ബഫർസോണിനും കുടിയിറക്കലിനുമിടയിൽ ആദിവാസി ജനത

ക്ഷക്കണക്കിന് ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈവശംവെക്കുകയാണെന്ന് സർക്കാർ നിയോഗിച്ച കമ്മീഷനുകൾ തന്നെ കണ്ടെത്തിയിട്ടും ഭൂരഹിതരായ ആദിവാസികൾ, ആർക്കും വേണ്ടാത്ത പുറമ്പോക്കുകളിലും അപകടകരമായ മലഞ്ചെരിവുകളിലും മൂന്ന് സെന്റ് കോളനികളിലും തളച്ചിടപ്പെട്ടിരിക്കുകയാണ്. അതിജീവനവും ഉപജീവനവും സാധ്യമായ സ്വന്തം ഭൂമി എന്നത് ഇന്നും ആദിവാസികൾക്ക് സ്വപ്‌നമായി തുടരുമ്പോഴാണ്, പതിറ്റാണ്ടുകളുടെ സമരങ്ങളിലൂടെ അവർ നേടിയെടുത്ത, വനാശ്രിത സമൂഹങ്ങൾക്ക് വനത്തിൻമേൽ അധികാരം നൽകുന്ന വനാവകാശ നിയമം അട്ടിമറിക്കപ്പെടുന്നത്. ഒടുവിൽ, വന്യജീവി സങ്കേതകങ്ങളുടെയും നാഷണൽ പാർക്കുകളുടെയും ചുറ്റളവിലുള്ള ഒരു കിലോമീറ്റർ പ്രദേശം ബഫർസോണാക്കി മാറ്റുന്ന പ്രഖ്യാപനവും കൂടി നടപ്പിലായാൽ ആദിവാസി ജീവിതം കൂടുതൽ കലുഷിതമാകുമെന്ന തിരിച്ചറിവിലാണ് ആദിവാസി ഗോത്രമഹാസഭയുടെ മുൻകൈയിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചിരിക്കുന്നത്.

Comments