വി.എസ് തുറന്നിട്ട
ഇടതുപക്ഷ സമരമുഖങ്ങൾ

‘‘കേരളം കാണിച്ച ഇടതുപക്ഷ ബദലിന്റെ ഭാഗമായി മാറിയ ക്രിയാത്മക പരിഹാരങ്ങളിലേക്ക് എത്തിയ സമരങ്ങളാണ് വി.എസ് നയിച്ചത്. മരണത്തിനുശേഷം സഖാവിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ ലക്ഷക്കണക്കിന് മനുഷ്യരുടെ അണമുറിയാത്ത ഒഴുക്ക് വി.എസിൻെറ ഇടപെടലുകളുടെ വ്യാപ്തിയുടെയും, അത് ബഹുജനങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്പർശിച്ചു എന്നതിന്റെയും തെളിവാണ്’’- വി.എസിന്റെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും വ്യക്തിപരമായ ഓർമ്മകളും എഴുതുന്നു, സി.പി.എം പൊളിറ്റ്ബ്യൂ​റോ അംഗം വിജൂ കൃഷ്​ണൻ.

രു നൂറ്റാണ്ടോളം ഒരു രാജ്യത്തിന്റെ രാഷ്ട്രീയ മേഖലയിൽ ഇടപെട്ട ഒരു വിപ്ലവകാരിയുടെ ജീവിതം വിലയിരുത്തുകയെന്നത് ഒട്ടും എളുപ്പമല്ല. ജനനത്തിനും മരണത്തിനുമിടയിലുള്ള സമയം കൊണ്ട് സഖാവ് വി.എസ്. അച്യുതാനന്ദനെ പോലെ ജനതയെ ഇത്രയേറെ സ്വാധീനിച്ചിട്ടുള്ള മനുഷ്യർ കുറവായിരിക്കും.

എട്ടര ദശാബ്ദം നീണ്ടുനിന്ന സജീവമായ രാഷ്ട്രീയജീവിതത്തിനൊടുവിലാണ് വി.എസ്. അച്യുതാനന്ദൻ അഥവാ, സഖാക്കൾക്കും സുഹൃത്തുക്കൾക്കും എതിരാളികൾക്കും പ്രിയപ്പെട്ട വി.എസ്, 2025 ജൂലൈ 21ന് വിടപറഞ്ഞത്. കഴിഞ്ഞ നൂറ്റാണ്ടിൽ രാജ്യത്തിൻെറ സാമൂഹ്യ - രാഷ്ട്രീയ മേഖലകളിലുണ്ടായ എല്ലാ സമരമുഖങ്ങളിലും വി.എസ്. എന്ന പോരാളിയെ കാണാം. ജന്മിത്ത വ്യവസ്ഥ, ജാതിയുടെ പേരിലുള്ള അടിച്ചമർത്തൽ, ബ്രിട്ടീഷ് ആധിപത്യം, ഏകാധിപത്യ പ്രവണതകൾ, മുതലാളിത്ത ചൂഷണം, തൊഴിലാളികളെ പീഡിപ്പിച്ച അധികാരിവർഗം, ഭരണകൂട അടിച്ചമർത്തൽ, അടിയന്തരാവസ്ഥ, പലസ്തീൻ ജനതയ്ക്കെതിരായ സയണിസ്റ്റ് അതിക്രമങ്ങൾ, നവലിബറൽ കാലട്ടത്തിലെ വർഗീയ ഫാഷിസ്റ്റ് - മുതലാളിത്ത പ്രവണതകൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ, സമൂഹത്തിൽ അടിച്ചമർത്തൽ നേരിട്ടവർ, പരിസ്ഥിതി പ്രശ്നങ്ങൾ, LGBTQ കമ്മ്യൂണിറ്റിയുടെ പ്രശ്നങ്ങൾ, മൈക്രോസോഫ്റ്റ്, കൊക്കകോള തുടങ്ങിയ കുത്തക കമ്പനികൾ, കൊലയാളി കീടനാശിനിയായ എൻഡോസൾഫാൻ, റിയൽ എസ്റ്റേറ്റ് മാഫിയയുടെ കയ്യേറ്റങ്ങൾ, അനധികൃത ഖനനം തുടങ്ങി വി.എസ് സമരമുഖത്ത് ഇടപെടാത്ത ഏത് മേഖലയാണുള്ളത്?

സാമ്പത്തികബുദ്ധിമുട്ടു കാരണം ദിവസങ്ങളോളം പട്ടിണികിടന്നും വലിയ ദുരിതങ്ങൾ അതിജീവിച്ചുമായിരുന്നു വി.എസിൻെറ കുട്ടിക്കാലം.
സാമ്പത്തികബുദ്ധിമുട്ടു കാരണം ദിവസങ്ങളോളം പട്ടിണികിടന്നും വലിയ ദുരിതങ്ങൾ അതിജീവിച്ചുമായിരുന്നു വി.എസിൻെറ കുട്ടിക്കാലം.

നിരന്തരം തെരുവുകളിൽ സമരങ്ങളിൽ ഏർപ്പെട്ട്, ജീവിതത്തിലുടനീളം ചുറ്റുമുണ്ടായിരുന്ന ആൾക്കൂട്ടത്തിനൊപ്പം അപാരമായ ഊ‍ർജ്ജസ്വലതയോടെ, എന്തിനെയും എതിർക്കാൻ വേണ്ടി എതിർക്കുക എന്ന ലക്ഷ്യത്തോടെയല്ലാതെ, കേരളം കാണിച്ച ഇടതുപക്ഷ ബദലിന്റെ ഭാഗമായി മാറിയ ക്രിയാത്മക പരിഹാരങ്ങളിലേക്ക് എത്തിയ സമരങ്ങളാണ് അദ്ദേഹം നയിച്ചത്. മരണത്തിന് ശേഷം സഖാവിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ ലക്ഷക്കണക്കിന് മനുഷ്യരുടെ അണമുറിയാത്ത ഒഴുക്ക് വി.എസിൻെറ ഇടപെടലുകളുടെ വ്യാപ്തിയുടെയും, അത് ബഹുജനങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്പർശിച്ചു എന്നതിന്റെയും തെളിവാണ്.

1923-ൽ ആലപ്പുഴയിലെ ദരിദ്രകർഷക കുടുംബത്തിലാണ് വി.എസിൻെറ ജനനം. അദ്ദേഹത്തിന് വെറും 4 വയസ്സുള്ളപ്പോൾ അമ്മയെയും 11 വയസ്സുള്ളപ്പോൾ അച്ഛനെയും നഷ്ടമായി. ഇത് കാരണം ഏഴാം ക്ലാസ്സോടെ സ്കൂൾ വിദ്യാഭ്യാസം നിർത്തേണ്ടിവന്നു. ഈ സാഹചര്യങ്ങൾ കാരണം അദ്ദേഹത്തിന് ആദ്യം തയ്യൽ ജോലിയിലും പിന്നീട് ആസ്പിൻവാൾ കമ്പനിയിൽ കയർത്തൊഴിലാളിയായും ജോലി ചെയ്യേണ്ടിവന്നു. സാമ്പത്തികബുദ്ധിമുട്ടു കാരണം ദിവസങ്ങളോളം പട്ടിണികിടന്നും വലിയ ദുരിതങ്ങൾ അതിജീവിച്ചുമായിരുന്നു വി.എസിൻെറ കുട്ടിക്കാലം.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ ആദ്യത്തെ സെക്രട്ടറിയും മികച്ച സംഘാടകനുമായിരുന്ന ആലപ്പുഴയിൽ നിന്ന് തന്നെയുള്ള പി. കൃഷ്ണപിള്ള, തൊഴിലാളിവർഗത്തിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വി.എസിനുള്ള കഴിവും സംഘടനാപ്രവർത്തനത്തിലുള്ള മികവും മനസ്സിലാക്കി അദ്ദേഹത്തിന് കൂടുതൽ വലിയ ഉത്തരവാദിത്തങ്ങൾ നൽകി.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ ആദ്യത്തെ സെക്രട്ടറിയും മികച്ച സംഘാടകനുമായിരുന്ന ആലപ്പുഴയിൽ നിന്ന് തന്നെയുള്ള പി. കൃഷ്ണപിള്ള, തൊഴിലാളിവർഗത്തിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വി.എസിനുള്ള കഴിവും സംഘടനാപ്രവർത്തനത്തിലുള്ള മികവും മനസ്സിലാക്കി അദ്ദേഹത്തിന് കൂടുതൽ വലിയ ഉത്തരവാദിത്തങ്ങൾ നൽകി.

തൊഴിലില്ലായ്മ, കർഷകരെയും തൊഴിലാളികളെയും സാമ്പത്തികമായി ചൂഷണം ചെയ്ത ഫ്യൂഡൽ ജൻമിമാർ, വ്യാപാരികളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും മൂലമുള്ള ഭക്ഷ്യക്ഷാമം, പാവപ്പെട്ടവർക്ക് വാങ്ങിക്കാൻ പറ്റാത്തതരത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവ കാരണം സാധാരണക്കാരായ മനുഷ്യരുടെ ജീവിതം അക്കാലത്ത് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിരുന്നത്. ദലിതരും പിന്നാക്ക ജാതിക്കാരും നേരിട്ട സാമൂഹിക അടിച്ചമർത്തലും കുപ്രസിദ്ധമായിരുന്നു. ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിനും, വിശപ്പ് അകറ്റുന്നതിനും, ജാതി അടിച്ചമർത്തലിനെ ചെറുക്കുന്നതിനുമുള്ള പോരാട്ടങ്ങൾ വി.എസ് ബാല്യകാലം മുതൽ തന്നെ ആരംഭിച്ചു, ഈ ജീവിതാനുഭവം അടിസ്ഥാന വിഭാഗങ്ങളോടും അവ‍രുടെ ജീവിതപോരാട്ടങ്ങളോടും അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ച് നിർത്തി. ഇങ്ങനെയാണ് 1940-കളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രോലിറ്റേറിയൻ ആശയങ്ങളിലേക്ക് വി.എസ് ആകർഷിക്കപ്പെടുന്നത്.

വലിപ്പച്ചെറുപ്പങ്ങളില്ലാതെ യുവാക്കളും പ്രായമായവരും, ജീവിച്ചിരുന്ന കാലത്തും മരണത്തിന് ശേഷമുള്ള മൂന്ന് ദിവസവും ഒടുവിൽ പുന്നപ്ര വയലാർ സമരഭൂമിയിൽ ആ ശരീരം അഗ്നിക്കിരയാകും വരെ അദ്ദേഹത്തോട് കാണിച്ച് സ്നേഹവായ്പിന് ഞാനും സാക്ഷിയായിട്ടുണ്ട്.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ ആദ്യത്തെ സെക്രട്ടറിയും മികച്ച സംഘാടകനുമായിരുന്ന ആലപ്പുഴയിൽ നിന്ന് തന്നെയുള്ള പി. കൃഷ്ണപിള്ള, തൊഴിലാളിവർഗത്തിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വി.എസിനുള്ള കഴിവും സംഘടനാപ്രവർത്തനത്തിലുള്ള മികവും മനസ്സിലാക്കി അദ്ദേഹത്തിന് കൂടുതൽ വലിയ ഉത്തരവാദിത്തങ്ങൾ നൽകി. ദലിത്, പിന്നാക്ക ജാതി കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി അദ്ദേഹത്തെ കുട്ടനാട്ടിലേക്ക് അയച്ചു. ഔപചാരിക വിദ്യാഭ്യാസം കുറവായിരുന്ന വി.എസ്. തന്റെ രാഷ്ട്രീയ, സംഘടനാ വൈദഗ്ധ്യം മൂർച്ചകൂട്ടി മികച്ച സംഘാടകനും പ്രക്ഷോഭകനും പ്രാസംഗികനുമൊക്കെയായി വളരുന്നത് ഇവിടെ വെച്ചാണ്. സാമൂഹികമായും സാമ്പത്തികമായും അടിച്ചമർത്തപ്പെട്ട കർഷകത്തൊഴിലാളികളെയും ദരിദ്ര കർഷകരെയും ഫ്യൂഡൽ ഭൂപ്രഭുക്കൾക്കും, അടിച്ചമർത്തൽ ഭരണകൂടത്തിനും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ സംഘടിപ്പിക്കുന്നതിന് അദ്ദേഹം മാർക്സിസ്റ്റ് ലെനിനിസ്റ്റ് തത്വങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തി. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻെറ ചരിത്രത്തിൽ മുൻനിരയിൽ നിന്ന നേതാക്കളിൽ വി.എസിനെയും ഇ. ബാലാനന്ദനെയും പോലുള്ള നേതാക്കൾ തൊഴിലാളി വർഗത്തിൽ നിന്നുതന്നെ വളർന്നുവന്നവരായിരുന്നുവെന്ന് നാം ഓർക്കേണ്ടതുണ്ട്.

1946-ൽ പുന്നപ്രയിലും വയലാറിലും ഉണ്ടായ വിപ്ലവപോരാട്ടങ്ങളിൽ വി.എസിൻെറ പങ്ക് നിസ്തുലമാണ്.
1946-ൽ പുന്നപ്രയിലും വയലാറിലും ഉണ്ടായ വിപ്ലവപോരാട്ടങ്ങളിൽ വി.എസിൻെറ പങ്ക് നിസ്തുലമാണ്.

1946-ൽ പുന്നപ്രയിലും വയലാറിലും ഉണ്ടായ വിപ്ലവപോരാട്ടങ്ങളിൽ വി.എസിൻെറ പങ്ക് നിസ്തുലമാണ്. തിരുവിതാംകൂറിലെ സ്വേച്ഛാധിപത്യ രാജവാഴ്ചയ്‌ക്കും, ഇന്ത്യൻ യൂണിയന് പുറത്ത് ഒരു അമേരിക്കൻ മോഡൽ സ്വതന്ത്ര രാഷ്ട്രത്തിനായുള്ള ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ നീക്കത്തിനെതിരെയും തൊഴിലാളികളുടെയും കർഷകരുടെയും നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത്. “അമേരിക്കൻ മോഡൽ അറബിക്കടലിൽ” എന്ന മുദ്രാവാക്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്തിയത്. ഭരണകൂടം അതിക്രൂരമായാണ് പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചത്. ഇതിനിടയിൽ നിരവധി പ്രക്ഷോഭകാരികൾക്ക് ജീവൻ നഷ്ടമായി. നീതിനിഷേധത്തിനെതിരായി അടിച്ചമർത്തപ്പെട്ട കർഷകരും തൊഴിലാളികളും ഒന്നിച്ച് നിന്ന് പോരാടണമെന്ന കൃത്യമായ സന്ദേശം പകർന്ന് കേരളത്തിൻെറ ഇടതുരാഷ്ട്രീയ ചരിത്രത്തിൽ വിപ്ലവപോരാട്ടങ്ങൾക്ക് ആദർശാത്മകമായ പുതിയ അടിത്തറ പണിയുകയായിരുന്നു ഈ പ്രക്ഷോഭം. സ്വേച്ഛാധിപത്യ രാജവാഴ്ച അവസാനിപ്പിച്ച്, ഏകീകൃതവുമായ ഭാഷാടിസ്ഥാനത്തിലുള്ളതുമായ പുതിയ കേരളം നിലവിൽ വരുന്നതിനുള്ള പ്രക്രിയയ്ക്കും ഇത് ഊർജ്ജം നൽകി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ, തൊഴിലാളികളുടെ അവകാശങ്ങൾക്കും ഭൂമി അവകാശങ്ങൾക്കും വേണ്ടി കയ്യൂർ, കരിവള്ളൂർ തുടങ്ങിയ നിരവധി സമരങ്ങൾക്ക് പുന്നപ്ര- വയലാർ പ്രക്ഷോഭം ആത്മവിശ്വാസമേകി. കേരളത്തിൽ 1957-ലെ ആദ്യ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയത്തിനും ഇത് കരുത്ത് പകർന്നു.

സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി വി.എസിന് വളരെക്കാലം ഒളിവിൽ കഴിയേണ്ടിവരികയും പലതവണ അറസ്റ്റുകളും പീഡനങ്ങളും നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. പുന്നപ്ര വയലാർ സമരത്തിന് ശേഷം അറസ്റ്റിലായ വി.എസിന് പോലീസ് ലോക്കപ്പിൽ കൊടിയ മർദ്ദനം ഏറ്റുവാങ്ങേണ്ടിവന്നു. അദ്ദേഹത്തിൻെറ കാൽപ്പാദത്തിൽ ബയണറ്റ് കുത്തിയിറക്കുകയും ബോധം പോയതോടെ മരിച്ചുവെന്ന് കരുതുകയും ചെയ്തു. ചെറിയ കേസുകളിൽ പ്രതിയായിരുന്ന ഒരു മോഷ്ടാവിന്റെ സഹായത്തോടെ വി.എസിനെ കാട്ടിലുപേക്ഷിക്കാനാണ് പോലീസ് തീരുമാനിച്ചത്. എന്നാൽ, വി.എസിന് ജീവനുണ്ടെന്ന് ബോധ്യപ്പെട്ട ആ മോഷ്ടാവ്, അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോവണമെന്ന് നിർബന്ധിക്കുകയും തുടർന്ന് വി.എസിന് ചികിത്സ ലഭിക്കുകയും ചെയ്തു. മാസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് പിന്നീട് അദ്ദേഹം സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

 കോൺഗ്രസ് സർക്കാർ നവലിബറൽ സാമ്പത്തിക നയങ്ങൾ അവതരിപ്പിച്ചപ്പോൾ കേരളത്തിലെ തൊഴിലാളിവർഗത്തെയും കർഷകരെയും നയിച്ചത് വി.എസാണ്.
കോൺഗ്രസ് സർക്കാർ നവലിബറൽ സാമ്പത്തിക നയങ്ങൾ അവതരിപ്പിച്ചപ്പോൾ കേരളത്തിലെ തൊഴിലാളിവർഗത്തെയും കർഷകരെയും നയിച്ചത് വി.എസാണ്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ വി.എസ് അറസ്റ്റിലാവുകയും പിന്നീട് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തിരുന്നു. പോലീസ് ലോക്കപ്പിൽ അദ്ദേഹത്തിന് വീണ്ടും അനുഭവിക്കേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളാണ്. എന്നാൽ ആ സഹനമെല്ലാം അധ്വാനിക്കുന്ന തൊഴിലാളിവർഗത്തിനും ദരിദ്രജനവിഭാഗത്തിനും വേണ്ടി കൂടുതൽ പോരാട്ടങ്ങൾ നടത്തുന്നതിന് അദ്ദേഹത്തിന് ഊർജ്ജമാവുകയാണ് ചെയ്തത്. രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹം അക്രമങ്ങളെ പ്രതിരോധിക്കുകയാണ് ചെയ്തത്.

1956-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്കും 1958-ൽ ദേശീയ കൗൺസിലിലേക്കും വി.എസ് തിരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിക്കുന്നതിനായി നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 അംഗങ്ങളിൽ ജീവിച്ചിരുന്നവരിൽ അവസാനത്തെ വ്യക്തിയായിരുന്നു അദ്ദേഹം. 1980 മുതൽ 1991 വരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്നു വി.എസ്. 1964-ൽ അദ്ദേഹം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 1985-ൽ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്തു. പ്രായാധിക്യം മൂലം അദ്ദേഹം 2022-ൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാകുകയും പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഏഴ് തവണയാണ് അദ്ദേഹം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് തവണ കേരളത്തിൻെറ പ്രതിപക്ഷ നേതാവായ വി.എസ് പരിസ്ഥിതി സംരക്ഷണം, ലിംഗസമത്വം, തണ്ണീർത്തട സംരക്ഷണം, ഗോത്ര അവകാശങ്ങൾ, നഴ്‌സുമാർക്ക് മെച്ചപ്പെട്ട വേതനം, ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ, സ്വതന്ത്ര സോഫ്റ്റ്‌വെയർ തുടങ്ങീ പൊതു ആവശ്യങ്ങൾ ശക്തമായി സമ്മർദ്ദം ചെലുത്തുകയും പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 2006 മുതൽ 2011 വരെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ അധ്വാനിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായുള്ള നിരവധി നിയമനിർമ്മാണ, ഭരണ നടപടികളാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെ അധികാരക്കസേര എന്നതിലുപരി ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ഇടമായാണ് അദ്ദേഹം കണ്ടത്.

വിപ്ലവ കർഷക പ്രസ്ഥാനവുമായി അദ്ദേഹത്തിന് ജൈവിക ബന്ധമുണ്ടായിരുന്നു. നവ കൊളോണിയലിസം കർഷകരെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹത്തിൻെറ രചനകളിലും പ്രസംഗങ്ങളിലും വിശദമായി പ്രതിപാദിച്ചിരുന്നു. പുന്നപ്ര വയലാറിനെക്കുറിച്ചുള്ള അഖിലേന്ത്യാ കിസാൻ സഭയുടെ സുവർണ്ണ ജൂബിലി പരമ്പരയിലേക്കായുള്ള അദ്ദേഹത്തിന്റെ സംഭാവനകളും രചനകളും ഭരണവർഗങ്ങളെയും സാമ്രാജ്യത്വവുമായുള്ള അവരുടെ വിട്ടുവീഴ്ചയെയും വിമർശിക്കുന്നതായിരുന്നു. കോൺഗ്രസ് സർക്കാർ നവലിബറൽ സാമ്പത്തിക നയങ്ങൾ അവതരിപ്പിച്ചപ്പോൾ കേരളത്തിലെ തൊഴിലാളിവർഗത്തെയും കർഷകരെയും നയിച്ചത് വി.എസാണ്.

 2006 മുതൽ 2011 വരെ മുഖ്യമന്ത്രിയായിരുന്ന വി.എസിന്റെ കാലഘട്ടത്തിൽ അധ്വാനിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായുള്ള നിരവധി നിയമനിർമ്മാണ, ഭരണ നടപടികളാണ് സ്വീകരിച്ചത്.
2006 മുതൽ 2011 വരെ മുഖ്യമന്ത്രിയായിരുന്ന വി.എസിന്റെ കാലഘട്ടത്തിൽ അധ്വാനിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായുള്ള നിരവധി നിയമനിർമ്മാണ, ഭരണ നടപടികളാണ് സ്വീകരിച്ചത്.

'സ്വതന്ത്ര വ്യാപാരം' ഉൾപ്പെടെയുള്ള കാർഷിക മേഖലയിലെ ഉദാരവൽക്കരണവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിശിതമായ വിമർശനം കേരളത്തിന്റെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലെ നയരൂപീകരണത്തിൽ നിർണായകമായി. രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യം പരിഗണിക്കാതെ കേന്ദ്രസർക്കാർ സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പുവെക്കുന്ന ഇന്നത്തെ കാലത്ത് ഇന്ത്യ-ആസിയാൻ സ്വതന്ത്ര വ്യാപാര കരാറിനെതിരായ വി.എസിൻെറ ശക്തമായ നിലപാട് നാം ഓർക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും അസമമായ സ്വതന്ത്ര വ്യാപാര കരാറിനെ എതിർത്തും വി.എസ് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കണ്ടിരുന്നു. ഈ കരാ‍ർ നിലവിൽ വന്നാൽ കേരളത്തിലെ കർഷകരെ കടുത്ത ദുരിതത്തിലേക്കും കടക്കെണിയിലേക്കും നാശത്തിലേക്കും തള്ളിവിടുമെന്നും വിലത്തകർച്ചയിലേക്ക് പോവുമെന്നും ദീർഘവീക്ഷണത്തോടെ അദ്ദേഹം ചിന്തിച്ചിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളിൽ ആഴത്തിൽ ഉത്കണ്ഠാകുലനായിരുന്ന വി.എസ്, പ്രകൃതിയെ ഉപഭോഗവസ്തുവാക്കാനുള്ള കോർപ്പറേറ്റ് താൽപ്പര്യങ്ങളെ നിരന്തരം വിമർശിച്ച് കൊണ്ടേയിരുന്നു. തൊണ്ണൂറുകളുടെ അവസാനകാലത്ത് സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ പുരുഷാധിപത്യ അക്രമങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറിയപ്പോൾ അതിനെതിരെയും വി.എസ് നിരന്തരമായ പോരാട്ടം നയിച്ചു.

കേന്ദ്രീകൃതമായി നിശ്ചയിച്ച എംഎസ്‌പിക്ക് പുറമേ നെല്ലിന് ക്വിൻറലിന് 400 രൂപ തോതിൽ ഇൻസെന്റീവ് നൽകാൻ ശുപാർശ ചെയ്ത കമ്മിറ്റിയിൽ ഞാനും അംഗമായിരുന്നു. ഈ നയം ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാരും തുടരുന്നു. അതിൻെറ ഭാഗമായാണ് അതുകൊണ്ടാണ് കേന്ദ്രം പ്രഖ്യാപിച്ച എം.എസ്.പി. ക്വിൻറലിന് 2369 രൂപ മാത്രമായിരിക്കെ സംസ്ഥാന സർക്കാർ ക്വിൻറലിന് 2832 രൂപ നൽകുന്നത്.

കാർഷിക രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിൽ ക്രിയാത്മകമായ നിരവധി ഇടപെടലുകൾക്കാണ് അദ്ദേഹം മുഖ്യമന്ത്രിയായ കാലം സാക്ഷ്യം വഹിച്ചത്. കോൺഗ്രസിൻെറയും ബി ജെ പിയുടെയും നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരുകൾ നടപ്പിലാക്കിയ ഉദാരവൽക്കരണ നയങ്ങൾ കാർഷിക മേഖലയെ ദുരിതത്തിലേക്കും നിരവധി കർഷകരെ ആത്മഹത്യയിലേക്കും നയിച്ചിരുന്നു. വി.എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ ഒരു കടാശ്വാസ കമ്മീഷൻ ആരംഭിക്കുകയും, അതുവഴി കർഷക ജനസാമാന്യത്തിന് വലിയ സഹായങ്ങൾ നൽകുകയും ചെയ്തു. ഇത് രാജ്യത്തിനാകെ മാതൃകയാവുകയും രാജ്യമെമ്പാടുമുള്ള കർഷക പ്രസ്ഥാനങ്ങൾ മുദ്രാവാക്യമായി ഏറ്റെടുക്കുകയും ചെയ്തിരുന്നു. നെൽകൃഷിക്ക് രാജ്യത്തെ ഏറ്റവും മികച്ച സംഭരണ താങ്ങുവില പ്രഖ്യാപിച്ചതുൾപ്പെടെ കർഷകർക്ക് അനുകൂലമായ നിരവധി നയങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായി. പ്രൊഫ. പ്രഭാത് പട്‌നായിക് ആയിരുന്നു ആ സമയത്ത് സംസ്ഥാന ആസൂത്രണ ബോർഡിന്റെ വൈസ് ചെയർമാൻ. കാർഷിക സമിതിയുടെ ചെയർപേഴ്‌സൺ പ്രൊഫ. ഉത്സ പട്‌നായിക്കുമായിരുന്നു. കേന്ദ്രീകൃതമായി നിശ്ചയിച്ച എംഎസ്‌പിക്ക് (MSP) പുറമേ നെല്ലിന് ക്വിൻറലിന് 400 രൂപ തോതിൽ ഇൻസെന്റീവ് നൽകാൻ ശുപാർശ ചെയ്ത കമ്മിറ്റിയിൽ ഞാനും അംഗമായിരുന്നു. ഈ നയം ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാരും തുടരുന്നു. അതിൻെറ ഭാഗമായാണ് അതുകൊണ്ടാണ് കേന്ദ്രം പ്രഖ്യാപിച്ച എം.എസ്.പി. ക്വിൻറലിന് 2369 രൂപ മാത്രമായിരിക്കെ സംസ്ഥാന സർക്കാർ ക്വിൻറലിന് 2832 രൂപ നൽകുന്നത്.

‘‘ഏറെക്കാലമായി വി.എസുമായി അടുപ്പമുള്ള എനിക്ക് വ്യക്തിപരമായി നിരവധി ഓർമ്മകളുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ ഞാൻ പല തലത്തിലാണ് അദ്ദഹത്തെ ഓർക്കുന്നത്’’- വിജൂ കൃഷ്ണൻ.
‘‘ഏറെക്കാലമായി വി.എസുമായി അടുപ്പമുള്ള എനിക്ക് വ്യക്തിപരമായി നിരവധി ഓർമ്മകളുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ ഞാൻ പല തലത്തിലാണ് അദ്ദഹത്തെ ഓർക്കുന്നത്’’- വിജൂ കൃഷ്ണൻ.

നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നതിനെതിരായ നിയമനിർമ്മാണം നടപ്പിലായത് വി.എസിന്റെ ഭരണകാലത്തെ സുപ്രധാന തീരുമാനമായിരുന്നു. വി.എസിൻെറ ഭരണപരമായ നടപടികളും രാഷ്ട്രീയ പ്രത്യയശാസ്ത്ര പോരാട്ടങ്ങളും നവലിബറലിസത്തിന്റെ പാപ്പരത്തത്തെ തുറന്നുകാട്ടുന്നതായിരുന്നു. എക്കാലത്തും സഹകരണ സംഘങ്ങളുടെ സംഘാടകനായിരുന്ന വി.എസ്, വൻകിട ബിസിനസുകാർ കർഷകരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ഒരു പ്രതിരോധമെന്ന നിലയിൽ സഹകരണ സംഘങ്ങൾ പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തൻെറ അവസാനകാലത്ത് പോലും എഴുതിയിരുന്നു.

വി.എസ് വിട പറയുമ്പോൾ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് അവരുടെ വിശ്വസ്തനായ നേതാവിനെയാണ് നഷ്ടപ്പെടുന്നത്. വി.എസ് അവശേഷിപ്പിച്ച ശൂന്യത നികത്തുക എന്നത് നിസ്സംശയമായും ഒരു കഠിന ജോലിയായിരിക്കും. ഏറെക്കാലമായി അദ്ദേഹവുമായി അടുപ്പമുള്ള എനിക്ക് വ്യക്തിപരമായി നിരവധി ഓർമ്മകളുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ ഞാൻ പല തലത്തിലാണ് അദ്ദഹത്തെ ഓർക്കുന്നത്. അദ്ദേഹത്തിൻെറ നീട്ടിയും കുറുക്കിയുമുള്ള പ്രസംഗശൈലി വളരെ താൽപ്പര്യത്തോടെ കേട്ടിരുന്ന ഒരു കുട്ടിയെന്ന നിലയിൽ, 18ാം പാർട്ടി കോൺഗ്രസിൻെറ ഒരു വളണ്ടിയറെന്ന നിലയിൽ, 2006-ൽ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന നിലയിൽ, പാർട്ടിയുടെ കേന്ദ്രക്കമ്മിറ്റി അംഗമെന്ന നിലയിൽ, കോഴിക്കോട് പാർട്ടി കോൺഗ്രസിലും തൊട്ടടുത്ത പാർട്ടി കോൺഗ്രസിലും അദ്ദേഹവുമായി നടത്തിയ സംസാരങ്ങളടക്കം ഞാൻ ഓർക്കുന്നു. വലിപ്പച്ചെറുപ്പങ്ങളില്ലാതെ യുവാക്കളും പ്രായമായവരും, ജീവിച്ചിരുന്ന കാലത്തും മരണത്തിന് ശേഷമുള്ള മൂന്ന് ദിവസവും ഒടുവിൽ പുന്നപ്ര വയലാർ സമരഭൂമിയിൽ ആ ശരീരം അഗ്നിക്കിരയാകും വരെ അദ്ദേഹത്തോട് കാണിച്ച് സ്നേഹവായ്പിന് ഞാനും സാക്ഷിയായിട്ടുണ്ട്. അടിസ്ഥാന ജനവിഭാഗങ്ങളുടെയും തൊഴിലാളി വർഗ്ഗത്തിൻെറയും വിമോചനത്തിന് വേണ്ടിയുള്ള അദ്ദേഹത്തിൻെറ പ്രതിബദ്ധതയും കോർപ്പറേറ്റ്, വർഗീയ, ഫാഷിസ്റ്റ് ശക്തികൾക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും എന്നും പ്രചോദനമാണ്. “കണ്ണേ കരളേ… വിഎസ്സേ… ആരുപറഞ്ഞു മരിച്ചെന്ന്… ജീവിക്കുന്നു ഞങ്ങളിലൂടെ” എന്ന മുദ്രാവാക്യം വിളികളാൽ മുഖരിതമായിരുന്നു കേരളത്തിലെ തെരുവുകൾ. അതേ… വി.എസിൻെറ മഹത്വം എക്കാലവും നിലനിൽക്കും…

Comments