മലയാളിയുടെ
ലൈംഗികദാരിദ്ര്യം
തുറന്നുകാട്ടുന്ന ‘SPA’

മലയാളി പുരുഷമാരുടെ ലൈംഗിക ദാരിദ്ര്യവും അറിവില്ലായ്മയും ആണ് സിനിമ മുന്നോട്ട് വയ്ക്കുന്ന കാതൽ. ലൈംഗിക ഉത്തേജനത്തിന് മാത്രം എത്തുന്ന പുരുഷൻ മുതൽ തെറാപ്പിസ്റ്റിനെ കയറിപ്പിടിക്കുന്ന, കോണ്ടം എവിടെയെന്ന് ജിജ്ഞാസപൂർവം അന്വേഷിക്കുന്ന പുരുഷൻമാർ വരെ കഥയിലുണ്ട്- നിവേദ്യ കെ.സി. എഴുതുന്നു.

ത്ത് വർഷം മുൻപ് നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ദൈനംദിനജീവിതവും ജോലിയുടെ വെല്ലുവിളികളും ആസ്പദമാക്കി ചെയ്ത ചിത്രം. ഇപ്പോൾ, എബ്രിഡ് ഷൈൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. അന്ന് പോലീസ് സ്റ്റേഷൻ ആണെങ്കിൽ ഇന്ന് സ്പാ സെന്റർ. അന്ന് ബിജു എന്ന് പേരുള്ള പോലീസ് ഉദ്യോഗസ്ഥൻ ആണെങ്കിൽ ഇന്ന് തെറാപ്പിസ്റ്റുകളായ നാല് പെണ്ണുങ്ങളുടെ കഥ.

സ്പാ എന്നത് മലയാളികൾക്ക് എല്ലായ്പ്പോഴും കൗതുകം ഉണർത്തുന്ന ഇടമാണ്. അവിടെ എന്താണ് നടക്കുന്നത് എന്ന കാര്യത്തിൽ പലർക്കും പല ധാരണകളും തെറ്റിദ്ധാരണകളുമുണ്ട്. അത്തരത്തിലുള്ള ഒരു സ്പാ സെന്റർ ആണ് സിനിമ പശ്ചാത്തലം. സിനിമയുടെ വലിയ ഒരു ഭാഗം രംഗങ്ങളും ചിത്രീകരിച്ചത് സ്പായിലെ മുറികൾക്കത്താണ്. വളരെ ചുരുക്കം രംഗങ്ങൾ മാത്രമേ പുറമെ ചിത്രീകരിച്ചിട്ടൂളളൂ.

സ്പായിലെത്തുന്ന വ്യത്യസ്ത താല്പര്യങ്ങളും സ്വഭാവങ്ങളുമുള്ള പുരുഷമാരെയാണ് സിനിമ കേന്ദ്രീകരിക്കുന്നത്. അതിൽ തടിപ്പണിക്കാരൻ തൊട്ട് വാടകക്കൊലയാളി വരെയുണ്ട്. പങ്കാളിയുടെ കണ്ണ് വെട്ടിച്ചും പങ്കാളി മരിച്ചുപോയെന്ന് നുണ പറഞ്ഞും ഫാൻറസികൾ ആസ്വദിക്കാനും ‘എക്സ്ട്രാ സർവീസി’ന് വരുന്നവരും അടക്കം വലിയ ഒരു പുരുഷക്കൂട്ടം സ്പായിലേക്ക് എത്തുന്നുണ്ട്.

മലയാളി പുരുഷമാരുടെ ലൈംഗിക ദാരിദ്ര്യവും അറിവില്ലായ്മയുമാണ് പ്രമേയത്തിന്റെ കാതൽ. ലൈംഗിക ഉത്തേജനത്തിന് മാത്രം എത്തുന്ന പുരുഷൻ മുതൽ തെറാപ്പിസ്റ്റിനെ കയറിപ്പിടിക്കുന്ന, കോണ്ടം എവിടെയെന്ന് ജിജ്ഞാസാപൂർവം അന്വേഷിക്കുന്ന പുരുഷൻമാർ വരെ കഥയിലുണ്ട്. അതുകൊണ്ടുതന്നെ ഒരു ‘A’ സർട്ടിഫിക്കറ്റ് പടം എന്നതിലുപരി, മലയാളി ആൺസമൂഹത്തിന്റെ പല തരം ലൈംഗികസ്വഭാവങ്ങളെ ആവിഷ്കരിക്കുകയാണ് എബ്രിഡ് ഷൈൻ.

പ്രധാന കഥാപാത്രങ്ങൾ ആറു സ്ത്രീകളായിരുന്നാലും, അവരുടെ വ്യക്തിഗത ജീവിതമോ ജീവിതാനുഭവങ്ങളോ എവിടെയും അവതരിപ്പിക്കുന്നില്ല. അവർ ഓരോരുത്തരും വ്യക്തികളായി നിലകൊള്ളുന്നതിനേക്കാൾ, വ്യത്യസ്ത തരത്തിലുള്ള തെറാപ്പിസ്റ്റുകളുടെ പ്രതിനിധികളായി മാത്രമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അവരുടെ പശ്ചാത്തലവും സ്വകാര്യബന്ധങ്ങളും ഒന്നും പ്രമേയമായി കൈകാര്യം ചെയ്യുന്നില്ല.

പ്രധാന കഥാപാത്രങ്ങൾ ആറു സ്ത്രീകളായിരുന്നാലും, അവരുടെ വ്യക്തിഗത ജീവിതമോ ജീവിതാനുഭവങ്ങളോ എവിടെയും  അവതരിപ്പിക്കുന്നില്ല.
പ്രധാന കഥാപാത്രങ്ങൾ ആറു സ്ത്രീകളായിരുന്നാലും, അവരുടെ വ്യക്തിഗത ജീവിതമോ ജീവിതാനുഭവങ്ങളോ എവിടെയും അവതരിപ്പിക്കുന്നില്ല.

ഓരോ കഥാപാത്രത്തെയും വിശ്വസനീയമായി അവതരിപ്പിക്കാൻ അഭിനേതാക്കൾക്ക് സാധിച്ചിട്ടുണ്ട്. സ്പാ ജീവനക്കാരായി എത്തുന്ന ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട് എന്നിവരുടെ പ്രകടനം നന്നായിരുന്നു. ഓരോ കസ്റ്റമറുമായും അവർ ഇടപെടുന്ന രീതിയിൽ സ്വാഭാവികതയും മിതത്വവും കാണാം. വന്നുപോകുന്ന ഓരോ കസ്റ്റമറോടുമുള്ള അവരുടെ പ്രതികരണങ്ങളും പെരുമാറ്റവും വളരെ മനോഹരവും വിശ്വാസ്യതയോടെയും അവതരിപ്പിക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്.

സ്പായിലേക്ക് എത്തുന്ന പുരുഷകഥാപാത്രങ്ങൾ ഓരോരുത്തരും തങ്ങളുടെ വേഷം ശ്രദ്ധേയമായി അവതരിപ്പിച്ചിട്ടുണ്ട്. വിനീത് തട്ടിൽ ഡേവിഡ് അവതരിപ്പിച്ച മാത്തൻ എന്ന തടിക്കച്ചവടക്കാരൻ അതിൽ പ്രധാനമാണ്. അവിവാഹിതനും, അമ്മ ഒഴികെ മറ്റ് സ്ത്രീകളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ കഥാപാത്രം സ്ക്രീനിലെത്തുന്ന നിമിഷം മുതൽ ചിരിയുടെ സ്വാഭാവിക പ്രവാഹം സൃഷ്ടിക്കുന്നുണ്ട്. മുഖഭാവം കൊണ്ടും തെറാപ്പിസ്റ്റ് സ്പർശിക്കുമ്പോഴുണ്ടാകുന്ന വികാരപ്രകടനങ്ങൾ കൊണ്ടുമെല്ലാം വിനീത് പ്രേക്ഷകരെയും കയ്യിലെടുക്കുന്നു.

സിനിമയുടെ രണ്ടാം പകുതി അൽപം ഇഴച്ചിലൂടെ പോകുന്നുണ്ട്. അതിനെ മറികടക്കാൻ ക്ലൈമാക്സിനും സാധിച്ചിട്ടുമില്ല. സിനിമ അവസാനിപ്പിക്കാൻ ഒരു ക്ലൈമാക്സ് തട്ടികൂട്ടിയതുപോലെയാണ് അനുഭവപ്പെട്ടത്.

സ്പായിൽ വന്നപോകുന്ന മറ്റ് പുരുഷന്മാരെ പോലെയല്ല മാത്തൻ. അയാളുടെ സാന്നിധ്യം സിനിമയിലുടനീളമുണ്ട്. ലൈംഗികതയുമായി ബന്ധപ്പെട്ട അറിവില്ലായ്മയും, തെറാപ്പിസ്റ്റിനോടുണ്ടാകുന്ന അടുപ്പവും മാത്തനെ കഥയിൽ നിലനിർത്തുന്ന പ്രധാന ഘടകങ്ങളാണ്. അതുപോലെ ദിനേശ് പ്രഭാകർ അവതരിപ്പിച്ച സുഗുണൻ എന്ന കഥാപാത്രവും, ശ്രീകാന്ത് മുരളി അവതരിപ്പിച്ച ഡോക്ടർ കഥാപാത്രവും ശ്രദ്ധേയമാണ്. സിദ്ധാർത്ഥ് ഭരതൻ, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരുടെ വേഷങ്ങളും നന്നായി. ജോജി കെ. ജോൺ അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധ നേടുന്നതായിരുന്നു.

 ലൈംഗികതയുമായി ബന്ധപ്പെട്ട അറിവില്ലായ്മയും, തെറാപ്പിസ്റ്റിനോടുണ്ടാകുന്ന അടുപ്പവും മാത്തനെ കഥയിൽ നിലനിർത്തുന്ന പ്രധാന ഘടകങ്ങളാണ്.
ലൈംഗികതയുമായി ബന്ധപ്പെട്ട അറിവില്ലായ്മയും, തെറാപ്പിസ്റ്റിനോടുണ്ടാകുന്ന അടുപ്പവും മാത്തനെ കഥയിൽ നിലനിർത്തുന്ന പ്രധാന ഘടകങ്ങളാണ്.

മലയാള സിനിമയിൽ അധികം പരീക്ഷിക്കപ്പെടാത്തൊരു ജോണറാണ് അഡൾട്ട് കോമഡി. ‘കിന്നാരത്തുമ്പികൾ’ പോലുള്ള അഡൾട്ട് മൂവീസ് ഒരുകാലത്ത് മലയാളത്തിൽ തരംഗമായിരുന്നുവെങ്കിലും പൂർണാർത്ഥത്തിലുള്ള അഡൾട്ട് കോമഡി ചിത്രങ്ങൾ മലയാളത്തിൽ താരതമ്യേന കുറവാണ്. ആ ജോണറിന്റെ പരീക്ഷണമെന്ന നിലയിൽ സ്പാ ഒരു പരിധിവരെ കൃത്യമായി വിജയിക്കുന്നുണ്ട്. സിനിമയുടെ രണ്ടാം പകുതി അൽപം ഇഴച്ചിലൂടെ പോകുന്നുണ്ട്. അതിനെ മറികടക്കാൻ ക്ലൈമാക്സിന് സാധിച്ചിട്ടുമില്ല. സിനിമ അവസാനിപ്പിക്കാൻ ഒരു ക്ലൈമാക്സ് തട്ടികൂട്ടിയതുപോലെയാണ് അനുഭവപ്പെട്ടത്. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവാനുള്ള സാധ്യതയും ക്ലൈമാക്സ് മുന്നോട്ട് വയ്ക്കുന്നുണ്ട്. ചുരുക്കത്തിൽ, ഒരു തവണ കണ്ട് ചിരിച്ചും ചിന്തിപ്പിച്ചും തീർക്കാനുള്ള രണ്ട് മണിക്കൂർ ഓഫർ ചെയ്യുകയാണ് എബ്രിഡ് ഷൈൻ സ്പായിലൂടെ.

Comments