സൂപ്പർതാരങ്ങളുടെ നിശ്ശബ്ദതക്കിടെ
തമിഴിൽ ‘നടികർ സംഘ’ത്തിന്റെ ഇടപെടൽ

രജനീകാന്തും കമൽഹാസനും വിജയും സൂര്യയും അടക്കമുള്ള സൂപ്പർതാരങ്ങൾ, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകളിൽ മൗനം തുടരുന്നതിനിടെയാണ്, കുറ്റവാളികൾക്ക് അഞ്ചു വർഷം വരെ വിലക്ക് അടക്കമുള്ള ശിക്ഷാനടപടികളുമായി ‘നടികർ സംഘം’ രംഗത്തുവന്നത്.

News Desk

സ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയിലുണ്ടായ പ്രതികരണങ്ങള്‍ തമിഴ് സിനിമാലോകത്തും പ്രതിഫലിക്കുന്നു. തമിഴ് സിനിമയിലെ താരസംഘടനയായ The South Indian Artistes' Association (SIAA)-Nadigar Sangam)- മാണ് ലൈംഗികാക്രമണക്കേസുകളിലെ പരാതികളില്‍ നടപടി പ്രഖ്യാപിച്ചത്. രജനീകാന്തും കമൽഹാസനും വിജയും അടക്കമുള്ള സൂപ്പർതാരങ്ങൾ ഇതേക്കുറിച്ച് മൗനം തുടരുന്നതിനിടെയാണ്, കുറ്റവാളികൾക്ക് അഞ്ചു വർഷം വരെ വിലക്ക് അടക്കമുള്ള ശിക്ഷാനടപടികളുമായി ‘നടികർ സംഘം’ രംഗത്തുവന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പാശ്ചാത്തലത്തില്‍ സിനിമയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കമൽഹാസനും വിജയും അടക്കമുള്ള സൂപ്പർതാരങ്ങൾ മൗനം തുടരുന്നതിനിടെയാണ്, കുറ്റവാളികൾക്ക് അഞ്ചു വർഷം വരെ വിലക്ക് അടക്കമുള്ള ശിക്ഷാനടപടികളുമായി ‘നടികർ സംഘം’ രംഗത്തുവന്നത്. പ്രസിഡന്റ് നാസര്‍, സെക്രട്ടറി വിശാല്‍, ട്രഷറര്‍ കാര്‍ത്തി എന്നിവരാണ് നടികര്‍ സംഘത്തിന്റെ ഭാരവാഹികള്‍.
കമൽഹാസനും വിജയും അടക്കമുള്ള സൂപ്പർതാരങ്ങൾ മൗനം തുടരുന്നതിനിടെയാണ്, കുറ്റവാളികൾക്ക് അഞ്ചു വർഷം വരെ വിലക്ക് അടക്കമുള്ള ശിക്ഷാനടപടികളുമായി ‘നടികർ സംഘം’ രംഗത്തുവന്നത്. പ്രസിഡന്റ് നാസര്‍, സെക്രട്ടറി വിശാല്‍, ട്രഷറര്‍ കാര്‍ത്തി എന്നിവരാണ് നടികര്‍ സംഘത്തിന്റെ ഭാരവാഹികള്‍.

പ്രധാന തീരുമാനങ്ങള്‍:

  • ലൈംഗികാക്രമണ പരാതികളില്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാരെ അഞ്ചു വര്‍ഷത്തേക്ക് സിനിമയില്‍നിന്ന് വിലക്കും.

  • ലൈംഗികാക്രമണ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കും.

  • സെല്ലിന് പ്രത്യേക ഇ മെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തും.

  • പരാതികള്‍ സൈബര്‍ പൊലീസിന് കൈമാറും.

  • കുറ്റാരോപിതര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കും, അതിനുശേഷം മറ്റു നടപടികള്‍.

  • കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ചു വര്‍ഷം സിനിമയില്‍ വിലക്ക്.

  • അതിക്രമത്തിനിരയാകുന്നവര്‍ക്ക് നിയമസഹായം.

  • യുറ്റ്യൂബിലെ അധിക്ഷേപകരമായ ഉള്ളടക്കങ്ങള്‍ക്കെതിരെയും പരാതി നല്‍കാം.

  • പരാതികള്‍, ആദ്യം തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നതിനുമുമ്പ് നടികര്‍ സംഘത്തിന് നല്‍കണം.

ഒരു സ്ത്രീ ലൈംഗികാതിക്രമോ അല്ലാത്തതോ ആയ പരാതിയുമായി മുന്നോട്ടുവന്നാല്‍ അതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും തെളിയിക്കപ്പെട്ടാല്‍, കുറ്റക്കാരെ അഞ്ചു വര്‍ഷം സിനിമയില്‍നിന്ന് വിലക്കാനുള്ള നിര്‍ദേശം പ്രൊഡ്യൂസേഴ്‌സ് യൂണിയന് കൈമാറാനുമാണ് യോഗത്തിലെടുത്ത തീരുമാനം. ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട് ഏത് സ്ത്രീകള്‍ക്കും സംഘടനയെ സമീപിക്കാമെന്നും അവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും ജനറല്‍ സെക്രട്ടറി വിശാല്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ സിനിമ, ടെലിവിഷന്‍, സ്‌റ്റേജ് അഭിനേതാക്കളുടെ സംഘടനയാണ് നടികര്‍ സംഘം. Gender Sensitisation and Internal Complaints Committee (GSICC)- യുടെ യോഗത്തിലാണ്, ഈ നിര്‍ദേശങ്ങളടങ്ങുന്ന പ്രമേയം പാസാക്കിയത്. പ്രസിഡന്റ് നാസര്‍, സെക്രട്ടറി വിശാല്‍, ട്രഷറര്‍ കാര്‍ത്തി എന്നിവരാണ് നടികര്‍ സംഘത്തിന്റെ ഭാരവാഹികള്‍. സുഹാസിനി, ഖുഷ്ബു, രോഹിണി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

 ‘നടികർ സംഘ’ത്തിന്റെ പ്രസ്താവന.
‘നടികർ സംഘ’ത്തിന്റെ പ്രസ്താവന.

തമിഴ് സിനിമാമേഖലയിലെ ലൈംഗികാതിക്രമ പരാതികളും മാനസിക പീഡന പരാതികളും അന്വേഷിക്കാന്‍ പത്തംഗ കമ്മിറ്റിയെ നിയോഗിക്കുമെന്ന് വിശാല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേക്കുറിച്ച്, സംഘടനയുടെ യോഗതീരുമാനത്തിലില്ല.

‘ഒന്നും അറിയാതെ’
രജനീകാന്ത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ തമിഴ് സിനിമയിലും ഏറെ ചലനമുണ്ടാക്കിയിരുന്നു. സിനിമാമേഖലയില്‍ ലൈംഗികാതിക്രമം വ്യാപകമാണെന്ന് നടിയും നിര്‍മാതാവുമായ കുട്ടി പത്മിനി പറഞ്ഞു. കുട്ടിയായിരിക്കുമ്പോള്‍ സെറ്റില്‍വച്ച് തനിക്കുനേരെ ലൈംഗികാതിക്രമമുണ്ടായിട്ടുണ്ടെന്നും അമ്മ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ഹിന്ദി സിനിമയില്‍നിന്ന് പുറത്താക്കപ്പെട്ടുവെന്നും അവര്‍ ഈയിടെ പറഞ്ഞിരുന്നു. ലൈംഗികാതിക്രമങ്ങളെ തുടര്‍ന്ന് തമിഴ് ടെലിവിഷന്‍ രംഗത്തെ നിരവധി നടിമാര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും അവര്‍ നടത്തിയിരുന്നു.

'തമിഴ് സിനിമയില്‍ ഒന്നും സംഭവിക്കില്ല, ഞാൻ എത്ര കാലമായി ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുന്നു?' എന്നായിരുന്നു, ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീറ്റൂ പരാതിയുമായി രംഗത്തുവന്ന ഗായിക ചിന്മയി ശ്രീപദയുടെ പ്രതികരണം: ''തമിഴ് സിനിമയിലെ മുതിര്‍ന്നവര്‍ ഇതേക്കുറിച്ച് ഒന്നും മിണ്ടാതിരിക്കുന്നതുതന്നെ, എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്റെ സൂചനയല്ലേ? ചിലര്‍ക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ട്, ചിലര്‍ വിവാദം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു. ചിലരാകട്ടെ, സ്വന്തം ഭൂതകാലത്തിലെ ചില സംഭവങ്ങളെ രഹസ്യമാക്കിവെക്കാന്‍ ആഗ്രഹിക്കുന്നു'', അവര്‍ പറയുന്നു.

വൈരമുത്തുവിനെതിരെ ആദ്യമായി ലൈംഗികാക്രമണ പരാതി ഉന്നയിച്ചത് ചിന്മയിയായിരുന്നു. ഇതിന്റെ പേരില്‍, അവരെ സൗന്തിന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്റ് ഡബ്ബിങ് യൂണിയനില്‍നിന്ന് പുറത്താക്കുകയും സിനിമയില്‍നിന്ന് അഞ്ചു വര്‍ഷം വിലക്കുകയുമായിരുന്നു.
വൈരമുത്തുവിനെതിരെ ആദ്യമായി ലൈംഗികാക്രമണ പരാതി ഉന്നയിച്ചത് ചിന്മയിയായിരുന്നു. ഇതിന്റെ പേരില്‍, അവരെ സൗന്തിന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്റ് ഡബ്ബിങ് യൂണിയനില്‍നിന്ന് പുറത്താക്കുകയും സിനിമയില്‍നിന്ന് അഞ്ചു വര്‍ഷം വിലക്കുകയുമായിരുന്നു.

‘17 സ്ത്രീകള്‍ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചോ’ എന്നും, ഗാനരചയിതാവായ വൈരമുത്തുവിനെതിരായ പരാതി ചൂണ്ടിക്കാട്ടി അവര്‍ ചോദിച്ചു. തമിഴ്‌നാടിനുപകരം കേരളത്തിലാണ് ജനിച്ചിരുന്നത് എങ്കില്‍ ആരെങ്കിലും തനിക്കൊപ്പം നില്‍ക്കാനുണ്ടാകുമായിരുന്നുവെന്നും ചിന്മയി പറയുന്നു.

വൈരമുത്തുവിനെതിരെ ആദ്യമായി ലൈംഗികാക്രമണ പരാതി ഉന്നയിച്ചത് ചിന്മയിയായിരുന്നു. ഇതിന്റെ പേരില്‍, കുടിശ്ശിക അടക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് അവരെ സൗന്തിന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്റ് ഡബ്ബിങ് യൂണിയനില്‍നിന്ന് പുറത്താക്കുകയും സിനിമയില്‍നിന്ന് അഞ്ചു വര്‍ഷം വിലക്കുകയുമായിരുന്നു. അഞ്ചു വര്‍ഷത്തിനുശേഷം, വിജയ് ചിത്രമായ ലിയോയിലൂടെ തൃഷയ്ക്ക് ശബ്ദം നല്‍കിയാണ് അവര്‍ തിരിച്ചുവരവ് നടത്തിയത്.

മലയാള സിനിമയില്‍ മാത്രമല്ല, ബോളിവുഡിലും മോളിവുഡിലുമെല്ലാം ഈ പ്രശ്‌നമുണ്ടെന്നും അതുകൊണ്ട് സിനിമാ സംവിധാനത്തെയാകെ പൊളിച്ചെഴുതുന്ന തരത്തിലുള്ള ഏകീകൃതമായ സമീപനമാണ് വേണ്ടതെന്ന് നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഗായത്രി രഘുറാം പറയുന്നു.

എന്നാല്‍, രജനീകാന്തിനെപ്പോലുള്ള സൂപ്പര്‍ താരങ്ങള്‍ ഇതേക്കുറിച്ച് നിശ്ശബ്ദരാണ്. 'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ല' എന്നാണ് രജനീകാന്ത് കഴിഞ്ഞദിവസം പ്രതികരിച്ചത്. പ്രശ്‌നം മലയാള സിനിമയില്‍ മാത്രമാണെന്നും തമിഴ് സിനിമിയില്‍ ഒരു പ്രശ്‌നവുമില്ലെന്നുമായിരുന്നു നടന്‍ ജീവയുടെ പ്രതികരണം.

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ഒന്നും അറിയില്ല' എന്നാണ് രജനീകാന്ത് പ്രതികരിച്ചത്
'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ഒന്നും അറിയില്ല' എന്നാണ് രജനീകാന്ത് പ്രതികരിച്ചത്

ഒന്നും അറിയില്ല എന്ന രജനീകാന്തിന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാധിക ശരത്കുമാര്‍ പറഞ്ഞത്, ''അറിയില്ല എന്ന് രജനീകാന്ത് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനര്‍ഥം അദ്ദേഹത്തിന് അറിയില്ല എന്നു തന്നെയാണ്’’ എന്നായിരുന്നു.
എന്നാല്‍, ‘‘ഇതേക്കുറിച്ച് ഞാനെന്തിന് സംസാരിക്കണം എന്ന് കരുതുന്നതിനുപകരം, 'സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സഹായവും ചെയ്യും' എന്ന ഒരൊറ്റ പ്രസ്താവന മതി, നിരവധി സ്ത്രീകള്‍ക്ക്, അറിയപ്പെടാത്ത ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് ആശ്വാസം പകരാന്‍’’ എന്നും രാധിക കൂട്ടിച്ചേര്‍ത്തു:
''എല്ലാ നായകന്മാർക്കും അറിയാം, ഏതെല്ലാം നായികമാരാണ് ഈ സംവിധാനത്താല്‍ ആക്രമിക്കപ്പെടുന്നത് എന്ന്. എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും സംവിധായകര്‍ക്കും അതറിയാം. അതുകൊണ്ട് ഇവരില്‍ ഒരു പുരുഷനെങ്കിലും ഒരു വാക്കുകൊണ്ടെങ്കിലും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാല്‍ അത് എല്ലാ സ്ത്രീകളെ സംബന്ധിച്ചും വലിയ ആശ്വാസമാകും'', രാധിക കൂട്ടിച്ചേര്‍ത്തു.

തമിഴ് സിനിമയിലെ നടന്മാരുടെ രാഷ്ട്രീയ താല്‍പര്യങ്ങളെ കൂടി രാധിക, അവരുടെ നിശ്ശബ്ദതയുമായി ചേര്‍ത്തുവക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവരാണ്, അവര്‍ എന്തുകൊണ്ട് സ്ത്രീ സഹപ്രവര്‍ത്തകരുടെ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്നില്ല എന്ന് രാധിക ചോദിക്കുന്നു.

രാഹുല്‍ ഗാന്ധി മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ളവരെ ക്ഷണിച്ച്, തന്റെ സ്വന്തം രാഷ്ട്രീയപാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം ഹിറ്റാക്കാന്‍ നീക്കം നടത്തുന്ന സൂപ്പര്‍താരം വിജയ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തമിഴ് സിനിമയില്‍ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. എന്നാല്‍, വിജയ്‌യുടെ ഇന്നിറങ്ങിയ 'GOAT' സിനിമയുടെ സംവിധായകന്‍ വെങ്കട്ട് പ്രഭു (Venkat Prabhu) ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തിട്ടുണ്ട്. സ്ത്രീസുരക്ഷക്കായി എല്ലാ തൊഴില്‍ മേഖലകളിലും സമാന നടപടികളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു: ''ലൈംഗികാക്രമണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തുവരുന്നത് നല്ല കാര്യമാണ്. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിലന്തരീക്ഷം വേണം, ഭാവിയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന് കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം'', ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
തമിഴ് സിനിമയിൽ ഇത്തരം പരാതികളുണ്ടെങ്കിൽ പരിഹാരം കാണണമെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: ‘‘തമിഴ് സിനിമാലോകം ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്തണം’’.
ഗാനരചയിതാവ് വൈരമുത്തുവിനും നടൻ രാധാ രവിക്കുമെതിരെ ഗായിക ചിന്മയിയുടെ ലൈംഗികാതിക്രമ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, എല്ലാ പരാതിയും പരിഗണിക്കപ്പെടണം എന്നായിരുന്നു​ വെങ്കട് പ്രഭുവിന്റെ മറുപടി.

കമല്‍ഹാസന്‍, സൂര്യ, ചിരഞ്ജീവി, അല്ലു അർജുൻ, മഹേഷ് ബാബു തുടങ്ങിയവരും ഈ ചർച്ചകളെക്കുറിച്ച് അറിഞ്ഞ ഭാവം നടിച്ചിട്ടില്ല.

Comments