തുറിക്കണ്ണിന്റെയും
ചോരനാക്കിന്റെയും
ഭയങ്കര ഭംഗികൾ

കലയിൽ ആവിഷ്കരിക്കപ്പെടുന്ന ഭയത്തിന്റെ സാംസ്കാരികമായ അടരുകളെ വിശകലനം ചെയ്യുന്നു ബദരി നാരായണൻ.

നസ്സിൻ്റെ ലാഘവം ഗൗരവത്തിന് വഴിമാറുന്ന ഭാരമുള്ള അവസ്ഥയാണ് ഭയം. ഭയപ്പെടുത്തുന്ന സാഹചര്യമെന്നത് എത്രയും പെട്ടെന്ന് ഒഴിവാക്കേണ്ട ഒന്നാണെന്ന് അറിയാമെങ്കിലും ഒരു കുട്ടിയുടെ സാഹസികതയും കൗതുകവും മൂലമാണ് നമ്മൾ ഹൊറർ സിനിമ കാണാനിരിക്കുന്നത്.

വെളുത്ത സ്ക്രീനിലാണ് സാധാരണ സിനിമ തുടങ്ങുന്നത്. സിനിമ ഒരു നിഴൽ നാടകം മാത്രം, നമ്മുടെ ബോധമനസ്സിന് അതറിയാം. എന്നാലും എത്രത്തോളം അകൃത്രിമമായാണ് ഭയത്തെ കൊണ്ടുവരേണ്ടത് എന്നതിലാണ് സിനിമയുടെ ശ്രദ്ധയത്രയും. അതുകൊണ്ടാണ് നാമതിൻ്റെ ഉദ്വേഗത്തിൽ അറിയാതെ പെട്ടുപോകുന്നത്. ഭയങ്കരതയിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ്. ഇരുട്ടിൽ വെള്ളിടി, ഭൂമികുലുക്കം, ശബ്ദവിന്യാസങ്ങൾ, നിശ്ശബ്ദത, പെട്ടെന്നുള്ള അലർച്ച…
നമുക്കിതെല്ലാം അറിയാം. എന്നാലും നമ്മൾ ഞെട്ടലോടെ ഇരിക്കുന്നു​. വാവിട്ട് നിലവിളിക്കുക മാത്രമല്ല, ഇറങ്ങി​യോടുന്നതും സംഭവിച്ചു കൂടെന്നില്ല. അതാണ് സിനിമയുടെ വിജയം.

കലകളിൽ കഥകളി, മുടിയേറ്റ്, തെയ്യം എന്നിവയിലെത്തുമ്പോൾ ഭയാനകത വലിയ ആസ്വാദനതലങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തിരശ്ശീലയ്ക്കപ്പുറത്തുനിന്ന് കരിവേഷം ചാടിവീഴുന്ന നിണംകളിയാണ് കഥകളിയിൽ. രസഭാവങ്ങൾ കാലങ്ങൾ കൊണ്ട് സ്ഫുടം ചെയ്തെടുത്തതാണ് മുഖഭാവങ്ങളിൽ ആവിഷ്കരിക്കുക. രൗദ്രവും ഭയാനകവുമെല്ലാം ശൈലീവൽകരണത്തിലൂടെ സ്ഫുടം ചെയ്ത് സൗന്ദര്യമാക്കി മാറ്റുകയാണ് കലയുടെ രീതി. പന്തത്തിലേക്ക് തെള്ളി എറിയുമ്പോൾ ചിതറിത്തെറിക്കുന്ന ജ്വാലയിലൂടെ തുറിക്കണ്ണുകളും, ചോരനാക്കും.

കരിഞ്ചാമുണ്ഡി പോലുള്ള തെയ്യങ്ങളിൽ ഭയസംഭ്രമവിദ്യകളുടെ നേർക്കാഴ്ച പരമാവധിയാണ്. മുണ്ടക്കീൽ ഭഗവതിക്കും കരിഞ്ചാമുണ്ഡിയമ്മയ്ക്കും മറ്റും ഉടയിൽ വെച്ച് ആടിനെ കഴുത്തറുത്ത് പൂക്കുല പോലെ ചാടുന്ന ചോര കുടിക്കേണ്ടതായും വരും.

കല എന്നതിനും ഒരു പടി കൂടി കടന്നാണ് അനുഷ്ഠാനത്തിലെ ട്രാൻസ്. തെയ്യങ്ങളും ഭൂതക്കോലങ്ങളും അതിൻ്റെ പരമകാഷ്ട കാണിച്ചു തരാൻ കഴിവുള്ള ഒന്നാണ്. കഥകളിയിലെ നിണംകളിയിൽ, നരകാസുരവധത്തിൽ നക്രതുണ്ഡിയെ നാസികാകുചഛേദനം ചെയ്തുവിടുന്ന രംഗങ്ങളിലും കിർമീരവധത്തിലെ സിംഹികയെ വിരൂപയാക്കുന്നതിലും മറ്റുമുള്ള രീതികൾ. അവിടെ മറ്റു വസ്തുക്കൾ വെച്ച് നിണത്തിൻ്റെ പ്രതീതി സൃഷ്ടിക്കുകയാണെങ്കിൽ തെയ്യത്തിൽ നിണത്തിന് രക്തം തന്നെയാകും. മഞ്ഞളും ചുണ്ണാമ്പും ചേർന്ന നിണം മതിയാകില്ല. വലിയ വട്ടളത്തിലോ ചെമ്പിലോ നിറച്ചെടുത്ത് തർപ്പണം ചെയ്യുന്ന നിണമായി ചോര തന്നെയാകും.

ഉച്ചബലി എന്ന കോലം ബലിക്കളത്തിൽ രക്തബലി തർപ്പിക്കുന്നത് സ്വന്തം കൈഞരമ്പ് കുത്തിത്തുറന്ന ചോര കൊണ്ടാണ്. അതെ, അനുഷ്ഠാനം പ്രതിരൂപാത്മകമായ കലാവിഷ്കാരത്തേക്കാൾ സമർപ്പണത്തിനും തന്മയീഭാവത്തിനും മുൻതൂക്കം നൽകുന്നു. കരിഞ്ചാമുണ്ഡി പോലുള്ള തെയ്യങ്ങളിൽ ഭയസംഭ്രമവിദ്യകളുടെ നേർക്കാഴ്ച പരമാവധിയാണ്. മുണ്ടക്കീൽ ഭഗവതിക്കും കരിഞ്ചാമുണ്ഡിയമ്മയ്ക്കും മറ്റും ഉടയിൽ വെച്ച് ആടിനെ കഴുത്തറുത്ത് പൂക്കുല പോലെ ചാടുന്ന ചോര കുടിക്കേണ്ടതായും വരും. കലാകാരൻ ഭാവനാലോകത്തെ അരങ്ങേറ്റുമ്പോൾ അനുഷ്ഠാന നർത്തകൻ സങ്കൽപ്പത്തെ ജീവൻ കൊടുത്തും ജീവിപ്പിക്കാൻ നിയുക്തനത്രേ.

ഇത് നന്നായി അഭ്രപാളികളിലെത്തിക്കാൻ ഒരു പക്ഷേ തെയ്യം പ്രമേയമായുള്ള സിനിമകളിൽ ഏറ്റവും നന്നായി സാധിച്ചത് കാന്താരയ്ക്കാണ്, പ്രത്യേകിച്ച് സിനിമയുടെ ആദ്യഭാഗത്തിന്.

ഉച്ചബലി എന്ന കോലം ബലിക്കളത്തിൽ  രക്തബലി തർപ്പിക്കുന്നത് സ്വന്തം കൈഞരമ്പ് കുത്തിത്തുറന്ന ചോര കൊണ്ടാണ്. അതേ, അനുഷ്ഠാനം പ്രതിരൂപാത്മകമായ കലാവിഷ്കാരത്തേക്കാൾ സമർപ്പണത്തിനും തന്മയീഭാവത്തിനും മുൻതൂക്കം നൽകുന്നു.
ഉച്ചബലി എന്ന കോലം ബലിക്കളത്തിൽ രക്തബലി തർപ്പിക്കുന്നത് സ്വന്തം കൈഞരമ്പ് കുത്തിത്തുറന്ന ചോര കൊണ്ടാണ്. അതേ, അനുഷ്ഠാനം പ്രതിരൂപാത്മകമായ കലാവിഷ്കാരത്തേക്കാൾ സമർപ്പണത്തിനും തന്മയീഭാവത്തിനും മുൻതൂക്കം നൽകുന്നു.

തെയ്യത്തിലെ ഭയങ്കരമായ പകർന്നാട്ടങ്ങൾ

തെയ്യക്കാരൻ തെയ്യമായി മാറുന്നത് ചുറ്റുമുള്ളവർ കണ്ടുകൊണ്ടിരിക്കേയാണ്. അണിയറയിൽ നിന്ന് പാതി വേഷമണിഞ്ഞാണ് തിരുനടയുടെ രംഗവേദിയിലേക്ക് തെയ്യം വന്നിരിക്കുന്നത്. തിരുമുടിയേന്തുന്നതും മറ്റും എല്ലാവരുടെയും സമക്ഷത്തിലാണ്. ഇതൊരുതരം ആവിഷ്കാരം മാത്രമാണ് എന്ന് കാണികൾ അറിയണം.

ഭയത്തെ ബോധമനസ്സിൻ്റെ അനുവാദത്തോടെ അനുഭവത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിനു വേണ്ടിയാകാം പ്രാചീന തിയറ്റർ സങ്കൽപങ്ങൾ അവിടെ ശ്രമിക്കുന്നത്. മനുഷ്യമനസ്സിനെ പാകപ്പെടുത്തി പിടിച്ചിരുത്തുകയും ഭയമെന്ന അനുഭവത്തിലൂടെ വിടാതെ വലിച്ചിഴയ്ക്കുകയുമാണ് ഇത്തരം ആവിഷ്കാരങ്ങൾ പിന്നീട് ചെയ്യുന്നത്. അത്തരത്തിൽ ഘട്ടംഘട്ടമായ ആട്ടപ്രകാരങ്ങളിൽ കൂടി ഭയത്തെ മനുഷ്യമനസ്സിലേക്ക് സന്നിവേശിപ്പിക്കുന്നതിലെ കലയും ശാസ്ത്രവുമാണ് തെയ്യം പോലുള്ള അനുഷ്ഠാനരൂപങ്ങളിൽ അരങ്ങേറുന്നത്. അത് എന്തിനു വേണ്ടിയാകണം?. എന്തു കാര്യമാണ് മതവും സംസ്കാരവും ഇതിലൂടെ ഉദ്ദേശിച്ചിട്ടുള്ളത് എന്ന്, മൊഴിയറിയിച്ച് മുടിയഴിക്കുന്നതിനിടയിൽ അന്തഃകരണത്തിനു ബോധ്യമാകാതിരിക്കില്ല.

അശരീരിയായ ഭയം,
ശരീരികളുടെ ആദിമഗേഹം

ഭയം എന്നത് സ്വയം സുരക്ഷയ്ക്കുവേണ്ടി ശരീരം ആർജിച്ചുവെച്ചിരിക്കുന്ന സംരക്ഷണാത്മകമായ നടപടി എന്ന നിലയ്ക്ക് വികാരങ്ങളിൽ വെച്ചു തന്നെ അടിസ്ഥാനപരമായ ഒന്നാണ്. നവജാതശിശു അമ്മയുടെ കൈകളിലിരിക്കുമ്പോൾ താഴെ വീണേക്കുമോ എന്നു വല്ലാതെ ഭയക്കുന്നില്ല. കുട്ടിയിൽ ഭയമില്ലെങ്കിലും അപ്പോൾ അമ്മ അവിടെ ഭയക്കുന്നുണ്ട്. ഭയമെന്നത് ഗുരുതരമായതിനാൽ തന്നെ ഭാരമാണ്. അമ്മയ്ക്കത് ചുമക്കാൻ താൽപര്യമില്ല.

എല്ലാ കലകളിലുമെന്ന പോലെ തെയ്യവും ജീവശാസ്ത്രപരമായ ഭയത്തെത്തന്നെയാണ് ഉദ്ദീപിപ്പിക്കുന്നത്. എന്നാൽ അതിനെ മനഃശാസ്ത്രപരമായ ഭയബാധയാകാതെ സാമൂഹ്യശാസ്ത്രപരമായും സാംസ്കാരികമായും പരാവർത്തനം ചെയ്തെടുക്കാനാണ് കലയുടെ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തുന്നത്.

അമ്മ ഉള്ളിലെ ആ ഭയം കുട്ടി വളരുന്ന മുറയ്ക്ക് പതിയെപ്പതിയെ കുട്ടിയിലേക്ക് കൈമാറുമ്പോഴാണ് ഭയം ജീവശാസ്ത്രപരമായ വൈകാരിക സംക്രമണം എന്ന നിലയിൽ വ്യക്തിയിലും സമൂഹത്തിലും പ്രവർത്തനക്ഷമമായ ഒന്നായി മാറുന്നത്. വീഴാതെ നടക്കാനുള്ള പാഠമായി മാറും പിന്നീടത്. കൈക്കുഞ്ഞായിരിക്കുമ്പോൾ തന്നെ താഴേക്കുവീഴുമോ, ജീവൻ പോകുമോ എന്നതിലാണ് അതിൻ്റെ തുടക്കം. മനുഷ്യൻ്റെ ശരീരശാസ്ത്ര (physiology) വുമായി ബന്ധപ്പെട്ടാണ് ഭയത്തിൻ്റെ നാമ്പുകൾ ഉരുവം കൊള്ളുന്നത്. വെറും ശരീരമല്ലത്. മനഃശ്ശരീരം എന്നു തന്നെ പറയണം.

സത്യത്തിൽ നവജാതശിശുവിൽ തന്നെ moro reflex എന്നു വിളിക്കപ്പെടുന്ന പ്രതികരണങ്ങളായി കാണപ്പെടുന്നത് ജീവശാസ്ത്രപരമായ ഭയത്തിൻ്റെ ആദിരൂപങ്ങൾ തന്നെയാണെന്നു ചിന്തിക്കാം. പെട്ടെന്ന് വായുവിൽ എടുത്തുയർത്തപ്പെടുമ്പോൾ കുഞ്ഞ് ഞെട്ടുകയും താഴത്തേക്ക് വീഴുമോ എന്നർത്ഥത്തിൽ കൈകൾ ചുരുട്ടിപ്പിടിക്കുകയോ ചെയ്യും. അഞ്ചോ ആറോ മാസം പ്രായമെത്തുമ്പോഴേക്കും അതു മാറി വരും. വാസ്തവത്തിൽ അത് ശരിയായ ഭയത്തിലേക്കാണ് മാറുന്നത്. അതങ്ങനെയാണ്. മരണമാണ് ഭയത്തിൻ്റെ പേറ്ററ. ഈ മരണമാണ് മതത്തിൻ്റെയും മൂല്യവത്തെന്നു കരുതിപ്പോരുന്ന മനുഷ്യ സംസ്കാരങ്ങളുടെയുമെല്ലാം അടിയാധാരമായ ശക്തി. കരുതുംപോലെ ഋണാത്മകമായല്ല മതം മരണത്തെ കാണുന്നത്. സർഗലയതാളത്തിൽ ജനി പോലെ തന്നെയാണ് മൃതിയും. മരണം ഇല്ലായിരുന്നെങ്കിൽ മതമോ സംസ്കാരമോ ജീവിതത്തിനു നമ്മൾ കാണുന്ന ചടുലതയോ അർത്ഥമോ തന്നെ ഉണ്ടാകാൻ സാധ്യതയില്ല. ദൈവം തീർച്ചയായും ഉണ്ടാകില്ല.

ഭയത്തെ മനുഷ്യൻ ശാസ്ത്രം കൊണ്ടും വൈദ്യ സാങ്കേതികവിദ്യകൾ കൊണ്ടും സൈനികായുധ സന്നാഹങ്ങൾ കൊണ്ടും മെരുക്കാൻ ശ്രമിക്കുന്നതാണ് ചരിത്രമായത്. എന്നാൽ അതിനും മുന്നേ മതം മറ്റൊരു വഴിക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്നതും ലക്ഷ്യമാക്കിയിരുന്നതും ഭയസംതരണം തന്നെയായിരുന്നു. അത് എപ്രകാരമെന്നത് വഴിയേ പരിശോധിച്ചുനോക്കാം.

സത്യത്തിൽ നവജാതശിശുവിൽ തന്നെ moro reflex എന്നു വിളിക്കപ്പെടുന്ന പ്രതികരണങ്ങളായി കാണപ്പെടുന്നത് ജീവശാസ്ത്രപരമായ ഭയത്തിൻ്റെ ആദിരൂപങ്ങൾ തന്നെയാണെന്നു ചിന്തിക്കാം.
സത്യത്തിൽ നവജാതശിശുവിൽ തന്നെ moro reflex എന്നു വിളിക്കപ്പെടുന്ന പ്രതികരണങ്ങളായി കാണപ്പെടുന്നത് ജീവശാസ്ത്രപരമായ ഭയത്തിൻ്റെ ആദിരൂപങ്ങൾ തന്നെയാണെന്നു ചിന്തിക്കാം.

ഭയം, ജീവശാസ്ത്രപരവും
മനഃശാസ്തപരവും

ഭയപ്പെടുത്തുന്ന ഒന്നിനു മുന്നിൽ ചെന്നു പെട്ടാൽ ഭയത്തെ; ഭയാനകത്തെ വ്യവഛേദിച്ചറിയാൻ പെട്ടെന്നുതന്നെ വ്യക്തി ശ്രമിക്കുന്നു. അതിനുശേഷം തൽക്ഷണം ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്. തുടർന്നുള്ള നടപടികളെ ഫ്ലൈറ്റ് റെസ്പോൺസ് (പറക്കൽ പ്രതികരണം) ഫൈറ്റ് റെസ്പോൺസ് (എതിരിടൽ പ്രതികരണം) എന്നിങ്ങനെയാണ് ശാസ്ത്രം വിശദീകരിക്കുന്നത്. സന്ദിഗ്ധഘട്ടത്തിൽ അവിടെ നിന്ന് ഓടി രക്ഷപ്പെടുന്നതിലേക്കോ എതിർത്തു പോരാടാൻ നിശ്ചയിക്കുന്നതിലേക്കോ സ്വാഭാവികമായും എത്താതിരിക്കില്ല.

ഭയക്കുന്നതിൻ്റെ അറിവിൽ തൽക്ഷണം തലച്ചോറിൻ്റെ നിർദ്ദേശപ്രകാരം ശരീരം പ്രത്യേക ജൈവരാസത്വരകങ്ങളാൽ, ന്യൂറോ ആവേഗങ്ങളാൽ സുസജ്ജമാക്കപ്പെടും. അതിനുള്ള ഒരു വലിയ ഊർജ്ജനില ആരോഗ്യമുള്ള ശരീരം സദാ കൊണ്ടുനടക്കുന്നുണ്ട്. വിപദിധൈര്യം എന്ന നിലയ്ക്ക് ആരോഗ്യമുള്ള മനസ്സിലും പിൻബലം പോലെ ഈ സംഭൃതശക്തി പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ ഒരു നിലയ്ക്കും ഓടിയോ എതിർത്തോ രക്ഷപ്പെടാൻ കഴിയാത്തതായി തിരിച്ചറിയുന്ന സ്ഥിതിയാണെങ്കിൽ എന്തു സംഭവിക്കും. ഏതാണ്ട് പൂർണമായും അപകടത്തിൻ്റെ പിടിയിലകപ്പെട്ട നിലയിൽ ഇനിയൊരു തിരിച്ചു വരവില്ലാത്ത വിധം തരിച്ചുനീലിച്ചു പോയാൽ എന്തൊക്കെ കാണിക്കുമോ അതൊക്കെ കാണിക്കും.

ന്യൂറോട്ടിക് ആയതോ മനഃശാസ്ത്രപരമായതോ ആയ വിഭ്രമാവസ്ഥകൾ ചേർന്നതാണത്. ഫ്ലൈറ്റുമല്ല ഫൈറ്റുമല്ല വേണ്ടത് എന്നു വന്നാൽ, മനസ്സ് മുൻനിശ്ചയിക്കപ്പെട്ട സുരക്ഷിത പന്ഥാവിലേക്ക് നയിക്കപ്പെടുന്നതാണ്, അവിടെ പ്രകൃതി നിഷ്ഠങ്ങളായ മതങ്ങളിൽ സംഭവിക്കുന്നത്.

തെയ്യത്തിലും ഭൂതക്കോലത്തിലും ഭയമായി മുന്നിൽ വന്നു നിൽക്കുന്ന ശക്തിക്കുമുന്നിൽ കോളു കൊള്ളുന്ന മനുഷ്യർ കോമരങ്ങളാകുന്നത് അങ്ങനെയാണ്. നിയന്ത്രിക്കുന്നത് അഭിമുഖമായി വന്നുനിൽക്കുന്ന ശക്തിയാണ്. രക്ഷകനായ ദൈവവും ശിക്ഷകനായ പിശാചുമല്ല. രണ്ടും ഒന്നാകുന്ന പ്രകൃതി തന്നെയാണ് ഭയാനക രൂപത്തിൽ മുന്നിൽ. എന്തു ചെയ്യും. അതിനോട് ശരണാഗതി അടയുന്നതിലൂടെ ഭയചകിതമായ മനസ്സ് മറ്റൊരു വഴി തുറക്കാൻ ശ്രമിക്കുകയാണ്. ഒരു നിലയ്ക്കും കൂട്ടിയാൽ കൂടാത്തതിനെ അനുകൂലമാക്കാനുള്ള വഴിയാണ് നോക്കുന്നത്. അവിടെ വ്യക്തി ആ ശക്തിയുടെ കയ്യിലെ കളിപ്പാവ പോലെ സ്വയം കോളു കൊണ്ട് ഇളകിമറിയാൻ തുടങ്ങും. അതൊരു സുബോധ പ്രവർത്തനമാകുന്നതെങ്ങനെ?

തികച്ചും ഒരു ജൈവപ്രതിഭാസമായ ഭയം തൽക്കാലവും യുക്തിഭദ്രവുമാണ്. യുക്തിഭദ്രതയുമായുള്ള ബന്ധം അറ്റു പോകുന്നിടത്താണ് അത് പിടികൂടുന്ന ഫോബിയ ആകുന്നത്.

നമുക്കറിയാം, ദാഹം തീർക്കുന്ന ജലം തന്നെയാണ് പ്രളയമാകുന്നത്. അടുക്കളയിലെ തീ തന്നെയാണ് കൊടുങ്കാടകങ്ങളെ മുടിക്കുന്ന ദാവാഗ്നിയായി വരുന്നത്. സകലവുമാകാൻ ശേഷിയുള്ള പ്രകൃതിയാണത്. സകലവുമായതിൽ നിന്ന് എവിടത്തേക്ക് ഓടിരക്ഷപെടാനാണ്?. സർവ്വശക്തിയുമുള്ള ഒന്നിനെ എങ്ങനെ എതിരിട്ടു ജയിക്കാനാണ്?.

ഈ മതസങ്കൽപ്പമാണ് ബോധപരമായി മതാത്മക മനസ്സിനെ മുന്നറിവായി അവിടെ ഭരിക്കുന്നത്. മനസ്സിൻ്റെ തെരഞ്ഞെടുപ്പാണത്. അതോരു യുക്തി കൂടിയാണ്. ഭയത്തിന് ഉപശാന്തി, മുന്നിൽ ഭയപ്പെടുത്തുന്ന ഭയം എന്ന പ്രശ്നത്തിൽ നിന്നുതന്നെ വരണം. ന്യൂറോട്ടിക് ആയ ഈ അവസ്ഥകൾ തുള്ളിയുറഞ്ഞ് പതിയെ ശാന്തമാകുന്നു. ഓടി രക്ഷപ്പെടുകയോ എതിർത്തു തോൽപ്പിക്കുകയോ ചെയ്യേണ്ടതായ ഒന്നല്ല ഭയാനകമായി മുന്നിൽ വന്നു നിൽക്കുന്നത് എന്നിങ്ങനെ മുന്നറിവുള്ള നല്ല ബോധ്യത്തിൽ ആയിരിക്കുന്നതുകൊണ്ടുതന്നെ ഒരുതരം സുബോധ പ്രവർത്തനമാണത്. എന്നാൽ അബോധ ഉപബോധങ്ങളുടെ ഉറവകൾ അവിടെ തുള്ളിയുറഞ്ഞെത്തി ഏകീഭവിച്ചൊഴുകുകകയാണ്. മുന്നിൽ ദർശനമരുളുന്ന ബോധമാകുന്ന കടലിനെ അഭിമുഖീകരിക്കുകയാണത്. ബോധം അവിടെ കടൽ സമാന പ്രതിഭാസമാകുന്നത് വിശ്വാസി കരുതുന്ന തൻ്റെ വലുതും അഭിമാനകരവുമായ സംസ്കാരത്തിൽ അത് മുന്നേതന്നെ വിലയിച്ചിട്ടുള്ളതു കൊണ്ടാണ്. നിരീക്ഷിതവും നിരീക്ഷനും ഒന്നാകുന്ന മനോസംശ്ലേഷണം എന്ന നിലയിൽ ധ്യാനവുമാണത്. ശ്രീരാമകൃഷ്ണ പരമഹംസരിലും മറ്റും പറയപ്പെട്ടിട്ടുള്ള സമാധ്യവസ്ഥകൾ ഇത്തരത്തിലുള്ളതാണ്. കാരണം കാളി അത്രമേൽ ഭയാനകമായ പ്രകൃതിയാണ്. ശരണാഗതിയായ ശ്രീരാമകൃഷ്ണനെ സംബന്ധിച്ച് തനിക്ക് ഒരു മാൻകുട്ടിയെ പോലെ പരിണമിക്കാനുള്ള അഭയസങ്കേതമാണ് ഭവതാരിണിയുടെ ചരണങ്ങൾ.

കലകളിൽ കഥകളി, മുടിയേറ്റ്, തെയ്യം എന്നിവയിലെത്തുമ്പോൾ ഭയാനകത വലിയ ആസ്വാദനതലങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തിരശ്ശീലയ്ക്കപ്പുറത്തുനിന്ന് കരിവേഷം ചാടിവീഴുന്ന നിണംകളിയാണ് കഥകളിയിൽ.
കലകളിൽ കഥകളി, മുടിയേറ്റ്, തെയ്യം എന്നിവയിലെത്തുമ്പോൾ ഭയാനകത വലിയ ആസ്വാദനതലങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തിരശ്ശീലയ്ക്കപ്പുറത്തുനിന്ന് കരിവേഷം ചാടിവീഴുന്ന നിണംകളിയാണ് കഥകളിയിൽ.

Fawn (മാൻകിടാവ്) എന്നാണ് മനഃശാസ്ത്രം, മനസ്സ് ഭയത്തിൽ അഭയസങ്കേതത്തെ സാക്ഷാത്കരിക്കുന്നതിനെ പറയുന്നത്. പ്രശ്നത്തെ എങ്ങനെയും അവസാനിപ്പിക്കുക - അതിജീവിക്കുക - വിശ്രാന്തിയിലേക്ക് എത്തുക എന്നിവയാണ് ഇവിടെ മനസ്സിൻ്റെ ലക്ഷ്യം. സംസാരദുഖങ്ങളിൽ ഭവഭയങ്ങളെ തരണം ചെയ്യിക്കുന്നവൾ എന്ന അർത്ഥത്തിലാണ് രാമകൃഷ്ണൻ കാളിയെ ഭവതാരിണി എന്നു വിളിച്ച് ആരാധിക്കുന്നത്. ജീവശാസ്ത്രപരമായ ഭയം കൂടാതെ മനുഷ്യനിൽ മനഃശാസ്ത്രപരമായ ഭയവും ഉണ്ട് എന്ന് മനുഷ്യൻ മനസ്സിലാക്കി. മനുഷ്യൻ അവിടെ മനഃശാസ്ത്രപരമായ ഭയത്തെത്തന്നെ അഭയസ്ഥാനമാക്കി പരിണമിപ്പിക്കാൻ ശ്രമിക്കുന്നു. അവിടെയാണ് അതിൻ്റെ സാംസ്കാരികമായ രൂപാന്തരീകരണം. മനസ്സിൻ്റെ കഴിവായ ഉദാത്തീകരണം (Sublimation) കൂടിയാണത്. മതം അതിനെ അധ്യാത്മവിദ്യ എന്നു വിളിച്ചു.

ജീവശാസ്ത്രതലത്തിൽ നിന്ന് സാമൂഹ്യ ശാസ്ത്രത്തിൻ്റെ കുടത്തിലടക്കപ്പെടുന്ന ഭയം.

ജീവശാസ്ത്രപരമായ ഭയവും മനഃശാസ്ത്രപരമായ ഭയവും മനുഷ്യനുണ്ട് എന്നു മനസ്സിലാക്കിയതിൽ ബുദ്ധിമാനായ മനുഷ്യൻ ഒതുങ്ങിനിന്നില്ല. തുടർന്നും ചിന്തിച്ചു. അവർക്കറിയാം, ഉഷ്ണം ഉഷ്ണേന ശാന്തി, ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായിടും. മനുഷ്യന് അതിലപ്പുറം പോകേണ്ടതുണ്ട്. ഇടിമിന്നലിൻ്റെ ഭയാനകതയ്ക്കിടയിൽ തന്നെ അവൻ ചുറ്റുപാടുകളിലെ നിമിഷദൃശ്യങ്ങളെ വായിച്ചെടുത്തു. അതാണ് മനുഷ്യമനസ്സിൻ്റെ മഹാസാധ്യത - അതിവർത്തന സാമർത്ഥ്യം.

തികച്ചും ഒരു ജൈവപ്രതിഭാസമായ ഭയം തൽക്കാലവും യുക്തിഭദ്രവുമാണ്. യുക്തിഭദ്രതയുമായുള്ള ബന്ധം അറ്റു പോകുന്നിടത്താണ് അത് പിടികൂടുന്ന ഫോബിയ ആകുന്നത്. മുറുകുന്ന ആസുരവാദ്യമായ ചെണ്ടയും ചൂട്ടുവെളിച്ചവും കുത്തു പന്തങ്ങളും ചെങ്കുരുതിയും... ഇന്ദ്രിയങ്ങളിൽ തീ കോരിയൊഴിക്കുന്ന രംഗാവതരണം.

ഭയത്തെത്തന്നെ അഭയസ്ഥാനമാക്കി മുന്നേ നിശ്ചയിച്ച മതത്തിൻ്റെ ആവിഷ്കാരവൈവിധ്യങ്ങളാണ് തെയ്യങ്ങളിൽ ഉടനീളം കാണുക. ഭയഭക്തിയില്ലാതെ യഥാർത്ഥത്തിൽ ഒരു തെയ്യമില്ല.

എല്ലാ കലകളിലുമെന്ന പോലെ തെയ്യവും ജീവശാസ്ത്രപരമായ ഭയത്തെത്തന്നെയാണ് ഉദ്ദീപിപ്പിക്കുന്നത്. എന്നാൽ അതിനെ മനഃശാസ്ത്രപരമായ ഭയബാധയാകാതെ സാമൂഹ്യശാസ്ത്രപരമായും സാംസ്കാരികമായും പരാവർത്തനം ചെയ്തെടുക്കാനാണ് കലയുടെ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തുന്നത്. അനുഷ്ഠാന വഴക്കങ്ങളും അതെ. കാരണം അതെല്ലാം കെട്ടുറപ്പുള്ള സമൂഹത്തിൻ്റെ പരിധിക്കകം നിബദ്ധമായ നിർണയങ്ങളാണ്. വരവിളിച്ച് ജനസമക്ഷം നിർത്തി കോലധാരിയെ കോലമണിയിക്കുന്നതു തൊട്ട് എല്ലായിടത്തും അതിനെ മുഴുവൻ സാമൂഹ്യശാസ്ത്രവുമായും (Sociology) ബന്ധപ്പെടുത്തി നിർത്തിയിരിക്കുന്നതു കാണാം. താളക്രമത്തിൽ ചുവടുകളൊപ്പിച്ച് തൊഴുത് സമയനിബദ്ധമായി കോലധാരിയുടെ മാത്രമല്ല, നാട്ടരങ്ങിൻ്റെ മുഴുവൻ സ്വീകാര്യക്ഷമത പരിഗണിച്ചു തന്നെയാണ് തെയ്യം ഇറങ്ങിവരുന്നത്. ഒരു സമൂഹത്തിൻ്റെ അനുഷ്ഠാനപരത അവിടെ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ടതാകുന്നു. അതാണ് സമ്പ്രദായം.

ഈ വഴിനടകളൊക്കെയും തെയ്യം സ്വായത്തമാക്കിയത് അതിൻ്റെ ഭൂമികയിലേക്ക് പിന്നീട് കടന്നുവന്ന ജനപദങ്ങളോടു മുഴുവൻ സാംസ്കാരികമായി സമന്വയിച്ച് സ്വയം വളരാനുള്ള അതിൻ്റെ കഴിവു കൊണ്ടാണ്. കീഴാള സംസ്കൃതി എന്ന നിലയ്ക്ക് തെയ്യത്തിനത് സാധിച്ചു എന്നു തന്നെ പറയണം. മതവിമർശകർ പറയുന്നതു പോലെ, ഭയത്തിൽ നിന്നു തന്നെയാണ് മതമുണ്ടായതെങ്കിലും മനുഷ്യൻ കലയുടെ കാൽച്ചിലമ്പുമിട്ടുവന്ന് അതേ ഭയത്തിൻ്റെ പത്തികൾക്കു മുകളിൽ കയറി പിന്നീട് ആനന്ദനൃത്തം ചവിട്ടുന്ന രംഗവും കാണാതിരുന്നു കൂടാ.

ഏതായാലും, ധീരത എന്നാൽ ഭയം ഇല്ലാത്ത അവസ്ഥയല്ല; ഭയത്തെ ബോധപരമായി സമീപിക്കാനുള്ള കഴിവും ജാഗ്രതയുമാണ് എന്നതാണ് മനുഷ്യൻ ഇതുവരെ എത്തിച്ചേർന്ന നല്ലറിവ് എന്നതിൽ തർക്കം വേണ്ട. മനുഷ്യന് മനസ്സുണ്ട്. മനുഷ്യജീവിതത്തിൽ എന്തു തന്നെയായാലും മനഃശാസ്തപരമായ ഭയമുണ്ട്. മനുഷ്യൻ ഭയന്ന് അടങ്ങിയിരിക്കുന്നവരല്ലാത്തതു കൊണ്ട് അവിടെ നിർത്തിയില്ല.

മതവിമർശകർ പറയുന്നതു പോലെ, ഭയത്തിൽ നിന്നു തന്നെയാണ് മതമുണ്ടായതെങ്കിലും മനുഷ്യൻ കലയുടെ കാൽച്ചിലമ്പുമിട്ടുവന്ന് അതേ ഭയത്തിൻ്റെ പത്തികൾക്കു മുകളിൽ കയറി പിന്നീട് ആനന്ദനൃത്തം ചവിട്ടുന്ന രംഗവും കാണാതിരുന്നു കൂടാ.
മതവിമർശകർ പറയുന്നതു പോലെ, ഭയത്തിൽ നിന്നു തന്നെയാണ് മതമുണ്ടായതെങ്കിലും മനുഷ്യൻ കലയുടെ കാൽച്ചിലമ്പുമിട്ടുവന്ന് അതേ ഭയത്തിൻ്റെ പത്തികൾക്കു മുകളിൽ കയറി പിന്നീട് ആനന്ദനൃത്തം ചവിട്ടുന്ന രംഗവും കാണാതിരുന്നു കൂടാ.

രാമകൃഷ്ണൻ്റെ മാർഗത്തെ ആധ്യാത്മികത എന്ന് പറയപ്പെടുന്നത് അതുകൊണ്ടാണ്. മതം സംസ്കാരം ആയതുകൊണ്ട് ഓരോ തലത്തിലുള്ളവർക്കും ദഹിക്കത്തക്ക വിധം ഇതിനെയെല്ലാം പല നിലകളിൽ ആദർശവൽകരിക്കുകയും നല്ല പോലെ വ്യാഖ്യാനിച്ച് അലങ്കരിക്കുകയും ചെയ്തിരിക്കും. കാളിയുടെ നാക്ക് രുധിരപാനത്തിനു മാത്രമല്ല. യോഗശാസ്ത്രപ്രകാരം ആത്മസാക്ഷാത്കാരത്തിനുള്ള ഖേചരി മുദ്രയാണത്. കഴുത്തിലെ തലയോട്ടി മാലയോ അ മുതൽ ക്ഷ വരെയുള്ള 51 അക്ഷരങ്ങളുടെ സങ്കൽപ്പമായ അക്ഷമാലയോ ആണത്.

ഭയസന്തരണ വിദ്യ…
മറ്റൊരർത്ഥത്തിൽ മറ്റൊരു സങ്കേതത്തിലൂടെ തെയ്യത്തിലും ആവിഷ്കരിക്കപ്പെടുന്നത് ഇതേ സാമൂഹ്യ മനഃശാസ്ത്രമാണ് (Social psychology). ഭയത്തെത്തന്നെ അഭയസ്ഥാനമാക്കി മുന്നേ നിശ്ചയിച്ച മതത്തിൻ്റെ ആവിഷ്കാരവൈവിധ്യങ്ങളാണ് തെയ്യങ്ങളിൽ ഉടനീളം കാണുക. ഭയഭക്തിയില്ലാതെ യഥാർത്ഥത്തിൽ ഒരു തെയ്യമില്ല. തെയ്യത്തിലെ ഭയസംത്രാസ നിമിഷങ്ങൾ ജീവശാസ്തപരമായ ഭയത്തിൽ തുടങ്ങി മനഃശാസ്ത്രപരമായ ബാധയാകാതെ സാംസ്കാരികമായി ഉദാത്തീകരിക്കപ്പെടുകയാണ് (sublimation). തുടർന്ന് ഭയസംതരണവും വിശ്രാന്തിയും വിശ്വാസിയിൽ സംഭവിക്കുകയും ചെയ്യും. വിശ്വാസിയല്ലെങ്കിൽ കൂടി കലയുടെ ധർമങ്ങൾ മനുഷ്യമനസ്സിൽ പ്രവർത്തിക്കുമ്പോഴും അത് ആനന്ദത്തെ കൊണ്ടുവരും.

തെയ്യം വടക്കോട്ട് തുളുനാട്ടിലെത്തുമ്പോൾ, ഭൂതക്കോലങ്ങളുടെ പുറപ്പാടിൽ ഭക്തർ കോളുകൊള്ളുന്ന ഭയസംക്രമണനില ഒന്നുകൂടി അധികരിക്കും. സാംക്രമിക വൈകാരിക സംവേദന ശക്തിയാണത്. കാന്താര കണ്ട് ഗുളികൻ ആവേശിച്ചെന്നും പറഞ്ഞ് തിയറ്ററിൽനിന്ന് ആളുകൾ അലറിവിളിക്കുന്നതു കാണുമ്പോൾ ഒന്നുമാത്രം മനസ്സിലാക്കാം, ഇതാണ് ഇവിടത്തെ ജനകീയ വിശ്വാസവും മതവും. അതിൻ്റെയെല്ലാം പിറകിൽ അതിൻ്റെതായ മനഃശാസ്ത്രവുമുണ്ട്.

Comments