എവിടെ മുരുകേശനും സ്റ്റീഫനും? പാലക്കാട്ടെ ജാതിഗ്രാമം കൊന്നുകളഞ്ഞ ഗോത്ര മനുഷ്യർ

2022 ആഗസ്റ്റിലാണ്, പാലക്കാട് ചെമ്മണാംപതി ചപ്പക്കാട് ആദിവാസി കോളനി നിവാസികളായ കേവലം 25 വയസ് മാത്രം പ്രായമുള്ള മുരുകേശൻ, സ്റ്റീഫൻ സാമുവൽ എന്നിവരെ കാണാതാകുന്നത്. ഇന്നും കൊത്തടിമ സമ്പ്രദായം അതിന്റെ എല്ലാ ക്രൂരതകളോടും തന്നെ നിലനിൽക്കുന്ന പാലക്കാടിന്റെ ഈ അതിർത്തി ഗ്രാമത്തിൽ രണ്ട് ചെറുപ്പക്കാരെ കാണാതായി 3 വർഷം തികയുമ്പോഴും അന്വേഷണവും കേസും എങ്ങും എത്താതെ നിൽക്കുകയാണ്. ചപ്പക്കാടിന്റെ സമീപപ്രദേശത്ത് തന്നെയുള്ള കനകരാജ് എന്ന തമിഴ് വംശജൻകൂടിയായ തോട്ടമുടമയാണ് ഈ ചെറുപ്പക്കാരുടെ തിരോധനത്തിന് പിന്നിലെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. അതിനവർ തെളിവുകളും നിരത്തുന്നുണ്ട്.

Comments