Ruido എന്ന ചിത്രത്തിൽ നിന്നുള്ള രംഗം

‘ബീഫ്’,
സിസ്റ്റർഹുഡിന്റെ
ഭംഗി, പ്രകോപനം

അഭയാർത്ഥിയായ, കറുത്ത തൊലിയുള്ള, മുസ്‍ലിമായ ലാത്തി എന്ന ലാത്തിഫയുടെ കഥയാണ് സ്പാനിഷ് സിനിമയായ Ruido (ബീഫ്). IFFK-യിൽ അവതരിപ്പിച്ച ഈ സിനിമയ്ക്ക് യൂണിയൻ സർക്കാർ പ്രദർശനാനുമതി നിഷേധിച്ചിരുന്നു- കരോൾ ത്രേസ്യാമ്മ അബ്രഹാം എഴുതുന്നു.

ൻ ഫ്രീസ്റ്റൈൽ,
വീ എക്സ്പോസ് റിയാലിറ്റി…

'ബീഫ്’ (Ruido) എന്ന, 90 മിനിറ്റ് ദൈർഘ്യം വരുന്ന സ്പാനിഷ് സിനിമയിലെ ഡയലോഗാണിത്. നായികയായ ലാത്തി എന്ന ഇരുപത് വയസുകാരിയോട് അവളുടെ പരിശീലകയായ ജൂയി (Judy), ഫ്രീ സ്റ്റൈൽ എന്താണ് എന്ന് പറയുന്നതാണ് രംഗം. ഫ്രീസ്റ്റൈൽ റാപ്പ് എന്നതിൽ മാത്രമല്ല ലോകമെമ്പാടുമുള്ള കലകളുടെ ഉദ്ദേശ്യം തന്നെ ഇതല്ലേ?

നമ്മുടെ ചുറ്റും, നമുക്കിടയിൽ, നമ്മിൽ തന്നെ പൊറ്റ പിടിച്ചു കിടക്കുന്ന അസമത്വങ്ങളുടെ, അനീതികളുടെ, അസത്യങ്ങളുടെ നേരെ തിരിച്ചു പിടിച്ച കണ്ണാടിയായി മാറി, യാഥാർഥ്യങ്ങളെയും ചരിത്രസത്യങ്ങളെയും തുറന്നുകാട്ടുക, കൃത്യമായ പക്ഷം ചേർന്നുകൊണ്ടുതന്നെ.

ആഫ്രിക്കൻ രാജ്യമായ മാലിയിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറിയവരുടെ രണ്ടാം തലമുറക്കാരിയാണ് ലാത്തി എന്ന ലാത്തിഫ. അവളൊരു അഭയാർഥിയാണ്, അവളുടെ തൊലിയുടെ നിറം കറുപ്പാണ്, ഒപ്പം അവൾ മുസ്ലിം കൂടിയാണ്.

ആണുങ്ങൾ നിറഞ്ഞിരിക്കുന്ന അർബൻ ഫ്രീസ്‌റ്റൈലിൽ ഭാഗ്യം പരീക്ഷിക്കാനെത്തിയ ലാത്തിയെ കാത്തിരിക്കുന്നത് അവളുടെ സ്വത്വത്തിന്, നിറത്തിന്, ലിംഗത്തിന് ഒക്കെ നേരെയുള്ള ഒരായിരം ചോദ്യങ്ങളാണ്.

യൂറോപ്പിലൊരു ജീവിതം തരപ്പെടുത്താൻ ആദ്യം തന്റെ സംഗീതത്തെയും പിന്നെ തന്നെത്തന്നെയും പണയപ്പെടുത്തിക്കളഞ്ഞ ഒരച്ഛനുണ്ട് അവൾക്ക്. അയാൾക്ക് മെച്ചപ്പെട്ട അന്ത്യവിശ്രമം ഒരുക്കണമെന്ന ആലോചനയിൽ മതത്തിനും ജീവിതത്തിനും ഇടയിൽ പെട്ട് തലപെരുക്കുന്ന ഒരമ്മയും. ഡെന്റൽ ഹൈജീൻ കോഴ്സിന്റെ വിരസതയും, അവിടുത്തെ പല്ല് പുളിപ്പിക്കുന്ന ശബ്ദങ്ങളും അവളെ ഒട്ടും ആകർഷിക്കുന്നില്ല. അവൾക്കിഷ്ടം ആൺകൂട്ടങ്ങൾ പെരുകി പുളയ്ക്കുന്ന അർബൻ ഫ്രീസ്‌റ്റൈലിൽ തന്റേതായ ഇടം പിടിച്ചു വാങ്ങാനാണ്. ആ യാത്രയിൽ അവൾക്ക് കൂട്ടായി ജൂയി എത്തുന്നുണ്ട്.

ആൺകൂട്ടങ്ങൾ ഒന്നായി പറന്നിറങ്ങി, വാക്കുകൾ കൊണ്ടു കൊത്തിക്കീറുന്നതിന്റെ വേദനയും അന്ധാളിപ്പും ലാത്തിയേക്കാൾ മുമ്പേ അറിഞ്ഞവൾ. ആണുങ്ങൾ നിറഞ്ഞിരിക്കുന്ന അർബൻ ഫ്രീസ്‌റ്റൈലിൽ ഭാഗ്യം പരീക്ഷിക്കാനെത്തിയ ലാത്തിയെ കാത്തിരിക്കുന്നത് അവളുടെ സ്വത്വത്തിന്, നിറത്തിന്, ലിംഗത്തിന് ഒക്കെ നേരെയുള്ള ഒരായിരം ചോദ്യങ്ങളാണ്. അതിനിടയിൽ, മരിച്ച ഭർത്താവിന്റെ ശരീരാവശിഷ്ടങ്ങൾ മാലിയിൽ കൊണ്ടുപോകാൻ അവളുടെ അമ്മ ശ്രമിക്കുന്നത്തോടുകൂടി അമ്മയ്ക്കും മകൾക്കും ഇടയിലെ സമവാക്യങ്ങൾ തെറ്റുന്നു.

ആഫ്രിക്കൻ രാജ്യമായ മാലിയിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറിയവരുടെ രണ്ടാം തലമുറക്കാരിയാണ് ലാത്തി എന്ന ലാത്തിഫ. അവളൊരു അഭയാർഥിയാണ്, അവളുടെ തൊലിയുടെ നിറം കറുപ്പാണ്, ഒപ്പം അവൾ മുസ്ലിം കൂടിയാണ്.
ആഫ്രിക്കൻ രാജ്യമായ മാലിയിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറിയവരുടെ രണ്ടാം തലമുറക്കാരിയാണ് ലാത്തി എന്ന ലാത്തിഫ. അവളൊരു അഭയാർഥിയാണ്, അവളുടെ തൊലിയുടെ നിറം കറുപ്പാണ്, ഒപ്പം അവൾ മുസ്ലിം കൂടിയാണ്.

സിനിമയുടെ അവസാനം നടക്കുന്ന ഒരു ബാറ്റിലിൽ അവളുടെ എതിരാളിയായ 'വൂൾഫ്', ലാത്തിയുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളിലേയ്ക്ക് ചുരണ്ടിക്കയറാൻ ശ്രമിക്കുന്നുണ്ട്. ചരിത്രാതീത കാലം മുതൽ തന്നെ പെണ്ണിനെ നിശ്ശബ്ദമാക്കാൻ ഉപയോഗിക്കുന്ന സ്ലട്ട് ഷെയ്മിങ്, ബോഡി ഷെയ്മിങ് പോലുള്ള തുരുമ്പിച്ച, മുനയൊടിഞ്ഞ ആയുധങ്ങളാണ് അവന്റെ കയ്യിലുള്ളത്.

എന്നാൽ തുറിച്ചുനോട്ടങ്ങൾക്കും, ആക്ഷേപങ്ങൾക്കും, പിരിച്ചു നിർത്തലുകൾക്കും നടുവിൽ പത്തിരുപതു കൊല്ലം ജീവിച്ചുവന്ന ലാത്തിയുടെ ചിരിയുടെ കനത്ത പ്രതിരോധമേറ്റ് അവയെല്ലാം തകർന്നു വീഴുകയാണ്. ആദ്യം ഒന്നു പതറിയെങ്കിലും ധീരമായി ചെറുത്തുനിൽക്കുന്ന ലാത്തി, തനിക്ക് അനുവദിക്കപ്പെട്ട സമയം കഴിഞ്ഞു ആ വേദി സ്വയം വീട്ടിറങ്ങുന്നു, കാണികളുടെ മനസ്സിൽ വിജയിച്ചു കൊണ്ടു തന്നെ.

30-മത് IFFK- യിൽ ലോക സിനിമാവിഭാഗത്തിൽ പ്രദർശിപ്പിച്ച, സംഗീതവുമായി ബന്ധപ്പെട്ട ഈ സിനിമയ്ക്ക് എങ്ങനെ 'ബീഫ്' എന്ന് പേര് വന്നു എന്നത് മനസിലാക്കാൻ അല്പം പുറകിലേയ്ക്ക് പോകേണ്ടതുണ്ട്. ഹിപ്- ഹോപ്പ് കൾച്ചറിന്റെ ഉപോൽപ്പന്നമായി വികസിച്ചുവന്ന ഒന്നാണ് ഫ്രീസ്റ്റൈൽ റാപ്പ്. പ്രത്യേക ബീറ്റിന്റെ അകമ്പടിയോടു കൂടി വാക്കുകൾ കൊണ്ടു നടത്തുന്ന കസർത്ത്. രണ്ടു പേർ കൊമ്പുകോർക്കുന്ന 'ബാറ്റിലിൽ' ജയിക്കണമെങ്കിൽ അസാമാന്യമായ മനക്കട്ടിയും വാക്കുകളുടെ നിലയ്ക്കാത്ത ഒഴുക്കും വേണ്ടതുണ്ട്. എന്നാൽ സംഗീതത്തിനപ്പുറത്തേക്ക്, മത്സരാർഥികൾ തമ്മിലുള്ള വൈരത്തിലേയ്ക്ക് വരികൾ നീളുമ്പോഴാണത് 'റാപ് ബീഫ്' ആയി മാറുന്നത്. അവിടെ ഫ്രീസ്‌റ്റൈലിൽ നിന്ന് വ്യത്യസ്തമായി എതിരാളിയെ മാനസികമായി തകർക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം, ഏത് വിധേനെയും.

പൊള്ളിക്കുന്ന അടിച്ചമർത്തലുകളിൽ, പതംപറച്ചിലുകളിലൊക്കെ കാലിടറുന്ന പെണ്ണിന് തണൽ തീർക്കുന്ന മറ്റു പെണ്ണുങ്ങൾ ഈ സിനിമയുടെ സൗന്ദര്യമാണ്.

റാപ് ബീഫിന് നിയമങ്ങളില്ല, നിയന്ത്രണങ്ങളും. എങ്ങനെയും ജയിക്കുക എന്നത് മാത്രമാണ് പ്രധാനം. എന്നാൽ റാപ്പ് ബീഫിനു കീഴിൽ മികച്ച കലാസൃഷ്ടികളും ഉണ്ടായിട്ടുണ്ട് എന്നത് മറന്നുകൂടാ.

സ്പാനിഷ് സംവിധായികയായ ഇൻഗ്രിഡ് സാന്റോസിന്റെ ആദ്യ സിനിമയാണ് Ruido. ബാഴ്‌സിലോണയുടെ തിരക്കുകൾക്കിടയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ നോക്കുന്നവരെ സിനിമ നന്നായി പരിഗണിച്ചിട്ടുണ്ട്. ഫ്രീസ്റ്റൈൽ ലോകത്ത് ദ ഡാർക്നെസ് (La Tiniebla) എന്നറിയപ്പെടുന്ന ലാത്തിഫ ഡ്രാമേയാണ് ലാത്തിയായി സിനിമയിൽ എത്തുന്നത്. ജീവിതം തന്നെ പോരാട്ടമായി മാറിയ ലാത്തിയുടെ സംഘർഷങ്ങൾ, ആശയക്കുഴപ്പങ്ങൾ ഒക്കെ അവരിൽ ഭദ്രമായിരുന്നു.

സ്പാനിഷ് സംവിധായികയായ ഇൻഗ്രിഡ് സാന്റോസിന്റെ ആദ്യ സിനിമയാണ് Ruido. ബാഴ്‌സിലോണയുടെ തിരക്കുകൾക്കിടയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ നോക്കുന്നവരെ സിനിമ നന്നായി പരിഗണിച്ചിട്ടുണ്ട്.
സ്പാനിഷ് സംവിധായികയായ ഇൻഗ്രിഡ് സാന്റോസിന്റെ ആദ്യ സിനിമയാണ് Ruido. ബാഴ്‌സിലോണയുടെ തിരക്കുകൾക്കിടയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ നോക്കുന്നവരെ സിനിമ നന്നായി പരിഗണിച്ചിട്ടുണ്ട്.

സംഗീതപ്രധാനമായ ചിത്രമായതിനാൽ പശ്ചാത്തല സംഗീതം അടക്കം മികച്ചുനിൽക്കുന്നു. ഒരു ഫ്രീ സ്റ്റൈൽ ബാറ്റിലിൽ നേരിട്ട് പങ്കാളിയാകുന്ന അനുഭവം പ്രേക്ഷകർക്ക് പലകുറി കിട്ടുന്നുണ്ട്. പൊള്ളിക്കുന്ന അടിച്ചമർത്തലുകളിൽ, പതംപറച്ചിലുകളിലൊക്കെ കാലിടറുന്ന പെണ്ണിന് തണൽ തീർക്കുന്ന മറ്റു പെണ്ണുങ്ങൾ ഈ സിനിമയുടെ സൗന്ദര്യമാണ്. ലാത്തിയുടെ പെൺസുഹൃത്താണ് അവളെ ആദ്യം ഒരു ബാറ്റിലിനു കൊണ്ടുപോകുന്നത് തന്നെ. അമ്പേ പരാജയപ്പെട്ടു പോകുന്ന ആ ശ്രമത്തിനൊടുവിൽ ചിട്ടയായ പരിശീലനത്തിലൂടെ ലാത്തിയെ തിരിച്ചു കൊണ്ടുവരുന്നതാകട്ടെ ജൂയിയും. സിസ്റ്റർഹുഡിന്റെ സൗന്ദര്യം.

'ഗള്ളി ബോയ്' എന്ന സിനിമയിൽ കണ്ടുപരിചയിച്ച കഥാപരിസരം തന്നെയാണ് ഏറെക്കുറെ ഈ സിനിമയിലുമുള്ളത്. പക്ഷേ ഇന്ത്യൻ പ്രേക്ഷകർക്ക് ഒഴിച്ചുകൂടാനാവാത്ത റൊമാൻസ്, ഫാമിലി ഡ്രാമ എന്നിവ കലർന്നു മലിനമാവാത്തതിനാൽ Ruido, അതിന്റെ, ഴോണറിനോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്.

സംഗീതം ആഹരിക്കുന്ന, സംഗീതത്തിൽ ജീവിക്കുന്ന, ആൺകൂട്ടങ്ങളോട് തന്റെ കലയിലൂടെ പോരടിക്കുന്ന ലാത്തിയുടേതു മാത്രമാണ് സിനിമ.

Comments