ടി.ജെ.എസ് ആശാൻ…

‘‘ടി. ജെ. എസ്. ആശാനെ രണ്ടു മൂന്നു തവണയേ ഞാൻ കണ്ടിട്ടുള്ളൂ. നാണപ്പൻ എപ്പോഴും പറയാറുണ്ടായിരുന്ന ചിലരിൽ ഒരാളായിരുന്നു ആശാൻ’’- ടി.ജെ.എസ്. ജോർജ്ജിനെക്കുറിച്ചുള്ള ഓർമ പങ്കുവെക്കുന്നു, പ്രഭ പിള്ള.

ടി. ജെ. എസ്. ജോർജിന്റെ മരണവാർത്ത കേട്ടപ്പോൾ പെട്ടെന്ന് ഓർത്തത്, എന്റെ ഭർത്താവ് എം. പി നാരായണപിള്ള (നാണപ്പൻ) പറഞ്ഞുകേട്ട ഹോങ്കോങ് ജീവിതമാണ്. ആ കൂട്ടിലെ മിക്കവരും ഇന്നീ ലോകത്തിലില്ല. നാണപ്പന്റെ അന്നത്തെ ഡൽഹി - ഹോങ്കോങ് ജീവിതത്തിലെ സുഹൃദ്ബന്ധങ്ങൾ എനിക്ക് പുതുമയായിരുന്നു. അത്തരം ബന്ധങ്ങൾ മനസിലാക്കാൻ തക്ക സുഹൃത്തുക്കൾ എനിക്കുണ്ടായിട്ടില്ല. ഒരേ വീട്ടിലെ അടുത്ത കുടുംബാംഗങ്ങൾ പോലെയായിരുന്നു ആ ബന്ധങ്ങൾ.

ടി. ജെ. എസ്. ആശാനെ രണ്ടു മൂന്നു തവണയേ ഞാൻ കണ്ടിട്ടുള്ളൂ. നാണപ്പൻ എപ്പോഴും പറയാറുണ്ടായിരുന്ന ചിലരിൽ ഒരാളായിരുന്നു ആശാൻ.

സമകാലിക മലയാളം തുടങ്ങുന്ന സമയം നാണപ്പനുമായി ചർച്ചയുണ്ടായിരുന്നു, ജയചന്ദ്രൻ നായരെ മാസികയുടെ എഡിറ്ററാക്കുന്നത് നന്നായിരിക്കുമെന്ന നാണപ്പന്റെ അഭിപ്രായമൊക്കെ കേട്ടിരുന്നു (അതിനെക്കുറിച്ച് കൂടുതൽ കേട്ടത് നാണപ്പന്റെ മരണശേഷമാണ്. ജീവിതത്തിൽ കുടുംബഇടപെടൽ അധികം വേണ്ടെന്നതുകൊണ്ടാകാം, പല കാര്യങ്ങളും ഒരു കഥ പോലെ പറയുന്നതിൽ കൂടുതൽ വീട്ടിൽ ചർച്ചാവിഷയമാവാറില്ല).

ടി. ജെ. എസ്. ആശാനെ രണ്ടു മൂന്നു തവണയേ ഞാൻ കണ്ടിട്ടുള്ളൂ. നാണപ്പൻ എപ്പോഴും പറയാറുണ്ടായിരുന്ന ചിലരിൽ ഒരാളായിരുന്നു ആശാൻ.
ടി. ജെ. എസ്. ആശാനെ രണ്ടു മൂന്നു തവണയേ ഞാൻ കണ്ടിട്ടുള്ളൂ. നാണപ്പൻ എപ്പോഴും പറയാറുണ്ടായിരുന്ന ചിലരിൽ ഒരാളായിരുന്നു ആശാൻ.

ബാംഗ്ലൂരിൽ ഒരവധിക്ക് പോയപ്പോഴാണ് ഞാൻ ആശാന്റെ വീട്ടിൽ പോയത്. ആശാന്റെ ഭാര്യ അമ്മുചേച്ചിയും എന്റെ അനിയൻ അജിയും (ബാംഗ്ലൂരിലെ അമ്മുചേച്ചിയുടെ അക്കൗണ്ടുള്ള ബാങ്കിലെ മാനേജരായിരുന്നു) നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. നാണപ്പന്റെ അളിയൻ എന്ന് അമ്മുചേച്ചിയുടെയും നാണപ്പന്റെ ഉറ്റസുഹൃത്ത് ആശാൻ എന്ന് അജിയുടെയും മനസ്സായിരുന്നു ആ അടുപ്പം. ഞങ്ങളെല്ലാവരും ആശാന്റെ വീട്ടിൽ ഒത്തുകൂടി ഭക്ഷണശേഷമാണ് പിരിഞ്ഞത്. ആശാന് ഏറെ പറയാനുണ്ടായിരുന്നത് പത്രപ്രവർത്തകനായിരുന്ന എന്റെ അമ്മാമൻ സി.പി. രാമചന്ദ്രനെ (ഏട്ടമാമ) കുറിച്ചായിരുന്നു. ഏട്ടമാമയുടെ ഒരു നല്ല ജീവചരിത്രമില്ല എന്നതായിരുന്നു ആശാന്റെ വിഷമം. പിന്നെ സ്വാഭാവികമായും നാണപ്പനെ കുറിച്ചും ഗോപാലൻ ചേട്ടനെ കുറിച്ചും (ഹോങ്കോങിലുണ്ടായിരുന്ന എം.പി ഗോപാലൻ) സംസാരം നീണ്ടു.

പിന്നീടൊരിക്കൽകൂടി കോയമ്പത്തൂരിലെ അവരുടെ ഫ്ലാറ്റിൽ വെച്ച് വീണ്ടും കാണാനിടയായി. ആശാന്റെ മരണം കേട്ടപ്പോൾ അതൊക്കെ വീണ്ടും മനസ്സിലെത്തി. ഈ വയസ്സുവരെ എഴുതിയും വായിച്ചും ജീവിതം സാർത്ഥകമാക്കിയ ടി. ജെ.എസ്. ജോർജ് ആശാനും ഒടുവിൽ യാത്രയായി.


Summary: Prabha Pillai remembers T.J.S. George, the legendary journalist, editor, and author.


പ്രഭ പിള്ള

ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്‌ലിയിൽ കോപ്പി എഡിറ്ററായിരുന്നു. ഓർമകൾ മഹാനഗരത്തിൽ, വേർപാടിന്റെ പുസ്തകം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments