തൊടില്ല, കോടികളുടെ കുടിശ്ശിക; ആദിവാസികളുടെ മീറ്ററുകൾ പോലും ഊരിയെടുക്കാം; KSEB ക്രൂരത

ബിൽ കുടിശ്ശികയായെന്ന കാരണത്താൽ വയനാട്ടിലെ ആയിരത്തിലധികം ആദിവാസി കുടുംബങ്ങളിലാണ് കെ എസ് ഇ ബി കറണ്ട് കട്ട് ചെയ്തത്. മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം ആദിവാസി വീടുകളാണ് ഇരുട്ടിൽ കഴിയുന്നത്. കേരള വാട്ടർ അതോറിറ്റി, സിറാമിക്‌സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ്, തുടങ്ങി കെ എസ് ഇ ബിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി കോടികൾ കുടിശിക വരുത്തിയ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ നിരവധിയുണ്ട്. എന്നാൽ അപ്പോഴും സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് കെ എസ് ഇ ബി ഭയപ്പെടുത്തുന്നത് ആദിവാസികളെ മാത്രം.

Comments