'ക്യാമറയിലൂടെ എനിക്ക്
നുണ പറയാനാകില്ല'

ന്ത്യൻ ഡോക്യുമെന്ററി ചരിത്രത്തിന്റെ ഏറ്റവും പൊളിറ്റിക്കലായ കാലഘട്ടത്തെക്കുറിച്ചുള്ള സംഭാഷണം. ആനന്ദ് പട്‌വർദ്ധന്റെ പ്രധാനപ്പെട്ട ഡോക്യുമെന്റികളുടെ രാഷ്ട്രീയത്തെയും കലയെയും കാലത്തെയും ടെക്‌നോളജിയെയും കുറിച്ച് അദ്ദേഹവുമായി അൻവർ അലിയും കെ. രാമചന്ദ്രനും സംസാരിക്കുന്നു. പയ്യന്നൂർ ഓപ്പൺ ഫ്രെയിമിന്റെ പത്താമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഓപ്പൺ ഫോറം.


Summary: Anwar Ali and K. Ramachandran talk to Anand Patwardhan about the politics, art, time, and technology of his documentaries.


അൻവർ അലി

കവി, വിവർത്തകൻ, ഡോക്യുമെന്ററി സംവിധായകൻ, പാട്ടെഴുത്തുകാരൻ. മഴക്കാലം, ആടിയാടി അലഞ്ഞ മരങ്ങളേ..., മെഹബൂബ് എക്സ്പ്രസ്സ് എന്നീ കവിതാ സമാഹാരങ്ങൾ. ടോട്ടോചാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ആറ്റൂർ രവിവർമ്മയെക്കുറിച്ചുള്ള മറുവിളി എന്ന ഡോക്യുഫിക്ഷൻ സംവിധായകൻ.

കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

ആനന്ദ് പട്‌വർദ്ധൻ

ഇന്ത്യന്‍ ഡോക്യുമെന്ററി രംഗത്തെ ഏറ്റവും പ്രതിഭാശാലിയായ സംവിധായകന്‍. അരനൂറ്റാണ്ടിനിടെ ദേശീയ- അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിരവധി ഡോക്യുമെന്ററികള്‍ നിര്‍മിച്ചു. ഫാഷിസത്തിനും ആണവയുദ്ധങ്ങള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും ജാതിവിവേചനങ്ങള്‍ക്കും പാരിസ്ഥിതികവിനാശങ്ങള്‍ക്കും എതിരായ ക്യാമറാ ആക്റ്റിവിസമാണ് പട്‌വര്‍ദ്ധന്‍ സിനിമകള്‍. Prisoners of Conscience, Bombay: Our City, In the name of God, Father, Son and Holy War, War and Peace, Jai Bhim Comrade, Reason, The World is Family എന്നിവ പ്രധാന ഡോക്യുമെന്ററികള്‍.

Comments