'മലങ്കാട്' എന്ന സ്വന്തം ആത്മകഥ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ കൂടി ആത്മകഥയായി മാറിയ അനുഭവം പറയുകയാണ് പ്രഭാഹരൻ കെ. മൂന്നാർ. ഇന്നും തോട്ടമുടമയുടെ 'സ്വന്തം ഭൂമി'യായി തുടരുന്ന മൂന്നാറിനെക്കുറിച്ചും തൊഴിലവകാശങ്ങളിൽ ഫലപ്രദമായി ഇടപെടാത്ത തൊഴിലാളി യൂണിയനുകളെക്കുറിച്ചും സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്ത തൊഴിലാളികളെക്കുറിച്ചും ഭരണകൂടങ്ങളുടെ വഞ്ചനകളെക്കുറിച്ചും, കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ പ്രഭാഹരൻ സംസാരിക്കുന്നു.