യാത്രകളാണ് ഗാർഡിന്റെ ജോലിയുടെ സ്വഭാവം. പെട്ടന്നൊരു ദിവസം അത് മാറുകയാണ്. യാത്രകളിൽ നിന്ന് ഓഫീസിലേക്ക്. ഗാർഡിൽ നിന്ന് കൺട്രോളറിലേക്ക്. പാലക്കാട് ഗാർഡ് ആയിരിക്കെ ഒരു ദിവസം ഉച്ചഭക്ഷണം കഴിയ്ക്കുന്നതിനിടെ കോൾ വന്നു. എത്രയുംപെട്ടെന്ന് കൺട്രോൾ ഓഫീസിലെത്തണം. അവിടെ എത്തിയപ്പോൾ സീനിയർ ഡിവിഷൻ ഓഫീസർ പറഞ്ഞു. വിളിപ്പിച്ചത് വേറൊന്നിനുമല്ല, നിങ്ങൾക്ക് കൺട്രോളറാവാൻ പറ്റുമോ?. ഒരുമാസം ഓൺജോബ് ട്രെയിനിംഗ് എടുത്തിട്ട് ജോലിൽ ചെയ്യാൻ പറ്റില്ലേ?. ഒരു മനുഷ്യന് സാധാരണ നിലയിൽ പെട്ടെന്ന് സാദ്ധ്യമാവുന്ന ജോലിയല്ല കൺട്രോളറുടെത്. അങ്ങനെ ഗാർഡിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് കൺട്രോളറായി മാറി.
ടി.ഡി. രാമകൃഷ്ണന്റെ റെയിൽവേ സർവ്വീസ് സ്റ്റോറിയിലെ രസകരമായ പ്രൊമോഷൻ അനുഭവം