ലഹരിയുടെ, ജീവിതത്തിന്റെ 'അനന്തതയിലേക്ക്...'

ചലച്ചിത്രനടി സീനത്ത് രചനയും സംവിധാനവും നിർവഹിച്ച് എ.വി.എം പ്രൊഡക്ഷൻസിൻെറ ബാനറിൽ എ.വി. അനൂപ് നിർമ്മിച്ച 'അനന്തതയിലേക്ക്...' എന്ന ലഹരിവിരുദ്ധ ഹ്രസ്വചിത്രത്തിന്റെ കാഴ്ച - നവീന നാരായണൻ കെ. പി. എഴുതുന്നു.

'അനന്തതയിലേക്ക്...' അത്രമേൽ ആഴമുള്ള പദമാണ്. ജീവിതത്തിന്റെ അറ്റമെത്താത്ത ഇടങ്ങളിലേക്ക്, അവസാനം എത്തിയെന്ന് തോന്നിയിട്ടും പിന്നെയും പിന്നെയും തീരാതെ പോവുന്ന വഴികളിലേക്ക്.... അറിഞ്ഞും അറിയാതെയും നടത്തുന്ന ചില സഞ്ചാരങ്ങളുണ്ടല്ലോ. അങ്ങനെയുള്ള ചില ജീവിതാവസ്ഥകളിലേക്കുള്ള സഞ്ചാരമാണ് ചലച്ചിത്രനടി സീനത്ത് സംവിധാനം ചെയ്ത്, സീനത്തും നി‍ർമ്മാതാവ് എ.വി. അനൂപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള 'അനന്തതയിലേക്ക്...' എന്ന ഹ്രസ്വചിത്രം നൽകുന്നത്. നടിയെന്നതിനൊപ്പം, സിനിമാ - നാടക മേഖലകളിൽ ഏറെക്കാലമായുള്ള തൻെറ പരിചയസമ്പത്ത് സംവിധായികയെന്ന നിലയിൽ ഗംഭീരമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് സീനത്ത്. അവരുടെ ഇത്തരം ശ്രമങ്ങൾ വലിയ കയ്യടി അർഹിക്കുന്നുണ്ട്. സീനത്ത് തന്നെയാണ് ചിത്രത്തിൻെറ രചനയും നിർവഹിച്ചിരിക്കുന്നത്. സാമൂഹ്യപ്രസക്തിയുള്ള കലാസൃഷ്ടികൾക്ക് പിന്തുണ നൽകുന്നതിലുള്ള തൻെറ പ്രതിബദ്ധത വീണ്ടും തെളിയിക്കുകയാണ് എ.വി. അനൂപ്. അദ്ദേഹത്തിൻെറ AVA പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാമ്പത്തിക പിന്തുണയ്ക്കപ്പുറം സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ ദൃശ്യഭാഷയിലേക്ക് എത്തിക്കാനുള്ള താൽപര്യവും ഇതിനു പിന്നിലുണ്ട്.

ജീവിതത്തിൻറെ ഓട്ടപ്പാച്ചിലുകളുടെ തിരക്കുകൾ ഒഴിഞ്ഞ, കാടിന് നടുവിലുള്ള ഒരു ചെറിയ കുടിലിൽ ജീവിക്കുന്ന രണ്ട് ദമ്പതികൾ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കാലത്തിന് ഒട്ടും പരിചയമില്ലാത്ത നിശബ്ദതയുള്ള ഇടത്താണ് അവർ ജീവിക്കുന്നത്. എന്തിൽ നിന്നൊക്കെയോ ഓടിയൊളിക്കുന്നവരെന്ന് അവരുടെ ശരീരഭാഷ നമ്മളോട് പറയുന്നുണ്ട്. പതുക്കെ പതുക്കെ അവരുടെ പഴയ ജീവിതം അനാവരണം ചെയ്യുകയാണ് സിനിമ. സീനത്ത് അവതരിപ്പിക്കുന്ന അമ്മ കഥാപാത്രത്തിൻെറ മുഖത്ത് പാട് ഒരു സൂചനയാണ്. കാടിൻെറ പരിസരത്തെ അവരുടെ വീടും വഴിയാത്രക്കാർക്ക് ദാഹം ശമിപ്പിക്കാനും വിശ്രമിക്കാനും മറ്റുമായി അച്ഛൻ (എ.വി. അനൂപ്) നടത്തുന്ന ചെറിയ കടയുമെല്ലാം ആ സൂചനയുടെ അടുത്ത ഘട്ടങ്ങളാണ്. അവർക്ക് മുന്നിലെത്തുന്ന മനുഷ്യരുടെ ഇടപെടലുകളും മറഞ്ഞുനിൽക്കുന്ന കഥാതന്തുവിലേക്ക് അടുപ്പിക്കുന്നുണ്ടെന്ന് നമുക്ക് തോന്നും.

ജീവിതം നൽകിയ ദുരനുഭവങ്ങളെ മനഃപൂർവം മറന്നെന്നു നടിച്ച് മറ്റൊരു സ്ഥലത്ത് ജീവിതം നയിക്കുന്ന അവരിലേക്ക്  എത്തിനോക്കാൻ ആ പെൺകുട്ടി (ദിൽഷയുടെ കഥാപാത്രം) ഒരു ശ്രമം നടത്തുന്നു. പക്ഷേ, നിസ്സംഗത നിറഞ്ഞ ഉത്തരങ്ങളാൽ ആ കുടുംബം ഈ ശ്രമങ്ങളെ ചെറുക്കുകയാണ്.
ജീവിതം നൽകിയ ദുരനുഭവങ്ങളെ മനഃപൂർവം മറന്നെന്നു നടിച്ച് മറ്റൊരു സ്ഥലത്ത് ജീവിതം നയിക്കുന്ന അവരിലേക്ക് എത്തിനോക്കാൻ ആ പെൺകുട്ടി (ദിൽഷയുടെ കഥാപാത്രം) ഒരു ശ്രമം നടത്തുന്നു. പക്ഷേ, നിസ്സംഗത നിറഞ്ഞ ഉത്തരങ്ങളാൽ ആ കുടുംബം ഈ ശ്രമങ്ങളെ ചെറുക്കുകയാണ്.

ലഹരിയുടെ അമിത ഉപയോഗം ഒരു വ്യക്തിയിൽ നിന്ന് കുടുംബത്തെയും അയാളുടെ ചുറ്റുപാടുകളെയും ഒടുവിൽ സമൂഹത്തെയാകെ പ്രതിസന്ധിയിലാക്കും. ഇവിടെ ലഹരി ഒരു വ്യക്തിയുടെ ദുശ്ശീലമെന്നതിനപ്പുറം, മനുഷ്യബന്ധങ്ങളെ തകർക്കുന്ന വിപത്തായി മാറുന്നു. ലഹരി ഉപയോഗിക്കുന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കൊപ്പം അയാളെ സ്നേഹിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവരുടെ നിശ്ശബ്ദമായ വേദനകളും നമ്മോട് പറയുന്നുണ്ട് ഈ ഹ്രസ്വചിത്രം. ലഹരിയുടെ കെണിയിലകപ്പെട്ട് ജീവിതവും സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ടവർക്ക് അത് കഥ മാത്രമല്ലല്ലോ. അത്തരം ഒരു അനുഭവത്തെ പറഞ്ഞുവെക്കുന്നതിനും അതിൻറെ പ്രത്യാഘാതങ്ങളെ സമൂഹത്തിന് മുന്നിൽ വെക്കുന്നതിനുമുള്ള ഒരു ശ്രമമായി ഈ ചിത്രത്തെ കാണണം. ചിത്രത്തിൻറെ തുടക്കത്തിലുള്ള നിസ്സഹായതയും നിശബ്ദതയും ഈ പ്രമേയത്തിൻെറ വ്യാപ്തി വ്യക്തമാക്കുന്നതാണ്. കാടിൻെറ പരിസരത്ത് ചെറിയൊരു കട നടത്തുന്ന വയോധികനിൽ ക്രിമിനൽ ലോയർ ദാമോദരനെ ആരും പ്രതീക്ഷിക്കില്ല. ചപ്പാത്തിയോടൊപ്പം സവാളയുടെ അല്ലികളും പച്ചമുളകും ചേർത്ത് കഴിക്കുന്ന ദാമോദരനിൽ ഇഷ്ടമല്ലാഞ്ഞിട്ടും പരിചിതമാകേണ്ടിവന്ന ജീവിത സാഹചര്യങ്ങളുടെ, വലിയ നഷ്ടങ്ങൾ സംഭവിച്ച ഒരു ജീവിതത്തെ മുന്നോട്ട് കൊണ്ടുപോവേണ്ട നിസ്സഹായതയുടെ എല്ലാ മടുപ്പും നിർവികാരതയും പ്രകടമാകുന്നുണ്ട്.

ലഹരി ഉപയോഗിക്കുന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കൊപ്പം അയാളെ സ്നേഹിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവരുടെ നിശ്ശബ്ദമായ വേദനകളും നമ്മോട് പറയുന്നുണ്ട് ഈ ഹ്രസ്വചിത്രം.
ലഹരി ഉപയോഗിക്കുന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കൊപ്പം അയാളെ സ്നേഹിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവരുടെ നിശ്ശബ്ദമായ വേദനകളും നമ്മോട് പറയുന്നുണ്ട് ഈ ഹ്രസ്വചിത്രം.

ദാമോദരന്റെയും ഭാര്യ ലക്ഷ്മിയുടെയും ജീവിതത്തിലെ സംഭാഷണങ്ങൾ നിസ്സഹായത കലർത്തിയ മൗനങ്ങളായിരുന്നു. അവരുടെ ജീവിതത്തിന് കൈ വന്നിരിക്കുന്ന ആ സംഭാഷണങ്ങളില്ലായ്മയുടെ വിടവ് അവരുടെ മുഖത്തും അവരുടെ ജീവിതത്തിലും അവരിലേക്ക് വന്നുചേരുന്ന ആളുകളിലും പ്രതിഫലിക്കുന്നുണ്ട്. വഴിയോര കച്ചവടക്കാരന്റെ അടുത്ത് നിർത്തിയിട്ട് കാറിൽ വന്ന ആളുകളുടെ ലഹരി പദാർത്ഥങ്ങൾ ഉണ്ടോ എന്നുള്ള അന്വേഷണങ്ങൾക്ക് 'സിഗരറ്റ് വയ്ക്കാറില്ല' എന്ന് അയാൾ നൽകുന്ന മറുപടിക്ക് ജീവിതത്തിൽ നിന്നും ലഭിച്ച ദുരനുഭവങ്ങളുടെ ഓർമ്മയുണ്ട്. അതിനപ്പുറത്തേക്ക് ലഹരി എത്ര വിനാശകരമാണെന്ന് പറഞ്ഞുവയ്ക്കുകയും അതിനു താൻ കൂട്ടുനിൽക്കുകയും ചെയ്യില്ല എന്ന നിശ്ചയദാർഢ്യവുമുണ്ട്. നഗരത്തിൽ നിന്നും വന്ന തരുണിമ എന്ന റൈഡർ പെൺകുട്ടിയോട് അവർ പ്രതികരിക്കുന്ന രീതിയും അത് തന്നെയാണ്. ജീവിതം നൽകിയ ദുരനുഭവങ്ങളെ മനഃപൂർവം മറന്നെന്നു നടിച്ച് മറ്റൊരു സ്ഥലത്ത് ജീവിതം നയിക്കുന്ന അവരിലേക്ക് എത്തിനോക്കാൻ ആ പെൺകുട്ടി ഒരു ശ്രമം നടത്തുന്നു. പക്ഷേ, നിസ്സംഗത നിറഞ്ഞ ഉത്തരങ്ങളാൽ ആ കുടുംബം ഈ ശ്രമങ്ങളെ ചെറുക്കുകയാണ്.

ലഹരിവിരുദ്ധ സന്ദേശങ്ങൾ പലപ്പോഴും ഉപദേശങ്ങളുടെ ആവർത്തനമായി ചുരുങ്ങാറുണ്ട്. എന്നാൽ മനുഷ്യർ അനുഭവിച്ച അവരുടെ യാഥാർത്ഥ്യങ്ങളെ തുറന്ന് വെക്കുമ്പോൾ അതിന് ആഴം വർധിക്കും. ലഹരിയുടെ പ്രത്യാഘാതം മനുഷ്യരെ പലതരത്തിലായിരിക്കും ബാധിക്കുക. അതിജീവനം പോലും പലപ്പോഴും അസാധ്യമായിരിക്കും. അത്തരത്തിൽ ഒരു അനുഭവത്തെയാണ് ഏറ്റവും ലളിതമായി ഏറ്റവും നിസ്സംഗമായി ചിത്രം പറഞ്ഞുവയ്ക്കുന്നത്. ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്ന രണ്ട് വ്യക്തികൾ, ലഹരിക്ക് അടിമയായ മകനാൽ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളുടെ നേർക്കാഴ്ചയാണ് ചിത്രം തുറന്നുവെക്കുന്നത്.

യാത്രികയായി എത്തി പിന്നീട്, ദാമോദരൻെറയും ലക്ഷ്മിയുടെയും വീട്ടിൽ അതിഥിയായി മാറുന്ന തരുണിമ എന്ന പെൺകുട്ടിയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയോട്  പ്രതികരിക്കുന്ന സമൂഹം നമ്മൾ പ്രതീക്ഷിക്കുന്നതിൽ നിന്ന് ഒട്ടും വിഭിന്നമായല്ല പ്രതികരിക്കുന്നത്.
യാത്രികയായി എത്തി പിന്നീട്, ദാമോദരൻെറയും ലക്ഷ്മിയുടെയും വീട്ടിൽ അതിഥിയായി മാറുന്ന തരുണിമ എന്ന പെൺകുട്ടിയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയോട് പ്രതികരിക്കുന്ന സമൂഹം നമ്മൾ പ്രതീക്ഷിക്കുന്നതിൽ നിന്ന് ഒട്ടും വിഭിന്നമായല്ല പ്രതികരിക്കുന്നത്.

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ അനശ്വരമാക്കിയിട്ടുള്ള സീനത്തും, നാടകങ്ങളിലും പിന്നീട് സിനിമകളിലും അഭിനയിച്ച് പ്രതിഭ തെളിയിച്ചിട്ടുള്ള എ.വി. അനൂപും നർത്തകിയും അഭിനേത്രിയുമായ ദിൽഷ പ്രസന്നനും കയ്യടക്കത്തോടെ തങ്ങളുടെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ക്യാമറയും, പശ്ചാത്തലസംഗീതവും അങ്ങുന്ന സാങ്കേതികമേഖലകളിലെല്ലാം പ്രൊഫഷണൽ നിലവാരം പുലർത്തുന്നുണ്ട് ഈ ഹ്രസ്വചിത്രം.

എത്ര മനുഷ്യരുടെ ജീവിതത്തിൻെറ പ്രതീക്ഷകളെയാണ് ലഹരി കെടുത്തി കളയുന്നത്? പലർക്കും കേട്ടുകേൾവിയായ കഥയെ, അതിനപ്പുറത്തുള്ള യാഥാർത്ഥ്യമായി അനന്തതയിലേക്ക് എന്ന ചിത്രം നമുക്ക് മുന്നിൽ വെക്കുന്നു. ആസക്തിയുടെ ചില തിരഞ്ഞെടുപ്പുകൾ എത്ര ഭീകരമായാണ് മനുഷ്യജീവിതങ്ങളെയും ബന്ധങ്ങളെയും അവരുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമെല്ലാം ചിതറിക്കുന്നത്? ലഹരി അഡിക്ഷനായി മാറുന്നതിനെ തുടക്കത്തിലേ തിരിച്ചറിയണമെന്നും അതിനെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും ചിത്രം പറയുന്നു. ആ ജാഗ്രതയാണ് ഒരു വ്യക്തി സമൂഹത്തോടും കുടുംബത്തോടും ഏറ്റവും ഉപരിയായി അയാളോട് തന്നെയും നിറവേറ്റേണ്ട ഉത്തരവാദിത്തമാണെന്ന സന്ദേശം ചിത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്.

ദാമോദരന്റെയും ഭാര്യ ലക്ഷ്മിയുടെയും ജീവിതത്തിലെ സംഭാഷണങ്ങൾ നിസ്സഹായത കലർത്തിയ മൗനങ്ങളായിരുന്നു.
ദാമോദരന്റെയും ഭാര്യ ലക്ഷ്മിയുടെയും ജീവിതത്തിലെ സംഭാഷണങ്ങൾ നിസ്സഹായത കലർത്തിയ മൗനങ്ങളായിരുന്നു.

യാത്രികയായി എത്തി പിന്നീട്, ദാമോദരൻെറയും ലക്ഷ്മിയുടെയും വീട്ടിൽ അതിഥിയായി മാറുന്ന തരുണിമ എന്ന പെൺകുട്ടിയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയോട് പ്രതികരിക്കുന്ന സമൂഹം നമ്മൾ പ്രതീക്ഷിക്കുന്നതിൽ നിന്ന് ഒട്ടും വിഭിന്നമായല്ല പ്രതികരിക്കുന്നത്. ഒരു വ്യക്തിയുടെ ലഹരിയിൽ നിന്നുള്ള മോചനം അയാളുടെ മാത്രം ഉത്തരവാദിത്വമായും കാണാനാവില്ല. അതിനു കുടുംബവും സമൂഹവും ഒരുപോലെ അവരെ ചേർത്തു നിർത്തേണ്ടതുണ്ട്. കൂടെ കൂട്ടേണ്ടതുണ്ട്. ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാണെന്ന് പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ജീവിതത്തെ നോക്കിക്കാണേണ്ടതിൻെറ ആവശ്യകതയാണ് ചിത്രത്തിൻെറ സന്ദേശം.

Comments