ലോസ് എഞ്ചൽസിൽ ഹോളിവുഡിലുള്ള ഡോൾബി തിയേറ്ററിൽ 96ാമത് അക്കാഡമി അവാർഡുകൾപ്രഖ്യാപിച്ചപ്പോൾ ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമറിന് ഏഴ് പുരസ്കാരങ്ങൾ.
23 വിഭാഗങ്ങളിലായി മത്സരിച്ചവയിൽ എറ്റവും കൂടുതൽ നോമിമേഷൻ ലഭിച്ചത് കഴിഞ്ഞ ജൂലൈ 11 ന് പുറത്തിറങ്ങിയ ഓപ്പൺ ഹൈമറിനുതന്നെയാണ്, 13 നോമിനേഷനുകൾ. തൊട്ടു പുറകിൽ 11 നോമിനേഷനുകളുമായി യോർഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത പുവർ തിംഗ്‌സ്. 10 നോമിമേഷനുകളുമായി മാർട്ടിൻ സ്‌കോർസെസിന്റെ കില്ലേഴ്‌സ് ഓഫ് ദ ഫ്ലവർ മൂൺ മൂന്നാം സ്ഥാനാത്തുമെത്തി.
മികച്ച സംവിധാനവും മികച്ച നടനും ഉൾപ്പടെ ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പൺ ഹൈമറിന്. നായകവേഷത്തിന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കിലിയൻ മർഫി. പുവർ തിംഗ്സിലെ നായികാവേഷത്തിലെത്തിയ എമ്മാ സ്റ്റോൺ മികച്ച നടിയായി. 11 നോമിനേഷനുകളിൽ നിന്ന് നാല് പുരസ്‌കാരങ്ങളാണ് പുവർ തിംഗ്‌സിന് ലഭിച്ചത്. മികച്ച നടി, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിംഗ്, മികച്ച വേഷവിധാനം എന്നീ വിഭാഗങ്ങളിലാണ് യോർഗോസ് ലാന്തിമോസിന്റെ പുവർ തിംഗ്‌സ് മറ്റ് പുരസ്‌കാരങ്ങൾ നേടിയത്.
സംവിധാനം, മികച്ച ചിത്രം, നടൻ, സഹനടൻ, ഒറിജിനൽ സ്‌കോർ, സിനിമാട്ടോഗ്രഫി, എഡിറ്റിംഗ് എന്നീ വിഭാഗത്തിലാണ് ഓപ്പൺ ഹൈമർ പുരസ്‌കാരങ്ങൾ നേടിയത്. ഓപ്പൺ ഹൈമറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയറാണ് മികച്ച സഹനടനായത്.
രണ്ട് പുരസ്‌കാരങ്ങളുമായി ജോനാഥൻ ഗ്ലേസർ സംവിധാനം ചെയ്ത ദ സോൺ ഓഫ് ഇന്ററസ്റ്റും ഫിലിം വിത്ത് മൾട്ടിപ്പിൾ വിൻസ് ലിസ്റ്റിൽ ഇടംപിടിച്ചു. ഓപ്പൺ ഹൈമറിന് ആഴ്ചകൾ മുന്നേ മാത്രം റിലീസ് ചെയ്ത് കളക്ഷൻ റെക്കോർഡുകളിൽഓപ്പൺ ഹൈമറിനൊപ്പമെത്തിയ ബാർബിയും ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ചു. അമേരിക്കൻ നടി ഏഞ്ചല ബാസ്സെറ്റ്, നടൻ മെൽവിൻ ജെയിസ് ബ്രൂക്‌സ്, ഫിലിം എഡിറ്റർ കരോൾ ലിറ്റിൽടെൺ എന്നിവർക്ക് ഹോണററി അക്കാദമി അവാർഡുകളും സമ്മാനിച്ചു.
അമേരിക്കൻ കൊമേഡിയനും നടനുമായ ജിമ്മി കിമ്മൽ ആണ് ഇത്തവണയും പരിപാടിയുടെ അവതാരകനായെത്തിയത്. ഇത് നാലാം തവണയാണ് ജിമ്മി കിമ്മൽ അക്കാഡമി അവാർഡിന് അവതാരകനായെത്തുന്നത്.
അടുത്തിടെ, ദുരൂഹസാഹചര്യത്തിൽ മരിച്ച റഷ്യൻ പ്രതിപക്ഷനേതാവ് അലക്‌സി നവൽനിയയെ ഉൾപ്പടെ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസും ചലച്ചിത്ര പ്രവർത്തകരും ഓർമിച്ചത് പരിപാടിയെ കൂടുതൽ രാഷ്ട്രീയമാക്കുകയും ചെയ്തു.
അവാർഡുകൾ
മികച്ച ചിത്രം - ഓപ്പൺ ഹൈമർ, നിർമാണം - എമ്മാ തോമസ്, ചാൾസ് റോവൻ, ക്രിസ്റ്റഫർ നോളൻ.
മികച്ച സംവിധാനം: ക്രിസ്റ്റഫർ നോളൻ - ഓപ്പൺഹൈമർ.
മികച്ച നടൻ: കിലിയൻ മർഫി - ഓപ്പൺ ഹൈമർ.
മികച്ച നടി: എമ്മാ സ്റ്റോൺ - പുവർ തിംഗ്‌സ്.
മികച്ച സഹനടൻ: റോബർട്ട് ഡൗണി ജൂനിയർ - ഓപ്പൺ ഹൈമർ.
മികച്ച സഹനടി: ഡാവിൻ ജോയ് റാൻഡൾഫ് - ദ ഹോൾഡവേഴ്‌സ്.
മികച്ച ഒറിജിനൽ സ്‌ക്രീൻ പ്ലേ: ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി - അനാട്ടമി ഓഫ് ഫാൾ.
മികച്ച അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ: കോർഡ് ജെഫേഴ്‌സൺ - അമേരിക്കൻ ഫിക്ഷൻ.
മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം: ദ ബോയ് ആൻഡ് ദ ഹെറോൺ (ഹയാവോ മിയാസാകി, തോഷിയോ സുസൂകി).
മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം: ദ സോൺ ഓഫ് ഇന്ററസ്റ്റ് (സംവിധാനം - ജോനാഥൻ ഗ്ലേസർ)
മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം: 20 ഡേയ്‌സ് ഇൻ മരിയുപോൾ (സംവിധാനം - മസ്റ്റിസ്ലാവ് ചെർണോവ്).
മികച്ച ഡോക്യുമെന്റി ഷോർട്ട് ഫിലിം: ദ ലാസ്റ്റ് റിപ്പയർ ഷോപ്പ് (ക്രിസ് ബോവേഴ്‌സ്).
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: ദ വണ്ടർഫുൾ സ്റ്റോറി ഓഫ് ഹെന്ററി ഷുഗർ (സംവിധാനം - വെസ് ആൻഡേഴ്‌സൺ, സ്റ്റീവൻ റാൽസ്).
മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം: വാർ ഈസ് ഓവർ, ഇൻസ്പയേർഡ് ബൈ ദ മ്യൂസിക് ഓഫ് ജോൺ ആൻഡ് യോകോ (സംവിധാനം - ഡേവ് മുള്ളിൻസ്, ബ്രാഡ് ബൂക്കർ)
മികച്ച ഒറിജിനൽ സ്‌കോർ: ലുഡ്വിഗ് ഗോറൻസൺ (ഓപ്പൺ ഹൈമർ).
മികച്ച ഒറിജിനൽ സോംഗ് - ബില്ലി ഐലിഷ് (ബാർബി).
മികച്ച ശബ്ദം: ടാൻ വില്ലേഴ്‌സ്, ജോണി ബേൺ (ദ സോൺ ഓഫ് ഇന്ററസ്റ്റ്).
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: ജെയിംസ് പ്രൈസ്, ഷോണ ഹീത് ( പുവർ തിംഗ്‌സ്).
മികച്ച സിനിമോട്ടോഗ്രാഫി: ഹോയ്ത വാൻ ഹോയ്‌തെമ (ഓപ്പൺ ഹൈമർ).
മികച്ച മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിംഗ്: നാദിയ സ്റ്റേസി, മാർക്ക് കൂലിയെ, ജോഷ് വെസ്റ്റൺ (പുവർ തിംഗ്‌സ്)
മികച്ച കോസ്റ്റിയൂം ഡിസൈൻ: ഹോളി വാഡ്ഡിംഗടൺ (പുവർ തിംഗ്‌സ്)
മികച്ച എഡിറ്റിംഗ്: ജെനിഫർ ലാമേ (ഓപ്പൺഹൈമർ).