Design: Salva Sharin

ഉന്മാദിനിയായി പെയ്​തുപോയ
​ഒരു മഴയുടെ മണം

ആ ശരീരത്തെ അവൻ ഉറ്റുനോക്കി. അവന്റെ മുമ്പിൽ പെരുമഴകൾ ആർത്തുപെയ്തു. പായൽ പിടിച്ചൊരു കുളത്തിൽ നിന്ന് രണ്ടുകൈകൾ അവനെ, അറിയാത്ത അത്ഭുതങ്ങളിലേക്ക് മാടിവിളിച്ചു. ഇരുണ്ട ചതപ്പുകളിൽ അവന്റെ ഇരുപതുകൾ വിറകൊണ്ടുനിന്നു.

വീടിനുപിറകിലെ കുന്നിൻചെരുവായിരുന്നു ഒരു കാലത്ത് എന്റെ തണലിടം. എല്ലാ അർത്ഥത്തിലും അവിടം എനിക്ക് സ്വർഗമായിരുന്നു. നിറയെ പറങ്കിമാവുകൾ. അതിനപ്പുറം സമതലം. ആ സമതലത്തിൽ കാട്ടുചെടികളും പായലും മൂടി കിടന്ന കുളം. പകൽ പോലും അവിടെ ആരുമുണ്ടാവില്ല.

പക്ഷികളുടെയും അണ്ണാന്മാരുടെയും സംഗീത സ്വരങ്ങൾ ശ്രവിച്ച്, അവിടുത്തെ പറങ്കിമാവിൽ കയറിയിരുന്ന് ഒരു ഇരുപതുകാരൻ അന്തമില്ലാതെ വായിച്ചു. അവന് കട്ടി കൂടിയ പുസ്തകങ്ങൾ വേണമായിരുന്നു. വിശക്കുന്നവന് അന്നത്തോടുള്ള ആർത്തിയേക്കാൾ എത്രയോ മടങ്ങ് അധികമായിരുന്നു അവന് പുസ്തകങ്ങളോടുള്ള ആർത്തി. അവിടേക്കാണ് മയ്യഴിയും ഖസാക്കും കൊമാലയും മക്കോണ്ടയും പാണ്ഡവപുരവും, പിന്നെയും പിന്നെയും വിരുന്നുവന്നുകൊണ്ടിരുന്നത്. പണിയില്ലാത്ത ദിവസങ്ങളിൽ ഉമ്മ കാച്ചി കൊടുക്കുന്ന കട്ടൻ ചായ ഫ്ലാസ്‌ക്കിലാക്കി, നാലഞ്ച് കെട്ട് ബീഡിയും അതിലേറെ പുസ്തകങ്ങളുമായി അവനാ തണലിടം തേടിച്ചെന്നു.

പണിയില്ലാത്ത ദിവസങ്ങളിൽ ഉമ്മ കാച്ചി കൊടുക്കുന്ന കട്ടൻ ചായ ഫ്ലാസ്‌ക്കിലാക്കി, നാലഞ്ച് കെട്ട് ബീഡിയും അതിലേറെ പുസ്തകങ്ങളുമായി അവനാ തണലിടം തേടിച്ചെന്നു.

അറബിക്കുളത്തിൽനിന്ന് നനഞ്ഞ വസ്ത്രങ്ങളുമായി മൈമൂന കയറിവന്നു. വെള്ളിയാങ്കല്ലിൽ നിന്ന് പുനർജന്മത്തിനായി ദാസന്റെ തുമ്പികൾ മയ്യഴിയിലേക്ക് പറന്നു. കൊമാലയിൽ നിന്ന് വന്ന, പെഡ്രോ പരാമോ ആ പറങ്കിമാവിൻ കൊമ്പുകളിൽ കയറിയിരുന്ന്, സൂസന്നയെ ഓർത്ത് വിലപിച്ചു. വലിയൊരു അയസ് കാന്തവുമായി മാർക്കേസ് എന്ന ജിപ്‌സി അവന്റെ മുമ്പിലൂടെ കടന്നുപോയി. അവന്റെ ബോധത്തിലെ വിജാഗിരികൾ ഇളകി. ഏകാന്തതയുടെ ഇരുമ്പാണികൾ ആ അയസ് കാന്തത്തിലേക്ക് പാഞ്ഞുചെന്നു.

ശിശിരവും വേനലും വസന്തവും അവനെ തൊടാതെ കടന്നുപോയി. മഴക്കാലത്ത് അവൻ പറങ്കിമാവിൽ നിന്ന് ഇറങ്ങി, അവിടുത്തെ മുള്ളൻ മടയിൽ കയറിയിരുന്ന് വായിച്ചു. മുമ്പിൽ അലറി പെയ്യുന്ന മഴയോ, മരങ്ങളെ കടപുഴക്കുന്ന കാറ്റോ അവനറിഞ്ഞില്ല.

അവന് ഉച്ചഭക്ഷണം വേണ്ടായിരുന്നു. വിശപ്പറിയാതെ സമയമറിയാതെ താനെന്തിന് ഈ പുസ്തകങ്ങളൊക്കെ വായിച്ചു തീർക്കുന്നുവെന്ന്, എന്തിന് അതിലെ മനുഷ്യരെ ബോധത്തിൽ വഹിക്കുന്നുവെന്ന് അവൻ പലവട്ടം അവനോടുതന്നെ ചോദിച്ചു. ഉത്തരമുണ്ടായില്ല. ബീഡിക്കെട്ടുകൾ പുകഞ്ഞുതീർന്നു. കട്ടൻ ചായകൾ കുടിച്ച് തീർന്നു. പുസ്തക പേജുകൾ മറിഞ്ഞുകൊണ്ടിരുന്നു.

ആ പറങ്കിമാവിൻ തോട്ടത്തിലെ പറങ്കിയണ്ടി പാട്ടത്തിനെടുത്ത ആലിയാക്ക എന്ന മനുഷ്യൻ, അവന്റെയാ അന്തംവിട്ട ഇരുപ്പും വായനയും കണ്ട് സംശയിച്ചു. നാലഞ്ച് നാൾ അവൻ തന്റെ പറങ്കിയണ്ടികൾ മോഷ്ടിക്കുന്നുണ്ടോ എന്ന്, അയാൾ നിരീക്ഷിച്ചു. അവന്റെ കണ്ണുകളും ശരീരവും ബുദ്ധിയും ബോധവും ഹൃദയവും സകല സിരകളും പുസ്തകങ്ങളിൽ മാത്രമാണെന്ന് കണ്ടറിഞ്ഞ അയാൾ അമ്പരന്നു. പിന്നെ അവിടുന്ന് ആരെങ്കിലും പറങ്കിയണ്ടികൾ മോഷ്ടിക്കുന്നുണ്ടോ എന്ന് നോക്കാൻ അവനെ ഏൽപ്പിച്ചു.

അറബിക്കുളത്തിൽനിന്ന് നനഞ്ഞ വസ്ത്രങ്ങളുമായി മൈമൂന കയറിവന്നു. വെള്ളിയാങ്കല്ലിൽ നിന്ന് പുനർജന്മത്തിനായി ദാസന്റെ തുമ്പികൾ മയ്യഴിയിലേക്ക് പറന്നു.

പണ്ട്, മുള്ളൻ പന്നികളും പെരുമ്പാമ്പുകളും ഇഷ്ടം പോലെയുണ്ടായിരുന്ന ആ കുന്നിൻ ചെരിവിലേക്ക് ആരും ഒന്നും മോഷ്ടിക്കാൻ വന്നില്ല. ശിശിരകാലങ്ങളിൽ അവിടെ പൊഴിഞ്ഞുവീഴുന്ന കരിയിലകൾ അടിച്ചുകൂട്ടി ചാക്കിലാക്കാൻ സ്ത്രീകൾ വരുമായിരുന്നു. അവരാ കരിയിലകൾ കൊണ്ടാണ് ഭക്ഷണം പാകം ചെയ്തത്. ജനുവരിക്കുളിരുള്ള പ്രഭാതങ്ങളിൽ അതേ കരിയിലകൾ കത്തിച്ച് അവർ ചൂട് കാഞ്ഞു.

അവന്റെ പ്രായക്കാർ പ്രണയത്തിനും സിനിമയ്ക്കും പിന്നാലെ പരക്കം പാഞ്ഞപ്പോൾ അവൻ വാക്കുകളുടെ പിന്നാലെ പരക്കം പാഞ്ഞു. വായിച്ച് വായിച്ച് കണ്ണ് കടയുമ്പോൾ, അവൻ മുള്ളൻ മടയിലെ കരിമ്പാറയിൽ മലർന്ന് കിടക്കുമായിരുന്നു.

ശിശിരവും വേനലും വസന്തവും അവനെ തൊടാതെ കടന്നുപോയി. മഴക്കാലത്ത് അവൻ പറങ്കിമാവിൽ നിന്ന് ഇറങ്ങി, അവിടുത്തെ മുള്ളൻ മടയിൽ കയറിയിരുന്ന് വായിച്ചു. മുമ്പിൽ അലറി പെയ്യുന്ന മഴയോ, മരങ്ങളെ കടപുഴക്കുന്ന കാറ്റോ അവനറിഞ്ഞില്ല. അവൻ മറ്റു ചില കൊടുങ്കാറ്റുകളുടെ ഉന്മാദത്തിലായിരുന്നു.
മക്കോണ്ടയെ അപ്പാടെ തകർത്തുകളഞ്ഞ കാറ്റിനെ അവിടെയുള്ളവരേക്കാൾ കൂടുതൽ അവനാണ് അനുഭവിച്ചത്. അവന്റെ പ്രായക്കാർ പ്രണയത്തിനും സിനിമയ്ക്കും പിന്നാലെ പരക്കം പാഞ്ഞപ്പോൾ അവൻ വാക്കുകളുടെ പിന്നാലെ പരക്കം പാഞ്ഞു. വായിച്ച് വായിച്ച് കണ്ണ് കടയുമ്പോൾ, അവൻ മുള്ളൻ മടയിലെ കരിമ്പാറയിൽ മലർന്ന് കിടക്കുമായിരുന്നു. ആ ചെറിയ ഗുഹയുടെ വാതിലിനപ്പുറം പെരുമഴകൾ ആർത്തു പെയ്തു .കാറ്റുകൾ പറങ്കിമാവിൻ കൊമ്പുകളെ ഒടിച്ചിട്ടു.

അത്തരമൊരു കിടത്തത്തിലാണ് അവനാ കാഴ്ച കണ്ടത്.

ശിശിരവും വേനലും വസന്തവും അവനെ തൊടാതെ കടന്നുപോയി. മഴക്കാലത്ത് അവൻ പറങ്കിമാവിൽ നിന്ന് ഇറങ്ങി, അവിടുത്തെ മുള്ളൻ മടയിൽ കയറിയിരുന്ന് വായിച്ചു.

അത് മഴക്കാലമായിരുന്നു. അലറി പെയ്ത മഴയ്ക്ക് ശമനം വന്നു കഴിഞ്ഞിരുന്നു. പറങ്കിമാവുകളിൽ നിന്ന് മഴയോർമകൾ കണ്ണീരായി ഇറ്റി വീണു. തണുത്ത കാറ്റുകൾ അവനെ വന്ന് തൊട്ടു. അവിടെ, ആ സമതലത്തിന്റെ ആൾപൊക്കമുള്ള കുറ്റിക്കാട്ടിലൂടെ ഒരു സ്ത്രീരൂപം നീന്തി വന്നു. അവരുടെ തല ഭാഗമാണ് അവനാദ്യം കണ്ടത്. പിന്നെ പച്ചപ്പുകൾ വഴിമാറുന്ന ഇത്തിരി ഇടങ്ങളിലായി അവനാ ശരീരം കണ്ടു.

ചുറ്റുമുള്ള ഹരിതാഭകളിൽ മഞ്ഞുപോലെ മഴ വീഴുന്നത് അവൻ കണ്ടു. കുളത്തിനു മുമ്പിലെ സ്ത്രീശരീരം അതിന്റെ വസ്ത്രവാതിലുകൾ ഓരോന്നായി തുറക്കാൻ തുടങ്ങി. അവന്റെ കണ്ണുകൾ വികസിച്ചു.

സുന്ദരമായ ആ പെണ്ണൂടൽ താൻ വായിച്ച പുസ്തകത്തിൽ നിന്നിറങ്ങി വന്നതാണ് എന്ന് വിശ്വസിക്കാൻ അവന് എല്ലാ ന്യായങ്ങളും ഉണ്ടായിരുന്നു. അവൻ അങ്ങനെ തന്നെയാണ് വിശ്വസിച്ചതും. തണുത്ത കാറ്റുകളെ കൂസാതെ, ശരീരത്തിൽ തട്ടുന്ന നനഞ്ഞ പച്ചപ്പുകളിൽ ഇക്കിളിപ്പെട്ട്, ശരീരം കുടഞ്ഞ് കൂടുതൽ നനഞ്ഞ്, അവരാ കുളത്തിന്റെ മുമ്പിലെത്തി അവനു പുറംതിരിഞ്ഞുനിന്നു. അപ്പോൾ മഴ വീണ്ടും പെയ്യാൻ തുടങ്ങി പെരുമഴയല്ല, നേർത്ത ചാറ്റൽ മഴ.

ചുറ്റുമുള്ള ഹരിതാഭകളിൽ മഞ്ഞുപോലെ മഴ വീഴുന്നത് അവൻ കണ്ടു. കുളത്തിനു മുമ്പിലെ സ്ത്രീശരീരം അതിന്റെ വസ്ത്രവാതിലുകൾ ഓരോന്നായി തുറക്കാൻ തുടങ്ങി. അവന്റെ കണ്ണുകൾ വികസിച്ചു.

തണുത്ത കാറ്റുകൾ അവനെ വന്ന് തൊട്ടു. അവിടെ, ആ സമതലത്തിന്റെ ആൾപൊക്കമുള്ള കുറ്റിക്കാട്ടിലൂടെ ഒരു സ്ത്രീരൂപം നീന്തി വന്നു.

എത്രമാത്രം അന്തർമുഖനാണെങ്കിലും അവനൊരു ഇരുപതുകാരനായിരുന്നു. തന്റെ ശരീരം ആ മഴത്തണുപ്പിലും ചൂടു പിടിക്കുന്നത് അവനറിഞ്ഞു. അവന്റെ നിശ്വാസങ്ങളുടെ താളം തെറ്റി. ഹൃദയം അതിന്റെ ഭിത്തികളിൽ തലതല്ലി കരയുന്നതും, സിരകളിലൂടെ പുരാതനമായ ഒരു സന്ദേശം വഹിച്ചുകൊണ്ട് രക്തം പെരുമ്പാച്ചിൽ പറയുന്നതും അവനറിഞ്ഞു.

ജീവിതത്തിലാദ്യമായി അവൻ കാണുന്ന വസ്ത്രമില്ലാത്ത പെണ്ണുടലായിരുന്നു അത്. അതിന്റെ കാന്തിയിലും മുടിക്കാടിലും, മുല വടിവിലും പൊക്കിൾച്ചുഴിയിലും, അതിനും താഴെ അവന് പൊരുളറിയാതെ കിടന്ന അനന്തദൂരങ്ങളിലും അവന്റെ നോട്ടം മാത്രമല്ല ഇടറി നിന്നത്, മുഴു ജീവനുമായിരുന്നു.

അവന്റെ കൈ കാലുകൾ വിറച്ചു. ചുണ്ടിലെ ബീഡി വിറച്ചു. മനോഹരവും തിളങ്ങുന്നതുമായ ആ ശരീരം പരിപൂർണ നഗ്‌നമായി കുളത്തിലേക്ക് ഊളിയിട്ടു. ആ കൈകൾ പായലുകളെ വകഞ്ഞു മാറ്റുന്നതും, രണ്ട് മുയൽ കുഞ്ഞുങ്ങൾ ജലത്തിൽ നീന്തുന്നതും അവൻ കണ്ടുനിന്നു. അവനെ അവർ കാണുന്നില്ല എന്നാണ് ആ പൊട്ടൻ കരുതിയത്. പക്ഷേ അവരവനെ ദിവസങ്ങളായിട്ട് കാണുന്നുണ്ടായിരുന്നു. അവരുടെ ഭർത്താവിന്റെതായിരുന്നു ആ പറങ്കിമാവിൻ തോട്ടവും സമതലവും കുളവും. പിന്നെ നോക്കെത്താ ദൂരത്തോളം പരന്നു കിടന്ന തെങ്ങിൻ തോപ്പുകളും.

ആ തെങ്ങിൻ തോപ്പിലായിരുന്നു അവരുടെ വീട്. ജീവിതത്തിലാദ്യമായി അവൻ കാണുന്ന വസ്ത്രമില്ലാത്ത പെണ്ണുടലായിരുന്നു അത്. അതിന്റെ കാന്തിയിലും മുടിക്കാടിലും, മുല വടിവിലും പൊക്കിൾച്ചുഴിയിലും, അതിനും താഴെ അവന് പൊരുളറിയാതെ കിടന്ന അനന്തദൂരങ്ങളിലും അവന്റെ നോട്ടം മാത്രമല്ല ഇടറി നിന്നത്, മുഴു ജീവനുമായിരുന്നു. ചൂടു പിടിച്ച ശരീരത്തിന്റെ ജൈവചോദനകൾക്ക് ശമനം നേടാനായി, സ്വയംഭോഗത്തിന്റെ ഇരുണ്ട ശൂന്യതയിലേക്ക് അവൻ വിരൽ തൊടും മുമ്പ്, ആ കൈകൾ അവനെ മാടി വിളിച്ചു.

മനോഹരവും തിളങ്ങുന്നതുമായ ആ ശരീരം പരിപൂർണ നഗ്‌നമായി കുളത്തിലേക്ക് ഊളിയിട്ടു. ആ കൈകൾ പായലുകളെ വകഞ്ഞു മാറ്റുന്നതും, രണ്ട് മുയൽ കുഞ്ഞുങ്ങൾ ജലത്തിൽ നീന്തുന്നതും അവൻ കണ്ടുനിന്നു.

ചുറ്റും വിജനത...
ചാറ്റൽ മഴ പെരുമഴയായി മാറിയിരുന്നു.
ഉന്മാദത്തിന്റെ ഇരുണ്ട പച്ചപ്പായലുകളിൽ കുരുങ്ങി അവരവനെ വീണ്ടും വീണ്ടും മാടി വിളിച്ചു.

ആ കക്ഷത്തിലെ നനഞ്ഞ രോമങ്ങളിൽ മുഖം ചേർക്കാൻ അവന്റെ ഓരോ അണുവും ത്രസിച്ചു. അതിനായി അവൻ ആദ്യത്തെ ചുവട് വെച്ചു. ഇരു കൈകളും നീട്ടിപ്പിടിച്ച് അവനെ സ്വീകരിക്കാൻ അവർ ഒരുങ്ങി നിന്നു.
അവന്റെ ഇരുപതിനും അവരുടെ മുപ്പത്തിയാറിനും ഇടയിൽ പാതകൾ മഴ നനഞ്ഞു കിടന്നു.
ആ പാതകളിലേക്ക് തീ പടരുന്നത് അവനറിഞ്ഞു. ഭയത്തിന്റെ, പാപബോധത്തിന്റെ കാറ്റുകൾ ആ തീയിനെ ഊതിക്കത്തിച്ച് കാട്ടു തീയാക്കി മാറ്റി .
മുമ്പോട്ട് വെച്ച ആദ്യ ചുവടുമായി അവനവിടെ അന്തിച്ചുനിന്നു.
ഒട്ടും ഭയമില്ലാതെ അവർ കുളത്തിൽ നിന്ന് കരയിലേക്ക് കയറിവന്നു.
ആ ശരീരത്തിൽ മഴ ജലം വീണ് ചിതറുന്ന കാഴ്ച കാണാതിരിക്കാൻ അവനിലെ ഭീരു കണ്ണുകൾ ഇറുക്കിയടച്ചു. കാറ്റുകൾ പറങ്കിമാവുകളിൽ തലതല്ലി അവനെ കളിയാക്കി ചിരിച്ചു. അവരുടെ ആദ്യ ചുവട് തന്നിലേക്കാണെന്നറിഞ്ഞ അവൻ, തന്റെ പുസ്തകങ്ങളും വാരിയെടുത്ത് ഓടി. ശമനമില്ലാത്തൊരു ചോദന അവനിൽ മഴ നനഞ്ഞ് അലറി വിളിച്ചു. അവനാ വിളിക്ക് ഉത്തരം നൽകിയില്ല.

ഒരിക്കൽപോലും ആ ശരീരം അതിന്റെ ഉന്മാദവുമായി കുറ്റിക്കാടുകൾ താണ്ടി വന്നില്ല. അവന്റെ മുമ്പിൽ വസ്ത്രവാതിലുകൾ തുറന്നിട്ടില്ല. പായൽ പിടിച്ച ജലത്തിലേക്ക് ഊളിയിട്ടില്ല. മുയൽ കുഞ്ഞുങ്ങൾ നീന്തിക്കളിച്ചില്ല.

മറ്റാരോടും പങ്കുവെക്കാതെ അവനാ പകലിനെ ഉള്ളിൽ അലങ്കരിച്ചു വെച്ചു. എന്നിട്ടതിനെ രാത്രികളിൽ, സ്വയംഭോഗത്തിന്റെ ഇരുണ്ട ശൂന്യതയിലേക്ക് ആവാഹിച്ചെടുത്ത്, അതിന്റെ എല്ലാ സുഗന്ധങ്ങളോടെയും അനുഭവിച്ചറിഞ്ഞു. പിന്നെയും ഏറെ കാലം അവനാ സ്വർഗത്തിലേക്ക് വായിക്കാൻ പോയി. പിന്നെയും ശിശിരവും വേനലും വസന്തവും വന്നു. മുള്ളൻ മടയിലേക്ക് മഴക്കാലങ്ങളും വന്നു പോയി. ഒരിക്കൽപോലും ആ ശരീരം അതിന്റെ ഉന്മാദവുമായി കുറ്റിക്കാടുകൾ താണ്ടി വന്നില്ല. അവന്റെ മുമ്പിൽ വസ്ത്രവാതിലുകൾ തുറന്നിട്ടില്ല. പായൽ പിടിച്ച ജലത്തിലേക്ക് ഊളിയിട്ടില്ല. മുയൽ കുഞ്ഞുങ്ങൾ നീന്തിക്കളിച്ചില്ല. മുടിക്കാടുകളിൽ മഴ പെയ്തു തോർന്നില്ല.

മറ്റാരോടും പങ്കുവെക്കാതെ അവനാ പകലിനെ ഉള്ളിൽ അലങ്കരിച്ചു വെച്ചു. എന്നിട്ടതിനെ രാത്രികളിൽ, സ്വയംഭോഗത്തിന്റെ ഇരുണ്ട ശൂന്യതയിലേക്ക് ആവാഹിച്ചെടുത്ത്, അതിന്റെ എല്ലാ സുഗന്ധങ്ങളോടെയും അനുഭവിച്ചറിഞ്ഞു. / Photo: Pexels

ആ കുന്നിൻ ചെരിവ് ഇടിച്ച് നിരത്തി അവിടെ വീടുകൾ വന്നു. അവൻ ജീവിതമെന്ന ഓട്ടപ്പാച്ചിലിന്റെ കിതപ്പിൽ പലയിടത്തും വിശ്രമിച്ചു. പലയിടത്തും തടഞ്ഞുവീണു. ഓർക്കേണ്ടത് മറന്നു. മറക്കേണ്ടതൊക്കെ ഓർത്തു.

കാലങ്ങൾക്കുശേഷം, കയ്യിൽ പെയിൻറ്​ പാട്ടയും ബ്രഷുമായി അവനവരുടെ വീടിനു മുമ്പിലെത്തി. ആ കണ്ണുകൾ അവനെ തിരിച്ചറിഞ്ഞു. ആ മുടിക്കാട്ടിൽ കാലം അതിന്റെ വെളുത്ത ചായം പൂശിക്കഴിഞ്ഞിരുന്നു. മുയൽ കുഞ്ഞുങ്ങൾ അവിടെ തളർന്നുറങ്ങി. അവന്റെ ശ്വാസം നിലപ്പിച്ച ആ അരക്കെട്ടും അതിന്റെ അജ്ഞാത സുഗന്ധങ്ങളും മരുഭൂമികളുടെ മരവിപ്പിലേക്ക് കളം മാറിയിരുന്നു.

ഓർക്കേണ്ടത് മറക്കുകയും മറക്കേണ്ടതൊക്കെ ഓർക്കുകയും ചെയ്യുന്ന വെറും പുരുഷനാണ് താനെന്ന് അവൻ അവരോട് പറഞ്ഞില്ല. ഒട്ടും ഭയമില്ലാതെ അവനാ കണ്ണുകളിലേക്ക് നോക്കി.

അത്ഭുതപ്പെടാനുള്ള കഴിവ് അപ്പഴേക്കും അവനും നഷ്ടമായിക്കഴിഞ്ഞിരുന്നു. എന്നിട്ടും ആ ശരീരത്തെ അവൻ ഉറ്റുനോക്കി. അവന്റെ മുമ്പിൽ പെരുമഴകൾ ആർത്തുപെയ്തു. പായൽ പിടിച്ചൊരു കുളത്തിൽ നിന്ന് രണ്ടുകൈകൾ അവനെ, അറിയാത്ത അത്ഭുതങ്ങളിലേക്ക് മാടിവിളിച്ചു. ഇരുണ്ട ചതപ്പുകളിൽ അവന്റെ ഇരുപതുകൾ വിറകൊണ്ടുനിന്നു.

ഉച്ചയൂണിന്റെ വിശ്രമസമയത്ത്, അവൻ എഫ്.ബിയിൽ ഇട്ട കവിതയ്ക്ക് വന്ന കമന്റുകൾ വായിക്കുമ്പോൾ, അവരവന്റെ അടുത്തുവന്നിരുന്നു.

ഒടുക്കത്തെ മിടിപ്പുകളുമായി ഒരു സുന്ദരസ്വപ്നം അവർക്കിടയിൽ ചിതറിക്കിടന്നു.

‘എന്നെ ഓർമയുണ്ടോ?', ജീവിതത്തിൽ ആദ്യമായി അവനാ ശബ്ദം കേട്ടു.

ആ കുന്നിൻ ചെരിവ് ഇടിച്ച് നിരത്തി അവിടെ വീടുകൾ വന്നു. കാലങ്ങൾക്കുശേഷം, കയ്യിൽ പെയിൻറ്​ പാട്ടയും ബ്രഷുമായി അവനവരുടെ വീടിനു മുമ്പിലെത്തി.

ഓർക്കേണ്ടത് മറക്കുകയും മറക്കേണ്ടതൊക്കെ ഓർക്കുകയും ചെയ്യുന്ന വെറും പുരുഷനാണ് താനെന്ന് അവൻ അവരോട് പറഞ്ഞില്ല. ഒട്ടും ഭയമില്ലാതെ അവനാ കണ്ണുകളിലേക്ക് നോക്കി. അതിന്റെ വെണ്മയിൽ എവിടെയോ തനിക്കായി വിരിഞ്ഞ നോവിന്റെ ചുവപ്പിനെ അവൻ കണ്ടു.

‘ഓർമയുണ്ട്’, അവൻ പറഞ്ഞു.

ആ കൈകൾ അവന്റെ കൈകളിൽ തൊട്ടു. എന്നിട്ട് അവിടെ പറ്റി നിന്ന നീല ഇമൽഷന്റെ തുള്ളികളെ നഖം കൊണ്ട് ചുരണ്ടിയെടുത്തു.
ആ വിരലുകളിൽ അപ്പോഴും ചന്തം ബാക്കിയുണ്ടായിരുന്നു.

ഇനിയൊന്നും ചോദിക്കാനും പറയാനുമില്ലാതെ ഞങ്ങൾ ഇരുന്നു. ഒട്ടും വേഗം കൂടാത്ത ഹൃദയമിടിപ്പുകളെ ഓർത്ത് ഞാൻ അതിശയിച്ചു.

അവിടുത്തെ പെയിൻറ്​ പണി കഴിഞ്ഞ് പോരുന്ന അവസാന നാളിൽ അവരെന്റെ ബിഗ് ഷോപ്പറിലേക്ക്, ഒരു പൊതി ആരും കാണാതെ ഇട്ടുതന്നു, അതൊരു
കൈതച്ചക്കയായിരുന്നു.

വീട്ടിലെത്തി, ആ പൈനാപ്പിൾ ഭാര്യയും മക്കളുമൊത്ത് ചെത്തി തിന്നുമ്പോൾ,
അതിന്റെ മുള്ളുകൾ തൊണ്ടയിൽ തടഞ്ഞിട്ടെന്ന പോലെ എനിക്ക് ശ്വാസം മുട്ടി.
ഹൃദയഭിത്തികളിൽ പുലരാതെ പോയ ഒരു സ്വപ്നത്തിന്റെ പായൽ മണങ്ങളുരഞ്ഞ് ചോര പൊടിഞ്ഞു. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments