എന്നെങ്കിലും എന്റെ ഈ വാക്കുകൾ ഒരു പുസ്തക രൂപത്തിലാവുമ്പോൾ അതുമായി ഞാൻ നിന്നെ തേടി വരും. നിനക്കത് തന്ന് നിന്റെ കാൽക്കൽ ഞാൻ കമിഴ്ന്ന് വീഴും. നിനക്ക് എന്നോട് പൊറുക്കാൻ കഴിയും. എത്രയോ പേർ പൊറുത്ത് തന്ന ജീവിതമാണ് എന്റെത് . എത്രയോ പേരുടെ കരുണയാണ് എന്റെ ഈ ജീവിതം.
ഏത് ദുർഗന്ധത്തെയും വെറും ഗന്ധമാക്കാനും പിന്നെ സുഗന്ധമാക്കാനും ജീവിതത്തിനുകഴിയും എന്ന് ഞാൻ പഠിച്ചതും കുറുക്കൽകുണ്ടിലെ ആ ഒന്നര വർഷക്കാലത്തെ ജീവിതത്തിലാണ്. അതിനുമുമ്പ് ഒരു കുഞ്ഞിന്റെ തീട്ടം കോരാനോ ചന്തി കഴുകി കൊടുക്കാനോ എനിക്ക് അറിയുമായിരുന്നില്ല.
മറിയാത്താന്റെ ഒന്നര വയസ്സുകാരി മകളെ കക്കൂസിൽ ഇരുത്തിയാൽ ഇരിക്കില്ല. അവളവിടെ നിന്ന് അരിച്ചരിച്ച് മുൻവശത്തെ മുറ്റത്തെത്തും, എന്നിട്ട് ഒരിടത്ത് കുറച്ച് തൂറി ചന്തിയിലാകെ തീട്ടം പുരട്ടി , പിന്നെ മറ്റൊരിടത്തേക്ക് മാറിയിരുന്ന് കുറച്ചും കൂടി തൂറിയങ്ങനെ മുന്നേറും. പ്ലാവില കൊണ്ട് തീട്ടം കോരി കോരി ഞാൻ അവളുടെ പിന്നാലെ നടക്കും. അവൾ ഒരിടത്ത് തന്നെ ഇരുന്ന് തൂറുന്നതായിരുന്നു അക്കാലത്തെ എന്റെ ഏറ്റവും വലിയ സ്വപ്നം.
തൂറലൊക്കെ കഴിഞ്ഞാൽ വിജയഭാവത്തിൽ അവളെന്നെ നോക്കി ചിരിക്കും.
ആ ചിരിയിൽ അതുവരെ കോരിയെറിഞ്ഞ തീട്ട പ്ലാവിലകളെ ഞാൻ മറക്കും. അവളെ കോരിയെടുത്ത് ചോലയുടെ വക്കത്ത് കൊണ്ടിരുത്തി, വെള്ളം മുക്കിയെടുത്ത് ഞാനവളുടെ ചന്തി കഴുകി കൊടുക്കും. എനിക്കുള്ളതുപോലെ മൂത്രമൊഴിക്കാൻ ഒരു ദ്വാരവും തൂറാൻ മറ്റൊരു ദ്വാരവും അവൾക്കും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു. അവളെ പല്ലുതേപ്പിക്കുന്നതും, കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമൊക്കെ എന്റെ ജോലിയായിരുന്നു കുറുക്കൻ കുണ്ടിൽ ഞാൻ ഇഷ്ടത്തോടെ ചെയ്ത ഒരേ ഒരു ജോലി അവളെ പരിപാലിക്കുക എന്നതായിരുന്നു.
മടിയിലിരുത്തി ഞാനവൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ എന്റെ കഴുത്തിൽ കയ്യിട്ട് എഴുന്നേറ്റ് നിന്ന് അവൾ എന്റെ മുലയിൽ ചുണ്ടു ചേർത്തു. വല്ലാത്തൊരു ഇക്കിളിയാണ് അപ്പോൾ എനിക്കുണ്ടായത്. എന്റെ ദേഹത്തെ രോമങ്ങളെല്ലാം എഴുന്നങ്ങനെ നിന്നു.
കുളിപ്പിച്ച്, ഉടുപ്പണിയിച്ച്, മുഖത്ത് പൗഡറിട്ട്, കണ്മഷിക്കൂടിൽ നിന്ന് തീപ്പെട്ടിക്കൊള്ളി കൊണ്ട് കറുപ്പ് തൊട്ട് കണ്ണെഴുതിച്ച്, കവിളിൽ വലിയൊരു പൊട്ടും തൊടുവിച്ച്, തൊട്ടിലിൽ കിടത്തി തമിഴ് പാട്ടുകൾ പാടി അവളെ ഉറക്കുമ്പോൾ എനിക്ക് അറിയില്ലായിരുന്നു എന്റെയുള്ളിലും ഒരു അമ്മത്തമുണ്ടെന്ന്... എല്ലാ പുരുഷനിലും ഏറിയും കുറഞ്ഞും ഒരു സ്ത്രീ ഉണ്ടെന്ന്... എന്റെ നെഞ്ചോട് അവളെ ചേർത്തുപിടിച്ച് എന്റെ മുലക്കണ്ണുകൾ ഞാനവളുടെ ഇളം ചുണ്ടിന് കൊടുക്കുമായിരുന്നു. അവളാണ് ആ മുലകുടി ആദ്യം തുടങ്ങിവെച്ചത് ഒരിക്കൽ മടിയിലിരുത്തി ഞാനവൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ എന്റെ കഴുത്തിൽ കയ്യിട്ട് എഴുന്നേറ്റ് നിന്ന് അവൾ എന്റെ മുലയിൽ ചുണ്ടു ചേർത്തു. വല്ലാത്തൊരു ഇക്കിളിയാണ് അപ്പോൾ എനിക്കുണ്ടായത്. എന്റെ ദേഹത്തെ രോമങ്ങളെല്ലാം എഴുന്നങ്ങനെ നിന്നു.
മറിയാത്ത അവൾക്ക് മുല കൊടുക്കുന്നത് അപൂർവമായേ ഞാൻ കണ്ടിട്ടുള്ളൂ. കണ്ടപ്പോഴൊക്കെ അവരെന്റെ മുമ്പിൽ ഇരുന്നാണ് മുല കൊടുത്തത്. കുപ്പായത്തിന്റെ കുടുക്കുകൾ അഴിച്ച്, ബ്രാ ഇടാത്ത വലിയ മുലകളെ പുറത്തേക്കെടുത്ത് അതിന്റെ വയലറ്റ് നിറമുള്ള കണ്ണുകൾ കുട്ടിയുടെ ഇളം ചുണ്ടിലേക്ക് തിരുകി അവർ മുല കൊടുക്കും. ഞാൻ കൗതുകത്തോടെ അത് നോക്കിയിരിക്കും.
‘അത്ർപ്പം കണ്ട് നിക്കാതെ പണിയെട്‌ക്കെടാ....', അവർ പറയും.
ഒന്നുങ്കിൽ ഞാൻ അടുപ്പ് ഊതുകയാവും, ഇല്ലെങ്കിൽ പാത്രം കഴുകുകയാവും. വടക്കിനിയിലെ അരത്തിണ്ടിലിരുന്ന് അവർ എനിക്ക് നിർദ്ദേശങ്ങൾ തരുന്നുണ്ടാവും. എത്ര നോക്കണ്ട എന്ന് കരുതിയാലും കുഞ്ഞിന്റെ വായ തൊടാത്ത മറ്റേ മുലയിൽ എന്റെ കണ്ണുകൾ ഉടക്കി നിൽക്കും. എന്റെയുള്ളിൽ മുലകൾ കാണാൻ കൊതിക്കുന്ന ഒരു പുരുഷനുണ്ടെന്ന് അവർ അറിഞ്ഞിരുന്നോ ആവോ... അറിഞ്ഞിരുന്നെങ്കിൽ പോലും ഒരു കുട്ടിയെന്ന നിലയ്ക്ക് അവർ എന്നെ ക്രൂരമായി അവഗണിക്കുകയായിരുന്നു. എന്നെ മുമ്പിലിരുത്തി ദേഹത്ത് ഒരു നൂലിഴ പോലുമില്ലാതെ അവർ ചോലയിൽ നീന്തിക്കുളിച്ചു.
പുറം തേച്ചു കൊടുക്കാനെന്നും പറഞ്ഞാണ് എന്നെ അവിടെ പിടിച്ചിരുത്താറ്. ചോലയിലെ നീല ജലത്തിൽ ആ ശരീരം അതിന്റെ എല്ലാ മുഴുപ്പുകളും വടിവുകളും രഹസ്യ ഇടങ്ങളുമായി നീന്തിത്തുടിച്ചു. എന്റെയുള്ളിലെ ഇരുൾ ചതുരങ്ങളിൽ ഞാനപ്പോൾ മാനുട്ടന്റെ കിതപ്പുകൾ കേട്ടു. രതിയുടെ താളമേളങ്ങൾ വേഗംകൂട്ടിയ ഹൃദയമിടിപ്പുമായി ഞാനാ ഇരുണ്ട അന്തരീക്ഷത്തിൽ ഇരുന്നു.
ചോലയിൽ നിന്ന് കയറി ചെറിയ ആ പാറപ്പുറത്ത് എനിക്ക് പുറംതിരിഞ്ഞ് അവർ ഇരിക്കും. മുതുകിലെ നനുത്ത ചെമ്പൻ രോമങ്ങളിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ടാവും. ഗൾഫ് സോപ്പിന്റെ പത എന്റെ കൈകളിൽ പുരണ്ട് വിറ കൊള്ളും. പുറമാകെ സോപ്പ് പതപ്പിച്ച് ചകിരിത്തുപ്പുകൊണ്ട് ഉരച്ചു കഴുകുമ്പോൾ എന്നെ ചതിച്ചു കൊണ്ട് എന്റെ അരക്കെട്ടിലെ കുഞ്ഞു ജീവൻ ഉണർന്ന് വലുതാവും. ആ വലുതാവൽ മറച്ചു പിടിക്കേണ്ട ഒന്നാണ് എന്ന ഉൾബോധത്തിൽ ഞാനെന്റെ ഉടുമുണ്ട് ചുരുട്ടി കയറ്റി അവിടെ തിരികിവെക്കും. അറിഞ്ഞും അറിയാതെയും എന്റെ കൈകൾ മുതുകിൽ നിന്ന് തെന്നി വാരിയിലൂടെ അവരുടെ മുലകളെ തൊടുമ്പോൾ വല്ലാത്തൊരു ചിരിയോടെ അവർ പറയും; ‘മാണ്ടട്ടാ... ആ കളി മാണ്ടട്ടാ, അയിന് ഇജ് ആയിട്ടില്ല.’
ജലം ആ നഗ്‌നതയെ തൊട്ടുഴിയുന്നതും രഹസ്യ ഇടങ്ങളിലെ രോമങ്ങൾ തിരമാലകളാവുന്നതും ആർത്തലച്ച് തീരം തൊടുന്നതും വിറയ്ക്കുന്ന ശരീരത്തോടെ അതിലേറെ വിറയ്ക്കുന്ന ഉള്ളുണർവുകളോടെ കണ്ടു നിൽക്കേണ്ടി വന്ന അവസരങ്ങളിലെ എന്റെ രാത്രികൾ ഒക്കെ അശാന്തങ്ങളായിരുന്നു.
ഞങ്ങൾക്ക് ചുറ്റും പച്ച പുതച്ചു കിടന്ന ഇരുട്ടിൽ ആ ഇരുൾ പച്ചകളുടെ വിടവിലൂടെ കാണുന്ന ആകാശത്തിൽ ഞാൻ എന്റെ ഉണർച്ചകളെ കുരുക്കിയിട്ട് അവരെ നോക്കാതെ ആ പുറം ഉരച്ച് കൊടുക്കും. എന്റെയുള്ളിലെ ആ പുരാതന മൃഗം അതിന്റെ ഇളം കൊമ്പുകൾ നീട്ടി മുരളും. ആ മുരൾച്ചകൾക്കും ഏത് നിമിഷവും വഴുതിയേക്കാവുന്ന കൈകൾക്കും ഇടയിൽ ഞാനെന്ന പതിന്നാലുകാരൻ കിടന്ന് ശ്വാസം മുട്ടി പിടഞ്ഞു.
അവരതൊന്നും കണ്ടതായോ കേട്ടതായോ നടിക്കാതെ, ചന്ദനം മണക്കുന്ന സോപ്പിൻ പതയുമായി ജലത്തിലേക്ക് ഊളിയിടും. ആ പിൻഭാഗത്തിന്റെ കാഴ്ച കണ്ടുനിൽക്കാനാവാതെ ഞാൻ എഴുന്നേറ്റുപോവും. അല്ലെങ്കിൽ ഒരു പതിനാലുകാരന് മുപ്പത്തിമൂന്നിന്റെ ആ പെൺ നഗ്‌നത ഏറെനേരം കണ്ടു നിൽക്കേണ്ടി വരും. ജലം ആ നഗ്‌നതയെ തൊട്ടുഴിയുന്നതും രഹസ്യ ഇടങ്ങളിലെ രോമങ്ങൾ തിരമാലകളാവുന്നതും ആർത്തലച്ച് തീരം തൊടുന്നതും വിറയ്ക്കുന്ന ശരീരത്തോടെ അതിലേറെ വിറയ്ക്കുന്ന ഉള്ളുണർവുകളോടെ കണ്ടു നിൽക്കേണ്ടി വന്ന അവസരങ്ങളിലെ എന്റെ രാത്രികൾ ഒക്കെ അശാന്തങ്ങളായിരുന്നു.
ശമനവഴികളറിയാത്ത ഉടൽ പെരുക്കങ്ങളിൽ താഴത്തെ മുറിയിൽ നിന്നുയരുന്ന താളമേളങ്ങളിൽ പെട്ട് എന്റെ ഉടലും ഉയിരും വട്ടം കറങ്ങും. ഉറക്കം ഞെട്ടിയുണർന്ന് കരയുന്ന കുഞ്ഞിന്റെ തൊട്ടിൽ ഞാൻ അപ്പോൾ ശക്തിയായി ആട്ടും. അവളുടെ തല ചുമരിൽ ചെന്നിടിക്കും. അവൾ ഉച്ചത്തിൽ കരയും. അപ്പോൾ ജീവിതം എന്നെ കൊണ്ടെത്തിച്ച ആ ഇരുണ്ട ഇടനാഴികയിൽ, തൊട്ടിലിൽ കിടന്ന് കരയുന്നത് ഒരു ഒന്നരവയസ്സുകാരിയാണെന്ന ബോധം പോലുമില്ലാതെ, തൊട്ടിലാട്ടിക്കൊണ്ട് തന്നെ ഞാനവളുടെ മേലേക്ക് മൂത്രം ഒഴിക്കും. കരയുന്ന കുഞ്ഞിന്റെ വായിൽ മൂത്രം ചെന്ന് വീണ് ശ്വാസം മുട്ടും. അവൾ കൂടുതൽ ഉച്ചത്തിൽ കരയും.
കാലങ്ങൾക്കുശേഷം വല്യ കുട്ടിയായി അവൾ എന്റെ മുമ്പിൽ വന്നു നിന്നപ്പോൾ മനുഷ്യ ജന്മത്തിന്റെ മുഴുവൻ നിസ്സഹായതയുമായി ഞാനവളുടെ മുമ്പിൽ തല കുമ്പിട്ടു നിന്നു.
‘അബ്ബാസാക്കാ ...'
അവൾ വിളിച്ചു. ഞാനാ രാത്രികളെ കണ്ടു. ആ തൊട്ടിൽ കണ്ടു. അതിൽ കിടന്ന് കരയുന്ന കുഞ്ഞിനെ കണ്ടു. അവളുടെ തല ചുമരിൽ ചെന്നിടിക്കുന്നത് കണ്ടു. ദൈവവും ചെകുത്താനും കൈവിട്ട എന്റെ കൗമാരം കണ്ടു. എന്തിനോടൊക്കെയോ ഉള്ള പകയിൽ നീറി എന്റെ മുണ്ട് പൊക്കി ഞാനാ മുഖത്തേക്ക് മൂത്രമൊഴിക്കുന്നത് കണ്ടു. ശ്വാസം കിട്ടാതെ പിടയുന്ന കുഞ്ഞിന്റെ ഞരക്കം കേട്ടു. കാതിൽ ഈയം ഉരുക്കിയൊഴിച്ചാലെന്നപോലെ എന്റെ ചെവി പൊള്ളി. എന്റെ അരക്കെട്ടിലെ അവയവത്തെ ഓർത്ത് ഞാൻ ലജ്ജിച്ചു. വിദൂരമായ ഓർമകളിൽ പോലും മൂത്രപ്പുളിപ്പ് ഇല്ലാതെ അവളെന്റെ മുമ്പിൽ .....
‘അബ്ബാസാക്കാ... ഇന്നെ ഓർമണ്ടോ?
ഉൾത്താളിൽ വിറയലോടെ ഞാൻ എഴുതി, മോളേ... എന്തിനോടാണ് ആരോടാണ് പക തീർക്കുന്നത് എന്നറിയാതെ ഞാൻ ചെയ്ത അപരാധങ്ങൾക്ക് മാപ്പ്. ദൈവങ്ങളും ചെകുത്താന്മാരും കൈവിട്ട കൗമാരത്തിന്റെ ഇരുളിൽ, ഇപ്പഴും എനിക്ക് നിന്നെ കാണാം. നീ കിടന്ന തൊട്ടിൽ കാണാം. ആ തൊട്ടിലിൽ എഴുന്നേറ്റിരുന്ന് നീ കരയുന്നത് എനിക്ക് കേൾക്കാം... അപ്പുറത്തെ മുറിയിൽ നിന്നുയരുന്ന കിതപ്പും സീൽക്കാരവും എനിക്ക് കേൾക്കാം...
ആ രതിമേളങ്ങളെ വകവെക്കാതെ നിന്നെയുമെടുത്ത് ഞാനാ ഇരുട്ടിലേക്ക് ഇറങ്ങുകയാണ്. നമുക്കു മുകളിൽ ആകാശം ഇരുണ്ട് കിടക്കുകയാണ്. ചോലയിലെ വെള്ളം ഇരുണ്ട് കിടക്കുകയാണ്. ആ ഇരുണ്ട വെള്ളമെടുത്ത് ഞാൻ നിന്നെ കുളിപ്പിക്കുകയാണ്. നിന്റെ ദേഹമാകെ സോപ്പ് തേച്ച് എന്റെ മൂത്ര ഗന്ധങ്ങളെ ഞാൻ കഴുകി കളയുകയാണ്.
ഇപ്പോൾ നീ കരയുന്നില്ല, എന്റെ തോളിൽ പറ്റിപ്പിടിച്ച് കിടക്കുകയാണ്.
നിന്നെയും കൊണ്ട് ഞാനാ കോണിപ്പടികൾ കയറുകയാണ്.
നിന്നെ തുവർത്തിയുണക്കി എന്റെ പായയിൽ കിടത്തുകയാണ്.
പാട്ട് എന്ന് പറയാൻ അറിയാത്ത നീയെന്ന ഒന്നരവയസ്സുകാരി എന്റെ നെഞ്ചിൽ ചാരിക്കിടന്ന് എന്റെ മുലക്കണ്ണിൽ ചുണ്ട് ചേർക്കുകയാണ്. ഒരു അമ്മയ്ക്ക് മാത്രം കഴിയുന്ന താരാട്ടുപാട്ടുകൾ നിനക്കായി ഞാൻ പാടുകയാണ്. താഴത്തെ മുറിയിൽ നിന്ന് വരുന്ന ഒടുങ്ങിയമരലിന്റെ അലർച്ചകളേക്കാൾ ഉച്ചത്തിൽ ഞാൻ പാടുകയാണ് .
എന്റെ കൗമാരത്തോട് പറയേണ്ട വാക്കുകളൊന്നും ഈ മധ്യവയസ്സിലും ഞാൻ പഠിച്ചിട്ടില്ല, ജീവിതത്തോടുതന്നെ എന്താണ് പറയേണ്ടതെന്നറിയാതെ അന്തിച്ചുനിൽക്കുന്ന എന്റെ മുമ്പിലൂടെ നീ കയറിയ ബസ് കടന്നുപോവുന്നു.
‘അബ്ബാസാക്കാ ... ഇത് ഞാനാണ്, സുനീറ.’
ഞാൻ നിന്നെ കാണുന്നു. നിന്റെ നെറ്റിയിലെ വിയർപ്പ് കാണുന്നു. വലിയ കുട്ടിയായി മുഴുലോകത്തിനു നേർക്കും ആനന്ദത്തോടെ നോക്കുന്ന നിന്റെ മിഴികളിൽ തീപ്പെട്ടി കൊള്ളി കൊണ്ട് ഞാൻ എഴുതി തന്ന കൺമഷി എന്റെയുള്ളിൽ കലങ്ങി ഒലിക്കുകയാണ്. നിന്റെ കവിളിൽ ഞാൻ തൊടുവിച്ച ആ വലിയ കറുത്ത പൊട്ടുകൾ എന്റെ നെഞ്ചിൽ കിടന്ന് കനക്കുകയാണ്. റസ്‌ക്കോൾ നിക്കോഫി നെപ്പോലെ നിന്റെ കാലിൽ വീണ് എല്ലാ കുറ്റങ്ങളും ഏറ്റു പറഞ്ഞ് എനിക്ക് പൊട്ടിക്കരയണമെന്നുണ്ട്.
പക്ഷേ നിന്നെക്കാൾ ഞാൻ മുതിർന്നിരിക്കുന്നു. മുതിർന്നപ്പോൾ ഞാൻ കരയാനും മറന്നിരിക്കുന്നു. നിന്റെ മുമ്പിൽ ഇങ്ങനെ നിൽക്കുമ്പോൾ ആണഹന്തകളുടെ കടൽ എന്റെയുള്ളിൽ നിന്ന് ഒലിച്ചു പോവുകയാണ്. അന്ന് നിന്നെക്കാൾ മുതിർന്നത് കൊണ്ടും , ഞാനൊരു ആൺകുട്ടിയായതു കൊണ്ടുമാണ് ഞാനാ തെറ്റുകളൊക്കെ ചെയ്തത്. ഒന്ന് പ്രതിഷേധിക്കാനോ, ആരോടെങ്കിലും പറയാനോ ഉള്ള ശേഷിയില്ലാതെ നീ കിടന്ന ആ തൊട്ടിൽ എന്റെ കഴുത്തിൽ എന്നെന്നേക്കുമായി കാലം കുരുക്കിട്ട് തന്ന തൂക്കുകയറാണ്. അഴിഞ്ഞും മുറുകിയും ജീവനെടുക്കാതെ ആ തൂക്കുകയറ് ഈ വാക്കുകൾ എഴുതുമ്പോഴും എന്റെ കഴുത്തിലുണ്ട്.
ബസ് വരുന്നു. നീ എന്നെ തന്നെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ബസ്സിൽ കയറുന്നു. നിനക്ക് ആള് തെറ്റിയിട്ടില്ല. അബ്ബാസ് തന്നെയാണ് ഞാൻ. പക്ഷേ നിന്നോട് പറയാനുള്ള വാക്കുകൾ ഞാനിതുവരെ പഠിച്ചെടുത്തിട്ടില്ല. എന്റെ കൗമാരത്തോട് പറയേണ്ട വാക്കുകളൊന്നും ഈ മധ്യവയസ്സിലും ഞാൻ പഠിച്ചിട്ടില്ല, ജീവിതത്തോടുതന്നെ എന്താണ് പറയേണ്ടതെന്നറിയാതെ അന്തിച്ചുനിൽക്കുന്ന എന്റെ മുമ്പിലൂടെ നീ കയറിയ ബസ് കടന്നുപോവുന്നു.
ഈ ആൾക്കൂട്ടത്തിൽ, ഈ ബസ്റ്റോപ്പിൽ ഞാൻ തളർന്നിരിക്കുന്നു. ഒരു പാഠവും പഠിക്കാത്ത എന്റെ ജീവിതം ഇനിയും ബാക്കിയുണ്ടല്ലോന്ന് എനിക്ക് ആശ്വസിക്കാനാവുന്നില്ല.
കുറുക്കൻ കുണ്ട് വിട്ടതിനുശേഷം ആദ്യമായി ഞാനവളെ കണ്ടതും ഇതേ വഴിയിൽ വെച്ചാണ്. അന്നിവിടെ ബസ്റ്റോപ്പ് ഉണ്ടായിരുന്നില്ല, അവൾ മദ്രസ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു. എട്ട് വയസ്സായിരുന്നു അവൾക്കന്ന് പ്രായം. തനിയെ നടന്ന് വരുന്ന അവളുടെ മുഖം എന്നെ പലതും ഓർമിപ്പിച്ചു. ഓർമയുടെ വൃക്ഷ ശിഖരങ്ങളിൽ നിന്ന് ഇലകൾ അടർന്നുവീണു. നെറ്റിയിലെ ആ കറുത്ത മറുക് കണ്ടപ്പോൾ ഒരു കാലം മുഴുവനായി എന്റെ ബോധത്തിലേക്ക് അടർന്നു വീണു .
ഞാനവളോട് പേര് ചോദിച്ചു. പേര് പറഞ്ഞ അവളോട്, ‘എന്നെ അറിയോ’ എന്ന് ചോദിച്ചപ്പോൾ അവളാദ്യം അമ്പരന്നുനിന്നു. ഞാനവളെ പിരിയുമ്പോൾ അവൾക്ക് മൂന്നു വയസ്സായിരുന്നു. ആ മൂന്ന് വയസ്സിന്റെ ബോധത്തിൽ എവിടെയോ ഞാൻ ഉണ്ടായിരുന്നിരിക്കണം. എനിക്ക് അവളിട്ടുതന്ന വിളിപ്പേര് ഞാൻ പറഞ്ഞപ്പോൾ, ആ കണ്ണുകളിലേക്ക് പ്രകാശം അരിച്ച് കയറി; ‘അബ്ബാസാക്കയല്ലേ?’
അവളെന്നെ തിരിച്ചറിഞ്ഞു.
ഞാൻ തീട്ടം കോരിയും ചന്തി കഴുകിച്ചും കുളിപ്പിച്ചും തെട്ടിലാട്ടി കൊടുത്തും ഒന്നര വർഷം പരിപാലിച്ച കുട്ടി ... ഞാനവൾക്ക് മിഠായി വാങ്ങി കൊടുത്തു. മെയിൻ റോഡിൽ നിന്ന് കുറുക്കൻ കുണ്ടിലേക്കിറങ്ങന്ന വഴി വരെ അവളുടെ കയ്യും പിടിച്ച് നടന്നു. ഒരു എട്ടുവയസ്സുകാരിക്ക് മാത്രം കഴിയുന്ന നിഷ്‌കളങ്കതയോടെ അവളൊരുപാട് വിശേഷങ്ങൾ പറഞ്ഞു. കുറുക്കൻ കുണ്ടി ലേക്കുള്ള ഇടവഴി ചെമ്മൺ റോഡായി മാറിയിരുന്നു. ആ ഇരുണ്ട പച്ചകളിൽ പുതിയ കുറെ വീടുകൾ ഉയർന്ന് കഴിഞ്ഞിരുന്നു.
നിന്നെ ആട്ടിയുറക്കിയ ആ തൊട്ടിൽ എന്റെ കഴുത്തിൽ കൊലക്കയറായി തൂങ്ങി കിടക്കുമ്പോൾ ഞാൻ എന്താണ് നിന്നോട് പറയേണ്ടത് ?
വായിലെ മിഠായി മധുരം നുണഞ്ഞ് ആ ചെമ്മൺ പാതയിലൂടെ മഞ്ഞപാവാട തുമ്പുമുലച്ചു കൊണ്ട് അവൾ അകന്നകന്നുപോയി. താഴേക്കും താഴെ എത്തിയപ്പോൾ അവൾ എന്നെ തിരിഞ്ഞു നോക്കി. അന്നേരം വർഷങ്ങൾക്കുമുമ്പ് എന്റെ കയ്യിൽ ഉണ്ണിയപ്പ പൊതി വെച്ച് തന്ന് കരിമ്പാറയിറങ്ങി മറഞ്ഞ ആബിദാനെ ഞാൻ ഓർത്തു. താഴെ നിന്ന് അവൾ എനിക്ക് നേരെ കൈവീശി കാണിച്ചു.
ഓർക്കേണ്ടതൊക്കെ മറന്നും മറക്കേണ്ട തൊക്കെ ഓർത്തും പിന്നെയും ഈ വഴികളിലൂടെ ഞാൻ എത്രയോ നടന്നു. അറിയുന്നവരും അറിയാത്തവരുമായ എത്രയോ മനുഷ്യർ എന്നെ കടന്നുപോയി. അന്ന് ബസ് കയറിപ്പോയ അവളെ പിന്നെയും ഞാൻ പല തവണ കണ്ടു. വല്ലാതെ മുതിർന്ന അവളോട് എന്തെങ്കിലും സംസാരിക്കാൻ ഞാനെന്ന ഭീരു ഭയന്നു.
നിന്നെ ആട്ടിയുറക്കിയ ആ തൊട്ടിൽ എന്റെ കഴുത്തിൽ കൊലക്കയറായി തൂങ്ങി കിടക്കുമ്പോൾ ഞാൻ എന്താണ് നിന്നോട് പറയേണ്ടത് ?
നിന്റെ അബോധമനസ്സിൽ എവിടെയെങ്കിലും എന്റെ മൂത്രപ്പുളിപ്പ് ഉണ്ടാവും. ആ മൂത്രപ്പുളിപ്പ് ഏതെങ്കിലും തരത്തിൽ നിന്റെ ജീവിതത്തെ ബാധിച്ചിട്ടുണ്ടാവും. മാപ്പ് പറയാനുള്ള ശേഷി പോലുമില്ലാതെ ഈ വാക്കുകൾ എഴുതുമ്പോൾ എന്നെങ്കിലും നീയീ വാക്കുകൾ വായിക്കും എന്നെനിക്കറിയാം.
അന്ന് ദൈവങ്ങളും പിശാചുക്കളും കൈ വിട്ട ഒരു കൗമാരക്കാരന്റെ ജീവിതം നീ അറിയും. നിന്റെ ഉമ്മ തന്ന എച്ചിൽ തിന്ന് ഞാൻ ചെയ്ത് തീർത്ത ജോലികളെ കുറിച്ച് നീ അറിയും. നിന്റെ വിവാഹത്തെ പോലും ബാധിച്ച നിന്റെ ഉമ്മാന്റെ ജാര സംസർഗ്ഗ ത്തിന് സാക്ഷിയായ ഞാനെന്ന പതിനാലുകാരന്റെ നിസ്സഹായതകളെ നീയറിയും. നിന്നോട് ഞാൻ ചെയ്ത ദ്രോഹങ്ങളേക്കാൾ കൂടുതൽ ഞാൻ നിന്നെ പരിപാലിച്ചിരുന്നു എന്നും നീ അറിയും. നിന്നെയും തോളിൽ ചുമന്ന് ഞാൻ കയറിയ നിന്റെ വീട്ടിലെ ഗോവണിപ്പടികളിൽ വീണ എന്റെ കണ്ണീരിന്റെ ഉപ്പ് രുചി നീയറിയും. ഉറക്കം നഷ്ടമായ അശാന്ത രാത്രികളുടെ ആ സമചതുരത്തിൽ ഭയന്നു വിറച്ച് കിടന്നവന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം നീ കേൾക്കും. എന്നെങ്കിലും എന്റെ ഈ വാക്കുകൾ ഒരു പുസ്തക രൂപത്തിലാവുമ്പോൾ അതുമായി ഞാൻ നിന്നെ തേടി വരും. നിനക്കത് തന്ന് നിന്റെ കാൽക്കൽ ഞാൻ കമിഴ്ന്ന് വീഴും. നിനക്ക് എന്നോട് പൊറുക്കാൻ കഴിയും. എത്രയോ പേർ പൊറുത്ത് തന്ന ജീവിതമാണ് എന്റെത് . എത്രയോ പേരുടെ കരുണയാണ് എന്റെ ഈ ജീവിതം.
എന്തൊക്കെയാണ് ഞാൻ എഴുതുന്നത് ? ഭ്രാന്തമായി... ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.