Photo: Truecopy

മത്സ്യത്തൊഴിലാളി വിദ്യാർഥി സ്‍കോളർഷിപ്പും മുടങ്ങി,
രാഷ്ട്രീയക്കാരുടെ ശുപാർശയുമായി വരൂ എന്ന് വിദ്യാർഥികളോട് അധികൃതർ

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കിട്ടേണ്ട സ്കോളർഷിപ്പ് മുടങ്ങിയിരിക്കുകയാണ്. സർക്കാരിൻെറ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകളാണ് കാരണം. സ്കോളർഷിപ്പ് തുക ലഭിക്കാൻ വൈകുന്നത് വിദ്യാർഥികളെയും കുടുംബങ്ങളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു.

ത്സ്യത്തൊഴിലാളികൾ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. പ്രതികൂല കാലാവസ്ഥ ജീവനോപാധികൾ ഇല്ലാതാക്കിയതിനൊപ്പം അവർക്ക് കിട്ടേണ്ട പെൻഷനും ആനുകൂല്യങ്ങളും മുടങ്ങിപ്പോയി. മത്സ്യബന്ധന മേഖലയിൽ നിന്നുള്ള വരുമാനവും ഇടിഞ്ഞു. സാമ്പത്തിക പിരിമുറുക്കം ഈ മേഖലയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് തള്ളിയിടുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി അംശാദായം മൂന്നിരട്ടിയാക്കി-100 രൂപയിൽ നിന്ന് 300 രൂപ. വിവാഹ- ചികിത്സാ സഹായങ്ങളും മുടങ്ങി കിടക്കുകയാണ്. ഇത്തരം പ്രതിസന്ധികൾക്കിടെയാണ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലഭിക്കേണ്ട ഗ്രാൻറുകൾ രണ്ട് വർഷമായി മുടങ്ങി കിടക്കുന്നത്.

സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ 3.2 ശതമാനം ഫിഷർമെൻ വിഭാഗമാണ്. 590 കിലോമീറ്ററോളം വ്യപിച്ചുകിടക്കുന്ന കേരളത്തിന്റെ തീരദേശ മേഖലകളിൽ താമസിക്കുന്ന ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടാണ് ഇ-ഗ്രാന്റ്‌സിന് സമാനമായ സ്‌കോളർഷിപ്പുകൾ നൽകുന്നത്. എന്നാൽ മറ്റെല്ലാ ഗ്രാൻുകൾ പോലെയും ഫിഷർമെൻ കമ്മ്യൂണിറ്റിക്ക് നൽകുന്ന ഗ്രാൻറുകളും മുടങ്ങിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സാങ്കേതിക വീഴ്ചകളും സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രധാന കാരണങ്ങൾ.

അർഹമായ പെൻഷനും ആനുകൂല്യങ്ങളും കൃത്യമായ സമയത്ത് ലഭിക്കാത്ത വിഭാഗമാണ് മത്സ്യത്തൊഴിലാളികൾ. സാമ്പത്തിക പിരിമുറുക്കങ്ങൾ ഈ തൊഴിലാളികളെ അതീവഗുരുതരമായ സാഹചര്യത്തിലേക്കാണ് തള്ളിയിടുന്നത്.
അർഹമായ പെൻഷനും ആനുകൂല്യങ്ങളും കൃത്യമായ സമയത്ത് ലഭിക്കാത്ത വിഭാഗമാണ് മത്സ്യത്തൊഴിലാളികൾ. സാമ്പത്തിക പിരിമുറുക്കങ്ങൾ ഈ തൊഴിലാളികളെ അതീവഗുരുതരമായ സാഹചര്യത്തിലേക്കാണ് തള്ളിയിടുന്നത്.

സ്കോളർഷിപ്പ് തുക ലഭിക്കാൻ വൈകുന്നത് വിദ്യാർഥികളെയും കുടുംബങ്ങളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്. ഗവേഷക വിദ്യാർഥികളെ ഇത് വലിയ തോതിൽ ബാധിക്കുന്നുണ്ട്.

ഫിഷർമാൻ കമ്മ്യൂണിറ്റിയിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ വർഷത്തിലാണ് നൽകുന്നത്. മാസം നൽകുന്നതിനു പകരം നിശ്ചിത തുക വർഷത്തിൽ ഒറ്റത്തവണയായി നൽകുന്നു. ആ രീതി കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും, മാസത്തിലാക്കണണമെന്ന ആവശ്യവും വിദ്യാർഥികൾ മുന്നോട്ടുവെക്കുന്നു. ഉദ്യോഗസ്ഥതല വീഴ്ചകൾ ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ടെന്ന് കാലിക്കറ്റ് സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിയായ സിറാജുദ്ദീൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

“എനിക്കു കിട്ടുന്ന ഫിഷറീസ് ഇ-ഗ്രാന്റ് മൂന്ന് വർഷമായി ലഭിക്കുന്നില്ല. ഫീഷറീസ് ഇ-ഗ്രാന്റ് വർഷത്തിലൊരിക്കലേ ലഭിക്കൂ. മാസത്തിൽ കിട്ടുന്നതാണ് ഉപകാരം. എല്ലാ മാസവും കിട്ടേണ്ട തുക വർഷത്തിൽ ഒറ്റത്തവണയായി നൽകുന്നത് ഞങ്ങളെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റിലാണ് ഞാൻ ഗവേഷണം ചെയ്യുന്നത്. 2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെയുള്ള ഇ-ഗ്രാന്റ്‌സിനുവേണ്ടി എഴുതികൊടുത്തിരുന്നു. അവിടെ നിന്ന് പൊന്നാനി ഫിഷറീസ് ഓഫീസിലേക്കാണ് അയക്കുക. എന്നാൽ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റാകട്ടെ ജൂൺ വരെ അപേക്ഷയിൽ ഒന്നും ചെയ്യാതെ, തടഞ്ഞുവെച്ചു. ഞങ്ങളാകട്ടെ, പൈസയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവരെ ബന്ധപ്പെട്ടാൽ എല്ലാം ശരിയാക്കാമെന്ന മറുപടി മാത്രമായിരിക്കും ലഭിക്കുക. പിന്നീട് ഞങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് ജൂണിലാണ് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് തുടർനടപടിയെടുത്തത്’’.

സ്‌കോളർഷിപ്പ് തുക ലഭിക്കാൻ വർഷങ്ങളും മാസങ്ങളും വൈകുന്നത് വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്.
സ്‌കോളർഷിപ്പ് തുക ലഭിക്കാൻ വർഷങ്ങളും മാസങ്ങളും വൈകുന്നത് വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്.

‘‘ആലുവ ജെ.ഡി ഓഫീസിലേക്ക് സർക്കാർ ഫണ്ട് അനുവദിച്ചു. എന്നാൽ ഏപ്രിൽ 31 വരെയുള്ള ക്ലെയിമുകൾക്ക് മാത്രമേ തുക അനുവദിക്കൂ എന്നാണ് പറയുന്നത്. കുടിശ്ശിക പൂർണമായി തീർക്കാനുള്ള തുക സർക്കാർ അനുവദിച്ചിട്ടുമില്ല. എന്റെ കാര്യത്തിൽ ജനുവരിയിൽ തന്നെ ഫയൽ പൊന്നാനിയിലെ ഓഫീസിലേക്ക് പോയിരുന്നു. അഞ്ച് മാസമാണ് അത് കുടുങ്ങിക്കിടന്നത്. അടുത്ത ഘട്ടത്തിലേ എന്റെ തുക അനുവദിക്കൂ എന്നാണ് പറയുന്നത്. എനിക്ക് നേരത്തെ ഒരു കൊല്ലത്തെ ഗ്രാൻറ് തുക കിട്ടാനുണ്ട്. 2023 - 2024 വരെയുള്ളതിന് ഇനി വേറെ എഴുതി കൊടുക്കണം. ഇതിങ്ങനെ അനിശ്ചിതമായി വൈകുന്നതിലൂടെ പഠനം തന്നെ മുടങ്ങിപ്പോകുന്ന സാഹചര്യമുണ്ട്. പലയിടങ്ങളിലും ക്ലാസ് എടുത്ത് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് മുന്നോട്ട് പോവുന്നത്. ഇത് ഗവേഷകർ മാത്രം നേരിടുന്ന പ്രശ്നമല്ല. ഒന്നും രണ്ടും കൊല്ലമായി ഗ്രാന്റ് ലഭിക്കാത്ത നിരവധി പേർ മ്മ്യൂണിറ്റിയിലുണ്ട്,” സിറാജുദ്ദീൻ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ സർക്കാർ ഒരുതരത്തിലും പരിഗണിക്കുന്നില്ലെന്നും അവരുടെ മക്കൾക്കുള്ള ആനുകൂല്യങ്ങൾ പേപ്പറിൽ മാത്രമൊതുങ്ങുന്നതാണെന്നും മത്സ്യത്തൊഴിലാളിയും ഡിഗ്രി വിദ്യാർഥിയുടെ പിതാവുമായ ദീപക്. കെ. ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. “എന്റെ മകൾ ഡിഗ്രി മൂന്നാം വർഷമാണ്. ഗ്രാന്റ് ഫോം രണ്ട് മാസമെടുത്ത് ശരിയാക്കി കൊടുത്തതാണ്. ഇതുവരെ പൈസ കിട്ടിയിട്ടില്ല. കോഴ്സ് കഴിയാൻ അഞ്ച് മാസമേ ബാക്കിയുള്ളൂ. ഇത് അവളുടെ മാത്രം അനുഭവമല്ല, സ്കോളർഷിപ്പ് കിട്ടാത്ത കുറേ കുട്ടികളുണ്ട്. അവരൊക്കെയും പഠിപ്പ് തുടരാൻ വല്ലാതെ ബുദ്ധിമുട്ടുകയാണ്.

ദീപക്. കെ
ദീപക്. കെ

മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് സ്കോളർഷിപ്പില്ല, ലാപ്ടോപ്പില്ല. എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം. ഓരോ മത്സ്യത്തൊഴിലാളിയും കൊല്ലത്തിൽ 300 രൂപ സർക്കാറിലേക്ക് അടയ്ക്കുന്നുണ്ട്. തോണിയുടെ പൈസ വേറെ. ഇതെല്ലാം അടച്ചിട്ടെന്താ കാര്യം? ആദ്യം നൽകിയിരുന്ന ആനുകൂല്യങ്ങളൊക്കെ വെട്ടിച്ചുരുക്കി എന്നാണ് കേൾക്കുന്നത്,” അദ്ദേഹം പറഞ്ഞു.

കൃത്യസമയത്ത് അപേക്ഷിച്ചാലും സാങ്കേതികത്വത്തിൽ കുരുങ്ങി സ്കോളർഷിപ്പ് തുക വിദ്യാർഥികളുടെ കൈവശമെത്തുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. അപേക്ഷ നൽകി സ്കോളർഷിപ്പ് തുക ലഭിക്കാൻ കാത്തിരിക്കുന്നവരിൽ ഒരാളാണ് ഡിഗ്രി വിദ്യാർഥിയായ പൂജ കെ. സ്‌കോളർഷിപ്പ് കിട്ടാൻ ഇനിയും കാലതാമസമുണ്ടെന്നാണ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് അറിയിച്ചതെന്ന് പൂജ പറഞ്ഞു: “കൃത്യസമയത്ത് കോളേജിൽ അപേക്ഷ നൽകിയിരുന്നു. വകുപ്പ് തലത്തിലേക്ക് അപേക്ഷ അയച്ചുവെന്നാണ് കോളേജിൽനിന്ന് പറയുന്നത്. മാസങ്ങളായി, തുക അനുവദിച്ചിട്ടില്ല. കോളേജിൽ നിന്ന് ആദ്യമായി ഈ സ്‌കോളർഷിപ്പ് കാറ്റഗറിയിലേക്ക് അപേക്ഷിച്ചത് ഞാനാണ്. എല്ലാം ശരിയാക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ തുക കയ്യിൽ കിട്ടാൻ ഇനിയും താമസിക്കുമെന്ന് കേൾക്കുന്നു,” പൂജ പറഞ്ഞു.

പൂജ. കെ
പൂജ. കെ

രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ മാത്രമേ തങ്ങൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ പോലും ലഭ്യമാകൂ എന്ന സാഹചര്യവും നിലനിൽക്കുന്നുവെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. തനിക്ക് പരിചയുള്ള രാഷ്ട്രീയക്കാരൻ വിളിച്ചു പറഞ്ഞപ്പോഴാണ് അർഹമായ ആനുകൂല്യം ഒരു ഗവേഷക വിദ്യാർഥി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

“എന്റെ ഒന്നാം വർഷത്തെ ഗ്രാന്റ് അപ്രൂവലായത് ഒരു വർഷത്തിനുശേഷം, കഴിഞ്ഞ ഏപ്രിലിലായിരുന്നു. ഗ്രാന്റ് ലഭിക്കാൻ വൈകിയതിനെ തുടർന്ന് കോളേജിൽ അന്വേഷിച്ചപ്പോൾ, റെക്കമെന്റേഷനില്ലാതെ ഗ്രാന്റ് അപ്രൂവലാകില്ലെന്നാണ് പറഞ്ഞത്. ഏതെങ്കിലും രാഷ്ട്രീയക്കാരെ പരിചയമുണ്ടെങ്കിൽ അവരെക്കൊണ്ട് വിളിപ്പിക്കാനും എന്നോട് പറഞ്ഞു. അങ്ങനെ എനിക്ക് പരിചയമുള്ള ഒരു രാഷ്ട്രീയക്കാരനെ കൊണ്ട് പറയിച്ചിട്ടാണ് ഗ്രാന്റ് കിട്ടിയത്. എന്നിട്ടും ഒരു വർഷം താമസിച്ചു. വൈകുന്നതിന്റെ കാരണം അന്വേഷിക്കുമ്പോൾ സർക്കാറിന്റെ കയ്യിൽ ഫണ്ടില്ലെന്നാണ് പറയുന്നത്,” വിദ്യാർഥി വ്യക്തമാക്കി.

Comments