രോഗി എന്ന രചനാ മെറ്റീരിയൽ,
ഡോക്ടറുടെ പ്രതിസന്ധികൾ

‘‘സ്വന്തം രോഗികളുടെ ചരിത്രം സാഹിത്യരചനയിൽ ഉപയോഗിക്കേണ്ടിവരുമ്പോൾ ധാർമ്മികമായ പരിഗണന കടന്നുവരുന്നുണ്ട്. അവയെ അതിലംഘിക്കാനാകില്ല. വിഷയത്തോടുള്ള അടുപ്പവും രോഗിയുടെ സ്വകാര്യതയോടുള്ള ബഹുമാനവും പലപ്പോഴും സംഘർഷത്തിലാകാറുണ്ട്. അപ്രകാരം വരുമ്പോൾ രോഗിയോടുള്ള പ്രതിബദ്ധതയും അവരുടെ സ്വകാര്യതയുമാണ് പ്രധാനം.’’

ഡോക്ടറുടെ
ഓർമക്കുറിപ്പടി- അഞ്ച്

2011-ലെ സെൻസസ് പ്രകാരം, മതവിശ്വാസമില്ലാത്തവരുടെ എണ്ണം എഴു ലക്ഷമായിരുന്നു. ഇപ്പോൾ അത് 30 ലക്ഷമായി കൂടിയത് വലിയൊരു വിചാരവിപ്ലവത്തിന്റെ നാന്ദിയായി കണക്കാക്കണം. പക്ഷേ, ഒരു കാര്യത്തിൽ എപ്പോഴും ജാഗരൂകരാകേണ്ടിയിരിക്കുന്നു. മതപരമായ വെറുപ്പ്, വിദ്വേഷം, നുണപ്രചാരണം, കള്ളവാർത്ത എന്നിവ വ്യാപകമായി സ്വീകരിക്കപ്പെടുന്നു. ഒരു ദേശീയ പാർട്ടി ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവാകുന്നു.

ചാർവാക മുനിയുടെയും ശ്രീബുദ്ധന്റെയും കണാദ മുനിയുടെയും മഹാവീരന്റെയും പാരമ്പര്യമുള്ള ഇന്ത്യക്ക് നിരീശ്വരവാദവും ഭൗതികവാദവും അജ്ഞേയവാദവുമൊന്നും പുത്തരിയല്ല. ദേശീയബോധത്തോടൊപ്പം സാമൂഹ്യപരിഷ്കരണവും ഇന്ത്യയിൽ കൈകോർത്ത് മുന്നേറിയിട്ടുണ്ട്. ഇന്ത്യയുടെ സാംസ്കാരിക ഹൃദയം എന്നും നന്മയുടെ കൂടെ മാത്രമേ നിന്നിട്ടുള്ളൂ. യുക്തിഭംഗത്തിനും സാമൂഹ്യ അനീതിക്കും എതിരെയുള്ള പ്രതിരോധം എല്ലാക്കാലത്തും ഇന്ത്യൻ പാരമ്പര്യത്തിലുണ്ടായിരുന്നു. ശ്രീനാരായണഗുരു, ഗുരു നാനാക്, ജ്ഞാനേശ്വർ, സന്ത് തുക്കാറാം, പെരിയോർ, മഹാത്മാ ജ്യോതിബാ ഫൂലെ, സാവിത്രിബായ് ഫൂലെ, ഷാഹു മഹാരാജ്, സഹോദരൻ അയ്യപ്പൻ, ബാബാസാഹേബ് അംബേദ്കർ തുടങ്ങിയവർ അവരുടേതായ രീതിയിൽ യുക്തിചിന്തകരും സാമൂഹ്യപ്രവർത്തകരുമായിരുന്നു. ഈ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് മുന്നേറുകയാണ് വേണ്ടത്.

ശ്രീനാരായണഗുരു, ഗുരു നാനാക്, ജ്ഞാനേശ്വർ, സന്ത് തുക്കാറാം, മഹാത്മാ ജ്യോതിബാ ഫൂലെ, പെരിയോർ, സാവിത്രിബായ് ഫൂലെ, ഷാഹു മഹാരാജ്, സഹോദരൻ അയ്യപ്പൻ, ബാബാസാഹേബ് അംബേദ്കർ

ഈ രംഗത്ത് പഠനങ്ങൾ നടത്തിയ സാമൂഹ്യശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്, ദേശീയവികാരത്തോടൊപ്പമാണ് യുക്തിബോധവും ജനങ്ങളിൽ പ്രചരിച്ചത് എങ്കിലും എൺപതുകളോടെ അതിന്റെ ആവേശം തണുത്തു. മധ്യവർഗ്ഗം എന്ന് മാധ്യമങ്ങൾ വിളിക്കുന്ന ഉപരിവർഗ്ഗം അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമശക്തി ഉപയോഗിച്ച് യുക്തിചിന്തയെ തകർത്തു. അതോടെ ശാസ്ത്രീയവീക്ഷണവും മനുഷ്യാവകാശവും തിരസ്കരിക്കപ്പെടുന്ന സാഹചര്യമുണ്ടായി.

യുക്തിവാദവും യുക്തിവാദികളും പൗരാണികകാലമായ ചാർവാക കാലം മുതൽ ഭൂരിഭാഗം വരുന്ന വിശ്വാസികളാൽ പീഡിപ്പിക്കപ്പെട്ടിരുന്നു.

വിശ്വാസമൂലതത്ത്വവാദം ഉയർന്നതോടെ കർണാടക, പടിഞ്ഞാറൻ ബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ പുരോഗമന യുക്തിവാദപ്രസ്ഥാനങ്ങളോട് ചേർന്നുനിൽക്കുന്നവർ മടികൂടാതെ മുന്നോട്ടു വരാൻ തുടങ്ങി. അവർ മിശ്രവിവാഹങ്ങൾ നടത്താനും കുട്ടികളെ മതരഹിതരായി വളർത്താനും തുടങ്ങി. ഈ വളർന്നു വരുന്ന യുവാക്കളിലാണ് ഇന്ത്യയിലെ യുക്തിവാദത്തിന്റെ ഭാവി. മഹാരാഷ്ട്രയിൽ യുക്തിവാദി സംഘടനയുടെ ബ്രാഞ്ചുകൾ 200-ൽ നിന്ന് 300 ആയി വർദ്ധിച്ചു. പ്രോത്സാഹജനകമായ ഈ ഒഴുക്ക് നിലനിർത്തുകയാണ് വേണ്ടത്.

പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന യാഥാസ്ഥിക വർഗ്ഗം ശ്രദ്ധിക്കേണ്ട സത്യം ഇതാണ്. യുക്തിവാദവും യുക്തിവാദികളും പൗരാണികകാലമായ ചാർവാക കാലം മുതൽ ഭൂരിഭാഗം വരുന്ന വിശ്വാസികളാൽ പീഡിപ്പിക്കപ്പെട്ടിരുന്നു. ചാർവാകനെയും ചാർവാകസാഹിത്യത്തെയും പാണ്ഡവർ അഗ്നിക്കിരയാക്കിയത് ബി. സി. 600 ലായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിന് സമാനമായി 17-ാം നൂറ്റാണ്ടിൽ സന്ത് തുക്കാറാമിന്റെ ഗ്രന്ഥങ്ങൾ ഇന്ദ്രയാണി നദിയിലെറിഞ്ഞു.


”നമ്മൾ ഗണപതിയെ ആരാധിക്കുന്നു, ഒരു മനുഷ്യ ശരീരത്തിൽ ആനയുടെ തല വെക്കാൻ അക്കാലത്ത് തീർച്ചയായും ഒരു പ്ലാസ്റ്റിക് സർജൻ ഉണ്ടായിരിക്കും. അവരാണ് പ്ലാസ്റ്റിക് സർജറി ആരംഭിച്ചത്.” 2014 ൽ Sir. H.N. Reliance ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചതിൽ നിന്ന്.

ഫാഷിസത്തിന് മേൽക്കൈയുള്ള കാലം യുക്തിചിന്തകർക്ക് പ്രയാസമുണ്ടാക്കുന്ന കാലമാണ്. നേരായി ചിന്തിക്കുന്നവരെയും അപ്രകാരം സമൂഹത്തെ നയിക്കുന്നവരെയും ഫാഷിസം ജീവിക്കുവാൻ അനുവദിക്കുന്നില്ല. കപടശാസ്ത്രത്തിനും ശാസ്ത്രവിരുദ്ധതക്കും അധികാരത്തിന്റെ ലാളനയും പ്രോത്സാഹനവും ലഭിക്കുന്നു, അവ തഴച്ചുവളരുന്നു. യാഥാസ്ഥിതിക ശക്തികളുടെ ദേശീയതാ നിർവ്വചനത്തിൽ ദൈവവും മതവും അവിഭാജ്യഘടകങ്ങളാണ്. എന്നാൽ ദേശീയതയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവിടെ കടന്നുവരേണ്ടത് വിദ്യാഭ്യാസം, കുടുംബം, സാമൂഹ്യനീതി, സ്ത്രീപ്രശ്‌നങ്ങൾ, പാർശ്വവൽകൃതരുടെ പ്രശ്നങ്ങൾ എന്നിവയാണ്. ഇപ്രകാരം സാധാരണ മനുഷ്യരുടെ പ്രധാന പ്രശ്നങ്ങൾ യുക്തിപൂർവ്വമായി വിലയിരുത്തണം.

മഹാരാഷ്ട്രയിലെ മഹാത്മാ ഫൂലെ സൻസ്ഥാൻ പ്രതിഷ്ഠാനിലെ പ്രവർത്തകനായ നിതിൻ പവാർ പറയുന്നു: മതപരമായ അന്ധവിശ്വാസത്തെയും സാംസ്കാരിക ഫാഷിസത്തെയും പാർശ്വവൽകൃതരുടെ പ്രശ്നങ്ങളെയും നേരിടുകയാണ് യുക്തിവാദികൾ പ്രാഥമികമായി ചെയ്യേണ്ടത്. സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാതെ കേവല നിരീശ്വരവാദം മാത്രം ഉരുവിട്ടുകൊണ്ടിരുന്നാൽ സാമൂഹ്യമായി ഒരു പ്രയോജനവും ഉണ്ടാവുകയില്ല. വളരെ വേഗം അവർ സാമൂഹ്യമായി നിഷ്ക്രിയരായിത്തീരും.

സ്വതന്ത്രചിന്തയും യുക്തിവാദവും ജനകീയമാകണമെങ്കിൽ വിശ്വാസികളെ വിശ്വാസത്തിലെടുത്ത് ചർച്ചകളിലൂടെ അവരുടെ ധാരണകളെ ഗുണാത്മകമായി മാറ്റിയെടുക്കാൻ ശ്രമിക്കണം.

സ്വതന്ത്രചിന്ത
ജനകീയമാകണമെങ്കിൽ

സ്വതന്ത്രചിന്തയും യുക്തിവാദവും ജനകീയമാകണമെങ്കിൽ വിശ്വാസികളെ വിശ്വാസത്തിലെടുത്ത് ചർച്ചകളിലൂടെ അവരുടെ ധാരണകളെ ഗുണാത്മകമായി മാറ്റിയെടുക്കാൻ ശ്രമിക്കണം. യുക്തിവാദി സംഘടനകൾക്കും അവരുടെ പ്രസിദ്ധീകരണങ്ങൾക്കും ഈ ദൗത്യം തൃപ്തികരമായി ഏറ്റെടുക്കുവാൻ കഴിയും. വൈദ്യശാസ്ത്രം, കാർഷികമേഖല, ശാസ്ത്ര സാങ്കേതിക മേഖല തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സർവ മേഖലകളിലെയും അന്ധവിശ്വാസങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടണം. അതിൽ വിശ്വസികളെയും ഭക്തരെയും പങ്കെടുപ്പിക്കണം. പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങളെ അംഗീകരിക്കുന്നതോടൊപ്പം ഒരു കക്ഷിയുടെയും പോഷകരാവാനും പാടില്ല. ഏത് പ്രസ്ഥാനത്തിന്റെയും ഊർജ്ജം യുവാക്കളിൽ നിന്നാണ് വരേണ്ടത്. സ്കൂൾ, കോളേജ് നിലവാരത്തിൽ ഒത്തുചേരലുണ്ടായാൽ ആശയവിനിമയം ഫലപ്രദമാകും. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളെ യുക്തിചിന്തയിലൂടെ വിശകലനം ചെയ്യണം.

കാലഹരണപ്പെട്ട ആശയങ്ങൾ നിഷ്കാസനം ചെയ്യുക എന്നത് പറയാനെളുപ്പമാണ്. പക്ഷേ അതൊരു സങ്കീർണ പ്രശ്‌നമാണ്. അതുവരെ തങ്ങൾക്കൊപ്പം ചേർന്നുനിന്നിരുന്ന ആശയങ്ങളെ കാലഹരണപ്പെട്ടതാണ് എന്ന നിലയ്ക്ക് വലിച്ചെറിയണം എന്ന് പറയുമ്പോൾ വൈകാരിക പ്രശ്നങ്ങൾ ഉദിക്കും.

കാലഹരണപ്പെട്ട ആശയങ്ങൾ നിഷ്കാസനം ചെയ്യുക എന്നത് പറയാനെളുപ്പമാണ്. പക്ഷേ അതൊരു സങ്കീർണ പ്രശ്നമാണ്. അതുവരെ തങ്ങൾക്കൊപ്പം ചേർന്നുനിന്നിരുന്ന ആശയങ്ങളെ കാലഹരണപ്പെട്ടതാണ് എന്ന നിലയ്ക്ക് വലിച്ചെറിയണം എന്ന് പറയുമ്പോൾ വൈകാരിക പ്രശ്നങ്ങൾ ഉദിക്കും. ചിലപ്പോൾ അക്രമാസക്തമായി പ്രതികരിച്ചേക്കാം. അത് സ്വാഭാവികം. ആധുനികത നിമിഷം തോറും മുന്നോട്ടുപോകുന്ന ഒന്നാണ്. അതുകൊണ്ട് ആധുനികതയിലേക്കുള്ള പ്രയാണം എന്നത് ഒരു തുടർപ്രക്രിയയാണ്.

ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനപരമായി ആഗോള വിജ്ഞാനമാണ്. ഒരിക്കലും അതിനെ പ്രാദേശികമായി പരിഗണിക്കാൻ കഴിയില്ല.

പൊതുജന ബോധവൽക്കരണവും ഇതുപോലെ സങ്കീർണമായ പ്രായോഗിക പ്രശ്നമാണ്. നിലവിലുള്ള സാമൂഹ്യ സാംസ്കാരിക മൂല്യങ്ങൾക്ക് പോറലേൽക്കാതെ ഇത് ചെയ്യാൻ പ്രയാസമാണ്. ലോകത്തിന്റെ ഏതു മൂലയിലുള്ള മനുഷ്യരായാലും മത്സരാധിഷ്ഠിതമായ ആധുനിക ലോകത്തിൽ ഉയർന്നുനിൽക്കാൻ കഴിവ് നേടിയിരിക്കണം. ഭാവി തലമുറയെ രൂപപ്പെടുത്തുന്നതിൽ പൊതുജന ബോധവൽക്കരണത്തിന് അപാരമായ സാധ്യതകളുണ്ട്. മുന്നോട്ടു കുതിക്കുന്ന ആധുനിക സമൂഹത്തിൽ മത്സരാധിഷ്ഠിതമായി ഉയർന്നുനിൽക്കുവാൻ പുതിയ തലമുറ വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നോട്ടു വരേണ്ടതുണ്ട്. ഇതിനുള്ള പ്രായോഗിക നടപടികൾ എന്തൊക്കെയാണെന്ന് നോക്കാം

വിദ്യാഭ്യാസത്തിലെ കരിക്കുലം പരിഷ്കരണം ഒരു മാർഗ്ഗമാണ്. സിലബസ് പരിഷ്കരിക്കൽ പതിവായി നടക്കുന്ന പ്രക്രിയയാണ്. ഇപ്പോഴത്തെ അറിവുകളനുസരിച്ച് പുതിയ തലമുറയെ സജ്ജരാക്കുക, ശാസ്ത്രവളർച്ചയനുസരിച്ച് ചിന്താശേഷി വികസിപ്പിക്കുക, സാമൂഹ്യ പുരോഗതിക്ക് അനുയോജ്യമായ മൂല്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നവരാക്കുക എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷ്യം. ഇതോടൊപ്പം നിലവിലുള്ള കരിക്കുലത്തിലെ കാലഹരണപ്പെട്ട കാര്യങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. ഏറ്റവും പുതിയതും കൃത്യവുമായ അറിവ് അവർക്ക് ലഭിക്കണം.

ജനങ്ങൾക്ക് വിമർശനാത്മ ചിന്തയും മാധ്യമ സാക്ഷരതയും ആവശ്യമാണ്. പൊതു വിദ്യാഭ്യാസത്തിലൂടെ വിമർശനാത്മകതയും മാധ്യമ സാക്ഷരതയും നേടാനാകും. മാധ്യമ സാക്ഷരതയിലൂടെ തെറ്റായ വിവരവും ശരിയായ വിവരവും തമ്മിൽ തിരിച്ചറിയാനുള്ള സുപ്രധാന കഴിവ് വിദ്യാർഥികൾക്ക് ലഭിക്കും. വാർത്തകളുടെ ഉത്ഭവസ്ഥാനം അറിഞ്ഞാൽ അവർക്ക് അവയുടെ നിജസ്ഥിതിയെക്കുറിച്ച് ചിന്തിക്കാനുള്ള കഴിവുണ്ടാകും. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിൽ നിന്ന് പ്രതിരോധം നേടാൻ, പ്രാമാണികമായി അവർ അവതരിപ്പിക്കുന്ന ആശയങ്ങളെ തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിക്കുവാനുള്ള കഴിവ് നേടിയെടുക്കണം. ഈ കഴിവ് നേടുന്നതോടെ യാഥാസ്ഥിതിക ശക്തികളുടെ പ്രാമാണീകരണത്തിനെതിരെ പ്രതികരിക്കാനുള്ള കഴിവ് അവർ നേടിയിരിക്കും.

നമുക്ക് ഉദാത്തമായ ആശയങ്ങളുണ്ടാകാം, എന്നാൽ സമൂഹം അതുമായി സഹകരിക്കുന്നില്ലെങ്കിൽ ഒന്നും ചെയ്യാനാകില്ല. ആധുനിക വീക്ഷണത്തെ സമൂഹത്തിന്റെ വീക്ഷണമായി സംയോജിപ്പിക്കുവാൻ സാധിക്കണം.

ആധുനിക വിദ്യാഭ്യാസം കഴിയുന്നത്ര വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിദ്യാഭ്യാസമാണ്. അത് സമൂഹത്തിലെ ബഹുസ്വരതയെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അപ്രകാരം വ്യത്യസ്തമായ വീക്ഷണങ്ങളോടും സംസ്കാരങ്ങളോടും സ്വത്വങ്ങളോടും ബഹുമാനം പുലർത്താൻ പരിശീലനം കിട്ടിയ വിദ്യാർത്ഥിക്ക് കഴിവുണ്ടാകുന്നു. വിവിധ ശബ്ദങ്ങളും അനുഭവങ്ങളും കരിക്കുലത്തിൽ വരുന്നതോടെ, ആ വിദ്യാഭ്യാസത്തിന് യാഥാസ്ഥിതിക ശക്തികളെ ദുർബലപ്പെടുത്താൻ നിഷ്പ്രയാസം സാധിക്കും. ആ വിദ്യാർത്ഥികൾ ആധുനിക വീക്ഷണത്തിന് തികച്ചും അനുയോജ്യരായ പൗരരായി വളരും. വിവിധ സംസ്കാരങ്ങളോടുള്ള സമഭാവനയും സഹജഭാവവും അവരിൽ വേണ്ടുവോളമുണ്ടായിരിക്കും.

സാങ്കേതിക വിദ്യയുടെ ആധുനിക സംയോജനം ആധുനിക വീക്ഷണത്തിന് ഊർജ്ജം പകരും. ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനപരമായി ആഗോള വിജ്ഞാനമാണ്. ഒരിക്കലും അതിനെ പ്രാദേശികമായി പരിഗണിക്കാൻ കഴിയില്ല. പുതിയ ആശയങ്ങൾ, മെച്ചപ്പെട്ട വീക്ഷണങ്ങൾ, ആഗോള സമീപനങ്ങൾ എന്നിവ വിദ്യാർത്ഥിയെ വിശാലമായ ആധുനിക വീക്ഷണത്തിലേക്ക് നയിക്കും. സാങ്കേതിക ഉപകരണങ്ങളും ഡിജിറ്റൽ അറിവുകളും സ്വായത്തമാകുന്നതോടെ ഏറ്റവും പുതിയ അറിവ് വിദ്യാർത്ഥിയുടെ വിരൽത്തുമ്പിലെത്തിയിരിക്കും. അതോടെ അവർ ഡിജിറ്റൽ യുഗത്തിലേക്ക് പ്രവേശിക്കാൻ തയ്യാറായിരിക്കും

ജനങ്ങൾക്ക് വിമർശനാത്മ ചിന്തയും മാധ്യമ സാക്ഷരതയും ആവശ്യമാണ്. പൊതു വിദ്യാഭ്യാസത്തിലൂടെ വിമർശനാത്മകതയും മാധ്യമ സാക്ഷരതയും നേടാനാകും. മാധ്യമ സാക്ഷരതയിലൂടെ തെറ്റായ വിവരവും ശരിയായ വിവരവും തമ്മിൽ തിരിച്ചറിയാനുള്ള സുപ്രധാന കഴിവ് വിദ്യാർഥികൾക്ക് ലഭിക്കും.

ആധുനികമായ അധ്യാപക പരിശീലനം, പ്രൊഫഷണൽ വികസനം എന്നിവ പൊതു വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. പഠിതാക്കളിൽ ആധുനിക വീക്ഷണവും സംസ്കാരവും വളർത്തുവാൻ ഇത് അത്യന്താപേക്ഷിതമാണ്. വിമർശനാത്മക ചിന്തയും ആധുനികതയും വളർത്തുവാൻ ഇത്തരം പരിശീലനം ആവശ്യമാണ്. ആധുനിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ധാർമിക വിദ്യാഭ്യാസം അമൂല്യമാണ്. ഒന്നും സനാതനമല്ല. മൂല്യങ്ങളൊന്നും സ്ഥിരവുമല്ല. ധാർമികതയ്ക്കും ആധുനികതക്കും അനുസരിച്ച് പുതിയ വ്യാഖ്യാനം ആവശ്യമാണ്. വൈവിധ്യങ്ങളെ ഉൾക്കൊണ്ട് മുന്നേറാൻ കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ഇപ്രകാരം മാത്രമേ കഴിയുകയുള്ളൂ.

ഒരു ഡോക്ടർക്ക്, പ്രത്യേകിച്ച് മനോരോഗ വിദഗ്ധർക്ക്, മനുഷ്യസ്വഭാവം ശരിയായി മനസ്സിലാക്കാൻ എളുപ്പമാണ്. മനുഷ്യവികാരങ്ങൾ, ബന്ധങ്ങൾ, അവയുടെ സങ്കീർണതകൾ എന്നിവ മനസ്സിലാക്കുന്നത് എഴുത്തിനെ കൂടുതൽ പുഷ്ടിപ്പെടുത്തും.

നമുക്ക് ഉദാത്തമായ ആശയങ്ങളുണ്ടാകാം, എന്നാൽ സമൂഹം അതുമായി സഹകരിക്കുന്നില്ലെങ്കിൽ ഒന്നും ചെയ്യാനാകില്ല. ആധുനിക വീക്ഷണത്തെ സമൂഹത്തിന്റെ വീക്ഷണമായി സംയോജിപ്പിക്കുവാൻ സാധിക്കണം. ആധുനിക വീക്ഷണത്തിനുതകുന്ന പൊതു വിദ്യാഭ്യാസ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കണം. അതൊരു പ്രസ്ഥാനമായി വളരണം. സമൂഹത്തിൽ വേരുള്ള സംഘടനകളുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കാവുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾ എപ്പോഴും തുടർപ്രവർത്തനങ്ങൾ കൂടി ആയിരിക്കണം. അതിന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ പൂർണ്ണ സഹകരണം ആവശ്യമാണ്.

വീണ്ടും ‘എഴുത്തു ഡോക്ടർ’മാരിലേക്ക്…

സാഹിത്യ രചനയിലേർപ്പെടുന്ന ഡോക്ടർമാർക്ക് പലതരം ഉൾക്കാഴ്ചകൾ ലഭ്യമാണെങ്കിലും അവർ പല വെല്ലുവിളികളെയും പ്രശ്നങ്ങളെയും നേരിടേണ്ടിവരാറുണ്ട്. ഡോക്ടറുടെ ജോലി സ്വാഭാവികമായും തിരക്കുപിടിച്ചതാണ്. അടിയന്തര സ്വഭാവമുള്ള ജോലി ചെയ്യേണ്ടിവരുന്ന അവർക്ക് എഴുത്തിലൂടെ സർഗ്ഗപ്രതിഭ അനാവരണം ചെയ്യാനുള്ള അവസരം പരിമിതമാകാറുണ്ട്. പരിമിതസമയത്ത് തീർക്കേണ്ട ക്ലിനിക്കൽ ജോലികൾകാത്തുനിൽക്കുമ്പോൾ സ്റ്റെതസ്കോപ്പ് താഴെ വെച്ച് എഴുത്തിന് സമയം മാറ്റിവെക്കാൻ ഡോക്ടർക്ക് പ്രയാസം അനുഭവപ്പെടാറുണ്ട്. ചികിത്സയും എഴുത്തും സമരസപ്പെടുത്തുക എന്ന വെല്ലുവിളി വിജയപൂർവ്വം നേരിടുന്നതിലാണ് നേട്ടം കിടക്കുന്നത്.

ഡോക്ടറുടെ ജോലി സ്വാഭാവികമായും തിരക്കുപിടിച്ചതാണ്. അടിയന്തര സ്വഭാവമുള്ള ജോലി ചെയ്യേണ്ടിവരുന്ന അവർക്ക് എഴുത്തിലൂടെ സർഗ്ഗപ്രതിഭ അനാവരണം ചെയ്യാനുള്ള അവസരം പരിമിതമാകാറുണ്ട്.

കഠിനമായ മെഡിക്കൽ പരിശീലനത്തിലൂടെ പുറത്തുവരുന്ന ഡോക്ടർമാർ എഴുതുമ്പോൾ സ്വാഭാവികമായും അവരുടെ മെഡിക്കൽ പശ്ചാത്തലം കടന്നുവരും. സങ്കീർണമായ മെഡിക്കൽ ആശയങ്ങൾ സാധാരണക്കാരുടെ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുമ്പോൾ പ്രയാസം അനുഭവപ്പെടാറുണ്ട്. ഭാഷയെ വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യുന്ന എഴുത്തുകാരുമായി താരതമ്യം ചെയ്യുമ്പോൾ ഡോക്ടർമാർ എല്ലാവരും അത്രയും പ്രാഗല്ഭ്യം നേടിയവരായിരിക്കണമെന്നില്ല. കഥയും കവിതയും കൈകാര്യം ചെയ്യാനുള്ള ഭാഷാതന്ത്രം കൈവശമുണ്ടായിരിക്കണമെന്നില്ല.

ഡോക്ടർമാർക്ക് ജോലിയോടൊപ്പം ലഭിക്കുന്ന അറിവ് രചനയ്ക്കുള്ള അമൂല്യമായ അസംസ്‌കൃതവസ്തുവാണ്. സൃഷ്ടിയുടെ മേന്മ എന്നത്, അത് എപ്രകാരം ഉപയോഗിക്കുന്നു എന്നതിനനുസരിച്ചിരിക്കും.

സ്വന്തം രോഗികളുടെ ചരിത്രം സാഹിത്യരചനയിൽ ഉപയോഗിക്കേണ്ടിവരുമ്പോൾ ധാർമ്മികമായ പരിഗണന കടന്നുവരുന്നുണ്ട്. അവയെ അതിലംഘിക്കാനാകില്ല. പലപ്പോഴും യഥാർത്ഥ സംഭവങ്ങൾക്കുപരി ഭാവന ഉപയോഗിക്കേണ്ടതായി വരും. രോഗികളുടെ സ്വകാര്യതയ്ക്ക് പ്രാമുഖ്യം കൊടുക്കണം. വിഷയത്തോടുള്ള അടുപ്പവും രോഗിയുടെ സ്വകാര്യതയോടുള്ള ബഹുമാനവും പലപ്പോഴും സംഘർഷത്തിലാകാറുണ്ട്. അപ്രകാരം വരുമ്പോൾ രോഗിയോടുള്ള പ്രതിബദ്ധതയും അവരുടെ സ്വകാര്യതയുമാണ് പ്രധാനം.

പ്രിയങ്കരമായ ആശയങ്ങളോട് നമുക്ക് മമത ഉണ്ടാവുക സ്വാഭാവികമാണ്. സമാനമായി, വ്യക്തിപരമായ ആശയങ്ങളോടും അനുഭവങ്ങളോടും മമതയുണ്ടാകാം. നാം എഴുതുന്നവ പൊതുജനങ്ങൾക്ക് വായിക്കാനുള്ളതാണ്. അവിടെ നമ്മുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രശ്നമല്ല. ഉന്നതമായ നിഷ്പക്ഷതയാണ് സ്വീകരിക്കേണ്ടത്. കൃത്യതയെ നമ്മുടെ വൈകാരികതയുടെ സ്വാധീനത്താൽ ഒരിക്കലും ബലികഴിക്കരുത്.

സ്വന്തം രോഗികളുടെ ചരിത്രം സാഹിത്യരചനയിൽ ഉപയോഗിക്കേണ്ടിവരുമ്പോൾ ധാർമ്മികമായ പരിഗണന കടന്നുവരുന്നുണ്ട്. അവയെ അതിലംഘിക്കാനാകില്ല. പലപ്പോഴും യഥാർത്ഥ സംഭവങ്ങൾക്കുപരി ഭാവന ഉപയോഗിക്കേണ്ടതായി വരും.

ക്രിയാത്മക എഴുത്തിൽ ഡോക്ടർമാർക്ക് പരിചയം കുറവാണെങ്കിലും ഡോക്ടർ എന്ന നിലയ്ക്കുള്ള പരിചയവും വൈദഗ്ധ്യവും അവരുടെ അമൂല്യ നേട്ടങ്ങളാണ്. ഒരു ഡോക്ടർക്ക്, പ്രത്യേകിച്ച് മനോരോഗ വിദഗ്ധർക്ക്, മനുഷ്യസ്വഭാവം ശരിയായി മനസ്സിലാക്കാൻ എളുപ്പമാണ്. മനുഷ്യവികാരങ്ങൾ, ബന്ധങ്ങൾ, അവയുടെ സങ്കീർണതകൾ എന്നിവ മനസ്സിലാക്കുന്നത് എഴുത്തിനെ കൂടുതൽ പുഷ്ടിപ്പെടുത്തും. ഡോക്ടർമാർക്ക് ജോലിയോടൊപ്പം ലഭിക്കുന്ന അറിവ് രചനയ്ക്കുള്ള അമൂല്യമായ അസംസ്കൃതവസ്തുവാണ്. സൃഷ്ടിയുടെ മേന്മ എന്നത്, അത് എപ്രകാരം ഉപയോഗിക്കുന്നു എന്നതിനനുസരിച്ചിരിക്കും. വ്യക്തിപരമായ അനുഭവങ്ങളും രോഗികളുമായുള്ള ബന്ധങ്ങളും ദിവസവും കാണുന്ന മനുഷ്യരുടെ ജീവിതങ്ങളും പലതരം ആഖ്യാനങ്ങൾ സൃഷ്ടിക്കാൻ പ്രേരകമാണ്. ജീവിതത്തിലെ ഇത്തരം അന്യോന്യങ്ങളിലൂടെ എഴുത്തിനെ ധന്യമാക്കാം.

വിശദാംശങ്ങളോടുള്ള പ്രിയം വൈദ്യശാസ്ത്രത്തിന് സ്വതസ്സിദ്ധമാണ്. രോഗനിർണയവും ചികിത്സയും സങ്കീർണമായതിനാൽ വിശദാംശങ്ങളിലേക്ക് കടക്കുന്നത് അനിവാര്യമാണ്. സങ്കീർണ്ണതയിലേക്ക് കടക്കാനുള്ള കഴിവും വിശദാംശങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാനുള്ള വൈദഗ്ധ്യവും എഴുത്തിലേക്ക് മൊഴിമാറ്റം ചെയ്താൽ മതിയാകും.

ഫലപ്രദമായ ആശയവിനിമയത്തിനുള്ള കഴിവ്, ഡോക്ടർമാരെ സംബന്ധിച്ച് സുപ്രധാനമാണ്. സങ്കീർണമായ മെഡിക്കൽ വിവരങ്ങൾ ചോർന്നുപോകാതെ കൃത്യമായി രോഗികളെയും ബന്ധുക്കളെയും അറിയിക്കേണ്ടതുണ്ട്. ഈ കൃത്യവും ഹൃദയസ്പൃക്കുമായ ആശയവിനിമയത്തിലെ പാടവം സാഹിത്യ രചനയിലേക്ക് തർജ്ജുമ ചെയ്യുവാൻ കഴിഞ്ഞാൽ അത് വായനക്കാരന് ആകർഷകമായ ആഖ്യാനരീതിയും എളുപ്പം മനസ്സിലാക്കാവുന്ന ഒരു വായനാനുഭവവും ആയി മാറും.

വികാരവൈഷമ്യങ്ങളാൽ തരളിതരായ രോഗികൾ ഡോക്ടറുടെ വൈകാരിക പക്വതയെയും ബുദ്ധിശക്തിയെയും ആവശ്യപ്പെടുകയാണ്. അത് മനസ്സിലാക്കി പരിഹരിക്കുകയാണ് ഡോക്ടറുടെ പ്രഥമ കർത്തവ്യം.

രോഗികൾ ജീവിതത്തിലെ ഏറ്റവും വൈകാരികമായ ചില സന്ദർഭങ്ങളുമായിട്ടാണ് ഡോക്ടറെ കാണാൻ വരുന്നത്. അത് ഉൾക്കൊള്ളാനുള്ള വൈകാരിക ബുദ്ധിശക്തി ചികിത്സകരായ ഡോക്ടർ പ്രകടിപ്പിക്കണം. വികാരവൈഷമ്യങ്ങളാൽ തരളിതരായ രോഗികൾ ഡോക്ടറുടെ വൈകാരിക പക്വതയെയും ബുദ്ധിശക്തിയെയും ആവശ്യപ്പെടുകയാണ്. അത് മനസ്സിലാക്കി പരിഹരിക്കുകയാണ് ഡോക്ടറുടെ പ്രഥമ കർത്തവ്യം. ഈ വൈകാരിക പക്വതയും ബുദ്ധിശക്തിയും ഡോക്ടർക്ക് തന്റെ എഴുത്തിൽ പ്രയോഗിക്കാൻ കഴിയും. നിസ്തുലമായ വീക്ഷണവും അനുഭവവും ഉള്ളവരാണ് എഴുത്തുകാരായ ഡോക്ടർമാർ. പക്ഷേ, ജോലി സംബന്ധമായ പ്രശ്നങ്ങൾ അലട്ടാറുണ്ട്. ചികിത്സാ ലോകത്തിനപ്പുറം കടക്കാതെ ഒരു ചെറിയ ചക്രവാളത്തിൽ ഡോക്ടർ പെടുമ്പോഴാണ് അതൊരു പരിമിതിയാകുന്നത്. ഇന്നത്തെ ചികിത്സാരംഗത്തെ വെല്ലുവിളികൾ, കടുത്ത സ്പെഷലൈസേഷൻ, അനുഭവങ്ങളുടെ സമ്മർദ്ദം തുടങ്ങിയവ രൂക്ഷമാകുമ്പോൾ സാഹിത്യരചന പിന്തള്ളപ്പെടാം. മെഡിക്കൽ രംഗത്തിനപ്പുറത്തേക്ക് അവരുടെ ഭാവനക്ക് സഞ്ചരിക്കാൻ പ്രയാസം അനുഭവപ്പെടാം.

പൂർവകൽപ്പിതമായ ആശയങ്ങളുമായി സാഹിത്യത്തെ സമീപിക്കുക എന്ന ദോഷം ഡോക്ടർമാരെ ബാധിക്കുവാൻ എളുപ്പമാണ്.

ഡോക്ടർ ചികിത്സാരംഗത്ത് ആഴ്ന്നിറങ്ങുന്നതോടെ മറ്റു രംഗങ്ങളിലെ പ്രവർത്തനങ്ങളോട് ഒരുതരം വൈകാരിക അകൽച്ച സൃഷ്ടിക്കപ്പെടും. അത് തികച്ചും മാനുഷികമാണ്. രോഗികളുടെ എല്ലാ വൈകാരികതകളെയും ഡോക്ടർ സ്വയം ഏറ്റെടുക്കുകയാണെങ്കിൽ, അദ്ദേഹത്തിന്റെ മാനസികനില ഒരു പരുവത്തിലാകാനിടയുണ്ട്. അതുകൊണ്ട് ഒരുതരം മാനസികമായ അകൽച്ച ചികിത്സക്കൊപ്പം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഇത് എഴുത്തിലൂടെ വൈകാരികമായി വായനക്കാരോട് പ്രതികരിക്കുന്നതിന്ന് തടസ്സമായേക്കാം. ഈ വിഷമവൃത്തത്തിൽ നിന്ന് ഡോക്ടർ ആരോഗ്യകരമായി പുറത്തുകടക്കേണ്ടതുണ്ട്.

പൂർവകൽപ്പിതമായ ആശയങ്ങളുമായി സാഹിത്യത്തെ സമീപിക്കുക എന്ന ദോഷം ഡോക്ടർമാരെ ബാധിക്കുവാൻ എളുപ്പമാണ്. മെഡിക്കൽ വിജ്ഞാനത്തിൽ ആഴ്ന്നിറങ്ങിയ ഡോക്ടർമാർ അത് പരിശീലിക്കുകയും ചെയ്യുന്നതോടെ, പൂർവ്വാർജിത വിജ്ഞാനവും പരിചയവും അവരെ ആ ആശയങ്ങളുമായി കൂടുതൽ അഭിരമിക്കുവാനും സ്വാധീനിക്കുവാനും ഇടയുണ്ട്. ഇത് എഴുത്തിനെ സംബന്ധിച്ച് ഗുണദോഷ സമ്മിശ്രമാണ്. രചനയെ ഉന്നത നിലവാരത്തിലെത്തിക്കാനും ഒപ്പം, അരോചകമാക്കുവാനും ഇതിനു കഴിയും.

(തുടരും)


ഡോ. പി.കെ. സുകുമാരൻ

മനോരോഗ വിദഗ്ധൻ, എഴുത്തുകാരൻ, യുക്തിവാദ പ്രവർത്തകൻ. തൃശൂർ പ്രശാന്തി ക്ലിനിക്കിൽ കൺസൽട്ടൻറ്​ സൈക്യാടിസ്റ്റ്. ഇന്ത്യൻ സൈക്യാട്രിക്​ സൊസൈറ്റിയിൽ ആജീവനാന്ത ഫെല്ലൊ. ​​​​​​​ഹൃദ്‌രോഗം മുതൽ കോവിഡ് വരെ: രോഗലക്ഷണങ്ങളും രോഗ നിർണയവും, ശങ്കരാചാര്യർ വിചാരണ ചെയ്യപ്പെടുന്നു, വിഷാദോന്മാദ ജീവിതം ബൈപോളാർ, സ്‌കിസോഫ്രീനിയ: അനുഭവവും വിശകലനവും തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments