പള്ളി മിനാരങ്ങൾ മറിഞ്ഞു വീഴും പോലെ എന്റെ മേലേക്ക് ഉമ്മർഹാജി അടർന്നു വീണു. ഒട്ടും ഭാരമില്ലാത്ത ഞാൻ ആ മിനാരത്തിനടിയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു.
എല്ലാ ഭയങ്ങളുടെയും മേൽ രാത്രി വന്നു.
തെരുവു വിളക്കുകൾ മഞ്ഞ വെളിച്ചം പരത്തി തല കുനിച്ച് നിന്നു.
കട അടക്കുമ്പോൾ ആ സമചതുരത്തിലെ പുരാതന ക്ലോക്കിൽ ഞാൻ സമയം കണ്ടു. ഒമ്പതര ... നിരപ്പലകകൾ ഇട്ട് കട പൂട്ടി, താക്കോൽ അരയിലെ പച്ച ബെൽറ്റിന്റെ അരയിൽ തിരുകി ഉമ്മർ ഹാജി മുമ്പിൽ നടന്നു.
മൂപ്പരുടെ എട്ടു കട്ട ടോർച്ചിന് തെരുവുവിളക്കുകളേക്കാൾ വെളിച്ചമുണ്ടായിരുന്നു. വല്ലാതെ മിടിക്കുന്ന നെഞ്ചുമായി ഒരു അറവുമൃഗത്തെപ്പോലെ ഞാൻ മൂപ്പരുടെ പിന്നാലെ നടന്നു. എന്റെ കയ്യിലെ സഞ്ചിയിൽ മൂപ്പർ ഭാര്യക്ക് വാങ്ങിയ മുന്തിരിങ്ങ ഉണ്ടായിരുന്നു. വഴിയോരത്തെ വീടുകളുടെ വരാന്തയിലിരുന്ന് എന്റെ പ്രായത്തിലുള്ള കുട്ടികൾ സ്‌കൂൾ പാഠങ്ങൾ ഉറക്കെ ചൊല്ലുന്നുണ്ടായിരുന്നു. മങ്ങിയ വെളിച്ചത്തിൽ നീന്തുന്ന ശലഭങ്ങളെപ്പൊലെ അരൂപിയായ വേദന ആ കുട്ടികൾ എനിക്കുതന്നു.
ഉമ്മർ ഹാജി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും വ്യക്തമായി കേട്ടില്ലെങ്കിലും ഞാൻ വെറുതെ മൂളി. ഞാൻ തങ്കരാജിനെയും ഗിരീഷിനെയും ശെന്തിലിനെയും ഓർക്കുകയായിരുന്നു. എനിക്ക് കാണാൻ കഴിയാത്ത ദൂരങ്ങളിൽ അവരിപ്പോൾ എന്ത് ചെയ്യുകയാവുമെന്ന് ഞാൻ അത്ഭുതപ്പെട്ടു. ആ നാട് വിട്ട് പോന്നില്ലായിരുന്നെങ്കിൽ എനിക്കും ഇപ്പോൾ സ്‌കൂൾ പാഠങ്ങൾ ഉറക്കെ ചൊല്ലി പഠിക്കാമായിരുന്നു. അത് ഓർത്തപ്പോൾ എന്നെ ആ നാട്ടിൽ നിൽക്കാൻ വിടാത്ത ഉമ്മാനോടും ഉപ്പാനോടും എനിക്ക് വല്ലാത്ത ദേഷ്യം തോന്നി.
തർക്കങ്ങൾ ഒടുങ്ങി കയ്യിലൊരു തോർത്തും സോപ്പ് പെട്ടിയുമായി അവർ എന്റെ അടുത്തേക്ക് വന്നു. ആ കവിളുകൾ ചുവന്ന് തുടുത്തിരുന്നു. കവിളിനു മുകളിൽ, മനോഹരമായ ആ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു.
ഉമ്മർ ഹാജിയുടെ വീടിന്റെ വരാന്തയിലെ ചാരുപടിയിൽ, റാന്തൽ വിളക്ക് മുറ്റത്തോളം പ്രകാശം പരത്തി എരിയുന്നുണ്ടായിരുന്നു. ആ വെളിച്ചത്തെ തോൽപ്പിച്ച് മൂപ്പരുടെ എട്ടുകട്ട ടോർച്ച് വീടിനു ചുറ്റും വലം വെച്ച് തിരികെ വന്നു. മൂപ്പർ ഏതോ ജനലിൽ മുട്ടി ഭാര്യയെ വിളിക്കുന്നത് ഞാൻ കേട്ടു. മുൻവാതിൽ തുറന്ന് വെളിച്ചത്തെ ഇല്ലാതാക്കുന്ന വെളിച്ചവുമായി അവർ വന്നു. ആ സ്വർണ ചിറ്റുകളിൽ മഞ്ഞവെളിച്ചം തിളങ്ങി. ആ മുഖത്ത് ചിരി ഉണ്ടായിരുന്നില്ല. അവരെന്നെ നോക്കിയതേയില്ല. മുറ്റത്ത് വീഴുന്ന റാന്തൽ വെളിച്ചത്തിനപ്പുറം തെങ്ങിൻ തോപ്പുകളിലെ ശൂന്യതയിലെവിടെയോ അവരുടെ നോട്ടം തറഞ്ഞുനിന്നു.
അവർ രണ്ടുപേരും അകത്തേക്ക് കയറിപ്പോയി.
ആ വരാന്തയിൽ കൈയ്യിലൊരു സഞ്ചിയും പിടിച്ച് ഞാൻ നിന്നു. ചുറ്റുവട്ടത്തുള്ള വെളിച്ചങ്ങൾ അണഞ്ഞുകഴിഞ്ഞിരുന്നു. ആകാശത്ത് തെളിയാൻ മടിച്ചുനിന്ന ചന്ദ്രനും, തെങ്ങോലകളെ ചലിപ്പിക്കുന്ന കാറ്റും മാത്രം ...എത്ര നേരം ഞാനങ്ങനെ നിന്നുവെന്നറിയില്ല. അകത്ത് തർക്കം നടക്കുന്നത് ഞാൻ കേട്ടു. പിന്നീട് തർക്കങ്ങൾ ഒടുങ്ങി കയ്യിലൊരു തോർത്തും സോപ്പ് പെട്ടിയുമായി അവർ എന്റെ അടുത്തേക്ക് വന്നു. ആ കവിളുകൾ ചുവന്ന് തുടുത്തിരുന്നു. കവിളിനു മുകളിൽ, മനോഹരമായ ആ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു. കണ്ണീർപ്പാടുകൾ ഏതുമില്ലാതെ ദുഃഖത്തിന്റെ ആൾരൂപമായി അവർ എന്റെ മുമ്പിൽ നിന്നു.
ചുമച്ച് കഫം കാറി കൊണ്ട് ഉമ്മർ ഹാജി പുറത്തേക്കുവന്നു. വായിലെ കഫം മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പി, ഒരു പ്രതിമ പോലെ നിൽക്കുന്ന അവരുടെ കയ്യിൽ നിന്ന് സോപ്പും തോർത്തും എനിക്ക് വാങ്ങി തന്നിട്ട് പറഞ്ഞു, ‘പൊറത്തേ കുളിമുറീല് പോയി കുളിച്ചോ ...ന്നിട്ട് അനക്ക് ചോറ് തിന്നാ.’
കയ്യിലെ സഞ്ചി ചാരുപടിയിൽ വെച്ച് സോപ്പും തോർത്തുമായി ഞാൻ മുറ്റത്തേക്കിറങ്ങുമ്പോൾ ഉമർ ഹാജി റാന്തൽ എടുത്തുതന്നു; ‘വടക്കോറത്താണ് കുളിമുറി.അവ്ട്‌ത്തെ കല്ല്‌മ്മെ എണ്ണക്കുപ്പി ണ്ടാവും.’
ദിക്കുകൾ എന്നും പിഴച്ചു പോവുന്ന ഞാൻ മുമ്പോട്ടുനടന്നപ്പോൾ പിറകിൽ നിന്ന് അവരുടെ ചിരി കേട്ടു. ഞാൻ തിരിഞ്ഞു നോക്കിയില്ല.
‘പൊട്ടാ ... വടക്കോറം പിന്ന്‌ലാണ്, അങ്ങട്ട് പൊയ്‌ക്കോ ...'
ഉമ്മർ ഹാജിയുടെ ടോർച്ച് ദിക്കുകാട്ടി തന്ന വഴിയിലൂടെ റാന്തലും പിടിച്ച് ഞാൻ നടന്നു. തൊടിയിലെ മുൾക്കാടുകൾ മുറ്റത്തേക്ക് പടരാൻ തുടങ്ങിയിരുന്നു. ആ മുൾക്കാട്ടിലെ ചവിട്ടടിപ്പാത ചെന്നുനിന്നത് കുളിമുറിയിലാണ്. ടിൻ ഷീറ്റിന്റെ വാതിൽ തുറന്ന് ഞാൻ കുളിമുറിയിലേക്ക് കയറി. പൂപ്പലിന്റെ മനം പിരട്ടുന്ന ഗന്ധമുണ്ടായിരുന്നു ആ അന്തരീക്ഷത്തിന് ... നിലം വഴുകുന്നുണ്ടായിരുന്നു. വലിയ സിമൻറ് ബ്ടാവിൽ നിന്ന് വെള്ളമെടുത്ത് വാസന സോപ്പ് തേച്ച് ഞാൻ കുളിച്ചു. അപ്പോഴും അകത്ത് തർക്കങ്ങൾ നടന്നു. എന്നെയവിടെ പാർപ്പിക്കുന്നത് അവർക്ക് ഇഷ്ടമല്ല എന്നതാണ് ആ തർക്കങ്ങളുടെ കാരണമെന്നുമാത്രം എനിക്ക് മനസ്സിലായി.
ഞാൻ വുളു എടുത്ത് നിസ്‌കരിച്ചു. ഓർമയുള്ള മുഖങ്ങൾക്കെല്ലാം നല്ലത് വരാൻ പ്രാർത്ഥിച്ചു. റാന്തൽ വെളിച്ചത്തിലേക്ക് കരിഞ്ഞ് ചാവാനായി മാത്രം ചെറുപ്രാണികൾ പറന്നുവന്നു.
കുളി കഴിഞ്ഞ് തല തുവർത്തി മടങ്ങിവരുമ്പോൾ, ആ ചാരുപടിയിൽ എനിക്കുള്ള ഭക്ഷണം നിരന്നുകഴിഞ്ഞിരുന്നു. എനിക്ക് മാറ്റിയുടുക്കാനുള്ള കള്ളിമുണ്ടും കയ്യില്ലാത്ത വെള്ളബനിയനുമായി തല കുനിച്ചുപിടിച്ച് അവർ വാതിൽ മറവിനപ്പുറം നിന്നു. ആ കവിളുകളിൽ കണ്ണീര് തിളങ്ങുന്നത് ഞാൻ കണ്ടു. ഗൾഫ് സ്‌പ്രേയുടെ സുഗന്ധമുള്ള വസ്ത്രം മാറി, ഞാൻ ചോറ് തിന്നാനിരുന്നു. വീട്ടിൽ ഉമ്മയും മറ്റുള്ളവരും എന്താവും തിന്നിട്ടുണ്ടാവുക എന്നോർത്ത് എന്റെ വിരലുകൾ ചോറിൽ വെറുതെ ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു. കാര്യമായിട്ടൊന്നും തിന്നാതെ ഞാൻ കൈ കഴുകി.
വരാന്തയോട് ചേർന്നുള്ള മുറിയിൽ ഉമ്മർ ഹാജി നിസ്‌ക്കരിച്ചു. ഫർള് നിസ്‌ക്കാരത്തിനുപുറമേ ധാരാളം സുന്നത്ത് നമസ്‌ക്കാരങ്ങൾ... പിന്നീട് ആ മനുഷ്യൻ ഏറെ നേരം അവിടെയിരുന്ന് ഖുർ ആൻ ഓതി. നല്ല ഈണത്തിലായിരുന്നു ആ ഓത്ത് ... ഭയന്ന പോലൊന്നും സംഭവിക്കാനില്ലെന്ന് എനിക്കുതോന്നി. പുറത്തെ രാവിരുട്ടിൽ ചെറുജീവികൾ കരഞ്ഞു. എനിക്ക് നിസ്‌ക്കരിക്കാനായി അവർ വരാന്തയിൽ നിസ്‌ക്കാരപ്പായയും മുസല്ലയും കൊണ്ടിട്ടു. അപ്പോഴും അവരെന്റെ മുഖത്തേക്ക് നോക്കിയില്ല. ഞാൻ വുളു എടുത്ത് നിസ്‌കരിച്ചു. ഓർമയുള്ള മുഖങ്ങൾക്കെല്ലാം നല്ലത് വരാൻ പ്രാർത്ഥിച്ചു. റാന്തൽ വെളിച്ചത്തിലേക്ക് കരിഞ്ഞ് ചാവാനായി മാത്രം ചെറുപ്രാണികൾ പറന്നുവന്നു.
ഖുർ ആൻ ഓതലൊക്കെ കഴിഞ്ഞ് അകത്തേക്കുകയറി കതകടക്കുമ്പോൾ, ഉമ്മർ ഹാജി മൂപ്പർ നിസ്‌കരിച്ച റൂമിലേക്ക് കൈചൂണ്ടി എന്നോടായി പറഞ്ഞു, ‘അവ്‌ടെ കട്ടിലും കെടക്കീം ണ്ട് അനക്ക് നേരാവുമ്പൊ കെടന്നോണ്ടീ... '
അടഞ്ഞ ആ വാതിലിനപ്പുറത്തുനിന്ന് പിന്നെയും തർക്കങ്ങളുടെ ശബ്ദം എന്നെ തേടി വന്നു. ഉമ്മർ ഹാജിയുടെ ശബ്ദം ദുർബ്ബലമായിരുന്നു. ഞാൻ നിസ്‌കാരപ്പായ മടക്കി, വരാന്തയിലെ മുറിയിലേക്ക് കയറി. അവിടെ കട്ടിലും കിടക്കയും ഉണ്ടായിരുന്നു. കിടക്കയിൽ പുതിയ വിരിപ്പ് വിരിച്ചിരുന്നു. ദേവാലയത്തിലേക്ക് കയറുന്നത്ര വിശുദ്ധമായൊരു വികാരത്തോടെ ഞാൻ ആ കട്ടിലിൽ കയറി കിടന്നു. ആ മുറിയുടെ വാതിലിന് ഉൾഭാഗത്ത് കുറ്റിയുണ്ടായിരുന്നില്ല. ഞാൻ ചാരിവെച്ച വാതിൽ രാത്രിയുടെ കാറ്റുകളിൽ തനിയെ തുറന്ന് തനിയെ അടഞ്ഞു.
ഭയമൊഴിഞ്ഞ ശിരസ്സോടെ ഞാൻ ഉറക്കത്തിലേക്ക്...
ഉറക്കത്തിന്റെ ജലാശയത്തിലേക്ക് താണുതാണ് പോയി. ആ ജലാശയത്തിന്റെ കുളിരിൽ എന്റെ ചുണ്ടത്ത് അമരുന്ന മുലകൾ ഞാൻ കണ്ടു. മുലക്കണ്ണുകൾ വായിലേക്ക് തിരുകിത്തന്ന് കുടിക്കാൻ പറയുന്ന അവരെ കണ്ടു. മിനുപ്പും തണുപ്പുമുള്ള ആ മുലകളിൽ മുഖം താഴ്ത്തി ഞാൻ കിടക്കുമ്പോഴാണ് എന്റെ തുടകളിൽ എന്തോ അരിച്ചത്. ഞാനത് തട്ടിമാറ്റി. പിന്നെയും അതേ അരിപ്പ്...
അതേ കിതപ്പ് ...അത് വിരലുകളായിരുന്നു, കൈകളായിരുന്നു...
എനിക്ക് തട്ടിമാറ്റാൻ കഴിയാത്തവണ്ണം അതെന്റെ തുടകളിലൂടെ ഇഴഞ്ഞുനടന്നു. എന്റെ ചുണ്ടുകൾ മുലക്കണ്ണിൽ നിന്ന് മാറ്റപ്പെട്ടു. ആ മുലക്കണ്ണിനായി ഞാൻ കണ്ണ് തുറക്കുമ്പോൾ കട്ടിലിൽ ഉമ്മർ ഹാജി ഉണ്ടായിരുന്നു. തീക്കൊള്ളിയുടെ ചൂടുമായി അയാളുടെ കൈകൾ എന്റെ തുടയിലും വയറ്റിലും നെഞ്ചിലും മുഖത്തും ഇഴഞ്ഞു. ആ മുഖം എന്റെ മുഖത്തുരഞ്ഞു. തീയിന്റെ ചൂടുളള നിശ്വാസങ്ങൾ എന്റെ മുഖത്ത് തട്ടി പൊള്ളി. അറപ്പിക്കുന്ന നാറ്റവുമായി അയാളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ തൊട്ടപ്പോൾ ഞാനാ മുഖം തള്ളിമാറ്റി എഴുന്നേറ്റിരുന്നു.
പിന്നെയും കാലമെത്രയോ കഴിഞ്ഞാണ് ഞാൻ മരുഭൂമികൾ കാണുന്നത്. പക്ഷേ, അപ്പോൾ ആ രാത്രിയിൽ ഞാൻ മരുഭൂമികൾ കണ്ടു. മണൽക്കാറ്റിൽ എന്റെ കണ്ണുകളടഞ്ഞു. നരകച്ചൂടുള്ള സീൽക്കാരവുമായി ആ കാറ്റ് എന്നെ കട്ടിലിലേക്ക് പിടിച്ച് കിടത്തി. അനന്തമായ മരുഭൂമി... തിരമാലകൾ പോലെ ഒന്നിനപ്പുറം ഒന്നായി അവ ആർത്തിരമ്പി... വിഷപ്പാമ്പുകൾ എന്റെ ദേഹത്ത് കൂടി ഇഴഞ്ഞു. എനിക്ക് മേലേക്ക് മണൽ മലകൾ വന്നുവീണു. വായിലും മൂക്കിലും കയറിയ മണലിന്റെ അടരുകൾ എന്നെ ശ്വാസം മുട്ടിച്ചു.
ചത്തുകിടന്ന പാമ്പ്, പിന്നെയും പുരട്ടപ്പെട്ട കഫത്തിന്റെ വഴുവഴുപ്പിലൂടെ ഉണർന്ന് ജീവൻ വെക്കുന്നത് ഞാനറിഞ്ഞു. എന്റെ വായിലേക്ക് മറ്റൊരാളുടെ ഉമിനീര് കലർന്നത് അന്നാണ്. ആ രാത്രിയിലാണ്...
എന്റെ കൈ ബലമായി വലിച്ച് നീട്ടപ്പെട്ടു. കുഴഞ്ഞ് കിടന്ന പാമ്പിന്റെ ചെതുമ്പലുകളിൽ തട്ടി എന്റെ ദേഹമാകെ വിറച്ചു. ആ ചത്ത പാമ്പിനെ ഉഴിഞ്ഞ് ജീവനിലേക്ക് ഉണർത്താനാണ് ഞാൻ നിർബന്ധിക്കപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലായി. ഉമിനീരിനൊപ്പം കൊഴുത്ത കഫം ആ പാമ്പിന്റെ മേൽ പുരണ്ടു. എന്റെ കൈകൾ കൊണ്ട് അതിനെ ഉഴിയാൻ ഞാൻ നിർബന്ധിക്കപ്പെട്ടു. ശരീരമാകെ തളർന്ന് ഭയത്തിന്റെ മണൽച്ചൂടിൽ കുരുങ്ങി എന്റെ കൈ ആ കഫത്തിലൂടെ അതിന്റെ ഓക്കാനമുണ്ടാക്കുന്ന വഴുവഴുപ്പിലൂടെ ചലിപ്പിക്കപ്പെട്ടു.
ചുറ്റും ചുട്ടുപൊള്ളുന്ന മണൽക്കാടുകളുടെ, മണൽത്തിരകളുടെ, മണൽ മണങ്ങളുടെ കടലുകൾ ഇരമ്പിയാർക്കുന്നത് ഞാൻ കേട്ടു. ചത്തുകിടന്ന പാമ്പ്, പിന്നെയും പുരട്ടപ്പെട്ട കഫത്തിന്റെ വഴുവഴുപ്പിലൂടെ ഉണർന്ന് ജീവൻ വെക്കുന്നത് ഞാനറിഞ്ഞു. എന്റെ വായിലേക്ക് മറ്റൊരാളുടെ ഉമിനീര് കലർന്നത് അന്നാണ്. ആ രാത്രിയിലാണ്...
ഇതെഴുതുമ്പോഴും ആ അറപ്പിക്കുന്ന നാറ്റം എന്റെ അന്തരീക്ഷത്തിലുണ്ട്. പള്ളി മിനാരങ്ങൾ മറിഞ്ഞു വീഴും പോലെ എന്റെ മേലേക്ക് ഉമ്മർഹാജി അടർന്നു വീണു. ഒട്ടും ഭാരമില്ലാത്ത ഞാൻ ആ മിനാരത്തിനടിയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു. ഏത് വേദനകളിലും ആദ്യം നാവിൽ വരുന്ന അമ്മവിളി എന്റെ തൊണ്ടയിൽ കിരു കിരുത്തു. ഏറെ നേരത്തെ ശ്രമത്തിനുശേഷം എനിക്ക് ഉമ്മാനെ വിളിക്കാൻ കഴിഞ്ഞു. എന്റെയാ ശബ്ദം ഞാൻ വ്യക്തമായും കേട്ടു. അപ്പോൾ എന്റെ വായ് മൂടപ്പെട്ടു. ജീവൻ വെച്ചുണർന്ന പാമ്പ് എന്റെ തുടകൾക്കിടയിലേക്ക് നുഴഞ്ഞുകയറി. തുടകളിലും കഫം പുരട്ടപ്പെട്ടു. കഫത്തിന്റെ, ഉമിനീരിന്റെ, സകല നരകങ്ങളുടേയും വഴുവഴുപ്പുകളിലൂടെ ആ പാമ്പ് മുകളിലേക്കും താഴേക്കും ചലിച്ചു.
ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു. ശ്വാസത്തിനായി ഞാനാ വിരലുകളിൽ കടിച്ചു. എന്റെ മുഖത്ത് അടി വീണു. ചെവികളിൽ ചീത്തവാക്കുകൾ വീണു. ശ്വാസമെടുക്കാൻ പറ്റിയപ്പോൾ ഞാൻ ഉറക്കെയുറക്കെ ഉമ്മാനെ വിളിച്ചു. വിളി കേൾക്കാൻ ആരുമില്ലാത്ത ആ മണലിരുട്ടിലേക്ക് അകത്തെ വാതിൽ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു. എട്ട് കട്ടയുടെ ടോർച്ച് വെളിച്ചം എന്റെ മേലേക്കും, എനിക്ക് മുകളിൽ ഒരു നായയെ പോലെ കിതക്കുന്ന ആ മനുഷ്യന്റെ മേലേക്കും നിലാവെളിച്ചമായി വന്നുവീണു. നിർത്താനാവാത്ത ചലനത്തിന്റെ പാമ്പുറവിടത്തിലേക്ക്, വായിൽ നിന്ന് കഫം കാറുന്ന അയാളുടെ കണ്ണുകളിലെ ആ ക്രൂരമായ തിളക്കം ഞാൻ കണ്ടു. ഭൂമിയിൽ ഞാൻ കണ്ട ആദ്യത്തെ ചെകുത്താൻ തിളക്കം...
ആ തിളക്കത്തിനു മുകളിലെ നരച്ച രോമങ്ങളുടെ മുതുകിലേക്ക് അവരാ ടോർച്ച് കമിഴ്ത്തിവെച്ചു. വെക്കുകയായിരുന്നില്ല, സർവ ശക്തിയുമെടുത്ത് അമർത്തുകയായിരുന്നു എന്ന് കാലങ്ങൾക്കുശേഷം അവരെന്നോട് പറഞ്ഞിട്ടുണ്ട്. ചലിക്കാനാവാതെ ഉമ്മർ ഹാജിയുടെ പാമ്പ് കഫത്തിൽ കുളിച്ച് എന്റെ തുടകൾക്കിടയിൽ നിശ്ചലം നിന്നു. ആരോ പറഞ്ഞ് പഠിപ്പിച്ച പോലെ ഞാൻ എന്റെ തുടകൾ രണ്ടും കഴിയുന്നത്ര ശക്തിയിൽ ഇറുക്കിപ്പിടിച്ചു. പാമ്പിന്റെ ചെതുമ്പലുകൾ എന്റെ തുടയിടുക്കിൽ പൊള്ളിയടരുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു.
നിലവിളിയോടെ എഴുന്നേറ്റ ആ മനുഷ്യൻ തെറിച്ചുവീണ ടോർച്ചും എടുത്ത്, പൂർണ നഗ്‌നനായി അവരുടെ പിന്നാലെ വരാന്തയിലേക്കോടി. അവരുടെ മുതുകത്ത് അയാൾ ആ എട്ടുകട്ട ടോർച്ച് കൊണ്ട് അടിച്ചു. ഒരിക്കലല്ല, പലവട്ടം ... ദേഹമാകെ വിറച്ച് ഉടുതുണിക്കായി ഞാനാ കട്ടിലിൽ പരതുമ്പോൾ, അവരുടെ മുതുക് പൊട്ടിയൊലിച്ച ചോരയുടെ മണം എന്റെ മൂക്കിൽ വന്നുതൊട്ടു.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.