വരമ്പായി ചുരുങ്ങിയ മണ്ണും നെയ്ക്കുപ്പയിലെ കുട്ടികളുടെ ചോരയും

പിഞ്ചുകുട്ടികൾക്കേറ്റ മർദനത്തിന്റെ ഭീകരതകൾക്കപ്പുറം നെയ്ക്കുപ്പ സംഭത്തിൽ നാം കാണേണ്ട മറ്റൊരു ക്രൂര യാഥാർത്ഥ്യം കൂടിയുണ്ട്. ഒരുകാലത്ത്, കാടും മലയും പുഴയും വയലുമെല്ലാമുണ്ടായിരുന്ന വിശാലമായ ഭൂമിയുടെ അധിപരായിരുന്ന വയനാട്ടിലെ ആദിമ ജനതയുടെ, ഇന്നത്തെ തലമുറയിൽപെട്ട കുട്ടികൾ, അവർ തളച്ചിടപ്പെട്ട തുണ്ട് ഭൂമിക്കപ്പുറമുള്ള മണ്ണിൽ ഒന്നു കാൽ ചവിട്ടുമ്പോഴേക്കും തല്ലിയോടിക്കപ്പെടുന്നുവെന്ന യാഥാർത്ഥ്യം. കേരളത്തിന്റെ രാഷ്ട്രീയപ്പതിറ്റാണ്ടുകൾ മണ്ണിന്റെ ഉടമസ്ഥതയിൽ തീർത്ത വിവേചനം എത്രമാത്രം ക്രൂരമാണെന്നതിന്റെ നേർസാക്ഷ്യമാണ് ഇന്നത്തെ നെയ്ക്കുപ്പ കോളനി.

Comments