റെയിൽവേയിൽ ആധുനികവൽക്കരണത്തിന്റെ തുടക്കമെന്ന നിലയ്ക്ക് കമ്പ്യൂട്ടർവൽക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ അതിനെ അനുകൂലിച്ചതിന് ഞാൻ നന്നായി ചീത്ത കേട്ടിട്ടുണ്ട്. ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഒരു സിസ്റ്റത്തെ ഇല്ലാതാക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥരിൽ വലിയ ആശയങ്കയുണ്ടായിരുന്നു. കമ്പ്യൂട്ടറൈസ് ചെയ്തുകഴിഞ്ഞാൽ സുരക്ഷയെ വരെ ബാധിക്കുമെന്ന പ്രചാരണമുണ്ടായി. മൗസ് തൊടാൻ പോലും പേടിയുള്ള ഉദ്യോഗസ്ഥരായിരുന്നു ഈ പ്രചാരണത്തിനുപിന്നിൽ- റെയിൽവേ കമ്പ്യൂട്ടർവൽക്കരണത്തിന്റെ തുടക്കത്തിലെ അത്യന്തം രസകരമായ അനുഭവങ്ങൾ പറയുന്നു, ടി.ഡി. രാമകൃഷ്ണൻ.