കോതി പാലം അപ്രോച്ച് റോഡിനായി തീരദേശ മേഖല കൈയ്യേറിയും മത്സ്യത്തൊഴിലാളികൾക്ക് നിരവധി കപട വാഗ്ദാനങ്ങളും നൽകിയുമാണ് വികസനം നടപ്പിലാക്കിയതെന്നാണ് മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നത്. കല്ലായി പുഴയിലെ ചളി നീക്കുക, കോതി പാലത്തിന്റെ സ്ലാബ് ഒരു മീറ്ററെങ്കിലും ഉയർത്തുക, കുടിയിറക്കപ്പെട്ടവർക്ക് പുനരധിവാസ തുക പൂർണ്ണമായി നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും മത്സ്യതൊഴിലാളികൾ ഉന്നയിക്കുന്നത്.