Mollywood Times, ഗ്ലാമറിനും വിജയത്തിനും അപ്പുറത്തെ സിനിമ…

“മോളിവുഡ് ടൈംസ് ഒരു സാധാരണ സിനിമാ കഥയല്ല. സിനിമയെ സ്വപ്നം കാണുന്നവരുടെ ജീവിതവും അതിലേക്ക് എത്തിച്ചേരാനുള്ള അധ്വാനവും സിനിമാ ലോകത്തിന്റെ മറവിലെ സത്യങ്ങളും ഡാർക്ക് ഹ്യൂമറിന്റെ രൂപത്തിൽ അവതരിപ്പിക്കുന്ന അനുഭവമാണ്,” അഭിജിത്ത് ടി. ജെ. എഴുതുന്നു.

‘എല്ലാ സംവിധായകർക്കും അവരുടേതായ ഒരു ദൃശ്യഭാഷയുണ്ട്’ എന്ന പ്രയോഗം ശരിവയ്ക്കുന്ന സംവിധായകരിൽ ഒരാളാണ് അഭിനവ് സുന്ദർ നായക്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിലൂടെ അദ്ദേഹം അവതരിപ്പിച്ച വ്യത്യസ്തമായ visual treatment മലയാള സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേ ശൈലിയുടെ തുടർച്ചയായാണ് അദ്ദേഹത്തിന്റെ രണ്ടാം ചിത്രമായ ‘മോളിവുഡ് ടൈംസ്’ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇത് ഒരു ആവർത്തനമല്ല; മറിച്ച് അതേ ഭാഷ ഉപയോഗിച്ച് മറ്റൊരു ലോകവും മറ്റൊരു കഥയും പറയാനുള്ള ശ്രമമാണ്.

സിനിമയുടെ കേന്ദ്ര കഥാപാത്രം വിനീത് മാധവനാണ്. ചെറുപ്പം മുതൽ സിനിമയെ ജീവിതത്തിന്റെ ഭാഗമായും ഏറ്റവും വലിയ സ്വപ്നമായും കണ്ടു വളർന്ന ഒരാളാണ് അദ്ദേഹം. സിനിമയിലെത്താനുള്ള ആഗ്രഹവും അതിനായി നേരിടേണ്ടി വരുന്ന വെല്ലുവിളികളും നിരാശകളും വിട്ടുവീഴ്ചകളും ചിത്രത്തിന്റെ പ്രധാന പ്രമേയമാകുന്നു. സിനിമാ മേഖലയെ പലപ്പോഴും ഗ്ലാമറിന്റെയും വിജയത്തിന്റെയും മുഖം മാത്രമായി കാണാറുണ്ട്. എന്നാൽ ആ ചിരിക്കുന്ന മുഖങ്ങൾക്കു പിന്നിലെ ചതികളും വഞ്ചനകളും അധികാര കളികളും ഈ ചിത്രം തുറന്നു കാട്ടുന്നു.

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിലൂടെ അഭിനവ് സുന്ദർ അവതരിപ്പിച്ച വ്യത്യസ്തമായ visual treatment മലയാള സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേ ശൈലിയുടെ തുടർച്ചയായാണ് അദ്ദേഹത്തിന്റെ രണ്ടാം ചിത്രമായ ‘മോളിവുഡ് ടൈംസ്’ ഒരുക്കിയിരിക്കുന്നത്.
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിലൂടെ അഭിനവ് സുന്ദർ അവതരിപ്പിച്ച വ്യത്യസ്തമായ visual treatment മലയാള സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേ ശൈലിയുടെ തുടർച്ചയായാണ് അദ്ദേഹത്തിന്റെ രണ്ടാം ചിത്രമായ ‘മോളിവുഡ് ടൈംസ്’ ഒരുക്കിയിരിക്കുന്നത്.

സിനിമാ മേഖലയിലെ കള്ളപ്പണത്തിന്റെ വെളുപ്പിക്കലും പിന്നാമ്പുറ രാഷ്ട്രീയങ്ങളും അവസരവാദിത്വവും ഒരു മടിയുമില്ലാതെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ അഭിനവ് സുന്ദർ നായക് വിജയിച്ചിട്ടുണ്ട്. ഡാർക്ക് ഹ്യൂമറിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ കഥ, ചിരിക്കുമ്പോഴും പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്.

വിനീത് മാധവനായി നസ്‌ലിൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സിനിമയോടുള്ള അദ്ദേഹത്തിന്റെ അതിരുകടന്ന അഭിനിവേശവും വിജയത്തിനായുള്ള ഓട്ടവും വളരെ തീവ്രതയോടെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളും പ്രതീക്ഷകളും നിരാശകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം പൂർണമായും വിജയിക്കുന്നു. ഇത് നസ്ലിന്റെ കരിയറിലെ ശ്രദ്ധേയവും നിർണായകവുമായ പ്രകടനങ്ങളിലൊന്നായി മാറാൻ സാധ്യതയുണ്ട്.

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ചിത്രത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ off-screen narration ഉപയോഗിച്ചാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ narration കഥയുടെ സ്വഭാവത്തോടും കഥാപാത്രത്തിന്റെ മനോനിലയോടും ചേർന്ന് നിൽക്കുന്നു. കൂടാതെ motion graphics-ന്റെ സഹായത്തോടെ പല സാമൂഹിക സത്യങ്ങളും സിനിമയ്ക്കുള്ളിലെ യാഥാർഥ്യങ്ങളും അവതരിപ്പിക്കുന്ന രീതി ചിത്രത്തിന് വേറിട്ടൊരു ഭംഗി നൽകുന്നു.

വിനീത് മാധവനായി നസ്‌ലിൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
വിനീത് മാധവനായി നസ്‌ലിൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ ഘടകമാണ് സംഗീത് പ്രതാപ് അവതരിപ്പിക്കുന്ന അർജുൻ ഹരിദാസ് എന്ന കഥാപാത്രം. പുറത്തേക്ക് ആകർഷകവും സൗഹൃദപരവുമായി തോന്നുന്നെങ്കിലും ഉള്ളിൽ അഹങ്കാരവും അസൂയയും നിറഞ്ഞ ഒരു വ്യക്തിത്വമാണ് അർജുൻ. വളരെ സൂക്ഷ്മതയോടെയും നിയന്ത്രിതമായ പ്രകടനത്തിലൂടെയും സംഗീത് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെഗറ്റീവ് ഷേഡുകളുള്ള കഥാപാത്രങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന നടനാണെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുന്നു.

ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, അൽത്താഫ് സലിം, അപ്പുണ്ണി ശശി, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രശാന്ത് അലക്സാണ്ടർ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ചെറിയ കഥാപാത്രങ്ങൾക്കുപോലും വ്യക്തമായ സാന്നിധ്യം നൽകാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഡാർക്ക് ഹ്യൂമറിലൂടെ രാഷ്ട്രീയം പറയുന്നതിൽ അഭിനയവും തിരക്കഥാകൃത്ത് രാമു സുനിലും വ്യക്തമായ നിലപാട് സ്വീകരിക്കുന്നു. സംവരണവുമായി ബന്ധപ്പെട്ട ചർച്ചകളും അതിനെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക യാഥാർഥ്യങ്ങളും സിനിമ ഒരു പ്രത്യേക ലെയർ ആയി അവതരിപ്പിക്കുന്നുണ്ട്. ഉപദേശപരമാകാതെ തന്നെ പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന തരത്തിലാണ് ഈ വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

സാങ്കേതികമായി ചിത്രം മികച്ച നിലവാരം പുലർത്തുന്നു. ജേക്സ് ബിജോയിയുടെ സംഗീതം ഓരോ രംഗത്തിന്റെയും വികാരതീവ്രത വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. പശ്ചാത്തല സംഗീതം കഥയുടെ ഡാർക്ക് ഹ്യൂമർ സ്വഭാവത്തോട് പൂർണമായും ചേർന്നുനിൽക്കുന്നു. നിധിൻ രാജും അഭിനവ് സുന്ദർ നായക്കും ചേർന്നുള്ള എഡിറ്റിംഗ് ചിത്രത്തിന്റെ ഒഴുക്ക് നിലനിർത്തുന്നു. ചില ഭാഗങ്ങളിൽ ചിത്രം സ്ലോ പേസിൽ മുന്നേറുന്നുണ്ടെങ്കിലും ആ മന്ദഗതി കഥയുടെ സ്വഭാവത്തെ പിന്തുണയ്ക്കുന്നതാണ്.

മോളിവുഡ് ടൈംസ് ഒരു സാധാരണ സിനിമാ കഥയല്ല. സിനിമയെ സ്വപ്നം കാണുന്നവരുടെ ജീവിതവും അതിലേക്ക് എത്തിച്ചേരാനുള്ള അധ്വാനവും സിനിമാ ലോകത്തിന്റെ മറവിലെ സത്യങ്ങളും ഡാർക്ക് ഹ്യൂമറിന്റെ രൂപത്തിൽ അവതരിപ്പിക്കുന്ന അനുഭവമാണ്.
മോളിവുഡ് ടൈംസ് ഒരു സാധാരണ സിനിമാ കഥയല്ല. സിനിമയെ സ്വപ്നം കാണുന്നവരുടെ ജീവിതവും അതിലേക്ക് എത്തിച്ചേരാനുള്ള അധ്വാനവും സിനിമാ ലോകത്തിന്റെ മറവിലെ സത്യങ്ങളും ഡാർക്ക് ഹ്യൂമറിന്റെ രൂപത്തിൽ അവതരിപ്പിക്കുന്ന അനുഭവമാണ്.

Coming-of-age ഘടകങ്ങൾ ഉൾക്കൊള്ളുന്ന സിനിമയായതിനാൽ വിവിധ കാലഘട്ടങ്ങളെ പുനഃസൃഷ്ടിക്കുന്നതിൽ ആർട്ട് ഡയറക്ടർ ആഷിഖ് നടത്തിയ പ്രവർത്തനവും ശ്രദ്ധേയമാണ്. ഓരോ ഫ്രെയിമിലും കാലഘട്ടത്തിന്റെ സ്വഭാവം അനുഭവപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

മോളിവുഡ് ടൈംസ് ഒരു സാധാരണ സിനിമാ കഥയല്ല. സിനിമയെ സ്വപ്നം കാണുന്നവരുടെ ജീവിതവും അതിലേക്ക് എത്തിച്ചേരാനുള്ള അധ്വാനവും സിനിമാ ലോകത്തിന്റെ മറവിലെ സത്യങ്ങളും ഡാർക്ക് ഹ്യൂമറിന്റെ രൂപത്തിൽ അവതരിപ്പിക്കുന്ന അനുഭവമാണ്. ട്രീറ്റ്മെൻറ്, എഴുത്ത്, പ്രകടനങ്ങൾ, സാങ്കേതിക മികവ് എന്നിവ കൊണ്ട് ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. വ്യത്യസ്തമായ സിനിമാനുഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് മോളിവുഡ് ടൈംസ് തീർച്ചയായും തിയേറ്ററിൽ കാണേണ്ട ഒരു മികച്ച ചിത്രമാണ്.

Comments