Mollywood Times
പ്രിവിലേജുകളെ
ഒളിപ്പിച്ചുവെക്കുന്ന
കൗശലകല

മോളിവുഡ് ടൈംസ് എന്ന സിനിമയെ, സിനിമാമേഖലയിലെ അധികാരരാഷ്ട്രീയത്തെയും അവസര അസമത്വങ്ങളെയും കുറിച്ചുള്ള വിമർശനമായി മാത്രം വായിക്കുന്നത് അപൂർണ്ണമായിരിക്കും. ഈ സിനിമ ചില പ്രിവിലേജുകളെ അദൃശ്യവൽക്കരിക്കുക മാത്രമല്ല, സാമൂഹികവും സാംസ്കാരികവുമായ മൂലധനങ്ങളുടെ പിന്തുണയുള്ള ഒരു കഥാപാത്രത്തെ 'അണ്ടർഡോഗ്' ആയി അവതരിപ്പിക്കുകയും ചെയ്യുന്നു- ആതിര ഭാനു എഴുതുന്നു.

രാമു സുനിൽ തിരക്കഥയൊരുക്കി അഭിനവ് സുന്ദർ സംവിധാനം ചെയ്ത മോളിവുഡ് ടൈംസ്‌ എന്ന മലയാള സിനിമ "ആടിനെ പട്ടിയാക്കാനും പട്ടിയെ കാട്ടുപോത്താക്കാനും കെൽപ്പുള്ള 'Cunning Craft' ആയി തോന്നിയതിന്റെ അനുഭവാഖ്യാനമാണിത്.

സിനിമാമോഹവുമായി പരിശ്രമിക്കുന്ന അനേകം 'അണ്ടർഡോഗ്' യുവാക്കളുടെ വൈകാരിക സംഘർഷങ്ങളെയും സിനിമാമേഖലയിലെ വ്യവസ്ഥാപിതമായ അധികാരശ്രേണികളെയും വെളിപ്പെടുത്തുന്ന സിനിമയെന്ന നിലയിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്. എന്നാൽ പിന്നാക്ക വിഭാഗങ്ങളുടെ നേട്ടങ്ങളെയും അംഗീകാരങ്ങളെയും അവരുടെ അവസരമുതലെടുപ്പിന്റെ ഫലമായോ അർഹതയില്ലാതെ കൈവശപ്പെടുത്തിയ പ്രിവിലേജായോ അടയാളപ്പെടുത്തുന്ന സിനിമാ രാഷ്ട്രീയം വിമർശനാത്മകമായി വിശകലനം ചെയ്യേണ്ടതാണ്. സാമൂഹിക പ്രിവിലേജുകൾ വ്യക്തമായി കൈവശമുള്ള കഥാനായകനെ ഒരു 'അണ്ടർഡോഗ്' പരിവേഷത്തിൽ അവതരിപ്പിക്കാനുള്ള ശ്രമം സിനിമയിലുടനീളം അനുഭവപ്പെടുന്നുണ്ട്.

വിഷുക്കൈനീട്ടവും സിനിമാടിക്കറ്റിന്റെ കാശും നാരങ്ങസോഡാ പൈസയും കൂട്ടി വച്ച് HD camera വാടകയ്‌ക്കെടുക്കാൻ കെൽപ്പുള്ള 'OG underdog' ആണ് വിനീഷ് മാധവനെന്ന കഥാനായകൻ. നായകന്റെ ബുദ്ധിജീവി മുഖഛായയയുള്ള മുത്തച്ഛനും വലിവുള്ള കാറുമൊക്കെ സാമൂഹ്യ പാരമ്പര്യ മൂലധനങ്ങളുടെ പ്രതീകങ്ങൾ തന്നെയാണ്.

റോഷൻ ഷാനവാസ്‌ അവതരിപ്പിക്കുന്ന നായകന്റെ കൂട്ടുകാരൻ കഥാപാത്രം, പഠനത്തിൽ മിടുക്കനാണെങ്കിലും റിസർവേഷനുള്ളതുകൊണ്ട് സ്വത്വകഴിവുകളാൽ അംഗീകരിക്കപ്പെടാത്തതിൽ ആത്മരോഷമുള്ള വ്യക്തിയായാണ് അവതരിപ്പിക്കപ്പെടുന്നത്. അതേ കഥാപാത്രത്തിന്റെ അച്ഛനും അമ്മയും വിനീത് മാധവനെ സമാധാനിപ്പിക്കുന്ന രംഗത്തിൽ, "ഞങ്ങളുടെ മകനായതുകൊണ്ട് അവന് എളുപ്പം അഡ്മിഷൻ കിട്ടും, മോനെ… നീ സൂക്ഷിച്ചോണേ" എന്ന കരുതൽ സംഭാഷണം നടത്തുന്നതായി കാണാം.

റോഷൻ ഷാനവാസ്‌ അവതരിപ്പിക്കുന്ന നായകന്റെ കൂട്ടുകാരൻ കഥാപാത്രം, പഠനത്തിൽ മിടുക്കനാണെങ്കിലും റിസർവേഷനുള്ളതുകൊണ്ട് സ്വത്വകഴിവുകളാൽ അംഗീകരിക്കപ്പെടാത്തതിൽ ആത്മരോഷമുള്ള വ്യക്തിയായാണ് അവതരിപ്പിക്കപ്പെടുന്നത്.
റോഷൻ ഷാനവാസ്‌ അവതരിപ്പിക്കുന്ന നായകന്റെ കൂട്ടുകാരൻ കഥാപാത്രം, പഠനത്തിൽ മിടുക്കനാണെങ്കിലും റിസർവേഷനുള്ളതുകൊണ്ട് സ്വത്വകഴിവുകളാൽ അംഗീകരിക്കപ്പെടാത്തതിൽ ആത്മരോഷമുള്ള വ്യക്തിയായാണ് അവതരിപ്പിക്കപ്പെടുന്നത്.

ദലിത്- പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ വലിയൊരു വിഭാഗവും ആദ്യ തലമുറ/ രണ്ടാം തലമുറ അഭ്യസ്തവിദ്യരോ നിരക്ഷരരോ ആണ്. പലരും ഇന്നും വിദ്യാഭ്യാസത്തിന്റെ സാമൂഹിക നേട്ടങ്ങളിലേക്ക് പൂർണമായി എത്തിച്ചേർന്നിട്ടുമില്ല. അത്തരമൊരു സാഹചര്യത്തിൽ തലമുറകളായി വിദ്യാഭ്യാസവും സാമൂഹിക മൂലധനവും കൈവശമുള്ള സവർണ്ണ പ്രിവിലേജിനെ സിനിമ കരുതലോടെ സംരക്ഷിച്ചു നിർത്തുന്നുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.

Visual Communication പഠിക്കാനുള്ള അഡ്മിഷൻ കഥാനായകന്റെ അച്ഛൻ അനായാസം അവന് വാങ്ങി കൊടുക്കുന്നതും ചേർത്ത് വായിക്കാം. എന്നിട്ടും സിനിമയുടെ വൈകാരികഘടന കഥാനായകനെ ഒരു 'underdog' ആയി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ദലിതർക്കും സ്ത്രീകൾക്കും സിനിമയെടുക്കാനുള്ള ഫണ്ട് അനുവദിക്കുന്നതിൽ ആത്മവിശ്വാസക്കുറവുള്ള അവരുടെ കഴിവിൽ സവിശേഷആശയക്കുഴപ്പമുള്ള മലയാള സിനിമയുടെ തലതൊട്ടപ്പൻമാരെ സൗകര്യപൂർവ്വം മറന്ന് 'സാമൂഹിക പശ്ചാത്തലം' പരിഗണിച്ച് 'അംഗീകാരങ്ങൾ' കിട്ടുന്ന അഥവാ തട്ടിയെടുക്കുന്നവരായി 'അണ്ടർഡോഗ്സി'നെ ചിത്രീകരിക്കുന്നതിലുള്ള രാഷ്ട്രീയവശം നിഷ്കളങ്കമല്ല. കഴിവുള്ള കലാകാരൻമാർ ഭാഗ്യക്കേട് തുണയ്ക്കാഞ്ഞിട്ട് കഷ്ടപ്പാടിലാണെന്നുള്ള ആഖ്യാനവും സിനിമ നൽകുന്നു.

മോളിവുഡ് ടൈംസ് സിനിമയെ സിനിമാ മേഖലയിലെ അധികാരരാഷ്ട്രീയത്തെയും അവസര അസമത്വങ്ങളെയും കുറിച്ചുള്ള വിമർശനമായി മാത്രം വായിക്കുന്നത് അപൂർണ്ണമായിരിക്കും.

ജനറ്റിക്കൽ IQ concepet- നെയൊക്കെ ചോദ്യം ചെയ്യുന്നതായുള്ള പ്രതിച്ഛായ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ കൂടി ക്ലിഷേ പ്രിവിലേഡ്ജ്ഡ് കരച്ചിലുകളോടുള്ള ഐക്യപ്പെടൽ തന്നെയാണ് സിനിമ. സിനിമാലോകത്തെ യാഥാസ്ഥിതികതയെ, അധികാരരാഷ്ട്രീയത്തെ വെളിപ്പെടുത്തുന്നുവെന്ന പൊതുബോധനിർമ്മാണത്തിലൂടെ ഒരു പ്രിവിലേജ്ഡ് സവർണ്ണ പോരാളിയുടെ കദനകഥ തന്നെയാണ് അവതരിപ്പിക്കപ്പെടുന്നത്.

അതേ സമയം റോഷൻ ഷാനവാസിന്റെ കഥാപാത്രത്തിന് സിനിമാലോകത്തെ വ്യവസ്‌ഥാപിത ഹെയറാർക്കി സംഘർഷങ്ങൾ അനുഭവിക്കേണ്ടിവരുന്നതായി വ്യക്തമാക്കുന്നു മില്ല. ദലിത് മനുഷ്യരുടെ ജീവിതം വിഷാദപരിവേഷത്തോടെ മാത്രം അവതരിപ്പിക്കപ്പെടണമെന്ന നിർബന്ധബുദ്ധിയെ കുറിച്ചല്ല സംസാരിക്കുന്നത്. ആ വ്യക്തിയുടെ സാമൂഹിക വൈകാരിക സംഘർഷങ്ങളെ തികച്ചും ലഘൂകരിച്ച് കാണിക്കുകയും അണ്ടർ പ്രിവിലേജ്ഡ് മനുഷ്യരുടെ അവസരമുതലെടുപ്പായി അടയാളപ്പെടുത്തുകയും ചെയ്യുന്നതിലെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടേണ്ടത്തിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നത്.

വിനീതിന്റെ സർഗാത്മകശൈലി മോഷ്ടിക്കപ്പെടുന്നതും അയാൾ നേരിടുന്ന വൈകാരിക പ്രതിസന്ധികളും പ്രസക്തമാണ്. എന്നാൽ അയാളുടെ പ്രിവിലെജിനെ മറച്ചുപിടിച്ച് 'underdog' പരിവേഷം നൽകുന്നത് യുക്തിസഹമല്ല.

വിനീതിന്റെ സർഗാത്മകശൈലി മോഷ്ടിക്കപ്പെടുന്നതും അയാൾ നേരിടുന്ന വൈകാരിക പ്രതിസന്ധികളും പ്രസക്തമാണ്. എന്നാൽ അയാളുടെ പ്രിവിലെജിനെ മറച്ചുപിടിച്ച് 'underdog' പരിവേഷം നൽകുന്നത് യുക്തിസഹമല്ല.
വിനീതിന്റെ സർഗാത്മകശൈലി മോഷ്ടിക്കപ്പെടുന്നതും അയാൾ നേരിടുന്ന വൈകാരിക പ്രതിസന്ധികളും പ്രസക്തമാണ്. എന്നാൽ അയാളുടെ പ്രിവിലെജിനെ മറച്ചുപിടിച്ച് 'underdog' പരിവേഷം നൽകുന്നത് യുക്തിസഹമല്ല.

മോളിവുഡ് ടൈംസ് സിനിമയെ സിനിമാ മേഖലയിലെ അധികാരരാഷ്ട്രീയത്തെയും അവസര അസമത്വങ്ങളെയും കുറിച്ചുള്ള വിമർശനമായി മാത്രം വായിക്കുന്നത് അപൂർണ്ണമായിരിക്കും. സിനിമ ഒരേസമയം ചില സാമൂഹിക യാഥാർത്ഥ്യങ്ങളെ വെളിപ്പെടുത്തുമ്പോൾ തന്നെ ചില പ്രിവിലേജുകളെ അദൃശ്യവൽക്കരിക്കുകയും ചെയ്യുന്നു. സാമൂഹികവും സാംസ്കാരികവുമായ മൂലധനങ്ങളുടെ പിന്തുണയുള്ള ഒരു കഥാപാത്രത്തെ 'അണ്ടർഡോഗ്' ആയി അവതരിപ്പിക്കുകയും, അതിന് വിപരീതമായി ഘടനാപരമായ പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളുടെ നേട്ടങ്ങളെ 'അവസരമുതലെടുപ്പി'ന്റെ സംശയതലത്തിൽ ചിത്രീകരിക്കുകയും ചെയ്യുന്നത് നിഷ്പക്ഷ ആഖ്യാനമായി നിലനിൽക്കുന്നില്ല.

അതിനാൽ മോളിവുഡ് ടൈംസ് എന്ന സിനിമയെ ഒരു കലാസൃഷ്ടിയായി മാത്രം വിലയിരുത്താതെ, അത് നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക-രാഷ്ട്രീയ ആഖ്യാനങ്ങളുടെ പശ്ചാത്തലത്തിലും വായിക്കേണ്ടതുണ്ട്. ആരെയാണ് സിനിമ 'അണ്ടർഡോഗ്' ആയി അടയാളപ്പെടുത്തുന്നത്, ആരുടെ സാമൂഹിക പ്രിവിലേജുകളെയാണ് അത് മറച്ചുപിടിക്കുകയും സ്വാഭാവികവൽക്കരിക്കുകയും ചെയ്യുന്നത്, ആരുടെ ഘടനാപരമായ സംഘർഷങ്ങളെയാണ് അത് ലഘൂകരിക്കുകയും അദൃശ്യവൽക്കരിക്കുകയും ചെയ്യുന്നത് എന്നത് പ്രസക്തമാണ്.


Summary: Abhinav Sunder directed Naslen acted malayalam movie Mollywood Times movie review written by Athira Bhanu


ആതിര ഭാനു

കഥാകാരി, കവി, എഴുത്തുകാരി. തിരുവനന്തപുരം ആസ്ഥാനമായ നദി ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്നു.

Comments