ഒരിക്കൽ ഫറോക്ക് സ്റ്റേഷനിൽ നിന്ന് വിട്ട ഉടനെ ട്രെയിൻ ചെയിൻ ബുള്ള് ചെയ്ത് നിറുത്തി. ഒരു സ്ത്രീ ലാസ്റ്റ് മിനിറ്റിൽ ഓടിക്കയറി. അപ്പോൾ സ്ലിപ്പ് ചെയ്ത് പ്ലാറ്റ്ഫോമിൽ വീണു. ഗാർഡ് ഉടനെ ഡെയിഞ്ചർ സിഗ്നൽ കാണിച്ച് ട്രെയിൻ നിറുത്തി. വലിയ അപകടമൊന്നും പറ്റിയില്ല. ട്രെയിൻ പോയത് ഏഴ് മിനിറ്റ് വൈകി. ഈ ഒറ്റക്കാരണം കൊണ്ട് 10 വണ്ടികൾ 25 മിനിറ്റ് മുതൽ 50 മിനിറ്റ് വരെ ലേറ്റായി. ഇത് വണ്ടിയിൽ ഇരിക്കുന്നവർക്ക് മനസിലാവില്ല. അവർ കരുതും കൺട്രോളർ സെൻസില്ലാത്ത ആളാണെന്ന് ടി.ഡി. രാമകൃഷ്ണന്റെ റെയിൽവേ സർവ്വീസ് സ്റ്റോറിയിലെ ട്രെയിൻ വൈകൽ അനുഭവം.