മുസ്​ലിം വിരുദ്ധ ആഖ്യാനം: കാരണം സിറോ മലബാർ സഭയിലെ സംഘർഷം- ബെന്യാമിൻ

Truecopy Webzine

കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ ആഖ്യാനങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് സിറോ മലബാർ സഭ മാത്രമാണെന്ന് ബെന്യാമിൻ. കേരളത്തിലെ പ്രബലമായ മറ്റൊരു സഭയും ഇത് ഏറ്റുപിടിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും, ആ സഭ ആഭ്യന്തരമായ വലിയ പ്രശ്നത്തെ നേരിട്ടുകൊണ്ടിരിക്കുന്നതാണ് ഇതിന് കാരണമെന്നും ട്രൂകോപ്പി വെബ്സീനിൽ ബെന്യാമിൻ എഴുതുന്നു.

ഈ വിഷയം വിശ്വാസപരമാണ്. ജനത്തിന് അഭിമുഖമായി നിന്ന് വേണമോ കിഴക്കോട്ട് തിരിഞ്ഞു നിന്ന് വേണമോ കുർബ്ബാന അർപ്പിക്കാൻ എന്നത് ദീർഘകാലമായി അതിനുള്ളിലെ രണ്ട് വിശ്വാസ ധാരകൾ തമ്മിലുള്ള തർക്കം ആയിരുന്നു. അത് രൂപതകളും തമ്മിലും ബിഷപ്പുമാർ തമ്മിലും ഉള്ള സംഘർഷമായി മാറിക്കഴിഞ്ഞിരുന്നു. അതിനു തീർപ്പു കല്പിച്ചുകൊണ്ട് വത്തിക്കാൻ പുറപ്പെടുവിച്ച മാർഗ്ഗരേഖ സ്വീകരിക്കാനോ കുർബ്ബാന അർപ്പണം സംബന്ധിച്ച ഇടയ ലേഖനം വായിക്കാനോ പല പള്ളികളും പുരോഹിതന്മാരും തയ്യാറായിട്ടില്ല. ഇത് സഭയ്ക്കുള്ളിൽ വലിയ സംഘർഷത്തിനു കാരണമായിട്ടുണ്ട്.

""ഇതൊക്കെ മറച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിക്കൂടിയാണ് ഇതരസമൂഹങ്ങൾക്കുനേരെ ഉണ്ടയില്ലാത്ത വെടി പൊട്ടിച്ചുകൊണ്ടിരിക്കുന്നത്. അതിലൂടെ സഭയിൽ ഉരുത്തിരിഞ്ഞിരിക്കുന്ന ആഭ്യന്തര സംഘർഷത്തെ ഒതുക്കാം എന്നാണ് അവർ വിചാരിക്കുന്നത്.
താത്ക്കാലിക ലാഭത്തിനു വേണ്ടിയുള്ള ഈ തീക്കളി ഈ സമൂഹത്തെ ദൂരവ്യാപകമായ പ്രശ്‌നങ്ങളിൽ കൊണ്ടുചെന്നെത്തിക്കും എന്ന് ഇവർ ആലോചിക്കുന്നതേയില്ല.'' ബെന്യാമിൻ പറയുന്നു.

ന്യൂനപക്ഷം എന്ന നിലയിൽ മുസ്​ലിം സമൂഹം ആവശ്യത്തിലധികം ആനുകൂല്യങ്ങൾ പങ്കു പറ്റുന്നു എന്നും ഒരു കാലത്ത് ക്രിസ്ത്യാനികളുടെ പിടിയിലായിരുന്ന പല ബിസിനസ് മേഖലകളും മുസ്​ലിം വിഭാഗങ്ങൾ സംഘടിതമായ ശ്രമത്തിലൂടെ കവർന്നു കൊണ്ടുപോയി എന്നും മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികൾ വ്യാപകമായി വിശ്വസിക്കുന്നുണ്ട്. ആ അസഹ്ണുതയാണ് പല രൂപത്തിൽ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

സഭയിലെ ആഭ്യന്തര സംഘർഷമാണ്​ ഈ ഉണ്ടയില്ലാ ​വെടികൾക്കുപിന്നിൽ | ബെന്യാമിൻ
പൂർണരൂപം സൗജന്യമായി വായിക്കൂ:ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 42ൽ

Comments