‘എന്റെ ഗോഡ്ഫാദറായിരുന്നു ചാത്തുണ്ണി സാർ’- ഐ.എം. വിജയൻ

ഇന്ന് അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പ്രമുഖ കോച്ചുമായ ടി.കെ. ചാത്തുണ്ണിയെ അദ്ദേഹത്തിന്റെ ശിഷ്യൻ കൂടിയായ ഐ.എം. വിജയൻ ഓർക്കുന്നു.

ന്റെ ആദ്യത്തെ കോച്ചായിരുന്നു ചാത്തുണ്ണി സാർ. ഞാൻ സ്പോർട്സ് കൗൺസിലിൽ കോച്ചിംഗിനുവരുമ്പോൾ സാറായിരുന്നു കോച്ച്. മൂന്നു കൊല്ലം കഴിഞ്ഞ് സാറാണ് എന്നെ കേരള പൊലീസിലേക്കു വിട്ടത്. 1990-ലാണ് ഞങ്ങൾ, കേരള പൊലീസ് ടീം ഫെഡറേഷൻ കപ്പ് വിജയിക്കുന്നത്. ആ ടീമിന്റെ കോച്ച് ചാത്തുണ്ണി സാറായിരുന്നു. അക്കാലത്ത് കേരളത്തിലെ കുറെ മേജർ ടൂർണമെന്റുകളൊക്കെ ചാത്തുണ്ണി സാറിന്റെ കോച്ചിംഗിൽ ഞങ്ങൾ ജയിച്ചു. കൊൽക്കത്തയിൽ സാറിന് വലിയ പേരാണ്. മോഹൻബഗാന്റെ കോച്ചായി ആ ടീമിനെ നാഷനൽ ലീഗിൽ ജയിപ്പിച്ചു. ചർച്ചിൽ ബ്രദേഴ്‌സിന്റെയും സാൽഗോക്കറിന്റെയും കോച്ചായിരുന്നു. ബ്രൂണോ കുട്ടീഞ്ഞോയുടെയൊക്കെ കോച്ചായിരുന്നു. നല്ലൊരു കോച്ചും നല്ലൊരു വ്യക്തിയുമാണ്. അവസാനകാലം വരെ അദ്ദേഹവുമായി നല്ല ബന്ധവുമുണ്ടായിരുന്നു. എന്റെ ഗോഡ് ഫാദർ പോലെയാണ് അദ്ദേഹം.

Comments