അപഥങ്ങളുടെ നിത്യസഞ്ചാരങ്ങൾ
സഹായത്തിനായി കൂടെ നിന്നവരിൽ പലരും കവിയെ ചതിയിൽപ്പെടുത്തുകയോ വഞ്ചിക്കുകയോ ചെയ്തതിന്റെ നിരവധി അനുഭവങ്ങൾ പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതിന്റെ അനുഭവകഥനങ്ങളിൽ ചിലതൊക്കെ അദ്ദേഹത്തിന്റെ ആത്മകഥകളിലുണ്ട്. കൂടാളിയിലും കൊല്ലങ്കോട്ടും അധ്യാപകനായിരുന്ന കാലത്ത് കവിയുടെ നിഷ്‌ക്കളങ്കമായ പ്രകൃതം ചൂഷണം ചെയ്യപ്പെട്ടിരുന്നു. കൂടാളിയിൽ കവിക്ക് ഏറ്റുവങ്ങേണ്ടി വന്ന ദുരനുഭവങ്ങളും അപഥങ്ങളും രാമകൃഷ്ണൻ മാഷുടെ ഓർമയിലുണ്ടായിരുന്നു. അവയിൽ ചിലത് ഇവിടെ വെളിപ്പെടുത്തുന്നു.
കൂടാളിയിലെ വാടകമുറിയിൽ നിന്ന് കവി കുടുംബത്തോടൊപ്പം കുംഭത്തെ വാടകവീട്ടിലേക്ക് മാറിയ കാലം. അതേസമയത്ത് ഞാനും കൂടാളിക്കടുത്ത് മുഴപ്പാലയിൽ കുറച്ച് സ്ഥലം വാങ്ങി വീടുവെച്ച് അവിടേക്ക് താമസം മാറിയിരുന്നു. കൂടാളിയിൽനിന്ന് യശമാന്റെ ബംഗ്ലാവ് വഴി വിശാലമായ വയലേലകൾക്ക് ഇടയിലൂടെയാണ് സ്‌കൂളിലേക്കുള്ള അന്നത്തെ വരവും പോക്കും. പച്ചപ്പിന്റെ പരവതാനിപോലെ നീണ്ടുകിടക്കുന്ന വയലേലകൾ. കണ്ണിന് സുഖം നൽകുന്ന നെൽച്ചെടിക്കതിരുകൾ, കലമ്പിയും തുളുമ്പിയും പാഞ്ഞുപോകുന്ന കൈത്തോടുകൾ. ശുദ്ധമായ കാറ്റ്, കാൽപ്പാടേറ്റ് തെളിഞ്ഞ വയൽവരമ്പുകൾക്കിടയിൽ പുൽപ്പടർപ്പിന്റെ പച്ചക്കരകൾ. വിയർത്തുനിൽക്കുന്ന കൃഷിപ്പണിക്കാർ, പരിചിതരായ ആളുകളെ കണ്ടും മിണ്ടിയുമുള്ള നിത്യയാത്ര. വയൽമണമേറ്റും കാഴ്ചകൾ കണ്ടും കേട്ടും രാവിലെയും വൈകീട്ടും രണ്ടുമൈലോളം ദൂരം എന്നും നടന്നു.
പ്രസാധകർ കവിയെ ചൂഷണം ചെയ്യുന്നു എന്ന പരാതി കവിക്ക് എന്നുമുണ്ടായിരുന്നു. അതേസമയം, കവി പ്രസാധകരെ കബളിപ്പിക്കാൻ ശ്രമിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഒരു ദിവസം സന്ധ്യയോടെ ഞാൻ സ്‌കൂളിൽനിന്ന് വീട്ടിലേക്ക് നടക്കുകയായിരുന്നു. യശമാന്റെ കാറ്റുമാളികയുടെ അടുത്തെത്തിയപ്പോൾ വയൽവരമ്പിൽ കവിയെ കണ്ടു. കവിയോടൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നു. കവി മുണ്ട് മടക്കിക്കുത്തി കുട്ടിയോട് തർക്കിക്കുന്നു. അവനെ കവി പിടിച്ചുവെച്ചിരിക്കുകയുമാണെന്ന് അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്.
എന്നെക്കണ്ടപ്പോൾ കവിക്ക് ആശ്വാസമായി. അദ്ദേഹത്തിന്റെ ശബ്ദം ഒന്നുകൂടി ഉച്ചത്തിലായി, പറയെടാ. നീ സത്യം പറ. എന്നാലെ നിന്നെ ഞാൻ വിടൂ.
എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ ചോദിച്ചു, എന്തുപറ്റി? എന്താണ് പ്രശ്നം?
കവി നെടുവീർപ്പിട്ടു.
എന്തുപറയാനാടോ ഇക്കാലത്ത് ഒരുത്തനെയും വിശ്വസിക്കാൻ കഴിയില്ല.
കവിമാഷ് കാര്യം വിശദീകരിച്ചു. എനിക്ക് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലായി.
കവി മാഷ് പറഞ്ഞു, ഇവൻ മാത്രമല്ല, മറ്റൊരുത്തനും കൂടിയുണ്ട്. പഠിപ്പിക്കുന്ന
കുട്ടികളാ. നിപ്പു കണ്ടില്ലേ. ഗുരുദക്ഷിണയാ, ഗുരുദക്ഷിണ.
കവിയുടെ മനസ്സുരുകി. ഞാൻ അദ്ദേഹത്തെ സമാധാനിപ്പിച്ചു.
കവി എന്നോട് പറഞ്ഞു, താനിതിനൊരു തെളിവുണ്ടാക്കിത്തരണം. ഈ കേസ്
താനേറ്റെടുക്കണം.
കേസ് ഞാനേറ്റെടുത്തു. കവിക്ക് ആശ്വാസമായി. കുട്ടിയെ അവന്റെ വീട്ടിലേക്കും കവിയെ സ്വന്തം വീട്ടിലേക്കും പറഞ്ഞയച്ചു.
പിറ്റേ ദിവസം രണ്ടുകുട്ടികൾ സ്റ്റാഫ് മുറിയിൽ എന്റെ മുന്നിൽ വന്നുനിന്നു.
കവിയും ഒപ്പം നിന്നു.
നല്ല രീതിയിൽ ഞാൻ കുട്ടികളോട് സംസാരിച്ചു തുടങ്ങി. ചില ഉപദേശങ്ങൾ നൽകി. പക്ഷേ അവരുടെ മുഖത്ത് ഒരു ഭാവമാറ്റവുമില്ല. അടുത്തപടി എന്നനിലയിൽ ഭയപ്പെടുത്തി. ഭീഷണിപ്പെടുത്തി. അതും ഫലിച്ചില്ല. ഒടുവിൽ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ മോഷ്ടിച്ച തുക കവിമാഷെ ഏൽപിച്ചില്ലെങ്കിൽ രണ്ടുപേരുടെയും വീട്ടിലേക്ക് പോലീസ് വരും. കുട്ടികൾ ഒന്നും മറുപടി പറയാതെ തലതാഴ്ത്തിനിന്ന് തിരിച്ചുപോയി. പിറ്റേദിവസം അക്കൂട്ടത്തിലൊരാൾ മാത്രമേ സ്‌കൂളിൽ വന്നുള്ളൂ. രണ്ടാമത്തെ ആൾ വീടുവിട്ടുപോയി. ആ കുട്ടിയുടെ പേര് ലക്ഷ്മണൻ എന്നായിരുന്നു. കവി പറഞ്ഞു. എടുത്തത് ലക്ഷ്മണനാണ്. അവൻ അതും കൊണ്ട് പോയി രാമകൃഷ്ണാ.
ഞാൻ കേസിൽ തോറ്റ വക്കീലായി കവിയുടെ മുന്നിൽ നിന്നു. ഇതിനിടെ മറ്റധ്യാപകർ കാര്യങ്ങൾ തിരക്കി, എന്താണ് സംഭവം?
ഞാൻ പറഞ്ഞു: കവിമാഷുടെ പുതിയ സമാഹാരത്തിൽ ഉൾപ്പെടുത്താൻ അടുത്തകാലത്തായി പത്രമാസികകളിൽ വന്ന കവിതകൾ ശേഖരിക്കാൻ രണ്ടുകുട്ടികളെ വീട്ടിലേക്ക് വിളിപ്പിച്ചതായിരുന്നു. കവിതകൾ പലതും അവർ ശേഖരിച്ചുവെച്ചു. അതിനിടയിൽ കവിയുടെ ബാഗിൽനിന്ന് 100 രൂപയുടെ ചെക്കും പതിനഞ്ച് രൂപയും കൂടി മോഷ്ടിച്ചെടുത്തു.
കവി അവർക്ക് ഒരു കവിത അയച്ചുകൊടുത്തു. അത് നേരത്തെ പ്രസിദ്ധീകരിച്ച ഒരു കവിതയായിരുന്നു. അത് മനസ്സിലാക്കിയ അവർ പുതിയ ഒന്ന് അയച്ചുകൊടുക്കണം എന്ന് അപേക്ഷിച്ചുകൊണ്ടെഴുതിയ കത്താണ് കയ്യിൽ. ഞാനതിലൂടെ കണ്ണോടിച്ചു. വായിച്ചു തീർത്തപ്പോൾ കവി ഒളികണ്ണിട്ടു എന്നെ നോക്കി.
കവിമാഷ് കൂടാളിയിലുണ്ടായിരുന്ന കാലത്ത് കുട്ടികളെ വിശ്വസിച്ച് പലകാര്യങ്ങളും ചെയ്യിക്കുകയും ശ്രദ്ധക്കുറവുകാരണം ഇത്തരത്തിലുള്ള പല ദുരനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തിട്ടുണ്ട്. കുട്ടികളിൽനിന്ന് മാത്രമല്ല കവിയുടെ ജാഗ്രതക്കുറവ് കാരണം നിരവധി പ്രശ്നങ്ങളിൽ കൂടി കവി ചെന്നുപെട്ടു. അത്തരത്തിലുള്ള ഒന്നായിരുന്നു പകർപ്പവകാശം സംബന്ധിച്ച് പ്രമാദമായ കേസ്.
കൂടാളിയിൽ ഹൈസ്‌കൂളിനടുത്ത് തന്നെ ഒരു എൽ.പി. സ്‌കൂൾ കൂടിയുണ്ടായിരുന്നു. അതിന്റെ മാനേജർ കൂടാളിത്താഴത്ത് വീട്ടിലെത്തന്നെ ഒരംഗമാണ്. കവിക്ക് പെട്ടെന്ന് പണത്തിന് ആവശ്യം വന്നപ്പോൾ മാനേജരായ നമ്പ്യാരെ ചെന്നു കണ്ടു.
500 രൂപ വേണം, അദ്ദേഹം പണം കൊടുത്തു.
കവിയുടെ അഞ്ചു പുസ്തകങ്ങളുടെ പ്രസാധനവും പകർപ്പവകാശവും കവി അദ്ദേഹത്തിന് നൽകി.
അദ്ദേഹം അഞ്ചു പുസ്തകങ്ങൾ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ആ പസ്തകങ്ങൾ വിറ്റുകൊടുക്കാൻ കവി കൂടി ശ്രമം നടത്തി. പി.യുടെ മകൻ രവീന്ദ്രൻ ആ സമയത്ത് കൂടാളിയിൽ ഉണ്ടായിരുന്നു. അവൻ എന്നും ഈ പുസ്തകങ്ങളും ചുമന്ന് പല ദിക്കുകളിലേക്ക് സഞ്ചരിച്ചു. പക്ഷെ, പുസ്തകങ്ങൾ വിറ്റുപോയെങ്കിലും വിറ്റ പുസ്തകങ്ങളുടെ കാശ് പലരിൽ നിന്നും തിരിച്ചു കിട്ടിയില്ല.
ഒന്നുരണ്ടു വർഷം പിന്നിട്ടപ്പോൾ കരാർ കാര്യങ്ങളെല്ലാം മറന്ന് പുസ്തകം പ്രസിദ്ധീകരിക്കാൻ കവി കണ്ണൂരിലുള്ള ഒരു പ്രസാധകരെ ചെന്നുകണ്ട് ധാരണയിലെത്തി. ഇതറിഞ്ഞ നമ്പ്യാരാവട്ടെ, കവിക്കെതിരെ പകർപ്പവകാശനിയമ പ്രകാരം കേസ് ഫയൽ ചെയ്തു. അതേതുടർന്ന് കവിക്ക് വക്കീൽ നോട്ടീസ് വന്നു. കേസ് കോടതി കയറിയപ്പോഴാണ് കവിയും മറ്റുള്ളവരും സംഭവത്തിന്റെ ഗൗരവം അറിയുന്നത്. കവിയുടെ ഇനി പ്രസിദ്ധീകരിക്കാൻ പോകുന്ന എല്ലാ പുസ്തകങ്ങളുടെയും പകർപ്പവകാശം തനിക്കാണെന്ന് കാണിച്ചുകൊണ്ടുള്ള ഒരു കരാറാണ് നമ്പ്യാർ ഉണ്ടാക്കിയിരുന്നത്. ഇതിൽ കവി ഒപ്പിട്ടുനൽകുകയും ചെയ്തിരുന്നു.
കാഞ്ഞങ്ങാട് ഏച്ചിക്കാനം തറവാട്ടിലെ എ.സി കണ്ണൻനായർ നമ്പ്യാരുടെ ബന്ധുവായിരുന്നു. അദ്ദേഹമടക്കം പലരും പ്രശ്നത്തിൽ ഇടപെട്ടു മധ്യസ്ഥം പറഞ്ഞു.
നമ്പ്യാർ അയഞ്ഞു. കരാറും കേസും പിൻവലിക്കാം.
പക്ഷേ നഷ്ടപരിഹാരം തരണം. മധ്യസ്ഥത്തിന് വന്നവർ ചോദിച്ചു, വാങ്ങിയതെത്രെ?
നമ്പ്യാർ പറഞ്ഞു, 500 രൂപ
നഷ്ടപരിഹാരം എത്ര വേണം? കരാർ തെറ്റിച്ചതുകൊണ്ട് അയാൾ വലിയൊരുതുക പറഞ്ഞു.
നമ്പ്യാരോട് പലരും സംസാരിച്ച് തുകയിൽ കുറവ് വരുത്തി. പക്ഷെ അതുകൊടുക്കാനുള്ള വക കവിയുടെ കയ്യിലുണ്ടായിരുന്നില്ല. ഒടുവിൽ കവിയുടെ അനുജൻ കൃഷ്ണൻ നായർ നമ്പ്യാരുടെ കടം വീട്ടി. ഈ സംഭവം കവിയെ മാനസികമായി വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു.
കവി അന്ന് ദേഷ്യത്തോടെ പറഞ്ഞു, ഇത് കൂടാളിയല്ല, കോടാലിയാണ്.
അത് യശമാനനല്ല. നത്താണ്. നത്ത്.
എന്റെ കരച്ചിൽ, പന്നിയെ കൊന്നു എന്നീ കവിതകൾ ഈയൊരു മാനസികസംഘർഷത്തിൽ നിന്നാണ് ജന്മം കൊണ്ടത്.
പ്രസാധകർ കവിയെ ചൂഷണം ചെയ്യുന്നു എന്ന പരാതി കവിക്ക് എന്നുമുണ്ടായിരുന്നു. അതേസമയം, കവി പ്രസാധകരെ കബളിപ്പിക്കാൻ ശ്രമിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കൂടാളിയിൽ നിന്ന് കണ്ണൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ കവി ഒരിക്കൽ എന്നോട് പറഞ്ഞു. എന്റെ കൂടെ സിൽവർജൂബിലി പ്രസ് വരെ ഒന്നു വരണം.
ഞാൻ പറഞ്ഞു, വരാം. എന്താണ് കാര്യം?
നിനക്ക് പ്രസ് മാനേജർ കെ.പി. അഹമ്മദ് കുഞ്ഞിയുമായി നല്ല ബന്ധമല്ലേ. ആയിരം രൂപ അദ്ദേഹത്തിൽ നിന്ന് വാങ്ങിത്തരണം. എന്റെ ചില പുസ്തകങ്ങളുടെ പകർപ്പ
വകാശം അദ്ദേഹത്തിന് കൊടുക്കാം.
കവിയുടെ പുസ്തകം വരാൻ പോകുന്നു, കവിക്ക് നല്ലൊരു തുക കിട്ടുന്നു. എനിക്കത് കേട്ടപ്പോൾ സന്തോഷം തോന്നി. ഞാനും അദ്ദേഹത്തിന്റെ കൂടെ പോയി. കെ.പി.യെ കണ്ടു കാര്യം പറഞ്ഞു.
അദ്ദേഹം പറഞ്ഞു, പണം തരാം പുസ്തകങ്ങളേതൊക്കെയാണ്. കവി പുസ്തകങ്ങളുടെ പേരും അതിന്റെ വിശദാംശങ്ങളും വിവരിച്ചു.
പ്രസുടമ അതുകേട്ടയുടനെ കസേരയിൽ നിന്നെഴുന്നേറ്റ് ദേഷ്യത്തോടെ എന്നോട് പറഞ്ഞു, മാഷെ നിങ്ങളെന്തിനാണ് ഈ കള്ളക്കവിയുടെ കൂടെ നടക്കുന്നത്?
എനിക്ക് കാര്യം മനസ്സിലായില്ല. കവിയുടെ മുഖത്തും രോഷം ഇരമ്പിവരുന്നു. രണ്ടുപേരെയും പകച്ചുനോക്കുന്നതിനിടയിൽ പ്രസുടമപറഞ്ഞു; ഇദ്ദേഹം പറഞ്ഞ പുസ്തകങ്ങൾ നേരത്തെ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചതാണ്. അതിന്റെ പകർപ്പവകാശം അവർക്കാണ് എന്ന് അതിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇതുകേട്ട് കവിയും പൊട്ടിത്തെറിച്ചു, അത് എന്നോടായിരുന്നു എന്നതാണ് തമാശ. ദേഷ്യത്തോടെ കവി എന്നോട് പറഞ്ഞു, താനെന്തിനാണ് എന്നെ ഇയാളുടെ അടുത്തേക്ക് കൊണ്ടുവന്നത്? ഇയാൾക്ക് അന്തസ്സോടെ സംസാരിക്കാൻ പോലുമറിയില്ല. താൻ ഇയാൾക്ക് കൂട്ടുനിൽക്കുമെന്ന് വിചാരിച്ചില്ല. ഇത്രയും പറഞ്ഞ് കവി ഇറങ്ങി നടന്നു. രണ്ടുപേരുടെയും രോഷപ്രകടനങ്ങൾക്ക് നടുവിൽ ഒരു ബലിയാടിനെപ്പോലെ ഞാൻ നിന്നു.
തിങ്കളാഴ്ച സ്‌കൂളിൽവെച്ച് കവി എന്നെ കണ്ടു.
കവി എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു; ആ പ്രസ്സുകാരൻ തന്റെ മുന്നിൽവെച്ച് എന്നെ അപമാനിക്കുകയല്ലേ ചെയ്തത്. അയാളോടാണ് എനിക്കുള്ള
ദേഷ്യം. പറഞ്ഞതത്രയും നിന്നോടാണെങ്കിലും.
കവി എന്നെ കാന്റീനിൽ നിന്ന് ചായ കുടിക്കാൻ ക്ഷണിച്ചു. ഞാൻ കൂടെ പോയി. ഞാൻ ചോദിച്ചു, കവിയിത് മനഃപൂർവ്വം ചെയ്തതാണോ?
കവി പറഞ്ഞു, ചിലത് മനഃപൂർവ്വമാണ്. ചിലതൊക്കെ മറവികൊണ്ടുള്ള അബദ്ധവും.
കൊല്ലത്ത് കവി കുറച്ചുദിവസം താമസിച്ച് തിരിച്ചുവരുന്ന വഴിയാണ്.
കവി തീവണ്ടിയിൽ. കൊല്ലം കഴിഞ്ഞ് കായംകുളത്തെത്തി. ജുബ്ബയിൽ കയ്യിട്ടുനോക്കിയപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്, താമസിച്ച ലോഡ്ജുമുറിയുടെ താക്കോൽ കയ്യിൽ
അതും പറഞ്ഞ് കവി ഒരു കത്തെടുത്തു എന്റെ കയ്യിൽ തന്നു. ആനന്ദസഭയുടെ വാർഷികത്തോടനുബന്ധിച്ചുള്ള സോവനീറിൽ ചേർക്കാൻ കവിതയാവശ്യപ്പെട്ട് അവരയച്ച കത്ത്. കവി അവർക്ക് ഒരു കവിത അയച്ചുകൊടുത്തു. അത് നേരത്തെ പ്രസിദ്ധീകരിച്ച ഒരു കവിതയായിരുന്നു. അത് മനസ്സിലാക്കിയ അവർ പുതിയ ഒന്ന് അയച്ചുകൊടുക്കണം എന്ന് അപേക്ഷിച്ചുകൊണ്ടെഴുതിയ കത്താണ് കയ്യിൽ. ഞാനതിലൂടെ കണ്ണോടിച്ചു. വായിച്ചു തീർത്തപ്പോൾ കവി ഒളികണ്ണിട്ടു എന്നെ നോക്കി. ചിരിച്ചുകൊണ്ട് പറഞ്ഞു, ഞാനൊന്ന് അവരെ പറ്റിക്കാൻ നോക്കിയതാടോ. പക്ഷേ എന്റെ പൂച്ച് അവർ കണ്ടുപിടിച്ചു. ഇനിയിപ്പോ പുതിയൊരു കവിത കൊടുക്കണം.
ഇത്തരം ചില മറച്ചുവെയ്ക്കലുകൾ, ചെറിയ ചെറിയ കള്ളത്തരങ്ങൾ പി.യുടെ സ്വഭാവത്തിന്റെ ഭാഗമായിരുന്നു. പണം ആവശ്യമായി വരുന്ന സന്ദർഭങ്ങളിലാണ് ഇത്തരത്തിലുള്ള ചില പ്രവർത്തികളിൽ അദ്ദേഹം ഏർപ്പെട്ടിരുന്നത്. അച്ചടിച്ചു വന്ന കവിത പേരുമാറ്റി കൊടുക്കുന്നതും ഒരു കവിതയെ രണ്ടും മൂന്നുമാക്കിത്തിരിച്ച് അയച്ചുകൊടുക്കലും ഒക്കെ കവിയുടെ പ്രകൃത്യാലുള്ള വികൃതികളായിരുന്നു. കവിതയിൽ മുഴുവനായി ആമഗ്‌നനായതു കൊണ്ടുള്ള മറവിയും പല അബദ്ധങ്ങളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ചില അബദ്ധങ്ങൾ കവി ഞങ്ങളോട് പങ്കുവയ്ക്കാറുമുണ്ടായിരുന്നു.
ഒരിക്കൽ കൊല്ലത്ത് കവി കുറച്ചുദിവസം താമസിച്ച് തിരിച്ചുവരുന്ന വഴിയാണ്.
കവി തീവണ്ടിയിൽ. കൊല്ലം കഴിഞ്ഞ് കായംകുളത്തെത്തി. ജുബ്ബയിൽ കയ്യിട്ടുനോക്കിയപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്, താമസിച്ച ലോഡ്ജുമുറിയുടെ താക്കോൽ കയ്യിൽ. എന്തു ചെയ്യും? ഒന്നും ചെയ്യാനില്ല. കൂടാളിയിൽ എത്തിച്ചേർന്ന ശേഷം എല്ലാവരോടുമായി ഈ കഥ പറഞ്ഞു ചിരിച്ചു.
ഇതുപോലെ ഞങ്ങൾ വാടകമുറിയിൽ ഒന്നിച്ച് താമസിക്കുന്ന കാലത്താണ്.
കവി എന്തോ ഒരുകാര്യത്തിന് കണ്ണൂരിലുള്ള ഭാരത്ഹോട്ടലിൽ താമസിച്ചു. സ്‌കൂൾ എത്തിയപ്പോഴാണ് കവി താക്കോൽ ലോഡ്ജിൽ ഏൽപ്പിക്കാത്ത കാര്യം ഓർത്തത്. വൈകീട്ട് താക്കോൽ തിരിച്ചേൽപിക്കാൻ കണ്ണൂരിലേക്ക് പോയി. തിരിച്ചുവരുമെന്ന് പറഞ്ഞാണ് പോയത്. പക്ഷെ കവി രാത്രി വൈകിയിട്ടും തിരിച്ചെത്തിയില്ല. എന്തുസംഭവിച്ചു, എങ്ങോട്ട് പോയി എന്നൊന്നും അറിയില്ല. കവി തിരിച്ചെത്താത്തതിന്റെ സംഘർഷം അന്നു രാത്രി ഞാൻ അനുഭവിച്ചു.
പിറ്റേന്ന് രാവിലെ സ്‌കൂളിൽ ചെന്നപ്പോൾ കവി സ്റ്റാഫ് റൂമിലുണ്ട്. ഞാൻ ആകാംക്ഷയോടെ ചോദിച്ചു, ഇന്നലെ എവിടെയായിരുന്നു?
താക്കോല് കൊടുക്കാൻ പോയതാണ്. അത് കൊടുത്തില്ല. അവിടെ ഒരു ദിവസവും കൂടി താമസിച്ചു.
എന്നിട്ട് അത് കൊടുത്തോ? അല്ലെങ്കിൽ വീണ്ടും തിരിച്ചുകൊണ്ടുവന്നോ?
കവിക്ക് സംശയമായി. കൊടുത്തില്ലേ?, സ്വയമങ്ങനെ ചോദിച്ചശേഷം കവി ജുബ്ബയുടെ കീശയിൽ പരതി. ഒരു നെടുവീർപ്പോടെ പറഞ്ഞു. ഹാവൂ. അതുകൊടുത്തേൽപിച്ചിരിക്കണം. അല്ലെങ്കിൽത്തന്നെ ഞാനൊരു താക്കോലില്ലാത്ത പൂട്ടാണ്.
കവിയൊടൊപ്പം താമസിക്കുന്ന കാലത്ത് ക്ഷയരോഗം ബാധിച്ച് കുറച്ചുകാലം ഞാൻ ചികിത്സയിലും അവധിയിലുമായിരുന്നു. രോഗമൂർച്ച ഗുരുതരമായിരുന്നു. മരണം മുഖാമുഖം കണ്ട ദിവസങ്ങൾ. എന്നെ സാന്ത്വനിപ്പിച്ചും രോഗമുക്തിയിൽ പ്രാർത്ഥനകളർപ്പിച്ചും കവിയുടെ എഴുത്ത് വന്നു. ഏതാനും മാസങ്ങൾക്കൊടുവിൽ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതിനുശേഷം ആദ്യമായി സ്‌കൂളിലേക്ക് വന്നുചേർന്നു. സ്‌കൂൾ വരാന്തയിൽവെച്ച് കണ്ടപ്പോൾ കവി എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു, സാധാരണ പാമ്പ് തവളയെ വിഴുങ്ങുകയാണ് പതിവ്. നീ പാമ്പിനെ വിഴുങ്ങിയ തവളയായിട്ടാണ് തിരിച്ചുവന്നിരിക്കുന്നത്.
പി.യുടെ കാവ്യഭാഷയിലുള്ള തമാശകേട്ട് അന്നെല്ലാവരും പൊട്ടിച്ചിരിച്ചു. അന്നു മാത്രമല്ല, പിന്നീട് പലപ്പോഴും പി.യെക്കുറിച്ച് ഓർമ്മിക്കുമ്പോഴെല്ലാം പലരും ഈ തമാശ പറയാറുണ്ട്.
അപൂർവ്വം ആളുകളോടുമാത്രമേ കവി ഇണങ്ങാറുണ്ടായിരുന്നുള്ളൂ. ആരോടും അധികനേരം സംസാരിച്ചിരിക്കാൻ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു. അതേസമയം, ആരുടെ മുഖത്തും നോക്കി എന്തും പറയാനുള്ള ചങ്കൂറ്റവും കവിക്കുണ്ടായിരുന്നു. വിമർശനത്തോട് കടുവെട്ടു വെട്ടിക്കൊണ്ട് മറുപടി പറഞ്ഞാലേ അദ്ദേഹത്തിന് സമാധാനമുള്ളൂ. പരിഹസിക്കേണ്ടവരെ കണക്കറ്റ് പരിഹസിക്കാൻ ഒരു മടിയുമില്ല. പക്ഷെ അതൊന്നും വ്യക്തിപരമായ വിദ്വേഷത്തിലല്ല. ഒന്നടുത്തുചെന്ന് സംസാരി ച്ചാൽ തീരുന്ന പിണക്കങ്ങളേ പി. ജീവിതത്തിൽ കൊണ്ടുനടക്കാറുണ്ടായിരുന്നുള്ളൂ.
ഒരിക്കൽ കവി രണ്ടു കത്തുകൾ എഴുതിവെച്ചു. ഒന്ന് ഭാര്യയ്ക്കും മറ്റേത് കെ.സി രാജയ്ക്കുമായി. കത്ത് ഒട്ടിച്ച ശേഷം മേൽവിലാസമെഴുതി. ഭാര്യയ്ക്കുള്ള കത്ത് കിട്ടിയത് കെ.സി രാജയ്ക്കായിരുന്നു. രാജയ്ക്കുള്ള കത്ത് ഭാര്യ കുഞ്ഞിലക്ഷ്മിയും വായിച്ചു. കവിയോടുള്ള ആരാധന പ്രകടിപ്പിക്കുന്ന തരത്തിലുള്ള കത്തുകൾ കവിക്ക് ധാരാളം വരാറുണ്ടായിരുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും കത്തുകൾ. അവയിൽ പലതും എന്റെ വായനയിലൂടെ കടന്നുപോയിട്ടുണ്ട്.
1960 ആഗസ്റ്റ് 31ലെ പകൽ നേരത്ത് കവി എന്നെ അടുത്തേക്ക് വിളിച്ചു, കണ്ടില്ലേ ഒരു ബി.എസ്.സിക്കാരൻ ആരാധകന്റെ കത്താണ്.
കവി കത്ത് എന്റെ കയ്യിൽതന്നു.
ഞാൻ വായിച്ചു.
പ്രിയപ്പെട്ട കവി,അങ്ങയുടെ കവിതകൾ എന്നെ സംബന്ധിച്ച് കൂരിരുട്ടത്തെ കൈത്തിരിയാണ്. പുരോഗനമവാദികളുടെ കോലാഹലത്തിനിടയിൽ അങ്ങ് എന്റെ ഏകാവലംബമാണ്. ഞാൻ അങ്ങയെക്കുറിച്ച് ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നു. അതിനാൽ നാളും ഊരും പേരുമൊക്കെ ഒന്നയച്ചു തരിക.
എന്ന് അങ്ങയുടെ വിനീതൻ.
കുഞ്ഞിരാമൻ നായർ തിരുവില്വാമലയ്ക്ക് അവധി ദിവസയാത്രകൾ തുടർന്നുകൊണ്ടിരുന്നു. കുഞ്ഞിലക്ഷ്മിയമ്മ നിസ്സഹായതയുടെ പ്രതിരൂപം പോലെ ഈ യാത്രകൾ നോക്കിനിന്നു. അവർ കവിയെ വിലക്കിയില്ല.
കത്തുവായിച്ച ശേഷം ഞാൻ കവിയുടെ മുഖത്തേക്ക് നോക്കി.
കവി എന്നോട് പറഞ്ഞു, അവനൊരു മറുപടി എഴുതണം. വേണ്ടേ?
ഞാൻ പറഞ്ഞു. അതെ. അതുവേണം.
എന്നാ നീ എഴുതിക്കോ.
കവി ഒരു ഇൻലൻഡ് എടുത്ത് കയ്യിൽ തന്നു. എന്നിട്ട് പറഞ്ഞു,
എഴുതിക്കോ.
ഞാൻ എഴുതിയെടുക്കാൻ കാത്തിരുന്നു.
കവി പറയാൻ തുടങ്ങി, ഭാസ്‌ക്കരൻ നായർക്ക് അനുജന്മാർ വളർന്നു കാണുന്നതിൽ വലിയ സന്തോഷമുണ്ട്. പേര്, നാട്, വീട്, തൊഴിൽ , സമ്പാദ്യം എല്ലാം കൂടി ഒറ്റവാക്കിൽ പറയാം - കവിത.
അതുപറഞ്ഞശേഷം കവി ആഹ്ലാദപൂർവ്വം എന്നെ നോക്കി ഒന്നു ചിരിച്ചു. എന്നിട്ട് ചോദിച്ചു. പോരെ?
ഞാൻ കത്ത് ഒരു കുറി കൂടി വായിച്ചു. കവി ഭാസ്‌കരൻ നായർ എഴുതിയത് വായിച്ചു കവിയും ഞാനും നിർത്താതെ ചിരിച്ചു.
സമസ്ത രസഭാവങ്ങളും ഒന്നിച്ചുചേർന്ന ഒരു കാവ്യ പുസ്തകമായിരുന്നു പി.യുടെ ജീവിതം. അത് കവിതകളിൽ നിന്ന് മാത്രമല്ല. ജീവിതത്തിൽ നിന്നും അതിലേറെയും വായിച്ചെടുക്കുവാൻ എനിക്ക് സാധിച്ചിരുന്നു.
മച്ചിൻപുറത്തെ കാവ്യരാത്രികൾ
കുഞ്ഞിരാമൻ നായർ തിരുവില്വാമലയ്ക്ക് അവധി ദിവസയാത്രകൾ തുടർന്നുകൊണ്ടിരുന്നു. കുഞ്ഞിലക്ഷ്മിയമ്മ നിസ്സഹായതയുടെ പ്രതിരൂപം പോലെ ഈ യാത്രകൾ നോക്കിനിന്നു. അവർ കവിയെ വിലക്കിയില്ല. വിലക്കിയാലും അതുകൊണ്ട് പ്രയോജനവുമില്ലെന്ന് മറ്റാരെക്കാളും അവർക്ക് അറിയാവുന്നതുകൊണ്ടോ എല്ലാം സഹിക്കാനുള്ള ക്ഷമ ജീവിതാനുഭവങ്ങളിലൂടെ നേടിയെടുത്തതുകൊണ്ടോ ആവാം അവർ എല്ലാം കണ്ടും കേട്ടും മനസ്സിലാക്കിയും ജീവിച്ചുപോന്നു. തന്റെ മനസ്സിലെ വേദനകളെ അവർ പ്രാർത്ഥനകൾ കൊണ്ട് മറച്ചുവെച്ചു. അവർ തന്റെ ആഗ്രഹങ്ങളെ എന്നെന്നേക്കുമായി മറന്നു. കവിയുടെ ആഗ്രഹങ്ങൾക്ക് പറന്നുപോവാനുള്ള ഇടം എപ്പോഴും അനുവദിച്ചുകൊടുക്കുകയും ചെയ്തു.
കൊടുവായൂരിലെ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് കഴിഞ്ഞ് രണ്ടുവർഷങ്ങൾക്ക് ശേഷം മകൾ ലീല തിരിച്ചുവന്നപ്പോൾ കുഞ്ഞിലക്ഷ്മി സന്തോഷിച്ചു. കൊടുവായൂർ കഥകൾ കേട്ടു. പൊന്മള വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. കൂടാളിയിലെ വാടകവീട്ടിൽ അമ്മയ്ക്കും അച്ഛനുമൊപ്പം ജീവിച്ചിരുന്ന കാലം ലീല തെളിമയോടെ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. അതിന്റെ ഓർമ്മകൾ അവർ പങ്കുവയ്ക്കുന്നു.
ഞാൻ കൂടാളിയിൽ എത്തിയതിൽപ്പിന്നെ അച്ഛന്റെ പല കാര്യങ്ങൾക്കും അച്ഛൻ എന്നെയാണ് വിളിച്ചുകൊണ്ടിരുന്നത്.
അക്കാലത്ത് മുകളിൽ നിന്ന് പലപ്പോഴും എന്നെവിളിച്ചു. കേട്ടപാടെ ഞാൻ കോണിപ്പടികൾ കയറിച്ചെന്ന് അച്ഛന്റെ മുന്നിൽ ചെന്നു നിന്നു. ജീരക കാപ്പി, വെള്ളം, തീപ്പെട്ടി, വെല്ലം അങ്ങനെ പലപല ആവശ്യങ്ങൾ. ഒരു ദിവസം അവധി ദിവസങ്ങളിൽ അച്ഛൻ മിക്കവാറും വീട്ടിലുണ്ടാകാറില്ല. തലേന്ന് എന്നോട് പറഞ്ഞു, നാളെ കോഴിക്കോട്ട് പോണം. ഒന്നു രണ്ട് വസ്ത്രങ്ങൾ എടുത്തുവയ്ക്കണം.
അല്ലെങ്കിൽ തൃശൂർ, ഗുരുവായൂർ. സ്ഥലപ്പേരുകൾ ഇടയ്ക്ക് മാറുമെന്ന് മാത്രം. വസ്ത്രങ്ങൾ അലക്കാനെടുക്കുമ്പോൾ ജുബ്ബയുടെ കീശയിൽ അക്കാലത്തും കടലാസ്, പൈസ, കൽക്കണ്ടം, മുന്തിരി, ബീഡിക്കുറ്റികൾ അതൊക്കെത്തന്നെയായിരുന്നു അപ്പോഴും. ഇതൊക്കെ എടുത്തുമാറ്റി വസ്ത്രങ്ങൾ അലക്കി മടക്കി ബാഗിൽ വെച്ചു.
അമ്മ തനിച്ചാവുന്ന ഇത്തരം സമയങ്ങളിൽ ഞാൻ വീട്ടിലുണ്ടായിരുന്നത് അമ്മയ്ക്ക് വല്യ ആശ്വാസമായിരുന്നു. കൂടാളിയിൽ അച്ഛന്റെ കൂടെ താമസിക്കുന്ന സമയത്ത് അമ്മ മുഖത്ത് വലിയ സന്തോഷമോ എന്തെങ്കിലും സങ്കടമോ നിറഞ്ഞു നിൽക്കുന്നതായി എനിക്ക് തോന്നിയില്ല. കാഞ്ഞങ്ങാട്ടുള്ളതുപോലെ ഒന്നു കഴിഞ്ഞാൽ മറ്റൊന്ന് എന്നതരത്തിലുള്ള ജോലിഭാരം കൂടാളിക്കാലത്ത് ഉണ്ടായിരുന്നില്ല. അത് അമ്മയെ സംബന്ധിച്ച് വലിയൊരു ആശ്വാസമായിരുന്നു.
ഒരു ദിവസം അച്ഛനെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ അമ്മ എന്നോട് പറഞ്ഞു,
വേണ്ടത്ര വെളിവില്ലാത്ത ആളാണ്. ഇവിടെയിരുന്നുള്ള
പ്രാർത്ഥനയെങ്കിലും അച്ഛന് തുണയാവട്ടെ.
സന്ധ്യാനേരങ്ങളിൽ അമ്മ കീർത്തനങ്ങൾ ചൊല്ലി. വിദൂരതയിലെവിടെയോ ഉള്ള അച്ഛനുവേണ്ടിയുള്ള പ്രാർത്ഥനകൾ. അതിൽ എല്ലാമുണ്ടായിരുന്നു.
അമ്മ അകത്തളങ്ങളിലിരുന്ന് സദാസമയവും ‘നാരായണ നാരായണ’ മന്ത്രം ഉരുവിട്ടുകൊണ്ടിരുന്നു. ഒരുദിവസം ലക്കിടിയിലെ പാറുക്കുട്ടി ടീച്ചർ വന്ന വിവരം അമ്മ എന്നോട് പറഞ്ഞു. അതുകേട്ടപ്പോൾ അമ്മയ്ക്ക് എത്രമാത്രം സങ്കടം ഉണ്ടായിട്ടുണ്ടാവും എന്നാണ് ഞാൻ വിചാരിച്ചത്. അമ്മയുടെ കണ്ണുകളിലേക്ക് നോക്കി ഞാനത് ചോദിക്കുകയും ചെയ്തു.
അച്ഛനിങ്ങനെയൊക്കെ ഓരോന്നും ചെയ്തുകൂട്ടുമ്പോൾ
അമ്മയ്ക്കെന്താ തോന്നുന്നത്? അമ്മ അതിന് പറഞ്ഞ മറുപടി ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല. ഒരു ഭാര്യ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അധികമാളുകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു മറുപടിയായിരുന്നു അത്. അമ്മ പറഞ്ഞു: അച്ഛൻ ചെയ്യുന്നതൊക്കെ ഓരോ അബദ്ധങ്ങൾ. നമ്മള
ല്ലാതെ മറ്റാരാണ് ഇതൊക്കെ പൊറുക്കേണ്ടത്.
അതിനുശേഷം അമ്മ സംസ്‌കൃതത്തിലെ ഒരു പ്രമാണം ഉദ്ധരിച്ചു. സന്ധ്യാനേരങ്ങളിൽ അമ്മ കീർത്തനങ്ങൾ ചൊല്ലി. വിദൂരതയിലെവിടെയോ ഉള്ള അച്ഛനുവേണ്ടിയുള്ള പ്രാർത്ഥനകൾ. അതിൽ എല്ലാമുണ്ടായിരുന്നു. അമ്മ സന്ധ്യാനേരത്ത് എന്നും നിലവിളക്ക് തെളിച്ചുവച്ചു ചൊല്ലി:കരിമുകിൽ വർണ്ണന്റെ തിരുവോടക്കുഴലെന്റെ
അരികിൽ വന്നെപ്പോഴും കാണാവേണം
കാലിൽ ചിലമ്പു കുലുക്കി നടക്കുന്ന
ബാലഗോപാലനെ കാണാവേണം.
ഇത്തരത്തിൽ സന്ധ്യകഴിയുന്നതുവരെ അമ്മ കണ്ണുമടച്ചിരുന്നു പ്രാർത്ഥനകളോരോന്നായി ഭഗവാന് സമർപ്പിക്കാറുണ്ടായിരുന്നു.
അയൽ വീടുകളിലൊന്നും അമ്മ പോകാറുണ്ടായിരുന്നില്ല. എങ്കിലും അവരിങ്ങോട്ട് വന്ന് അമ്മയോട് കൂട്ടുകൂടാറുണ്ടായിരുന്നു. ഞാൻ കൂടാളിയിൽ എത്തിച്ചേർന്ന ദിവസങ്ങളിൽ അമ്മയോടുള്ള സ്നേഹം അവരൊക്കെയും എന്നോടും കാണിച്ചു.
ലക്ഷ്മിയമ്മയെ മുറിച്ചു വച്ചിരിക്കുന്നു. തങ്കനിറം, മനസ്സ് എല്ലാം അതുതന്നെ. ഇതുകേൾക്കുമ്പോൾ ഞാനും അമ്മയും പരസ്പരം നോക്കി ചിരിക്കും. അച്ഛൻ ദൂരസ്ഥലത്തേക്ക് പോകുമ്പോൾ രവിയോട് പല കാര്യങ്ങളും പറഞ്ഞേൽപിച്ചാണ് പോവുക. അതൊന്നും വീട്ടുകാര്യങ്ങളായിരുന്നില്ല. വെല്ലവും മുട്ടയുമാണ് പ്രധാനമായും രവി വാങ്ങിവയ്ക്കേണ്ട സാധനങ്ങൾ. വെല്ലം അച്ഛന്റെ മുറിയുടെ തെക്കുഭാഗത്തെ ജനൽപ്പടിയൽ വയ്ക്കണം. മുട്ട തെക്കുഭാഗത്തെ ജനൽപ്പടിയിലും. വെല്ലം ഉറുമ്പുകൾക്ക് തിന്നാനുള്ളതാണ്. മുട്ട ആർക്കായിരിക്കും? അത് വീട്ടിൽ അതിഥിയായ വരാറുണ്ടായിരുന്ന ചേരയ്ക്ക് കഴിക്കാനുള്ളതായിരുന്നു. കൂടാളിയിൽ എത്തിയ കാലത്ത് വീട്ടിനകത്ത് ചേരയെ കണ്ടാൽ ആദ്യമൊക്കെ ഞാൻ പേടിച്ചു വിറയ്ക്കുമായിരുന്നു. പിന്നെപ്പിന്നെ കണ്ടുകണ്ട് ചേരപ്പാമ്പും ആ വീട്ടിലെ ഒരംഗമായി മാറി.
ഭക്ഷണം കഴിക്കാൻ അച്ഛൻ സാധാരണ താഴേക്കിറങ്ങി വന്നിരുന്നില്ല. ഒരു കിണ്ണത്തിലാക്കി മുറിയുടെ വാതിൽപ്പടിക്കൽ കൊണ്ടുവയ്ക്കണം. രാവിലെ ഉറങ്ങിയെണീറ്റാൽ ജീരകക്കാപ്പി വേണം. അതും വാതിൽപ്പടിയിൽ കൊണ്ടുവയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. എഴുതുന്ന ദിവസങ്ങളിലാണെങ്കിൽ കൊണ്ടുഭക്ഷണം തൊട്ടുപോലും നോക്കാറില്ല. ഭാവനയും കാവ്യരസവും മനസ്സ് നിറച്ചുണ്ട ദിവസങ്ങളിൽ അച്ഛൻ വയറിന് അവധി കൊടുത്ത് എല്ലാം മറന്ന് ഇരിപ്പായിരിക്കും.
എഴുതുന്നതിനു മുമ്പ് അച്ഛൻ പതിവായി ചെയ്തിരുന്ന ചില ചടങ്ങുകളുണ്ടായിരുന്നു. പൂജാമുറിയിലെ മൂന്നു നിലവിളക്കുകളും കത്തിച്ചുവെച്ച് പ്രാർത്ഥിക്കുക എന്നതാണ് അതിന്റെ ആദ്യഘട്ടം. ഇടയ്ക്ക് മുറി വൃത്തിയാക്കാനും വിളക്കുകൾ തുടച്ചു വൃത്തിയാക്കാനുമല്ലാതെ പൂജാമുറിയിലേക്ക് ആർക്കും പ്രവേശനമുണ്ടായിരുന്നില്ല.
രാത്രിയിലാണ് മിക്കപ്പോഴും എഴുതാറുണ്ടായിരുന്നത്. മുകളിലെ അച്ഛന്റെ മുറിയുടെ നേരെ താഴത്തെ മുറിയിലാണ് അമ്മയും ഞാനും കിടക്കുന്നത്. എഴുതുന്ന ദിവസങ്ങളിൽ മുകൾ മുറിയിൽ തട്ടലും മുട്ടലുമൊക്കെ കേൾക്കാമായിരുന്നു. എഴുതാൻ പ്രയാസപ്പെടുന്ന സമയത്താണ് ശബ്ദങ്ങളുടെ പലവിധ കലമ്പലുകൾ കേൾക്കുക. വാതിലുകൾ വലിച്ചടക്കുന്ന വലിയ ശബ്ദം. ജനൽപ്പാളികൾ ചുമരിൽ തട്ടിത്തെറിക്കുന്ന ശബ്ദം. അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴുള്ള കാൽപ്പെരുമാറ്റത്തിന്റെ ശബ്ദം. ദണ്ഡനമസ്‌കാരം ചെയ്ത് തറയിൽ നെറ്റി മുട്ടിക്കുന്നതിന്റെയും പൊട്ടിക്കുന്നതിന്റെയും പലതരം ശബ്ദങ്ങൾ മച്ചിൻ പുറത്തുനിന്നു കേൾക്കാറുണ്ടായിരുന്നു. ശബ്ദം കേട്ടുതുടങ്ങുമ്പോൾ അർദ്ധരാത്രിയിൽ അമ്മ ഉറക്കത്തിൽ ഞെട്ടിയുണരും. ഉടനെ എഴുന്നേറ്റ് പടിഞ്ഞാറ്റയിൽ വിളക്കു തെളിച്ച് അമ്മ പ്രാർത്ഥനയിൽ മുഴുകും. ലളിതാ സഹസ്രനാമമോ ദേവീസ്തുതികളോ ചൊല്ലി അച്ഛനെപ്പോലെ അമ്മയും ഉറങ്ങാതെ നേരം വെളുപ്പിക്കും.
തല നിലത്തടിച്ചുകൊണ്ട് ചില രാത്രികാലങ്ങളിൽ അച്ഛൻ എഴുതിക്കൂട്ടുന്ന കവിതകൾക്കുപിന്നിൽ അച്ഛന്റെ വേദനയും അതോടൊപ്പം അമ്മയുടെ പ്രാർത്ഥനയും കൂടിയുണ്ടായിരുന്നു. ഇങ്ങനെ ഉണ്ടായിത്തീർന്ന കവിതകളുടെ പ്രതിഫലത്തിനു വേണ്ടിയാണ് അച്ഛൻ തെക്കും വടക്കുമുള്ള പത്രമാധ്യമങ്ങളുടെയും പ്രസാധകരുടെയും മുന്നിൽ ചെന്നു പലപ്പോഴും കൈനീട്ടി നിന്നത്. അമ്പതും നൂറും രൂപ കൊടുത്ത് പറഞ്ഞയക്കുകയും പലരും കവിതയുടെ പകർപ്പവകാശം സ്വന്തമാക്കുകയും ചെയ്തു.
അതിനിടെ കൂടാളി എൽ.പി സ്‌കൂളിൽ ഒരു താത്കാലികമായ ഒഴിവു വന്നു.
അച്ഛൻ എന്നെയും കൂട്ടി സ്‌കൂളിൽ ചെന്നു. ആദ്യമായി ഞാൻ ഒരു സ്‌കൂൾ അധ്യാപികയായി. അച്ഛന്റെ സ്‌കൂളിനോട് തൊട്ടടുത്തു തന്നെയായിരുന്നു എൽ.പി സ്‌കൂളും. കുറച്ചു ദിവസം അച്ഛന്റെ കൂടെ വരികയും പോവുകയും ചെയ്തു. അച്ഛനെ ആശ്രയിച്ചുള്ള വരവും പോക്കും പ്രയാസകരമായിരുന്നു.
സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ പറമ്പിലോ മറ്റുമായി ഏതെങ്കിലും പശുവിനെ കണ്ടാൽ പിന്നെ കുറെസമയം സ്വയം മറന്ന് അതിനെത്തന്നെ നോക്കിനിൽക്കുക അച്ഛന്റെ ഒരു ശീലമായിരുന്നു. അതുകൊണ്ടുതന്നെ അച്ഛന്റെ കൂടെ നടന്ന പല ദിവസങ്ങളിലും സ്‌കൂളിലെത്താൻ വൈകി. അച്ഛന് നേന്ത്രപ്പഴം ഇഷ്ടമായിരുന്നു. അമ്മ പറഞ്ഞതനുസരിച്ച് വെകുന്നേരം നേന്ത്രപ്പഴം കൂടി വാങ്ങിക്കും. പക്ഷെ അത് മിക്കപ്പോഴും വീട്ടിലെത്താറുണ്ടായിരുന്നില്ല. വഴിയിൽ പശുവിനെ കണ്ടാൽ മതി. അച്ഛൻ അതിന്റെ അടുത്തുചെന്ന് വാങ്ങിയ പഴമോരോന്നും അതിന്റെ വായിൽ വെച്ച് തീറ്റിച്ചുകൊടുക്കും. സ്വന്തം മക്കളെ അച്ഛനൊരിക്കലും ഇങ്ങനെ തീറ്റിച്ചിട്ടില്ല. അങ്ങനെയൊരു ഓർമ്മ എത്ര പരതിയിട്ടും ഇക്കാലത്തിനിടയിൽ മനസ്സിൽ തെളിഞ്ഞുവരുന്നില്ല. അച്ഛന്റെ ഈ പ്രകൃതം കാരണം പിന്നെപ്പിന്നെ സ്‌കൂളിലേക്കുള്ള വരവും പോക്കും തനിച്ചായി.
ഞാൻ കോണിപ്പടികളിറങ്ങാൻ ഒരുങ്ങുമ്പോൾ അച്ഛൻ ഉച്ചത്തിൽ പറഞ്ഞു, എനിക്കല്ല. ചോറിങ്ങോട്ട് കൊണ്ടുവരണ്ട. അതെടുത്ത് പറമ്പിലെ പശുവിന് കൊടുക്കൂ. ഞാൻ അച്ഛനെത്തന്നെ നോക്കി നിന്നു. ആരും രാവിലത്തെ ഭക്ഷണം കഴിച്ചിട്ടില്ല. വേറൊന്ന് ഉണ്ടാക്കാനുള്ള സമയവുമില്ല.
വീട്ടിലുള്ള സമയത്ത് തോട്ടുവക്കിലും പാടവരമ്പത്ത് ചെന്നു മണിക്കൂറുകളോളം അച്ഛൻ നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു ദിവസം രാവിലെ അച്ഛൻ എഴുതാനിരിക്കുകയായിരുന്നു. എന്നെ മുകളിലേക്ക് വിളിപ്പിച്ചു. ചെന്നപ്പോൾ ചോദിച്ചു, ചോറായോ?
രാവിലത്തെ ഭക്ഷണം അന്നൊക്കെ ചോറായിരുന്നു. അച്ഛൻ ഭക്ഷണം കഴിച്ചിട്ടില്ല. വിശക്കുന്നുണ്ടാവും എന്നുവിചാരിച്ച് ഞാൻ പറഞ്ഞു, ഇപ്പോ കൊണ്ടുവരാം.
ഞാൻ കോണിപ്പടികളിറങ്ങാൻ ഒരുങ്ങുമ്പോൾ അച്ഛൻ ഉച്ചത്തിൽ പറഞ്ഞു, എനിക്കല്ല. ചോറിങ്ങോട്ട് കൊണ്ടുവരണ്ട. അതെടുത്ത് പറമ്പിലെ പശുവിന് കൊടുക്കൂ.
ഞാൻ അച്ഛനെത്തന്നെ നോക്കി നിന്നു. ആരും രാവിലത്തെ ഭക്ഷണം കഴിച്ചിട്ടില്ല. വേറൊന്ന് ഉണ്ടാക്കാനുള്ള സമയവുമില്ല. ഞാൻ അങ്ങനെ ചിന്തിക്കുന്നതിനിടയിൽ അച്ഛൻ വീണ്ടും പറഞ്ഞു, പശുവതാ ആ തൊടിയിലുണ്ട് വേഗം ചെല്ല്.
ഞാൻ ഇറയകവരാന്തയുടെ ജനലിലൂടെ പുറത്തേക്ക് നോക്കി. അയൽ വീട്ടിലെ പശു. അത് എന്തിനോ അമറുന്നു.
അമ്മയോട് ചെന്നു ഒരു സ്വകാര്യം പറയുന്ന മട്ടിൽ കാര്യം പറഞ്ഞു. പക്ഷേ അമ്മയുടെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവമാറ്റവും കണ്ടില്ല. ഒന്നും പറയുകയോ ചോദിക്കുകയോ ചെയ്യാതെ അമ്മ ഒരു പഴകിയ പാത്രത്തിൽ ഉണ്ടാക്കിവെച്ച ചോറത്രയുമെടുത്തിട്ടു. കുറച്ച് കഞ്ഞിവെള്ളവും ചേർത്ത് അതുമായി പറമ്പിലേക്ക് നടന്നു. പശുവിന് അത് കുടിക്കാൻ കൊടുത്തു. പശു തലകുലുക്കി വാലാട്ടിക്കൊണ്ട് അതത്രയും നിമിഷവേഗത്തിൽ കുടിച്ചുതീർത്തു. അച്ഛൻ ജനൽപ്പടിയിൽ അതെല്ലാം നോക്കി നിൽക്കുകയും ചെയ്തു.
അമ്മ അരി കുതിർത്ത് അമ്മിയിലരച്ച് തേങ്ങയും പഞ്ചസാരയും ചേർത്ത് വിശപ്പിന് കഴിക്കാൻ അടയുണ്ടാക്കി തന്നു. കത്തുന്ന വിശപ്പിൽ കാത്തിരുന്ന് കാത്തിരുന്ന് കിട്ടുന്ന മധുരത്തിനാണ് ഏറ്റവും രുചിയുള്ളത് എന്നറിഞ്ഞത് അത്തരം അവസരങ്ങളിലായിരുന്നു.
അച്ഛന് അന്ന് ഒന്നും കഴിക്കാൻ വേണ്ടായിരുന്നു. അന്ന് മാത്രമല്ല പലപ്പോഴായി അച്ഛൻ ഇങ്ങനെ പറയാറുണ്ടായിരുന്നു. അപ്പോഴൊക്കെ അമ്മ ഉണ്ടാക്കി വച്ച ചോറും കഞ്ഞിവെള്ളവും ചേർത്ത് പലപ്പോഴായി തൊടിയിലേക്ക് നടന്നുപോയി. അച്ഛൻ ജനവാതിൽപ്പടിയിൽനിന്ന് ഇതെല്ലാം നോക്കിക്കാണുകയും മനസ്സിൽ പുതിയ കവിതയുടെ ഉറവതേടി നടക്കുകയും ചെയ്തു.
(തുടരും)