ഹേമ കമ്മിറ്റി റിപ്പോർട്ടിനെ മുൻനിർത്തി സ്ത്രീസൗഹൃദ ഉള്ളടക്കമുള്ള മലയാള സിനിമക്കായി ചില ചിന്തകൾ

സിനിമയുടെ ഉള്ളടക്കം സ്ത്രീസൗഹൃദപരമാക്കേണ്ടതിനെക്കുറിച്ച് ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നിർദ്ദേശങ്ങളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മലയാളസിനിമയിൽ സർവ്വത്ര കാണപ്പെടുന്ന സ്ത്രീവിരുദ്ധതയെ ചെറുക്കുന്ന, അതേസമയം, സെൻസർഷിപ്പിനെയോ ഉപദേശപരമായ ആഖ്യാനങ്ങളെയോ പ്രോത്സാഹിപ്പിക്കാത്ത, മാർഗങ്ങളെപ്പറ്റിയുള്ള പ്രാരംഭ ചിന്തകൾ പങ്കുവെക്കുകയാണ് സ്ത്രീപക്ഷ പ്രവർത്തകർ. ദീപ്തി. കെ. (മീഡിയാപഠന സാംസ്കാരികപഠന ഗവേഷക) ഗായത്രിദേവി, ദർശന മിനി ശ്രീധർ, ബിന്ദു എം.മേനോൻ (ഫെമിനിസ്റ്റ് ഫിലിം സ്റ്റഡീസ് ഗവേഷകർ), അനാമിക അജയ്, ദിവ്യ ജി.എസ്, മിനി മോഹൻ, മാഗ്ലിൻ ഫിലോമിന, എസ്.മിനി, പി.ഇ. ഉഷ, ജെ.ദേവിക (ആൽത്തിയ സ്ത്രീ കൂട്ടായ്മ) എന്നിവർ ചേർന്നെഴുതിയത്.

News Desk

സിനിമയുടെ ഉള്ളടക്കം സ്ത്രീസൗഹൃദപരമായി മാറ്റിയെടുക്കാനുള്ള നടപടികളെക്കുറിച്ച് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ കെ.ബി വത്സലകുമാരി പരാമർശിക്കുന്നുണ്ട്. മലയാളസിനിമയിൽ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിദ്ധ്യം തന്നെ കുറവായിരിക്കുന്നത്, സ്ത്രീകളുടെയും കുട്ടികളുടെയും വിഷയങ്ങൾ അപ്രധാനങ്ങളോ അപ്രസക്തങ്ങളോ ആണെന്ന പ്രതീതി ജനിപ്പിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെടുന്നു (പുറം 263). സ്ത്രീകളെ ഗൃഹജീവികളായി ചിത്രീകരിക്കാനുള്ള പ്രവണതയാണ് മലയാള സിനിമയിലുള്ളത്. ചെറുപ്പക്കാരികളെ മലയാള സിനിമ അമിതമായി ലൈംഗിതവത്ക്കരിക്കുന്നത് സിനിമയ്ക്കു പുറത്തുള്ള ലോകത്ത് പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നും ചെറുപ്പക്കാരായ പുരുഷന്മാർക്ക് യുവതികളെക്കുറിച്ചുള്ള പ്രതീക്ഷകളെത്തന്നെ ഇത് സ്വാധീനിക്കുന്നുണ്ടെന്നും അവർ പറയുന്നു (പുറം 273).

സ്ത്രീകൾ ലൈംഗികവത്ക്കരിക്കപ്പെടുകയും ചരക്കുവത്ക്കരിക്കപ്പെടുകയും ചെയ്യുന്ന കഥാപാത്രങ്ങൾ മലയാള സിനിമയിൽ ഏറെയുണ്ട്. എന്നാൽ, അധികാരസ്ഥാനങ്ങൾ വഹിക്കുന്നവരായി ചിത്രീകരിക്കപ്പെടുന്ന സ്ത്രീകഥാപാത്രങ്ങൾ വളരെ കുറവാണ്. സ്ത്രീകളെ അടിച്ചമർത്തുന്നത് ആഘോഷിക്കുന്ന നിരവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. കേരളത്തിൽ നാം ഏറെ ബഹുമാനിക്കുന്ന സ്ത്രീനേതാക്കളുടെ ജീവിതങ്ങൾ സിനിമയിൽ ചിത്രീകരിക്കപ്പെടുമ്പോൾ അവർ പരാജിതരായി വ്യാഖ്യാനിക്കപ്പെടുന്നു. (പുറം 276) ഇതിനെല്ലാം പുറമേ, ലൈംഗികമോ ശാരീരികമോ ആയ അടുപ്പം ചിത്രീകരിക്കുന്ന രംഗങ്ങളിൽ അഭിനയിക്കുന്ന സ്ത്രീകൾക്ക് പലതരം ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നു (പുറം 275).

ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അവർ പറയുന്നു: ചരിത്രപരമായ ഒരു തിരുത്തൽ നമുക്ക് ആവശ്യമായിരിക്കുന്നു. ദൃശ്യമാദ്ധ്യമങ്ങൾക്ക് മനുഷ്യരെ സ്വാധീനിക്കാൻ വലിയ കഴിവുണ്ടെന്നിരിക്കെ, അവയിൽ പ്രത്യക്ഷപ്പെടുന്ന വാക്കുകൾ, സൂചകങ്ങൾ, അവയുടെ സൂചിതങ്ങൾ, ചിത്രീകരണങ്ങൾ, ഇവയെ മാറ്റിയെഴുതിക്കൊണ്ട് കൂടുതൽ ലിംഗതുല്യത പുലരുന്ന ഒരു ലോകത്തിനായി ബോധപൂർവം ശ്രമിക്കാവുന്നതാണ്. (പുറം. 281).

തുടർന്ന്, ഈ ലക്ഷ്യത്തിലേക്കു നയിക്കുന്ന ചില നിർദ്ദേശങ്ങൾ അവർ മുന്നോട്ടുവയ്ക്കുന്നു.

  1. സിനിമയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള ദൃശ്യത വർദ്ധിപ്പിക്കുക.

  2. അധികാരസ്ഥാനങ്ങളിലിരിക്കുന്ന സ്ത്രീകളെയും അവരുണ്ടാക്കുന്ന മാറ്റങ്ങളെയും കൂടുതൽ ചിത്രീകരിക്കുക.

  3. ലിംഗബന്ധങ്ങളെയും ലിംഗാധികാരത്തെയും പറ്റി അവബോധം വളർത്തുന്ന പരിപാടികൾ സംഘടിപ്പിക്കുക.

  4. സിനിമയിൽ ചിത്രീകരിക്കപ്പെടുന്ന സ്ത്രീത്വത്തെയും പുരുഷത്വത്തെയും പുനർനിർവ്വചിക്കുക.

  5. ലിംഗപരമായ അനീതിയെ ആഘോഷിക്കുന്ന യാതൊന്നും സിനിമയിൽ ഇല്ലെന്ന് പ്രഖ്യാപിക്കുന്ന സർട്ടിഫിക്കേഷൻ രീതി നടപ്പിലാക്കുക.

വത്സലകുമാരിയുടെ പല നിർദ്ദേശങ്ങളോടും യോജിക്കുന്നുണ്ടെങ്കിലും, അവയിൽ ചിലതെങ്കിലും സെൻസർഷിപ്പ് അനുകൂല നിലപാടുകളെ പിന്താങ്ങുന്നവയായി വ്യാഖ്യാനിക്കപ്പെടാമെന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു. സിനിമയുടെ മൂല്യത്തെ തന്നെ അതിന്റെ ഉള്ളടക്കവുമായി ബന്ധപ്പെടുത്താനുള്ള അനാവശ്യ വാസനയെ വളർത്തുന്നവയായി ഈ നിർദ്ദേശങ്ങൾ വായിക്കപ്പെടാം. ഈ രണ്ടു സാധ്യതകളിലും പ്രശ്നങ്ങളുണ്ടെന്ന് മാത്രമല്ല, ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ വിലകുറച്ചു കാണിക്കാൻ തയ്യാറായി നിൽക്കുന്ന തത്പരകക്ഷികളുടെ കൈയിൽ അവ ആയുധങ്ങളായി മാറാനും ഇടയുണ്ട്. ഇടുങ്ങിയ സദാചാരബോധത്തെ വളർത്തി സർഗാത്മക സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രേഖയായി അതിനെ തള്ളിക്കളയാൻ ഒരുങ്ങിനിൽക്കുന്നവർ ഇത്തരത്തിൽ നീങ്ങാനുള്ള സാധ്യത ചെറുതല്ല. അത്തരം നീക്കങ്ങളെ അവ തുടങ്ങും മുമ്പേ ചെറുക്കേണ്ടതുണ്ട്.

മലയാളസിനിമയിൽ സർവ്വത്ര കാണപ്പെടുന്ന സ്ത്രീവിരുദ്ധതയെ ചെറുക്കുന്ന, അതേസമയം, സെൻസർഷിപ്പിനെയോ ഉപദേശപരമായ ആഖ്യാനങ്ങളെയോ പ്രോത്സാഹിപ്പിക്കാത്ത, മാർഗങ്ങളെപ്പറ്റിയുള്ള പ്രാരംഭചിന്തകളാണ് ചുവടെ ചേർത്തിട്ടുള്ളത്:

1. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്, സിനിമയ്ക്കു പുറത്തുള്ളവരുടെ പെരുമാറ്റത്തിൽ വരുത്തിയേക്കാവുന്ന അപകടകരങ്ങളായ മാറ്റങ്ങളല്ല ഇവിടെ യഥാർത്ഥവിഷയം എന്ന് ഞങ്ങൾ കരുതുന്നു. സിനിമയ്ക്കു പുറത്തുള്ള ലോകത്ത് നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയെ സ്ക്രീനിൽ വക്രീകരിച്ചും ഊതിവീർപ്പിച്ചും പ്രദർശിപ്പിക്കുന്ന രീതികളെയാണ് പ്രശ്നവത്ക്കരിക്കേണ്ടത്.

കെ.ബി. വത്സലകുമാരി
കെ.ബി. വത്സലകുമാരി

ഇപ്പറഞ്ഞ വക്രീകരണത്തിന് നല്ലൊരു ഉദാഹരണം മലയാളസിനിമയിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങൾ മുതൽ പരിചിതമായ ബലാത്സംഗ ചിത്രീകരണമാണ്. ബലാത്സംഗം സിനിമാബാഹ്യമായ ലോകത്ത് നടക്കുന്നതു തന്നെയാണെന്നതും മറ്റേതിനെപ്പോലെയും ഒരു സിനിമാവിഷയമാണെന്ന കാര്യത്തിലും തർക്കമില്ല. പക്ഷേ സിനിമയുടെ രൂപം തന്നെ, ബലാത്സംഗ ചിത്രീകരണത്തിൽ വ്യത്യസ്തമായ ഒരു സ്ഥല-കാലചിന്തയിലേക്കു മാറുന്നതായിക്കാണാം. സിനിമയുടെ അതുവരെയുള്ള ആഖ്യാനത്തിൽ കാണികൾ ചില തരം ആംഗിളുകളും കട്ടുകളുമാണ് പരിചയിക്കുന്നത്. ബലാത്സംഗരംഗങ്ങളിൽ അതിന് പെട്ടെന്നൊരു മാറ്റം ഉണ്ടാകുന്നു. അതായത്, ബലാത്സംഗ ചിത്രീകരണത്തിന് മലയാളസിനിമയിൽ അതിന്റേതായ സിനിമാരൂപം കൈവരുന്നു. ഇതാകട്ടെ, പുരുഷനായ കാണിയുടെ മാത്രം ആനന്ദത്തെയാണ് ലക്ഷ്യമിടുന്നത്.

ബലാത്സംഗ ചിത്രീകരണത്തിന് മലയാളസിനിമയിൽ അതിന്റേതായ സിനിമാരൂപം കൈവരുന്നു. ഇതാകട്ടെ, പുരുഷനായ കാണിയുടെ മാത്രം ആനന്ദത്തെയാണ് ലക്ഷ്യമിടുന്നത്.

ആക്രമിക്കപ്പെടുന്ന സ്ത്രീയെ തികച്ചും ശബ്ദരഹിതവും നിസ്സഹായയും വിലയില്ലാനിലയിലേക്കു തള്ളുന്ന തരം ചിത്രീകരണമാണിത്. ഒട്ടുമിക്ക സിനിമകളിലും ചിന്താശൂന്യമായി ആവർത്തിക്കപ്പെടുന്നതുകൊണ്ട്, തീരെ സാമൂഹ്യ വിമർശനമൂല്യമില്ലാതെയായ ചിത്രീകരണ രീതിയാണിത്. സിനിമയിലെ ബലാത്സംഗത്തിന്റെ പരിചിതഭാഷയായി അതു മാറി എന്നു ചുരുക്കം. കഥാസന്ദർഭങ്ങൾ മാറിയാലും അത് ഇതേ രീതിയിൽ ആവർത്തിക്കപ്പെട്ടു. കാണികൾ സിനിമ കാണാൻ പോകുന്നത് ഈ ഭാഷയെ സിനിമ തോറും തിരിച്ചറിയുകയും ഓർത്തെടുക്കുകയും ചെയ്തുകൊണ്ടാണ്. ഹിംസയുടെ ഈ ഭാഷയുടെ അനന്തരാവകാശികളായി കാണികൾ മാറുന്നു. കാണികളുടെ അടുത്ത തലമുറയിലേക്ക് അവർ അതിനെ കൈമാറുന്നു.

സ്ത്രീയെ നികൃഷ്ടനിലയിലേക്കു തള്ളുന്ന ഇത്തരം ഹിംസയിൽ നിന്ന് നയനരതിപരമായ ആനന്ദം തിയറ്ററിന് അകത്തോ പുറത്തോ അനുഭവിക്കാത്ത മനുഷ്യരുടെ ചെലവിലാണ് ഇത്തരം ചിത്രീകരണങ്ങൾ സ്ത്രീവിരുദ്ധത വിളമ്പുന്നത്. ബലാത്സംഗം സിനിമയിൽ മറ്റുവിധത്തിലും ചിത്രീകരിക്കാവുന്നതാണ്. സെൻസർഷിപ്പിലൂടെയല്ല, മറിച്ച് സിനിമാചിത്രീകരണ പതിവുകളിൽ ഉറച്ചുപോയ സ്ത്രീവിരുദ്ധ മാതൃകകളെ ഇല്ലാതാക്കുന്നതിലൂടെ വേണം നാം മുന്നേറാൻ.

സ്ത്രീകളെ അടിച്ചമർത്തുന്നത് ആഘോഷിക്കുന്ന നിരവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. കേരളത്തിൽ നാം ഏറെ ബഹുമാനിക്കുന്ന സ്ത്രീനേതാക്കളുടെ ജീവിതങ്ങൾ സിനിമയിൽ ചിത്രീകരിക്കപ്പെടുമ്പോൾ അവർ പരാജിതരായി വ്യാഖ്യാനിക്കപ്പെടുന്നു.
സ്ത്രീകളെ അടിച്ചമർത്തുന്നത് ആഘോഷിക്കുന്ന നിരവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. കേരളത്തിൽ നാം ഏറെ ബഹുമാനിക്കുന്ന സ്ത്രീനേതാക്കളുടെ ജീവിതങ്ങൾ സിനിമയിൽ ചിത്രീകരിക്കപ്പെടുമ്പോൾ അവർ പരാജിതരായി വ്യാഖ്യാനിക്കപ്പെടുന്നു.

ഈ കാര്യം എടുത്തു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു – അശ്ലീലത്തെയും സെൻസർഷിപ്പിനെയും പറ്റിയുള്ള ഫെമിനിസ്റ്റ് ചർച്ചകളിൽ യാഥാസ്ഥിതിക നിലപാടെടുക്കുന്നവരോട് ഞങ്ങൾ വിയോജിക്കുന്നു. ഉദാഹരണത്തിന്, വത്സലകുമാരി ഐറ്റം നമ്പറുകളെപ്പറ്റി നടത്തുന്ന പരാമർശത്തോട് ഞങ്ങൾ വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. ഐറ്റം നമ്പറുകളല്ല, അവ ചിത്രീകരിക്കപ്പെടുന്ന മൂർത്തമായ രീതികളാണ് പ്രശ്നമെന്ന് ഞങ്ങൾ കരുതുന്നു. സിനിമാ വ്യവസായത്തിൽ സ്ത്രീകൾക്ക് കാര്യമായ പ്രതിഫലം ലഭിക്കുന്ന അപൂർവം ചിത്രീകരണങ്ങളിൽ ഒന്നാണ് ഐറ്റം നമ്പറുകൾ എന്ന് മറന്നുകൂടാ.

സ്ത്രീവിരുദ്ധ ഉള്ളടക്കത്തെ ഇല്ലാതാക്കാനും അഭിനേതാക്കളെ ശാക്തീകരിക്കാനും ഒരുപോലെ ശ്രമിക്കുന്ന പരിഹാരമാർഗങ്ങൾ ഇപ്പോൾ തന്നെ ലോകസിനിമാരംഗത്ത് ഉണ്ടായിട്ടുണ്ട്. അവയെ കേരളീയ സാഹചര്യങ്ങളിലേക്ക് ആവശ്യമായ മാറ്റങ്ങളോടെ കൊണ്ടുവരാനാകും.

2. സ്ത്രീകളെ ഇകഴ്ത്തുന്ന സ്ക്രീൻ ചിത്രീകരണത്തോടും, ലൈംഗികരംഗങ്ങളിലും ശാരീരികമായ സാമീപ്യം ആവശ്യപ്പെടുന്ന രംഗങ്ങളിലും അഭിനേത്രികൾ നേരിടാറുള്ള അതിലംഘനങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി വത്സലകുമാരി തരുന്ന സൂചനകളോട് ഞങ്ങൾ യോജിക്കുന്നു. ‘സുരക്ഷിത’മായ, അല്ലെങ്കിൽ ‘മാന്യമാ’യ, ഉള്ളടക്കം മാത്രം അനുവദിക്കുക എന്നതാണ് ഇത്തരം വൈഷമ്യങ്ങളോടുള്ള യാഥാസ്ഥിതിക പ്രതികരണം. സെൻസർഷിപ്പിലേക്കു വഴിതുറക്കുന്ന മാർഗമാണത്. പക്ഷേ, ഈ വിഷയത്തെ മറ്റു മാർഗങ്ങളിലൂടെയും അഭിസംബോധന ചെയ്യാം. സ്ത്രീവിരുദ്ധ ഉള്ളടക്കത്തെ ഇല്ലാതാക്കാനും അഭിനേതാക്കളെ ശാക്തീകരിക്കാനും ഒരുപോലെ ശ്രമിക്കുന്ന പരിഹാരമാർഗങ്ങൾ ഇപ്പോൾ തന്നെ ലോകസിനിമാരംഗത്ത് ഉണ്ടായിട്ടുണ്ട്. അവയെ കേരളീയ സാഹചര്യങ്ങളിലേക്ക് ആവശ്യമായ മാറ്റങ്ങളോടെ കൊണ്ടുവരാനാകും.

ഉദാഹരണത്തിന്, വിമൻ ഇൻ സിനിമാ കളക്ടിവ് 2022-ൽ തയ്യാറാക്കിയ Shift Focus: Women Shaping The Narrative in Media and Entertainment എന്ന റിപ്പോർട്ടിൽ ഇഴുകിച്ചേർന്ന് അഭിനയിക്കേണ്ടിവരുന്ന രംഗങ്ങളുടെ ഉള്ളടക്കവും ചിത്രീകരണവും അവയിൽ പങ്കെടുക്കുന്ന എല്ലാ അഭിനേതാക്കൾക്കും സുരക്ഷിതമായിരിക്കാൻ പ്രത്യേകമായി പ്രവർത്തിക്കുന്ന ഇന്റിമസി കോ-ഓർഡിനേറ്റർമാർ (Intimacy Coordinators) ആവശ്യമാണെന്ന് പറയുന്നു. ഈ രീതി ലോകസിനിമയിൽ പലയിടത്തും ഇന്ന് പതിവായി മാറിയിട്ടുണ്ട്. സ്വീഡനിലെ Swedish Film and TV Producers Association and the Swedish Union for Performing Arts and Film, അമേരിക്കൻ ഐക്യനാടുകളിലെ Screen Actors Guild—American Federation of Television and Radio Artists തുടങ്ങിയ സംഘടനകൾ ഇത്തരം രംഗങ്ങൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടണമെന്നതിനെപ്പറ്റിയുള്ള കൃത്യമായ മാർഗരേഖകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇന്റിമസി കോ-ഓർഡിനേറ്റർമാരുടെ പരിശീലനവും അവർക്കുള്ള മാർഗനിർദ്ദേശങ്ങളും ഈ സംഘടനകളുടെ മുൻകയ്യിൽ ഉണ്ടായിട്ടുണ്ട്.

വിമൻ ഇൻ സിനിമാ കളക്ടിവ് 2022-ൽ തയ്യാറാക്കിയ Shift Focus: Women Shaping The Narrative in Media and Entertainment എന്ന റിപ്പോർട്ടിൽ ഇഴുകിച്ചേർന്ന് അഭിനയിക്കേണ്ടിവരുന്ന രംഗങ്ങളുടെ ഉള്ളടക്കവും ചിത്രീകരണവും അവയിൽ പങ്കെടുക്കുന്ന എല്ലാ അഭിനേതാക്കൾക്കും സുരക്ഷിതമായിരിക്കാൻ പ്രത്യേകമായി പ്രവർത്തിക്കുന്ന ഇന്റിമസി കോ-ഓർഡിനേറ്റർമാർ  ആവശ്യമാണെന്ന് പറയുന്നു.
വിമൻ ഇൻ സിനിമാ കളക്ടിവ് 2022-ൽ തയ്യാറാക്കിയ Shift Focus: Women Shaping The Narrative in Media and Entertainment എന്ന റിപ്പോർട്ടിൽ ഇഴുകിച്ചേർന്ന് അഭിനയിക്കേണ്ടിവരുന്ന രംഗങ്ങളുടെ ഉള്ളടക്കവും ചിത്രീകരണവും അവയിൽ പങ്കെടുക്കുന്ന എല്ലാ അഭിനേതാക്കൾക്കും സുരക്ഷിതമായിരിക്കാൻ പ്രത്യേകമായി പ്രവർത്തിക്കുന്ന ഇന്റിമസി കോ-ഓർഡിനേറ്റർമാർ ആവശ്യമാണെന്ന് പറയുന്നു.

‘വിമൻ ഇൻ സിനിമാ കളക്ടീവി’നോടും, സുരക്ഷിതവും മനുഷ്യാവകാശങ്ങളെ മാനിക്കുന്നതുമായ സിനിമാനിർമ്മാണത്തോട് പ്രതിബദ്ധതയുള്ള സംഘടനകളോടും കൂടിയാലോചിച്ച് ലൈംഗികമോ ശാരീരികമോ ആയ ഇഴുകിച്ചേർന്നഭിനയം ആവശ്യമായ രംഗങ്ങളുടെ ചിത്രീകരണത്തിലെ അതിലംഘനങ്ങൾ ഒഴിവാക്കാനുള്ള വിശാല മാർഗരേഖ തയ്യാറാക്കാനും അതിനെ ഫലപ്രദമായി പ്രചരിപ്പിക്കാനും കേരള സർക്കാർ മുൻകൈ എടുക്കണം. ഇപ്പോൾ നിലവിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയെ എല്ലാ ശബ്ദങ്ങൾക്കും ന്യായപൂർണവും മതിയായതുമായ ഇടം നൽകിക്കൊണ്ട് പുനഃസംഘടിപ്പിക്കുന്നത് ഫലപ്രദമായ ആദ്യചുവടായേക്കാം. ഇതിൽ ‘വിമൻ ഇൻ സിനിമാ കളക്ടീവിദന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കണം. ഈ ചർച്ചയിലേക്കു നയിച്ചത് ആ സംഘടനയുടെ നിരന്തര പരിശ്രമമാണെന്നത് തർക്കമറ്റ വസ്തുതയാണ്. മാത്രമല്ല, അവർക്ക് മലയാളസിനിമയിലെ ശക്തികേന്ദ്രങ്ങളുടെ പിന്തുണ ഇല്ലെന്നതും വാസ്തവമാണ്. അതുകൊണ്ടുതന്നെ അവരുടെ ശബ്ദം കേൾക്കും വിധമുള്ള പുനഃസംഘാടനമാണ് ആവശ്യം.

സ്ത്രീകൾക്ക് കൂടുതൽ സ്ക്രീൻ സമയം വേണമെന്നും, അധികാരികളായി സ്ത്രീകളെ ചിത്രീകരിക്കുന്നത് വർധിപ്പിക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കെ.ബി. വത്സലകുമാരി ആവശ്യപ്പെടുന്നതിന്റെ പൊരുൾ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ ഈ നിർദ്ദേശങ്ങളുടെ യാന്ത്രിക വ്യാഖ്യാനം യാഥാസ്ഥിതിക സദാചാരമായി മാറാം.

ഇന്റിമേറ്റ് രംഗങ്ങളുടെ ചിത്രീകരണത്തിൽ സംവിധായകരോടൊപ്പം, രംഗസജ്ജീകരണം മുതൽ പരസ്യസംബന്ധമായ തീരുമാനങ്ങളിൽ വരെ പ്രവർത്തിക്കുന്ന ഇന്റിമസി കോ-ഓർഡിനേറ്റർമാർ മലയാളസിനിമയിലും നിർബന്ധമായും ഉണ്ടായിരിക്കണം. ഇത്തരം രംഗങ്ങളിൽ, പങ്കെടുക്കുന്ന എല്ലാ അഭിനേതാക്കളുടെയും സംരക്ഷണവും ഉറപ്പാക്കണം. മലയാള സിനിമാ വ്യവസായത്തിൽ പുതിയൊരു തൊഴിൽ സാധ്യതയെന്ന നിലയിൽ മാത്രമല്ല ഈ ജോലിയുടെ പ്രാധാന്യം. സോഫ്റ്റ് പോൺ, അഡൾട്ട് സിനിമാ ചിത്രീകരണങ്ങളെയും കൂടുതൽ സുരക്ഷിതവും പ്രഫഷണൽ സ്വഭാവമുള്ളതും ആക്കിത്തീർക്കാൻ ഇൻറിമസി കോ-ഓർഡിനേറ്റർമാർ നിർബന്ധമായും വേണമെന്ന നിബന്ധന സഹായകമാകാം. കോ-ഓർഡിനേറ്റർമാരുടെ പരിശീലനം സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ നടക്കണം. പരിശീലനത്തിന്റെ ഉള്ളടക്കം ‘വിമൻ ഇൻ സിനിമാ കളക്ടീവി’നോടും, മറ്റു സംഘടനകളോടും ആലോചിക്കണം. സിനിമാനിർമ്മാണത്തിലെ ബെസ്റ്റ് പ്രാക്ടീസുകളും അവയുടെ ഫലമായി സൃഷ്ടിക്കപ്പെടുന്ന മെച്ചപ്പെട്ട സിനി- പ്രതിനിധാനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു പറയാനാണ് ഇവിടെ ഞങ്ങൾ ശ്രമിക്കുന്നത്.

3. സ്ത്രീകൾക്ക് കൂടുതൽ സ്ക്രീൻ സമയം വേണമെന്നും, അധികാരികളായി സ്ത്രീകളെ ചിത്രീകരിക്കുന്നത് വർധിപ്പിക്കണമെന്നും വത്സലകുമാരി ആവശ്യപ്പെടുന്നതിന്റെ പൊരുൾ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ ഈ നിർദ്ദേശങ്ങളുടെ യാന്ത്രിക വ്യാഖ്യാനം യാഥാസ്ഥിതിക സദാചാരമായി മാറാം. ഫലത്തിൽ സെൻസർഷിപ്പായി തോന്നാൻ സാധ്യതയുള്ള അവസ്ഥയായിരിക്കും ഫലം.

ഇൻറിമേറ്റ് രംഗങ്ങളുടെ ചിത്രീകരണത്തിൽ സംവിധായകരോടൊപ്പം, രംഗസജ്ജീകരണം മുതൽ പരസ്യസംബന്ധമായ തീരുമാനങ്ങളിൽ വരെ പ്രവർത്തിക്കുന്ന ഇൻറിമസി കോ-ഓർഡിനേറ്റർമാർ മലയാളസിനിമയിലും നിർബന്ധമായും ഉണ്ടായിരിക്കണം.
ഇൻറിമേറ്റ് രംഗങ്ങളുടെ ചിത്രീകരണത്തിൽ സംവിധായകരോടൊപ്പം, രംഗസജ്ജീകരണം മുതൽ പരസ്യസംബന്ധമായ തീരുമാനങ്ങളിൽ വരെ പ്രവർത്തിക്കുന്ന ഇൻറിമസി കോ-ഓർഡിനേറ്റർമാർ മലയാളസിനിമയിലും നിർബന്ധമായും ഉണ്ടായിരിക്കണം.

വിഷലിപ്തമായ ആണത്ത ചിത്രീകരണങ്ങളും സ്ത്രീകളെ ദുർബലരായി കാണിക്കുന്നതും ഒഴിവാക്കാനും, ഒപ്പം, ലിംഗപരമായ അവസ്ഥകളുടെ മുഴുവൻ വൈവിദ്ധ്യത്തെ ഉൾക്കൊള്ളുന്ന ചിത്രീകരണങ്ങൾക്ക് വഴിതുറക്കാനും മറ്റു മാർഗങ്ങൾ തീർച്ചയായും ഉണ്ട്. സിനിമാ സൃഷ്ടിയിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്നവരുടെ വീക്ഷണങ്ങളെ വികസിപ്പിക്കാനുള്ള സജീവ ശ്രമങ്ങൾ ഈ ലക്ഷ്യത്തിലെത്താനുള്ള ആദ്യചുവടാകാം. ഹിംസ, ലിംഗാധികാരം, ലൈംഗികത, ലൈംഗിക കാമന, ലൈംഗിക സാമീപ്യം, ശാരീരിക സാമീപ്യം മുതലായവ ചിത്രീകരിക്കുന്നതിലെ വൈവിദ്ധ്യത്തെക്കുറിച്ച് ആരോഗ്യകരവും സൂക്ഷ്മവുമായ അവബോധം സിനിമാ സൃഷ്ടിയിലേർപ്പെടുന്നവരിൽ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇടുങ്ങിയതും ആവർത്തനവിരസവും അധികാരപൂരിതവുമായ ചിത്രീകരണ മാതൃകകളെ ഉപേക്ഷിക്കാൻ അവരെ ഇത് സഹായിക്കും.

സാമൂഹ്യനീതിക്കു വേണ്ടിയുള്ള ഈ ശ്രമം യാന്ത്രിക രാഷ്ട്രീയ ശരികളുടെ നിർമ്മാണമല്ലെന്ന് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നത് മാത്രമല്ല ഇത് ഉന്നം വെക്കുന്നത്. അമേരിക്കയിലെ SAG-AFTRA എന്ന സംഘടന മുന്നോട്ടു വെയ്ക്കുന്ന രീതികളോടാണ് ഞങ്ങളുടെ നിർദ്ദേശങ്ങൾക്ക് അടുപ്പം. ആഫ്രോ-അമേരിക്കൻ അഭിനേതാക്കളെ കൂടുതൽ ഉൾപ്പെടുത്തണമെന്നല്ല, അമേരിക്കൻ ജീവിതരംഗങ്ങളെ കൂടുതൽ സത്യസന്ധതയോടെ ചിത്രീകരിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

സിനിമയുടെ സർഗപരമായ ഉള്ളടക്കത്തിലെ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സ്ത്രീ സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കും സർക്കാർ സഹായം വർദ്ധിപ്പിക്കുക.

ഈ ലക്ഷ്യത്തോടു കൂടി ഞങ്ങൾ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു:

സിനിമയുടെ സർഗാത്മകവശങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് (സംവിധായകർ, തിരക്കഥാകൃത്തുകൾ, ഗാനരചയിതാക്കൾ മുതലായവർക്ക്) മലയാളികളുടെ നയനരതിശീലങ്ങൾക്കപ്പുറം പോകുന്ന തരത്തിൽ ലിംഗസ്വഭാവത്തെയും ലൈംഗികതയെയും ചിത്രീകരിക്കുന്നതിന്റെ സാധ്യതയെപ്പറ്റി അറിവുനൽകുന്ന പരിശീലന പരിപാടികളും വർക്ക്ഷോപ്പുകളും നൽകണം. സിനിമാനിർമ്മാതാക്കളുടെ സംഘടനകൾ, സർക്കാർ, സിനിമാപ്രവർത്തകരുടെ സംഘടനകൾ, സിനിമാക്ലബ്ബുകൾ എന്നിവർക്കെല്ലാം ഇക്കാര്യത്തിൽ നേതൃപരമായ പങ്ക് വഹിക്കാനാവും. ഇവയുടെ ഉള്ളടക്കവും നടത്തിപ്പും മാദ്ധ്യമ - സിനിമാ ഗവേഷകർ, ലിംഗനീതിപരമായ സിനിമാ ചിത്രീകരണത്തിൽ സർഗപരമായ പരിചയമുള്ള ആർട്ടിസ്റ്റുകൾ മുതലായവരുടെ സഹായത്തോടെ വേണം തീരുമാനിക്കാൻ. ഇത്തരം പരിശീലനപരിപാടികളും ശില്പശാലകളും കേരളത്തിലെ ഫിലിം സ്ക്കൂളുകളിലും, ഐ.എഫ്എഫ്കെയിലും, മറ്റു ചെറിയ ഫിലിം ഫെസ്റ്റിവലുകളിലും (ഉപ-പരിപാടികളായി) സംഘടിപ്പിക്കാവുന്നതാണ്. കേരളത്തിലെ കലാലയങ്ങളിലും അനുയോജ്യമായ രീതിയിൽ ഇവ സംഘടിപ്പിക്കാവുന്നതാണ്.

അമേരിക്കയിലെ SAG-AFTRA എന്ന സംഘടന മുന്നോട്ടു വെയ്ക്കുന്ന വൈവിദ്ധ്യ പരിശ്രമത്തോടാണ് ഞങ്ങളുടെ നിർദ്ദേശങ്ങൾക്ക് അടുപ്പം.
അമേരിക്കയിലെ SAG-AFTRA എന്ന സംഘടന മുന്നോട്ടു വെയ്ക്കുന്ന വൈവിദ്ധ്യ പരിശ്രമത്തോടാണ് ഞങ്ങളുടെ നിർദ്ദേശങ്ങൾക്ക് അടുപ്പം.

സിനിമയുടെ സർഗപരമായ ഉള്ളടക്കത്തിലെ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സ്ത്രീ സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കും സർക്കാർ സഹായം വർദ്ധിപ്പിക്കുക. നിലവിലുള്ള ഗ്രാൻറ് സംവിധാനങ്ങളിലൂടെ സഹായം നേടിയ സ്ത്രീകൾ ഉന്നയിക്കുന്ന അതീവ ഗുരുതരങ്ങളായ ആരോപണങ്ങളെ ഗൗരവത്തോടെ കേൾക്കാനും പരിശോധിക്കാനും പരിഹരിക്കാനും സത്വര ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇത്തരം ഗ്രാൻറുകളുടെ നിർണയ-വിതരണ പ്രക്രിയകളിലും മറ്റും സ്ത്രീസൗഹൃദപരമായ അന്തരീക്ഷവും, സ്ത്രീശാക്തീകരണത്തിന് ഉതകുന്നതുമായ സമീപനങ്ങളും ഉറപ്പാക്കണം.

സിനിമാ ചിത്രീകരണത്തിൽ കാര്യമായ മാറ്റമുണ്ടാക്കാൻ സിനിമയുടെ സാങ്കേതിക വശങ്ങളിൽ കൂടുതൽ സ്ത്രീകളെ നിയമിക്കുകയും പരിശീലിപ്പിക്കുകയും വേണം. പ്രൊഡക്ഷനു ശേഷമുള്ള VFX, ആനിമേഷൻ മുതലായ ഘടകങ്ങളും, വെളിച്ചം, ശബ്ദസംവിധാനം, എഡിറ്റിങ് എന്നിവയും സർഗപരമായ പ്രാധാന്യമുള്ള ഘടകങ്ങളാണെന്ന അവബോധം ശക്തമാക്കേണ്ടതുണ്ട്. ഇവയൊന്നും യാന്ത്രികമായി ചെയ്യാവുന്ന ജോലികളല്ല. കലാവാസനയും ശേഷിയുമുള്ള സ്ത്രീകൾക്ക് ഈ മേഖലയിലും നന്നായി തിളങ്ങാൻ സാധിക്കും. സ്ത്രീകൾ മാത്രം അംഗങ്ങളായ ഒരു ലൈറ്റിങ് യൂണിറ്റ് ഹേമാ കമ്മിറ്റി ശുപാർശ ചെയ്തത് ഈ പശ്ചാത്തലത്തിലാണ്. ഇപ്പോൾ ലൈറ്റിങ് വിഭാഗം തികച്ചും പുരുഷൻമാർക്ക് മേൽക്കൈ ഉള്ള മേഖലയാണ്.

മലയാളി സമൂഹത്തിലെ പാർശ്വവത്കൃതരെ ചിത്രീകരിക്കുന്നതിൽ വലിയ വീഴ്ചകളാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. ജാതി, ലൈംഗികത, തൊലിനിറം, പ്രായം, മതം, ഡിസെബിലിറ്റി മുതലായ കാരണങ്ങളാൽ അർഹമായ അവസരങ്ങളും പ്രതിനിധാനവും നിഷേധിക്കപ്പെടുന്ന സംഭവങ്ങൾ മലയാള സിനിമയിൽ സാധാരണമാണ്.

സിനിമയുടെ പ്രൊഡക്ഷൻ - പോസ്റ്റ് പ്രൊഡക്ഷൻ മേഖലകളിൽ പ്രവർത്തിക്കാൻ സ്ത്രീകളെയും പെൺകുട്ടികളെയും പ്രോത്സാഹിപ്പിക്കണം. വിമൻ ഇൻ സിനിമാ കളക്ടീവിന്റെ അംഗങ്ങൾ വിദ്യാലയങ്ങളിൽ സിനിമാനിർമ്മാണ ക്യാമ്പുകൾ സംഘടിപ്പിക്കാൻ മുൻകൈ എടുക്കുന്നത് ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ (സിനിമാവ്യവസായത്തിലേക്ക് സ്ത്രീകളുടെ സ്വതന്ത്രപ്രവേശത്തെയും സാന്നിദ്ധ്യത്തെയും അധികം ന്യായീകരിക്കേണ്ടി വരാത്ത സാഹചര്യത്തിൽ) ഏറെ പ്രയോജനകരമാകും.

ലിംഗ-ലൈംഗിക വൈവിദ്ധ്യത്തോടും സങ്കീർണതകളോടും നീതി പുലർത്തുന്ന ചിത്രീകരണങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആൺ-പെൺ ബന്ധങ്ങളുടെ സങ്കീർണതകളെ മാത്രം അഭിസംബോധന ചെയ്താൽ പോരാ. സമൂഹത്തിന്റെ പല അടരുകളുടെയും സൂക്ഷ്മചിത്രീകരണം ആവശ്യമാണ്. മലയാളി സമൂഹത്തിലെ പാർശ്വവത്കൃതരെ ചിത്രീകരിക്കുന്നതിൽ വലിയ വീഴ്ചകളാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. ജാതി, ലൈംഗികത, തൊലിനിറം, പ്രായം, മതം, ഡിസെബിലിറ്റി മുതലായ കാരണങ്ങളാൽ അർഹമായ അവസരങ്ങളും പ്രതിനിധാനവും നിഷേധിക്കപ്പെടുന്ന സംഭവങ്ങൾ മലയാള സിനിമയിൽ സാധാരണമാണ്.

മലയാളസിനിമകൾക്കും തിരക്കഥകൾക്കും ബാധകമായ ഒരു ലിംഗപരമായ റേറ്റിങ് സംവിധാനം വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ള സംഘടനകളും വ്യക്തികളുമായുള്ള ചർച്ചകളിലൂടെ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.
മലയാളസിനിമകൾക്കും തിരക്കഥകൾക്കും ബാധകമായ ഒരു ലിംഗപരമായ റേറ്റിങ് സംവിധാനം വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ള സംഘടനകളും വ്യക്തികളുമായുള്ള ചർച്ചകളിലൂടെ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.

പ്രായത്തിൽ മുതിർന്നാൽ ‘അമ്മനടികളാ’യും ഇരുണ്ട നിറമുള്ളവരായാൽ അപ്രധാന വേഷങ്ങളിലും സാമൂഹ്യ കീഴ്നിലക്കാരുടെ വേഷങ്ങളിലും സ്ത്രീകൾ തളച്ചിടപ്പെടുന്നതും ഇതിനുദാഹരണങ്ങളാണ്. ഇതു മൂലം സവർണമൂല്യങ്ങളെ ഉൾക്കൊള്ളുന്ന രീതിയിൽ പ്രതിനിധാന രംഗം പരിമിതമാകുന്നു. സാമാന്യവത്ക്കരിക്കപ്പെട്ട മേലാള പ്രാതിനിധ്യ രീതികളെ വിമർശനപരമായി അഴിച്ചുപണിയാനുള്ള വിദ്യാഭ്യാസ-അവസരങ്ങളായി ഈ പരിശീലനങ്ങളും ശില്പശാലകളും മാറണം.

മലയാളസിനിമകൾക്കും തിരക്കഥകൾക്കും ബാധകമായ ഒരു ലിംഗപരമായ റേറ്റിങ് സംവിധാനം സൃഷ്ടിക്കേണ്ടതും അത്യാവശ്യമാണ്. ഉദാഹരണത്തിന്,
1. ലിംഗാധികാരത്തെ തിരുത്തിയെഴുതുന്നത്;
2. ലിംഗാധികാര ചിത്രീകരണത്തിൽ പുരോഗമന നിലപാട് സ്വീകരിക്കുന്നത്,
3. ലിംഗസത്താവാദപരമായത്,
4. ലിംഗാധികാരത്തെ കാണാത്തത്,
5. ലിംഗാധികാരപരമായത്,
എന്നിങ്ങനെ അഞ്ചു തരം റേറ്റിങുകൾ മുന്നോട്ടുവയ്ക്കാവുന്നതാണ്. ഈ റേറ്റിങിൽ തങ്ങളുടെ സിനിമ ഏതു നിലയിൽ നിൽക്കുന്നുവെന്ന് സിനിമാ നിർമ്മാതാക്കൾ സിനിമയുടെ തലക്കെട്ടു റെജിസ്റ്റർ ചെയ്യുന്ന സമയത്തു തന്നെ സ്വയം വെളിപ്പെടുത്തണമെന്ന് നിഷ്ക്കർഷിക്കപ്പെടണം. സിനിമയുടെ തലക്കെട്ട് റെജിസ്റ്റർ ചെയ്യാൻ പാലിക്കേണ്ട നിബന്ധനകളുടെ ഭാഗമായി ഇതിനെയും ഉൾപ്പെടുത്തണം. സെൻസർഷിപ്പ് ഒഴിവാക്കാൻ വേണ്ടി കൂടിയാണ് ഞങ്ങൾ ഈ സ്വയം വെളിപ്പടുത്തൽ രീതി ശുപാർശചെയ്യുന്നത്.

Comments