന്നാണ് ഞങ്ങളുടെ പ്രക്ഷോഭങ്ങളാരംഭിച്ചത്.

കേരളത്തിലെ കാമ്പസുകൾ ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്; സഖാവ് സൈമൺ ബ്രിട്ടോ കുത്തേറ്റുവീണു. / Photo: Deshabhimani
കേരളത്തിലെ കാമ്പസുകൾ ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്; സഖാവ് സൈമൺ ബ്രിട്ടോ കുത്തേറ്റുവീണു. / Photo: Deshabhimani

1983 ഒക്ടോബർ 14.

കേരളത്തിലെ കാമ്പസുകൾ ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്; സഖാവ് സൈമൺ ബ്രിട്ടോ കുത്തേറ്റുവീണു.

ഒരു സംഘർഷത്തിലുമിടപെടാതെ, അപകടം പറ്റിക്കിടന്ന വിദ്യാർത്ഥികളെ സന്ദർശിക്കാൻ ചെന്നൊരു വിദ്യാർത്ഥി നേതാവ്
കൊലക്കത്തിക്കിരയാവുന്ന സന്ദർഭം അതിനുമുമ്പ് വിദ്യാർത്ഥി രാഷ്ട്രീയ
ചരിത്രത്തിലില്ല. അതിനെ ബ്രിട്ടോ അതിജീവിക്കുമെന്നാരും പ്രതീക്ഷിച്ചില്ല.
അടിയന്തരാവസ്ഥക്കാലത്ത് കക്കയം കാമ്പിൽ കൊല്ലപ്പെട്ട രാജന്റെ മരണമുയർത്തിയ ഞെട്ടൽ പോലെ മറ്റൊന്നായി ബ്രിട്ടോക്ക് നേരെയുള്ള ആക്രമണവും. അവിടുന്നിങ്ങോട്ട് വിദ്യാർത്ഥിരാഷ്ട്രീയത്തിനും പൊതുപ്രവർത്തനത്തിനുമിറങ്ങുന്ന പുതിയ തലമുറക്ക് അവരുടെ രക്ഷിതാക്കൾ ‘നല്ല ബുദ്ധി’ ഉപദേശിക്കാൻ തുടങ്ങി. ജീവിക്കുന്ന രക്തസാക്ഷിയെന്ന പരിവേഷവുമായി തുടർന്ന ബ്രിട്ടോയെ അവർ മക്കൾ, രാഷ്ട്രീയത്തിലിറങ്ങാതിരിക്കാനുള്ള മികച്ച ഒരുദാഹരണം കൂടിയാക്കി മാറ്റി.

തൊണ്ണൂറുകളിൽ ഞങ്ങളുടെ സന്തതിപരമ്പരകളുടെ കാലമെത്തുമ്പോഴേക്കും ഞങ്ങളുടെ തലമുറ നേരിട്ട വെല്ലുവിളികളിലേക്ക് മക്കളെ നയിക്കാൻ എന്റെ തലമുറയും വിസമ്മതിച്ചു. ലോകമത്സരവേദികളിലേക്ക് അവരെയെത്തിക്കാനുള്ള തത്രപ്പാടുകളായി. എന്റെ തലമുറയിലെ രക്ഷിതാക്കളുടെ സ്വാർത്ഥത കൂടിയാണ്​ അതിൽ പ്രതിഫലിച്ചത്. തൊണ്ണൂറുകൾക്കുശേഷമാണ് കാമ്പസിൽ മോട്ടോർ ബൈക്കുകളും കാറുകളും വരുന്നത്. ഞങ്ങളുടെ ഏറ്റവും വലിയ ആർഭാടം ഒരു ടേപ്പ് റിക്കോർഡറായിരുന്നു. ഒരു മസാലദോശക്കെന്തുവിലയെന്ന് ചോദിച്ചശേഷം മാത്രം അതുവാങ്ങിക്കഴിച്ചിരുന്ന കാലമാണത്.

സൈമൺ ബ്രിട്ടോയുടെ പഴയകാല ചിത്രം
സൈമൺ ബ്രിട്ടോയുടെ പഴയകാല ചിത്രം

സോവിയറ്റ് യൂണിയന്റെ പതനം കേരളത്തിലെ കാമ്പസുകളെയും ബാധിച്ചെന്നുതന്നെ പറയണം. റഷ്യ, ചൈന, കൊറിയ, ധീര വിയറ്റ്‌നാം നാടുകൾ ഞങ്ങളുടെ മുദ്രാവാക്യത്തിന്റെ ഭാഗമായിരുന്നു. അതിനെ പാടെ തകർത്തെറിഞ്ഞ്
പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നോസ്റ്റും വന്നപ്പോൾ, ഗോർബച്ചേവ് റഷ്യയെ തകർത്തപ്പോൾ, ഞങ്ങളുടെ സ്വപ്നമാണ് തകർന്നത്. ആശയപരമായ ഒരാശ്രയം കൈവിട്ടുപോയി. പകരം, മഹാരാജാസ് പോലുള്ള കാമ്പസുകളിൽ ഹിന്ദു- മുസ്​ലിം വർഗീയ സംഘടനകളുടെ യൂണിറ്റുകൾ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ അതവിശ്വസനീയമായാണ് ഞങ്ങളറിഞ്ഞത്. ഞങ്ങൾക്കിടയിൽ അന്ന് ജാതിയുണ്ടായിരുന്നില്ല. ഇന്ന് ആ വേർതിരിവ് പ്രൈമറിപ്പള്ളിക്കൂടങ്ങളിൽ പോലുമുണ്ട്. ബ്രിട്ടോയെപ്പോലുള്ളവർ തെളിച്ച വഴിയെ മൂടിയ പരുക്കൻ കല്ലുകളായി അവ മാറി. ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകം എൺപതുകളിലാണ് സംഭവിച്ചിരുന്നതെങ്കിൽ അതിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങളുണ്ടാകുമായിരുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ ഒരു വേലിക്കെട്ടിനും അതിനെ തടയാനാവുമായിരുന്നില്ല.

കെ. എസ്.യുവിനെ തോൽപ്പിക്കാൻ കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയോട് കൂട്ടുകൂടുന്നതിലും ഞങ്ങൾ വിയോജിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തിന് കാമ്പസിൽ യൂണിറ്റുണ്ടാക്കാൻ പറഞ്ഞപ്പോഴും എതിർത്തു. സച്ചിദാനന്ദനെയും കടമ്മനിട്ടയേയും കാമ്പസിൽ വിളിക്കരുതെന്ന് പറഞ്ഞപ്പോഴും പറ്റില്ലെന്ന് പറഞ്ഞു.

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി അന്ന് സ്വീകരിച്ച പല നിലപാടുകൾക്ക് നേരെയും വിദ്യാർത്ഥിപ്രസ്ഥാനം സജീവമായി ഇടപെട്ടിരുന്നു. ഞാൻ മഹാരാജാസിലെ യൂണിറ്റ് സെക്രട്ടറിയായിരുന്ന കാലത്താണ് പാർട്ടി നിലപാടിന് വിരുദ്ധമായി കെ. വി. ജെയും എസ്. എഫ്. ഐയും തമ്മിലുള്ള ബന്ധം വേണ്ടെന്നുവച്ചത്. തോമസ് ഐസക്കും ബേബിയും ബാലനുമടക്കമുള്ള വിദ്യാർത്ഥിനേതാക്കളുൾപ്പെടുന്ന സംസ്ഥാനകമ്മിറ്റി തീരുമാനിച്ചത്, കേരള വിദ്യാർത്ഥി ജനതയും എസ്. എഫ്. ഐയും ഒന്നിച്ച് ഇലക്ഷന് മത്സരിക്കാനാണ്. പക്ഷെ, സംസ്ഥാനക്കമ്മിറ്റി എന്തുപറഞ്ഞാലും മഹാരാജാസ് കോളജിൽ ആ മുന്നണി ബന്ധം വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. കെ. എസ്.യുവിനെ തോൽപ്പിക്കാൻ കേരള കോൺഗ്രസിന്റെ വിദ്യാർത്ഥിസംഘടനയോട് കൂട്ടുകൂടുന്നതിലും ഞങ്ങൾ വിയോജിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തിന് കാമ്പസിൽ യൂണിറ്റുണ്ടാക്കാൻ പറഞ്ഞപ്പോഴും എതിർത്തു. സച്ചിദാനന്ദനെയും കടമ്മനിട്ടയേയും കാമ്പസിൽ വിളിക്കരുതെന്ന് പറഞ്ഞപ്പോഴും പറ്റില്ലെന്ന് പറഞ്ഞു. ജില്ലാ സെക്രട്ടറി എ. പി. വർക്കി ഒരിക്കലും കാമ്പസിലെ കാര്യങ്ങളിലിടപെട്ടുമില്ല. പകരം, കാമ്പസിനെന്തുവേണമെന്ന് അവർക്കറിയാമെന്ന നിലപാടെടുത്തു. ഞങ്ങൾ പറയുന്നത് ന്യായമാണെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.

തോമസ് ഐസക്‌, എം എ ബേബി, കോടിയേരി ബാലകൃഷ്‌ണൻ
തോമസ് ഐസക്‌, എം എ ബേബി, കോടിയേരി ബാലകൃഷ്‌ണൻ

വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ നേതാക്കൾക്ക് സ്വാർത്ഥലക്ഷ്യങ്ങളുമുണ്ടായിരുന്നില്ല. പക്ഷെ ടി. പി. ചന്ദ്രശേഖരനെപ്പൊലൊരാളുടെ കൊലപാതകം ഇന്നത്തെ കാമ്പസിൽ ഒരു ചലനവുമുണ്ടാക്കിയില്ല. കെ. എസ്. യുവിനുപോലും
ശക്തമായി പ്രതികരിക്കാൻ ശേഷിയുണ്ടായില്ല. ആയുർവ്വേദ കോളജിലെ ക്ലാസ്​ മുറിയിൽ വച്ച് പി. കെ. രാജൻ കൊല്ലപ്പെട്ടപ്പോൾ കാമ്പസ്​ ശക്തമായെതിർത്തു. ആ ഉണർവ്​ കാമ്പസിന് നഷ്ടമായി. ഇറാനിലെ ഷാ ഇന്ത്യയിൽ വന്നതിന് മഹാരാജാസിൽ പ്രകടനവും ലാത്തിച്ചാർജ്ജും നടന്നിട്ടുണ്ട്. അഖിലേന്ത്യാ വിദ്യാർത്ഥിസംഘടനകളുമായി ബന്ധമുണ്ടായിരുന്നതുകൊണ്ട് ലോകമെമ്പാടുമുള്ള സമരങ്ങളുടെ പോസ്റ്ററുകൾ കിട്ടും.
അത് കാമ്പസിൽ പതിക്കും.

പതിനേഴര ഏക്കർ വിസ്തൃതിയുള്ള മഹാരാജാസ് കാമ്പസിനെ കാക്കനാട്ടെ മൂന്നുനിലക്കെട്ടിടത്തിലേക്ക് മാറ്റി കൊച്ചിയുടെ കണ്ണായ ഈ പ്രദേശത്തൊരു ഹെറിറ്റേജ് ഹോട്ടലുയരുമോ എന്ന പേടിപോലും ഇന്ന് ഞങ്ങൾക്കുണ്ട്. മഹാരാജാസിന്റെ വനിതാഹോസ്റ്റലിന് സമീപത്തെ 25 സെൻറ്​ സ്ഥലം സർക്കാർ ഒരു സമുദായസംഘടനക്ക് പതിച്ചുനൽകിയത് അടുത്തകാലത്താണ്. അതിന് ആധാരം പോലും കാണാനില്ല, പക്ഷെ ഞങ്ങൾ ശക്തമായെതിർത്തതുകൊണ്ട് പതിച്ചുകൊടുത്ത ഭൂമി സർക്കാർ തിരിച്ചെടുത്തു. ▮

(തുടരും)

Comments