കൊണ്ടോട്ടിയിലെ പഴയ പള്ളി

മലപ്പുറത്തിന്റെചിദംബര രഹസ്യം

I'm of IrelandAnd the holy landOf IrelandAnd time runs on,Cries sheCome out of charityCome dance with in Ireland.- W. B. YEATS

ഭൈരവി ബ്രാഹ്മണി പരമഹംസർക്ക് ഉപദേശിച്ച ശ്രീവിദ്യ പോലെ അവൾ എനിക്ക് മലപ്പുറത്തിന്റെ ചിദംബര രഹസ്യം പറഞ്ഞുതന്നു.

നിന്റേത് ഒരു ഷാഡോ ലാന്റാണെന്നും ബ്രിട്ടന് ഐർലാൻറ്​ പോലെയാണ് മലയാളത്തിന് മലപ്പുറമെന്നും അവൾ പറഞ്ഞു.

ഗ്രീഷ്മമേ സഖീ നമുക്കൊരൂഷ്മള- ദീപ്തമാം മധ്യാഹ്നവേനൽ എത്രമേൽ സുഖം എത്രമേൽ ഹർഷം എത്രമേൽ ദുഃഖമുക്തി പ്രദാനം...
എന്ന് ഞാനൊരു അയ്യപ്പൻപാട്ടു പാടി.

കൊടുങ്ങല്ലൂരിൽ കാവുതീണ്ടിയ ദിനങ്ങൾ.
കുടുംബം കുട്ടിച്ചോറായ ആത്മരഹസ്യം.
ഇടനെഞ്ചിൽ പൂത്ത പ്രണയം.

വലിയ ഉയരമില്ലാത്ത മലനിരകളും അവയിൽ നിന്നുള്ള നീരൊഴുക്കുകളും അവയുടെ കരകളിലെ താഴ്വരകളിലെ ജീവിതവും സമശീതോഷ്ണമായ കാലാവസ്ഥയും സമൃദ്ധമായ മഴയും അറ്റമില്ലാത്ത ഊടുവഴികളും പച്ചമുറിയാത്ത കാർഷിക ഭംഗിയും തളം കെട്ടിക്കിടക്കുന്ന കാലവും.

‘‘ഐർ​​​​​​​ലാൻറ് പൂർണമായും കാർഷികമാണ്. ഭൂമിയാണ്​ ജീവിതം. ഇവിടുത്തെ ചലനങ്ങളുടെയും ആവേഗങ്ങളുടെയും മുഖ്യമഹത്തായ പ്രേരണാവസ്തുവായി ഭൂമി മാറി. ഏതുവിധേനയും എത്ര പാട്ടം നൽകിയാലും ഭൂമി കൈവശമാക്കുകയോ അല്ലെങ്കിൽ പട്ടിണിയോ അവർക്ക് തെരഞ്ഞെടുക്കേണ്ടിവന്നു. കൊടും പാട്ട വ്യവസ്ഥ.''

ഞാൻ നിനക്ക് ആരാണ് എന്ന ചോദ്യത്തിന്, നാം ഈ യുദ്ധത്തിലെ ഐറിഷ് സഖാക്കളാണ് എന്നു ഞാൻ പറഞ്ഞു.

അറ്റ്‌ലാന്റിക് വാണിജ്യ ഭൂപടത്തിന്റെ വെങ്കലയുഗ സമുദ്രയാന നെറ്റ്​വർക്കിൽ ഐർലാൻറും ഉൾപ്പെട്ടിരുന്നു. ഇതാണ് അവിടെ കെൽറ്റ് ഭാഷാ വംശങ്ങളെ രൂപപ്പെടുത്തിയത്. മലപ്പുറം മലയാളത്തിനുമുണ്ട് ഇത്തരം വഴക്കങ്ങൾ. വി.സി. ബാലകൃഷ്ണപണിക്കരുടെ വർണനകളിൽ മലപ്പുറത്തിന്റെ ഐറിഷ് പ്രകൃതിയുണ്ട്. പുലിക്കോട്ടിൽ ഹൈദ്രോസും മോയിൻകുട്ടി വൈദ്യരും മലപ്പുറം പ്രകൃതിയെ വർണ്ണിച്ചിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ ആധുനിക കാലവും ഐർലാൻറിന്​ മലപ്പുറവുമായി പങ്കുവയ്ക്കാനുണ്ട്. സാമ്രാജ്യത്വ സ്വഭാവത്തിലേക്ക് പരിണമിച്ച യൂറോപ്യൻ മുതലാളിത്തശക്തികൾ അധിനിവേശ സ്വഭാവമാർന്ന ഇടപെടലുകൾ ആദ്യമായി പരീക്ഷിക്കാൻ ശ്രമിച്ച പ്രദേശങ്ങൾ എന്ന നിലയിൽ മലപ്പുറം ചരിത്രത്തിന് ഐർലാൻറുമായി സമാനതകളുണ്ട്. ഇംഗ്ലീഷ് ഭാഷയ്ക്കും സംസ്‌കാരത്തിനും ഐർലാൻറ്​ എങ്ങിനെയാണോ സംഭാവനകൾ നൽകിയത് അപ്രകാരം മധ്യയുഗത്തിൽമലപ്പുറം പ്രദേശങ്ങൾ മലയാളത്തിന്റെ തായ്‌ത്തൊടിയായിരുന്നു. മുസ്​രിസിൽനിന്ന് പൊന്നാനിയിലേക്ക് വിദേശ വാണിജ്യ ഭൂപടം മാറിയ നാളുകൾ.

കാർഷിക പ്രശ്‌നങ്ങൾ കൊളോണിയൽവൽക്കരണവുമായി ചേർന്ന് പൊന്തിവന്ന പ്രതിരോധ പ്രസ്ഥാനങ്ങൾ, മതപരിഷ്‌കരണ പ്രവണതകളുമായി കണ്ണിചേർന്ന്, പാരമ്പര്യ ബുദ്ധിജീവി വിഭാഗങ്ങളുടെ പിന്തുണയിൽ വളർന്നുവികസിച്ച ഐറിഷ് ചരിത്രം മലപ്പുറത്തിന്റേതുമാണ്.

പ്രാചീന ശിലായുഗത്തോളം പഴക്കമുള്ള മനുഷ്യവാസം മലപ്പുറത്തിനും ചുറ്റുവട്ടങ്ങൾക്കും സ്വന്തമായുണ്ട്. മാനന്തവാടി കൊളഗപ്പാറ വഴി ‘എടക്കൽ ഗുഹ'യിലെത്തുന്ന വഴിദൂരത്തിൽ നിന്ന്, നാടുകാണി-ഗൂഡല്ലൂർ ചുരം വഴി മലപ്പുറത്തേക്കുള്ള ദൂരം ചെറുതാണ്. ഇക്കാര്യം പുരാവസ്തുഗവേഷകരും അടിവരയിടുന്നുണ്ട്. ബാബിലോണിയൻ ജൂതഗോത്രങ്ങളൂടെ ബി.സി 500 തൊട്ടുതുടങ്ങിയ യാത്രാപഥങ്ങൾ ഉൾക്കൊള്ളുന്ന, സിൽക് റൂട്ടിന്റെ വാലറ്റമായ ദക്ഷിണ മഹാപഥം, ശ്രാവണബലഗോണയും കുടകും സുൽത്താൻ ബത്തേരിയും കടന്ന് നിലമ്പൂരിലേക്കും മലപ്പുറത്തേക്കും തമിഴകത്തേക്കും നീളുന്നു. ഈ പ്രാചീനതകൾ മണ്ണൊരുക്കിയ ഇടത്തിൽ അറബി കച്ചവടഗോത്രങ്ങളും എട്ടാം നൂറ്റാണ്ടോടെ ഇസ്​ലാം നൽകിയ വെള്ളിവെളിച്ചത്തിൽ മുസ്​ലിം വണിക്കുകളും വന്നെത്തി. അങ്ങനെ ഐർലാൻറിനെ മലപ്പുറവുമായി കൂട്ടിക്കെട്ടിയുള്ള ഒരു പ്രണയസാധ്യത വി.വി. ഷാജുവിന്റെ കവിതകളിലെന്നപോലെ തെളിഞ്ഞുവന്നു. സ്‌കിസോഫ്രീനിയ ബാധിച്ചവരെപോലെ നീലസന്ദേശങ്ങൾ ലഭിച്ച ദിനങ്ങൾ. മോയിൻകുട്ടി വൈദ്യരുടെ ഇശലുകളിൽ ആടിയ ഐറിഷ് നൃത്തം.

കാർഷിക പ്രശ്‌നങ്ങൾ കൊളോണിയൽവൽക്കരണവുമായി ചേർന്ന് പൊന്തിവന്ന പ്രതിരോധ പ്രസ്ഥാനങ്ങൾ, മതപരിഷ്‌കരണ പ്രവണതകളുമായി കണ്ണിചേർന്ന്, പാരമ്പര്യ ബുദ്ധിജീവി വിഭാഗങ്ങളുടെ പിന്തുണയിൽ വളർന്നുവികസിച്ച ഐറിഷ് ചരിത്രം മലപ്പുറത്തിന്റേതുമാണ്.

മാനന്തവാടി കൊളഗപ്പാറ വഴി ‘എടക്കൽ ഗുഹ'യിലെത്തുന്ന വഴിദൂരത്തിൽ നിന്ന്, നാടുകാണി-ഗൂഡല്ലൂർ ചുരം വഴി മലപ്പുറത്തേക്കുള്ള ദൂരം ചെറുതാണ്

‘ഐർലാൻറിനുനേരെ ബ്രിട്ടീഷ് സാമ്രാജ്യം നടപ്പിലാക്കിയ കൊളോണിയൽ നയങ്ങളെത്തുടർന്ന് 1641- 52ൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ഭൂമി നഷ്ടപ്പെട്ട ഗോത്രമുഖ്യന്മാരും കത്തോലിക്കാ പുരോഹിതവർഗവും നേതൃത്വം നൽകിയ പ്രക്ഷോഭങ്ങളിൽ ഐറിഷ് കർഷകരായിരുന്നു ഭൂരിഭാഗവും പങ്കെടുത്തത്.
ഒരു ആംഗ്ലോ - ഐറിഷ് കുലീനവർഗം അക്കാലത്ത്​ രൂപം കൊണ്ടിരുന്നു.
അവർ ഇംഗ്ലീഷ് അധിനിവേശത്തെത്തുടർന്നുണ്ടായവരും ഐറിഷ് ഗോത്ര കുലീന വർഗവുമായി ബന്ധം പുലർത്തിയവരും പല ഐറിഷ് ആചാരങ്ങളും ശീലങ്ങളും സ്വാംശീകരിച്ച് സ്വന്തമാക്കിയവരുമായിരുന്നു. അവരും പ്രക്ഷോഭത്തിൽ പങ്കു കൊണ്ടു.1642 ഒക്ടോബറിൽ പ്രക്ഷോഭകാരികളിൽ കിൽകെന്നിയിൽ ഐറിഷ് കോൺഫെഡറേഷൻ രൂപീകരിച്ചു. തുടർന്ന് ഐർലാൻറിന്റെ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട പ്രാദേശിക ഐറിഷ് വിഭാഗവും ബ്രിട്ടണിലെ ചാൾസ് ഒന്നാമനുമായി ഒത്തുപോകുന്ന ലിബറലുകളായ ആംഗ്ലോ- ഐറിഷ് വരേണ്യവിഭാഗവും തമ്മിൽ ആശയസമരം പൊട്ടിപ്പുറപ്പെട്ടു. വരേണ്യവിഭാഗത്തിന്​ മേൽക്കൈ ലഭിച്ചു. തുടർന്ന് ചാൾസ് ഒന്നാമനുമായി സംഘടന കരാർ ഒപ്പിട്ടു.

സൗമ്യേന്ദ്രനാഥ ടാഗോർ മലബാർ പ്രക്ഷോഭങ്ങളുടെ കാർഷിക ഉള്ളടക്കം ഇതാദ്യമായി പുറത്തുകൊണ്ടുവന്നു. പിൽക്കാലത്ത്, കലാപങ്ങൾ പാരീസ് കമ്യൂണിനു തുല്യമെന്ന് എ.കെ.ജി പെരിന്തൽമണ്ണയിൽ പ്രസംഗിച്ചു. പ്രക്ഷോഭകാരികളിൽ നിന്ന് ആവേശം കൊള്ളാൻ ആഹ്വാനം ചെയ്​ത്​ ഇ.എം.എസ് എഴുതിയ പാർട്ടി കമ്യൂണിക്കെ പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനി ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടി.

ഇംഗ്ലണ്ടിൽ റോയലിസ്റ്റുകളുടെ നിഷ്‌കാസനത്തെ തുടർന്ന് പിൽക്കാലത്തെ ബൂർഷ്വാ റിപ്പബ്‌ളിക്കിന്റെ സംരക്ഷകപ്രഭുവായി മാറിയ ക്രോംവെൽ കടന്നുവന്നു. റോയലിസ്റ്റ് കലാപം അടിച്ചമർത്തുന്നതിന്റെ പേരിൽ ഐർലാൻറിനെ കൊളോണിയൽ കീഴടങ്ങലിലേക്കുനയിക്കുകയും ഭൂമി കയ്യേറുകയും ചെയ്യുന്ന പദ്ധതിയായിരുന്നു വാസ്തവത്തിൽ അത്. 1649-52ൽ പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തപ്പെട്ടു. പട്ടാളത്തെയും നഗരങ്ങളിലെ ജനങ്ങളെയാകെയും നശിപ്പിച്ചു. ഐറിഷുകാരെ കൂട്ടമായി അടിമകളാക്കി വെസ്​റ്റിൻറഡീസിലേക്കുവിട്ടു. ഐറിഷ് ഭൂമി കയ്യേറി അവ ഇംഗ്ലീഷ് ഭൂപ്രഭുകൾക്കു നൽകി. ക്രേംവെല്ലിന്റെയും പിൻഗാമികളുടെയും ഈ നടപടികൾ1660-ൽ ഇംഗ്ലീഷ് അരിസ്റ്റോക്രസി പുനഃസ്ഥാപിക്കുന്നതിലേക്കു നയിച്ചു.

1688-89ൽ ഇംഗ്ലണ്ടിൽ ഗ്ലോറിയസ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടതിനെതുടർന്നാണ് 1689-91ൽ ഐർലണ്ടിൽ മൂന്നാം ഘട്ട പ്രക്ഷോഭമാരംഭിച്ചത്. ഗ്ലോറിയസ് വിപ്ലവത്തെ തുടർന്ന് ഇംഗ്ലണ്ടിൽ ജെയിംസ് രണ്ടാമൻ സ്റ്റുവർട്‌സിന്റെ ഭരണകൂടം അട്ടിമറിക്കപ്പെട്ടു. ഓറഞ്ചിലെ വില്യം മൂന്നാമന്റെ കീഴിൽ ഒരു ബൂർഷ്വാ- ഭൂപ്രഭു ഭരണഘടനാ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടു. കൊളോണിയൽ ഭരണത്തോട് അതൃപ്തമായ ഐർലാൻറിലെ കത്തോലിക്കാ വരേണ്യവിഭാഗം ജനങ്ങളുടെ പിന്തുണയോടെ വില്ല്യമിന്റെ കൊളോണിയൽ വാഴ്ചക്കെതിരെ തിരിഞ്ഞു. നേരത്തെ പിടിച്ചെടുക്കപ്പെട്ട എസ്റ്റേറ്റുകൾ തിരികെ പിടിക്കാനും രാഷ്ട്രീയവും മതപരവുമായ അസമത്വത്തിനെതിരെയും പോരാടി. സ്ഥാനം നഷ്ടപ്പെട്ട ജെയിംസ് രണ്ടാമൻ സ്റ്റുവർട്ട്​ ഐർലാൻറിൽ അഭയം തേടിയിരുന്നു. തന്റെ കിരീടം തിരിച്ചുപിടിക്കാൻ ഐറിഷ് പ്രക്ഷോഭത്തെ അദ്ദേഹം ഉപയോഗിച്ചു. സ്റ്റുവർട്ട്​ സമരത്തിന്റെ നായകസ്ഥാനത്തേക്കുവന്നു. എന്നാൽ പിന്തിരിപ്പൻ ജാക്കബൈറ്റുകളും ഐറിഷ് ദേശവാദികളും തമ്മിലുള്ള ആശയസമരം പ്രക്ഷോഭകാരികളെ ദുർബലപ്പെടുത്തി. വാശിയോടെയുള്ള പ്രതിരോധം അവസാനം പരാജയപ്പെട്ടു.

1798 ലെ ഐറിഷ് കലാപം / Illustration: Winhill

ലാൻറിന്റെ ദേശീയവികാരങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഫലമായിരുന്നു 1798 ലെ പ്രക്ഷോഭം. 18-ാം നൂറ്റാണ്ടിലെ അമേരിക്കൻ ഫ്രഞ്ച് ബൂർഷ്വാ വിപ്ലവങ്ങളുടെ ഫലമായുള്ള വിമോചന പ്രസ്ഥാനമായിരുന്നു അത്. ഐറിഷ് ബൂർഷ്വാ വിപ്ലവകാരികളായിരുന്നു അത് ആസൂത്രണം ചെയ്തത്. തിയോബാൾഡ് വോൾഫ് ടോണും എഡ്വാർഡ് ഫിറ്റ്​സ്‌ ജെറാൾഡും ചേർന്ന് 1791ൽ ബെൽഫാസ്റ്റിൽ യുനൈറ്റഡ് ഐറിഷ് മെൻ എന്ന പൈതൃകാഭിമാന സംഘം രൂപീകരിച്ച്​ സ്വതന്ത്ര ഐറിഷ് റിപ്പബ്‌ളിക്കിനുവേണ്ടി സമരം പ്രഖ്യാപിച്ചു. പ്രക്ഷോഭം 1798 മെയ് 23 മുതൽ ജൂൺ 17 വരെ നിലനിന്നു. പ്രക്ഷോഭകാരികൾ ഭൂരിഭാഗവും കർഷകരും പട്ടണത്തിലെ ദരിദ്രരുമായിരുന്നു. 1798 ആഗസ്റ്റ് - സെപ്തംബർ മാസത്തിൽ ഐറിഷ് ദേശവാദികൾക്കുവേണ്ടി ഒരു ഫ്രഞ്ച് സേന രംഗത്തെത്തിയതോടെ പ്രക്ഷോഭം കൊണാട്ടിന്റെ വിവിധ പ്രദേശങ്ങളിലേക്കു വ്യാപിച്ചു. ഇംഗ്ലീഷ് ഭരണാധികാരികൾ ശക്തമായ പ്രതിനടപടികൾ നടത്തി. എല്ലാ നേതാക്കളെയും വധിച്ചു. 1801ൽ ആംഗ്ലോ ഐറിഷ് യൂണിയൻ സ്ഥാപിച്ചു.

മലബാർ പ്രക്ഷോഭകാരികൾ മുന്നോട്ടുവെച്ച വെറും പാട്ട കുടിയാന്മാരുടെ ഭൂപ്രശ്‌നം മുപ്പതുകളിൽ കമ്യൂണിറ്റ് പാർട്ടി ഏറ്റെടുത്തു. വടക്കേ മലബാറിൽ കമ്യൂണിസ്​റ്റ്​ പാർട്ടി കർഷകരുടെ ഫർക്കകൾ രൂപീകരിച്ചു. കയ്യൂരും കരിവള്ളൂരും ഒഞ്ചിയവും മുനമ്പവും സംഭവിച്ചു.

ഐർലാൻറിൽ ഫിയാന എന്നറിയപ്പെട്ട വിപ്ലവഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രക്ഷോഭങ്ങൾ മുൻകാലത്തെ പ്രക്ഷോഭങ്ങളിൽ നിന്ന് എങ്ങിനെ വ്യത്യസ്തമാണെന്ന് മാർക്‌സ് എഴുതുന്നു: ‘യഥാർത്ഥത്തിൽ ഈ രഹസ്യ സംഘടന ഐറിഷ് അമേരിക്കക്കാരിൽ നിന്നുണ്ടായി വന്നതാണ്. എന്നാൽ ഐർലണ്ടിൽ അത്​ വേരുപിടിച്ചു, ജനങ്ങളിലും താഴേക്കിടയിലുള്ള വിഭാഗങ്ങളിലും. അതാണതിന്റെ മൗലികത നിശ്ചയിച്ചത്. നേരത്തെയുള്ള പ്രക്ഷോഭങ്ങളിലെല്ലാം വരേണ്യവർഗത്തെയോ മധ്യവർഗത്തെയോ പ്രതിനിധീകരിക്കുന്ന കത്തോലിക്കാ പള്ളി നേതൃത്വത്തെയാണ് ജനങ്ങൾ പിന്തുടർന്നത്. ക്രോംവെല്ലിനെതിരെ ആംഗ്ലോ - ഐറിഷ് മുഖ്യന്മാരും പുരോഹിതന്മാരും. ഉൾസ്റ്ററിലെ പ്രൊട്ടസ്റ്റൻറ്​ റിപ്പബ്ലിക്കൻസ് ആയിരുന്നു 1778 ലെ വിപ്ലവത്തിന്റെ നേതൃത്വം. ഒടുവിൽ, 19ാം നൂറ്റാണ്ടിൽ ബൂർഷ്വാ ഒകോണലിനെ കത്തോലിക്ക പുരോഹിതർ പിന്തുണച്ചു. 1798 ലേതൊഴികെ എല്ലാ പ്രക്ഷോഭങ്ങളിലും കത്തോലിക്ക പുരോഹിതൽ നേതൃത്വപരമായ പങ്കു വഹിച്ചു. ഇത്തവണ കത്തോലിക്കാ പുരോഹിതർ ഫെനിയാനിസത്തിനെതിരെ നിരോധനം പുറപ്പെടുവിച്ചു. ഒടുവിൽ തങ്ങൾ ജനങ്ങളിൽ നിന്ന് പൂർണമായി ഒറ്റപ്പെട്ടു എന്നു കണ്ടപ്പോഴാണ് അവർ നിരോധനം പിൻവലിച്ചത്.'​​​​​​​

സൗമ്യേന്ദ്രനാഥ് ടാഗോർ / Photo: Wikimedia

ഖിലാഫത്തിൽ പര്യവസാനിച്ച തെക്കെ മലബാറിലെ കാർഷിക പ്രക്ഷോഭങ്ങളുടെ സ്വഭാവവും ഈ നിലയിൽ ഐർലാൻറിന്റെ സങ്കീർണ ചരിത്രം ഓർമിപ്പിക്കുന്നതാണ്.അത്​സ്വാഭാവികവുമാണ്. ദേശീയ വിമോചന പോരാട്ടമായി വികസിച്ച എല്ലാ വിപ്ലവ മുന്നേറ്റങ്ങൾക്കും ഐർലാൻറ്​ മുമ്പേ നടന്നു. അതുകൊണ്ടാണ് റഷ്യയെക്കാളും മാർക്‌സും എംഗൽസും ഐർലാൻറിൽ തങ്ങളുടെ ശ്രദ്ധ വെച്ചത്. മാർക്‌സിന്റെ കുറിപ്പുകളും കത്തിടപാടുകളും മൂലധനത്തിലെ വിശകലങ്ങളും എംഗൽസിന്റെ പൂർത്തീകരിക്കാത്ത ഐർലാൻറ്​ ചരിത്രവും ഇതിനു നിദർശം. അക്കാലത്തെ എല്ലാ വിമോചന പോരാട്ടങ്ങളെയും ബുദ്ധിജീവികളെയും ഐർലാൻറ്​ പ്രക്ഷോഭകാരികൾ സ്വാധീനിച്ചിരുന്നു എന്നർത്ഥം.

പാരമ്പര്യ ബുദ്ധിജീവി വിഭാഗങ്ങൾ എന്ന് ഗ്രാംഷി വിശേഷിപ്പിക്കുന്ന പരമ്പരാഗത മതപുരോഹിത വർഗങ്ങൾ കമ്യൂണിസ്റ്റ് പൂർവ കാർഷിക കലാപങ്ങളിൽ നൽകിയ നേതൃത്വം മലബാറിൽ ഐർലാൻറിനു സമാനമായിരുന്നുവെന്നും കാണാം. 1916-21 കാലത്ത് ഐറിഷ് റിപ്പബ്‌ളിക്കൻ ആർമിയുടെ സ്വഭാവം കൈകൊണ്ട വിപ്ലവ മുന്നണികൾ വിഘടനത്തിലൂടെയും വേറിട്ടുപോകലുകളുടെയും പിൽക്കാല ലെനിസ്റ്റ് - സ്റ്റാലിനിസ്റ്റ് സംഘടനാമുറകൾക്ക് മുൻപാട്ട്​ പാടിയ കോകിലങ്ങളായി മാറി.

ഈ പശ്ചാത്തലത്തിലാണ് ലോകത്തിലെ കാർഷിക പ്രക്ഷോഭങ്ങളെക്കുറിച്ച് പഠിക്കാൻ കമ്യൂണിസ്റ്റ് ഇന്റർനാഷണൽ ഘടകങ്ങളോട് ആഹ്വാനം ചെയ്തത്. ഇവിടെ ഈ ദൗത്യമേറ്റെടുത്ത സൗമ്യേന്ദ്രനാഥ ടാഗോർ മലബാർ പ്രക്ഷോഭങ്ങളുടെ കാർഷിക ഉള്ളടക്കം ഇതാദ്യമായി പുറത്തുകൊണ്ടുവന്നു. പിൽക്കാലത്ത്, കലാപങ്ങൾ പാരീസ് കമ്യൂണിനു തുല്യമെന്ന് എ.കെ.ജി പെരിന്തൽമണ്ണയിൽ പ്രസംഗിച്ചു. പ്രക്ഷോഭകാരികളിൽ നിന്ന് ആവേശം കൊള്ളാൻ ആഹ്വാനം ചെയ്​ത്​ ഇ.എം.എസ് എഴുതിയ പാർട്ടി കമ്യൂണിക്കെ പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനി ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടി. മലബാർ പ്രക്ഷോഭകാരികൾ മുന്നോട്ടുവെച്ച വെറും പാട്ട കുടിയാന്മാരുടെ ഭൂപ്രശ്‌നം തുടർന്ന്, മുപ്പതുകളിൽ കമ്യൂണിറ്റ് പാർട്ടി ഏറ്റെടുത്തു. വടക്കേ മലബാറിൽ കമ്യൂണിസ്​റ്റ്​ പാർട്ടി കർഷകരുടെ ഫർക്കകൾ രൂപീകരിച്ചു. കയ്യൂരും കരിവള്ളൂരും ഒഞ്ചിയവും മുനമ്പവും സംഭവിച്ചു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാറിലേക്കു നയിച്ച
ഈ പ്രക്ഷോഭങ്ങൾക്ക് ഐറിഷ് പ്രക്ഷോഭകാരികളെപ്പോലെ മലപ്പുറം
മുൻപാട്ടു പാടി.

അങ്ങനെ മലയാള മുഖ്യധാരയ്ക്ക് ഭാഷ കൊണ്ടും സംസ്‌കൃതി കൊണ്ടും പൗരാണികത കൊണ്ടും, പ്രതിരോധചരിത്രവും പ്രക്ഷോഭ പാരമ്പര്യവും കൊണ്ടും മുമ്പേ പറന്ന മലപ്പുറം, ബ്രിട്ടന്​ ഐർലാൻറ്​ പോലെ സംസ്‌ക്കാരത്തിന്റെയും ചരിത്രത്തിന്റെയും ഉറവിടമായിരിക്കുമ്പോൾ തന്നെ, ഒരു ‘നിഴൽഭൂമിയായി'ത്തീർന്നു. ഒരു ഉപമയായി മാറി.

അവൾ ചെവിയിൽ പറഞ്ഞ പ്രണയമന്ത്രത്തിന് രാഷ്ട്രീയ അന്തർഗതങ്ങളുണ്ടായിരുന്നു.

I am of IrelandAnd of the holy realmOf IrelandGentle folk, I pray theeFor the sake of saintly charity Come dance with mein Ireland- Anonymous medieval Irish Lyric.​▮

(തുടരും)

Comments